മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിപി തങ്കച്ചന്‍ അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിപി തങ്കച്ചന്‍ അന്തരിച്ചു

കൊച്ചി: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പിപി തങ്കച്ചന്‍ അന്തരിച്ചു. 86 വയസ്സായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 2004 മുതല്‍ 2018 വരെ തുടര്‍ച്ചയായി 14 വര്‍ഷം യുഡിഎഫ് കണ്‍വീനര്‍ ആയിരുന്നു. എട്ടാം കേരള നിയമസഭയിലെ സ്പീക്കര്‍, രണ്ടാം എകെ ആന്റണി മന്ത്രിസഭയില്‍ കൃഷിമന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

തൃക്കാക്കര സ്റ്റേഷന് മുന്നില്‍ യുവാക്കളുടെ പരാക്രമം, തൂക്കിയെടുത്ത് പൊലീസ്

തൃക്കാക്കര സ്റ്റേഷന് മുന്നില്‍ യുവാക്കളുടെ പരാക്രമം, തൂക്കിയെടുത്ത് പൊലീസ്

കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടനെ ചോദ്യം ചെയ്ത തൃക്കാക്കര പൊലീസ് സ്റ്റേഷന് മുന്നില്‍ നാടകീയ രംഗങ്ങള്‍. വേടനെ ഇറക്കിവിടണം എന്നാവശ്യപ്പെട്ട് രണ്ട് യുവാക്കള്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ തമ്പടിച്ച് അസഭ്യവര്‍ഷം ഉള്‍പ്പെടെ നടത്തുകയായിരുന്നു. ഹൈക്കോടതി ജാമ്യം അനുവദിച്ച വേടനെ എന്തിനാണ് പൊലീസ് സ്റ്റേഷനില്‍ പിടിച്ചുവച്ചിരിക്കുന്നത് എന്ന ചോദ്യം ഉന്നയിച്ചായിരുന്നു യുവാക്കള്‍ പ്രതിഷേധിച്ചത്.

പലതവണ ഉദ്യോഗസ്ഥര്‍ യുവാക്കളോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും യുവാക്കള്‍ പരാക്രമം തുടര്‍ന്നതോടെ ഇരുവരെയും പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. ലോക്കപ്പില്‍ ഇടുകയായിരുന്നു. ലോക്കപ്പിലും ഇരുവരും ബഹളം തുടരുകയും ചെയ്തു. യുവാക്കള്‍ ലഹരി ഉപയോഗിച്ചിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

അതിനിടെ, ബലാത്സംഗക്കേസില്‍ രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം റാപ്പര്‍ വേടനെ ഇന്നലെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചിരുന്നു. കേസിനെ കുറിച്ച് കൂടുതല്‍ പറയാനുണ്ടാന്നും കോടതിയുടെ പരിഗണനയിലായതിനാല്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും ജാമ്യത്തിലിറങ്ങിയ ശേഷം വേടന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കേസില്‍ വേടന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

ഇരട്ടി വിലയല്ല എന്ത് വേണമെങ്കിലും തരാം; പക്ഷെ ഐ ഫോൺ 17 ആദ്യം കയ്യിലെത്തണം

ഇരട്ടി വിലയല്ല എന്ത് വേണമെങ്കിലും തരാം; പക്ഷെ ഐ ഫോൺ 17 ആദ്യം കയ്യിലെത്തണം

ദുബൈ: ഐ ഫോൺ 17 ആപ്പിൾ ഔദ്യോഗികമായി അവതരിപ്പിച്ചതിന് പിന്നാലെ യു എ ഇ മാർക്കറ്റിൽ അനൗദ്യോഗിക പ്രീ-ബുക്കിങ് പൊടിപൊടിക്കുകയാണ്. പുതിയ മോഡൽ ഫോണിന്റെ വിലയുടെ ഇരട്ടി വരെ നൽകാൻ പലരും തയ്യാറാകുന്നതായി കടയുടമകൾ പറയുന്നു. ഇരട്ടിയല്ല, എത്രതുക വേണമെങ്കിലും തരാം ഫോൺ ആദ്യം ലഭിക്കണമെന്ന വാശിയിലാണ് ചിലർ. യു എ ഇയിലെ പല ആളുകൾക്കും ഇപ്പോൾ ഐ ഫോൺ 17 സ്വന്തമാക്കുക എന്നത് അഭിമാന പ്രശ്നമായി മാറിയിട്ടുണ്ടെന്ന് കടയുടമകൾ പറയുന്നു.

1ടി ബി ഐ ഫോൺ എയർ 5999 ദിർഹത്തിന് ആണ് വിൽക്കുന്നത് എന്നാൽ ചില ഉപഭോക്താക്കൾ 12,000 ദിർഹം വരെ നൽകാൻ തയ്യാറാണ് എന്ന് എക്സ്റ്റെൽ മൊബൈൽസിന്റെ ഉടമ മുഹമ്മദ് ഷരീഫ് പറയുന്നു. മറ്റു ചിലർ ആദ്യ ദിവസം തന്നെ ഫോൺ ലഭിക്കാൻ എന്ത് വിലയും നൽകാൻ തയ്യാറാണെന്നും അത് അവർക്ക് അഭിമാനത്തിന്റെ പ്രശ്നമായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ വർഷം ഐ ഫോൺ എയർ മോഡലിന് വൻ ഡിമാൻഡ് ആണെന്നും സെപ്റ്റംബർ 12 വെള്ളിയാഴ്ച മുതൽ പ്രീ-ബുക്കിംഗുകൾ ആരംഭിക്കുമെന്നും ജാക്കിസ് ബ്രാൻഡ്‌ഷോപ്പിന്റെ സിഒഒ ആശിഷ് പഞ്ചാബി പറയുന്നു. മിക്ക ഇലക്ട്രിക്ക് സാധനങ്ങളുടെയും ലോഞ്ചുകൾക്കും യു എ ഇ ഒരു ഫേസ് 1 മാർക്കറ്റാണ്, അതിനാൽ രണ്ടാം ഘട്ടത്തിൽ ഐഫോൺ 17 ലഭ്യമാകുന്ന രാജ്യങ്ങളിൽ നിന്നുള്ളവർ വരെ ഫോൺ വാങ്ങാനായി യു എ ഇയിൽ എത്തിയിട്ടുണ്ട്. വ്യാപാരികൾക്ക് അല്ല, യഥാർത്ഥ ഉപഭോക്താക്കൾക്ക് മാത്രമേ ഫോൺ വിൽക്കുകയുള്ളു എന്നും അദ്ദേഹം വ്യക്തമാക്കി.

അതെ സമയം, ഐ ഫോൺ 16 ഇറങ്ങിയപ്പോൾ ഇത്രയും തിരക്ക് മാർക്കറ്റിൽ ഉണ്ടായില്ല. പഴയ മോഡലുകളും ഐ ഫോൺ 16 ഉം തമ്മിൽ വലിയ വ്യത്യാസമില്ലാത്ത കൊണ്ട് ജനങ്ങൾക്ക് വലിയ താൽപ്പര്യമില്ലായിരുന്നു. എന്നാൽ പുതിയ മോഡലിന്റെ ഭംഗിയും സവിശേഷതകളുമാണ് ആളുകളെ കൂടുതൽ ആകർഷിക്കുന്നത്. അതാണ് മാർക്കറ്റിൽ ഇത്ര ഡിമാൻഡ് ഉണ്ടാകാൻ കാരണമെന്നും വിൽപ്പനക്കാർ പറയുന്നു.

പതിനാറുകാരിയെ പീഡിപ്പിച്ചതിന് റിമാൻഡിൽ കിടന്നതിന് ശേഷം വീണ്ടും പീഡിപ്പിച്ച പ്രതിക്ക് ഇരുപത്തിമൂന്ന് വർഷം തടവ്

പതിനാറുകാരിയെ പീഡിപ്പിച്ചതിന് റിമാൻഡിൽ കിടന്നതിന് ശേഷം വീണ്ടും പീഡിപ്പിച്ച പ്രതിക്ക് ഇരുപത്തിമൂന്ന് വർഷം തടവ്

തിരുവനന്തപുരം പോക്സോ കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ആർ.എസ്.വിജയ് മോഹൻ, ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എസ്.ഷാജി, റിട്ടയേർഡ് പോലീസ് സബ് ഇൻസ്‌പെക്ടർ ഉണ്ണികൃഷ്ണൻ നായർ എന്നിവരുടെ ഔദ്യോഗിക സർവീസിൽ ഒരു പൊൻതൂവൽ കൂടി.

പതിനാറ്കാരിയെ പീഡിപ്പിച്ചത്തിന് റിമാൻഡിൽ കിടന്നതിന് ശേഷം വീണ്ടും പീഡിപിച്ച പ്രതിക്ക് ഇരുപത്തിമൂന്ന് വർഷം തടവ്

പതിനാറ്കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ജയിൽവാസം അനുഭവിച്ച ശേഷം വീണ്ടും പീഡിപ്പിച്ച കേസിൽ പ്രതിയായ പൂങ്കുളം വെങ്കലമണൽ വീട്ടിൽ സുജിത്ത് എന്ന ചക്കര(24)യെ ഇരുപത്തിമൂന്ന് വർഷം കഠിന തടവിനും ഇരുപതിനായിരം രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ പോക്സോ കോടതി ജഡ്ജി.അഞ്ചു മീര ബിർള ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ എട്ട് വർഷം കൂടുതൽ അനുഭവിക്കണം. പിഴതുക കുട്ടിക്ക് നൽകണം.

2022 മാർച്ച് പന്ത്രണ്ടിനാണ് കേസിൽ ആസ്പദമായ സംഭവം നടന്നത്. കുട്ടിയും പ്രതിയും പ്രണയത്തിലായിരുന്നു. പ്രതി വിവാഹ വാഗ്ദാനവും നൽകിയിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടി കൊണ്ട് പോയി വർക്കലയിൽ വെച്ച് രണ്ട് ദിവസം പീഡിപ്പിച്ചുയെന്നാണ് പ്രോസിക്യൂഷൻ കേസ്.

ഈ കേസിന് മുമ്പ് 2021 സെപ്റ്റംബറിൽ പ്രതി കുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി പല ദിവസങ്ങളിൽ പീഡിപ്പിച്ചത്തിന് മറ്റൊരു കേസുണ്ടായിരുന്നു. ഈ കേസിൽ റിമാൻഡിൽ ആയ പ്രതി ജാമ്യത്തിലിറങ്ങിയത് അറിഞ്ഞ കുട്ടി, തന്നെ കൊണ്ട് പോയില്ലെങ്കിൽ ആത്മഹത്യ ചെയുമെന്ന് പ്രതിയോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പ്രതി കുട്ടിയെ വർക്കലയിൽ ഒരു ലോഡ്ജിൽ കൊണ്ട് പോവുകയും തുടർന്നും പീഡിപ്പിക്കുകയായിരുന്നു. കൂട്ടിയെ കാണാത്തതിനാൽ വീട്ടുകാരുടെ പരാതിയിൽ പോലീസ് അന്വേഷണം നടത്തി ഇവരെ കണ്ടെത്തുകയായിരുന്നു. പോലീസ് കണ്ടെടുത്ത കുട്ടിയുടെ വസ്ത്രങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചപ്പോൾ അതിൽ പുരുഷ ബീജത്തിന്റെ അംശം കണ്ടെത്തിയിരുന്നു. ആദ്യത്തെ കേസിൽ പ്രതിക്ക് അമ്പത് വർഷം കഠിന തടവിന് ഇതേ കോടതി ശിക്ഷിച്ചിരുന്നു.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ആർ.എസ്.വിജയ് മോഹന്‍, അഭിഭാഷകരായ നിവ്യ റോബിൻ, ആർ.അരവിന്ദ് എന്നിവർ ഹാജരായി
ഫോർട്ട് സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണറായിരുന്ന എസ്.ഷാജി, ഫോർട്ട് എസ്.ഐയായിരുന്ന കെ.ഉണ്ണികൃഷ്ണൻ നായർ എന്നിവരാണ് കേസ് അന്വേഷിച്ചത്.
പ്രോസിക്യൂഷൻ 32 സാക്ഷികളെ വിസ്തരിച്ചു 29 രേഖകളും 4 തൊണ്ടിമുതലുകളും ഹാജരാക്കി.

ഹൈവേ പണി പൂര്‍ത്തിയായെന്ന് റിയാസ്; മന്ത്രി കേരളത്തില്‍ തന്നെയാണോ ജീവിക്കുന്നതെന്ന് കമന്റ്

ഹൈവേ പണി പൂര്‍ത്തിയായെന്ന് റിയാസ്; മന്ത്രി കേരളത്തില്‍ തന്നെയാണോ ജീവിക്കുന്നതെന്ന് കമന്റ്

തിരുവനന്തപുരം: കാസര്‍കോട് മുതല്‍ തിരുവനന്തപുരംവരെ ദേശീയപാത 66-ന്റെ 444 കിലോമീറ്റര്‍ ദൂരത്തിലുള്ള നിര്‍മാണ പ്രവൃത്തി പൂര്‍ത്തീകരിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

‘ഇന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ പതിവ് പോലെ ദേശീയപാതയുമായി ബന്ധപ്പെട്ട വിശദമായ യോഗം ചേര്‍ന്നു. എന്‍എച്ച് 66 ന്റെ കാസര്‍കോട് ജില്ല മുതല്‍ തിരുവനന്തപുരം വരെ 444 കിലോമീറ്റര്‍ പ്രവൃത്തി പൂര്‍ത്തീകരിച്ചു കഴിഞ്ഞ സന്തോഷ വിവരം അറിയിക്കുന്നു. എന്‍എച്ച് 66 മായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്തു തീരുമാനങ്ങള്‍ എടുത്തു’, മന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

അതേസമയം, മന്ത്രിയുടെ പോസ്റ്റിന് താഴെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. എവിടെ പൂര്‍ത്തികരിച്ചു സഖാവെ എന്ന് ചോദിച്ചവരും ഉണ്ട്. താങ്കളുടെ ജില്ലയായ കോഴിക്കോട് ജില്ലയില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ?. പിന്നെയല്ലേ പതിനാല് ജില്ലയെന്നും, മന്ത്രി കേരളത്തില്‍ തന്നെയാണോ ജിവിക്കൂന്നത് ഇങ്ങനെ നീളുന്നു എതിര്‍ക്കുന്നവരുടെ കമന്റുകള്‍. പുതിയ കേരളം എന്ന സ്വപനം യാഥാര്‍ഥ്യത്തിലേക്കെന്നും. എല്‍ഡിഎഫ് വന്നു ദേശീയപാത യാഥാര്‍ഥ്യമായെന്നും എന്നിങ്ങനെ പോകുന്നു അനുകൂല കമന്റുകള്‍.

33കാരന്റെ ഹൃദയം എയര്‍ ആംബുലന്‍സിലൂടെ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക്

33കാരന്റെ ഹൃദയം എയര്‍ ആംബുലന്‍സിലൂടെ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക്

കൊച്ചി: ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയയുടെ ഭാഗമായി തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്നും 33കാരന്റെ ഹൃദയം എയര്‍ ആംബുലന്‍സിലൂടെ കൊച്ചിയിലെ ലിസി ആശുപത്രിയിലേക്ക് എത്തിക്കുന്നത്. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി ഐസക്കിന്റെ ഹൃദയമാണ് മാറ്റിവെക്കാന്‍ കൊണ്ടുവന്നത്.

ലിസിയില്‍ ചികിത്സയിലുള്ള 28കാരനായ അങ്കമാലി സ്വദേശി അജിന്‍ ഏലിയാസിനാണ് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുന്നത്. കിംസ് ആശുപത്രിയില്‍ നിന്നും ആംബുലന്‍സിലൂടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച ശേഷം, അവിടെനിന്ന് എയര്‍ ആംബുലന്‍സിലൂടെ കൊച്ചിയിലേക്കു കൊണ്ടുവരും. ഹയാത്ത് ഹെലിപ്പാഡില്‍ ഉച്ചയ്ക്ക് എത്തിക്കുന്ന ഹൃദയം പിന്നീട് ആംബുലന്‍സില്‍ ലിസി ആശുപത്രിയിലേക്ക് മാറ്റും.