by Midhun HP News | Aug 28, 2025 | Latest News, ജില്ലാ വാർത്ത
മംഗലപുരം: മഹാത്മ അയ്യങ്കാളി 162മത് ജന്മവാർഷിക ദിനം മഹാകവി കുമാരനാശാൻ ദേശീയ ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് ഇന്ന് രാവിലെ 10 മണിക്ക് ജയന്തി ആഘോഷവും അനുസ്മരണ സമ്മേളനവും നടത്തി. ഇന്ന് മുതൽ മഹാത്മാ അയ്യങ്കാളിയുടെ സമാധി ദിനമായ ജൂൺ 18 വരെ നീണ്ടുനിൽക്കുന്ന വിവിധങ്ങളായ പരിപാടികൾക്ക് രൂപം നൽകി.

സെമിനാറുകൾ, അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ സമര പോരാട്ടങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള സമ്മേളനങ്ങൾ നടത്താൻ വക്കം ഖാദർ അനുസ്മരണ വേദി തീരുമാനിച്ചു. സമ്മേളനത്തിന് അനുസ്മരണ വേദി ചെയർമാൻ എം എ ലത്തീഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗവും വേദി ഭാരവാഹിയുമായ അജയരാജ് ബിസി അധ്യക്ഷത വഹിച്ചു. അധ്യാപകനും, പ്രശസ്ത കവിയുമായ റെജി മഞ്ഞമല മുഖ്യ പ്രഭാഷണം നടത്തി. സബ് ഇൻസ്‌പെക്ടർ എം എ ഉറൂബ്, പഞ്ചായത്ത് മെമ്പർ ശ്രീചന്ദ്.എസ്, സഞ്ജു, സരിൻ. എസ്, ബിനു. എം. എസ്, ഷാനി, നസീർ തോന്നയ്ക്കൽ, കലൂർ നിസാർ, ആബിദ് തുടങ്ങിയവർ സംസാരിച്ചു.


by Midhun HP News | Aug 28, 2025 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ്: ഗവ. എസ് വി യു പി എസ് പുരവൂരിൽ എസ് എസ് കെ സ്റ്റാർസിന്റെ വർണ്ണ കൂടാരം പദ്ധതിയുടെ ഉദ്ഘാടനം ചിറയിൻകീഴ് എംഎൽഎ വി.ശശി നിർവഹിച്ചു. കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ രജിതയുടെ അധ്യക്ഷതയിൽ ഡി പി സി ഡോ. ബി നജീബ് പദ്ധതി വിശദീകരിച്ചു.
വൈസ് പ്രസിഡന്റ് ആർ. ശ്രീകണ്ഠൻ നായർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുലഭ എസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനിൽ ടി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിനിത എസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എസ് ശ്രീകണ്ഠൻ, വാർഡ് മെമ്പർ ആശാ. സി, അനന്തകൃഷ്ണൻ നായർ, ആറ്റിങ്ങൽ എ ഇ ഒ പി. സന്തോഷ് കുമാർ, ബിപിസി ആറ്റിങ്ങൽ വിനു എസ്, ഹെഡ് മിസ്ട്രസ്സ് ബിന്ദു കെ. ബി,ബി ആർ സി ട്രെയിനർ ലീന എസ് എൽ, പിടിഎ പ്രസിഡന്റ് മഞ്ജു എം, എസ് എം സി ചെയർപേഴ്സൺ ഷാബു വിഎസ് എം പി ടി എ പ്രസിഡന്റ് രേവതി എന്നിവർ സന്നിഹിതരായിരുന്നു.



by Midhun HP News | Aug 28, 2025 | Latest News, കേരളം
കാസര്‍കോട്: കാസര്‍കോട് അമ്പലത്തറയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ ജീവനൊടുക്കി. അമ്പലത്തറ പറക്കളായി സ്വദേശി ഗോപി (60), ഭാര്യ ഇന്ദിര (57 ) മകന്‍ രഞ്‌ജേഷ് (36) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.

മറ്റൊരു മകന്‍ രാകേഷ് ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആസിഡ് കുടിച്ചാണ് ഇവര്‍ ജീവനൊടുക്കിയത്. സാമ്പത്തിക ബാധ്യതകളാണ് കൂട്ട ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ആസിഡ് കുടിച്ച് കൂട്ട അത്മഹത്യ ചെയ്യുകയാണെന്ന് ഗോപി അയല്‍ക്കാരനെ വിളിച്ച് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹം പൊലീസിനെ വിവരം അറിയിച്ചു. പൊലീസും നാട്ടുകാരും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നുപേരും മരിച്ചു.


by Midhun HP News | Aug 28, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഇന്ത്യയ്‌ക്കെതിരെ അമേരിക്ക 50 ശതമാനം അധിക തീരുവ ചുമത്തിയ തീരുമാനം പ്രാബല്യത്തിലായതോടെ, നഷ്ടം മറികടക്കാന്‍ മറുതന്ത്രവുമായി കേന്ദ്രസര്‍ക്കാര്‍. മറ്റു രാജ്യങ്ങളില്‍ വിപണി കണ്ടെത്താനാണ് ശ്രമം. ഇതിന്റെ ഭാഗമായി 40 ഓളം രാജ്യങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്.
ബ്രിട്ടന്‍, ദക്ഷിണ കൊറിയ, ജപ്പാന്‍, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളുമായാണ് ചര്‍ച്ച നടത്തിയിട്ടുള്ളത്. വസ്ത്രോല്‍പന്നങ്ങളുടെ കയറ്റുമതിക്ക് പ്രധാന്യം നല്‍കിയാണ് കേന്ദ്ര സര്‍ക്കാര്‍ വിവിധ രാജ്യങ്ങളുമായി ചര്‍ച്ച നടത്തുന്നത്. ചര്‍ച്ച നടത്തിയ 40 രാജ്യങ്ങളിലാകെ 59,000 കോടി ഡോളറിന്റെ ( 51.76 ലക്ഷം കോടി രൂപ) തുണിത്തരങ്ങളാണ് പ്രതിവര്‍ഷം ഇറക്കുമതി ചെയ്യുന്നത് എന്നാണ് കണക്കുകള്‍.

ഈ രാജ്യങ്ങളില്‍ നിലവില്‍ ഇന്ത്യന്‍ നിര്‍മിത വസ്ത്രങ്ങള്‍ക്കുള്ള വിപണി വിഹിതം ഏതാണ്ട് ആറ് ശതമാനം മാത്രമാണ്. ഇത് വര്‍ധിപ്പിക്കുക എന്നതാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ടെക്‌സ്റ്റൈല്‍സിന് പുറമെ ഇന്ത്യയില്‍നിന്നുള്ള ചെമ്മീന്‍, തോല്‍ ഉത്പന്നങ്ങള്‍ക്കും പുതിയ വിപണി കണ്ടെത്തും. ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലേക്കും ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താനുള്ള നീക്കങ്ങള്‍ ഇന്ത്യ ആരംഭിച്ചിട്ടുണ്ട്.
തീരുവ വര്‍ധന മൂലം ഇന്ത്യയ്ക്ക് യുഎസ് വിപണിയിലുണ്ടാകുന്ന നഷ്ടം ഏകദേശം 4800 കോടി ഡോളര്‍ ( 4.21 ലക്ഷം കോടി രൂപ) ആണ്. ഈ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കേന്ദ്ര വ്യാപാര മന്ത്രാലയം വ്യവസായ പ്രമുഖരുമായും വ്യാപാര പ്രതിനിധികളുമായും വിദഗ്ദരുമായും ചര്‍ച്ചകള്‍ നടത്തി വരികയാണ്. ഉത്പന്ന വിപണി വിവിധ രാജ്യങ്ങളിലേക്ക് വര്‍ധിപ്പിച്ച് വിപുലീകരിക്കാനാണ് നീക്കം. ഇതോടൊപ്പം രാജ്യത്തെ ആഭ്യന്തര ഉപഭോഗം വര്‍ധിപ്പിക്കാനുള്ള നടപടികളും കേന്ദ്രസര്‍ക്കാര്‍ നടത്തുന്നുണ്ട്.


by Midhun HP News | Aug 28, 2025 | Latest News, ദേശീയ വാർത്ത
ചെന്നൈ: റേഷന്‍ കാര്‍ഡില്‍ ഭാര്യയുടെ ഫോട്ടോയ്ക്ക് പകരം ബിയര്‍കുപ്പിയുടെ ചിത്രം കണ്ട് ഗൃഹനാഥന്‍ ഞെട്ടി. മധുര ചിന്നപ്പൂലംപെട്ടി സ്വദേശി തങ്കവേലിനാണ് ദുരനുഭവം ഉണ്ടായത്. അസംഘടിത നിര്‍മാണത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ പേര് റജിസ്റ്റര്‍ ചെയ്യാന്‍ ഇ-റേഷന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തപ്പോഴാണ് സംഭവം.

റേഷന്‍ കാര്‍ഡില്‍ ഭാര്യ ജയപ്രിയയുടെ ചിത്രത്തിന്റെ സ്ഥാനത്തുള്ളത് ‘ബീയര്‍ കുപ്പി’. വിവാഹിതയായ മകളുടെ പേര് ഏതാനും ദിവസം മുന്‍പ് സേവന കേന്ദ്രം വഴി കാര്‍ഡില്‍ നിന്നു നീക്കിയിരുന്നു. തുടര്‍ന്നു പുതിയ കാര്‍ഡ് എത്തും മുന്‍പ് താല്‍ക്കാലിക ഇ-റേഷന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുകയായിരുന്നു. ബിയര്‍ കുപ്പിയുടെ ചിത്രമുള്ള റേഷന്‍ കാര്‍ഡ് സ്വീകരിക്കാനാകില്ലെന്ന് പറഞ്ഞ് ക്ഷേമനിധി ബോര്‍ഡും കൈമലര്‍ത്തി. അതോടെ, രജിസ്‌ട്രേഷനും മുടങ്ങി. സംഭവത്തില്‍ അധികൃതര്‍ക്കു പരാതി നല്‍കിയതായി തങ്കവേല്‍ പറഞ്ഞു.


by Midhun HP News | Aug 28, 2025 | Latest News, ജില്ലാ വാർത്ത
ആലംകോട്: ആലംകോട് ഗവ. എൽപിഎസിൽ ഓണാഘോഷം വിവിധ പരിപാടികളോടെ നടത്തി. വിദ്യാർഥികളുടെ കലാപരിപാടികൾ, ഓണക്കളികൾ, അധ്യാപക- രക്ഷകർത്താക്കളുടെ ഓണക്കളികൾ, അത്തപ്പൂക്കളമൊരുക്കൽ, സദ്യവട്ടം എല്ലാം ചേർന്ന് ആഘോഷത്തിന് മാറ്റുകൂട്ടി. ആറ്റിങ്ങൽ നഗരസഭ അംഗങ്ങളും, സ്കൂൾ വികസന സമിതി അംഗങ്ങളും സ്കൂളിലെത്തി ആഘോഷത്തിൽ പങ്കെടുത്തു. പഴയകാല ഓർമ്മകളുടെ രുചിക്കൂട്ടുകളുമായി വിദ്യാർത്ഥികൾക്ക് ഓണവിഭവങ്ങൾ തയ്യാറാക്കി കൊടുക്കുകയും ചെയ്തു.



Recent Comments