വെളിച്ചെണ്ണ ലിറ്ററിന് 339 രൂപ; കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകള്‍ക്ക് തുടക്കം; 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവ്

വെളിച്ചെണ്ണ ലിറ്ററിന് 339 രൂപ; കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകള്‍ക്ക് തുടക്കം; 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവ്

തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡിന്റെ ഓണച്ചന്തകള്‍ക്ക് തുടക്കമായി. 10ദിവസം നീളുന്ന ഓണച്ചന്തയുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ജനങ്ങള്‍ക്ക് ആശ്വാസമേകുന്ന നടപടികളില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രം നമ്മെ പ്രായസത്തിലാക്കാനുള്ള നിലപാട് സ്വീകരിക്കുന്നുണ്ടെങ്കിലും, സമൃദ്ധമായ ഓണം ഉറപ്പാക്കുന്നതിനുള്ള ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനതലത്തില്‍ 1800 കേന്ദ്രങ്ങളിലാണ് ഓണച്ചന്ത ആരംഭിക്കുന്നത്. ആന്ധ്ര ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയര്‍, കടല, തുവരപ്പരിപ്പ്, വന്‍പയര്‍, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിങ്ങനെ 13 നിത്യോപയോഗ സാധനങ്ങള്‍ സര്‍ക്കാര്‍ സബ്‌സിഡിയോടെ പൊതുവിപണിയേക്കാള്‍ 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ ഓണച്ചന്തകളില്‍ ലഭിക്കും. വെളിച്ചെണ്ണ ഒരു ലിറ്ററിന് 339 രൂപ നിരക്കിലാണ് വില്‍പ്പന നടത്തുക. പഞ്ചസാര 34.65 രൂപ, ജയ അരി/ കുറുവ അരി/ കുത്തരി (8 കിലോ ) 264 രൂപ നിരക്കില്‍ ലഭിക്കും.

തിരക്ക് ഒഴിവാക്കാന്‍ ഉപഭോക്താക്കള്‍ക്ക് സമയമെഴുതിയ കൂപ്പണ്‍ നല്‍കും. റേഷന്‍ കാര്‍ഡ് മുഖേന നിയന്ത്രണ വിധേയമായാണ് സാധനങ്ങളുടെ വിതരണം. തിരുവനന്തപുരം 160, കൊല്ലം 167, പത്തനംതിട്ട 107, ആലപ്പുഴ 118, കോട്ടയം 114, ഇടുക്കി 84, എറണാകുളം 173, തൃശൂര്‍ 168, പാലക്കാട് 100, മലപ്പുറം 126, കോഴിക്കോട് 170, വയനാട് 22, കണ്ണൂര്‍ 145, കാസര്‍കോട് 85 എന്നിങ്ങനെയാണ് ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കുക.

സര്‍ക്കാര്‍ ഓഫീസുകള്‍ ശനിയാഴ്ചയും അവധി?; പ്രവൃത്തിദിനം ആഴ്ചയില്‍ അഞ്ചാക്കാന്‍ ആലോചന

സര്‍ക്കാര്‍ ഓഫീസുകള്‍ ശനിയാഴ്ചയും അവധി?; പ്രവൃത്തിദിനം ആഴ്ചയില്‍ അഞ്ചാക്കാന്‍ ആലോചന

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫിസിലെ പ്രവൃത്തി ദിനങ്ങള്‍ ആഴ്ചയില്‍ അഞ്ചാക്കി കുറയ്ക്കാന്‍ സര്‍ക്കാര്‍ വീണ്ടും ശ്രമം ആരംഭിച്ചു. ശനിയാഴ്ച കൂടി അവധി ദിനമാക്കാനാണ് സർക്കാർ ആലോചിക്കുന്നത്.

ഇക്കാര്യത്തില്‍ അഭിപ്രായം തേടാന്‍ പൊതുഭരണ വകുപ്പ് അടുത്ത മാസം 11 ന് സര്‍വീസ് സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചു. ഒരു സര്‍വീസ് സംഘടനയില്‍ നിന്നും രണ്ട് പ്രതിനിധികള്‍ വീതം യോഗത്തില്‍ പങ്കെടുക്കാനാണ് കത്തില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതുസംബന്ധിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഇ-മെയിലില്‍ അറിയിക്കാനുള്ള വിലാസവും സംഘടനകള്‍ക്ക് നല്‍കിയ കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും യോജിപ്പായതിനാല്‍ നടപ്പാകാനാണ് സാധ്യത.

തിരക്ക് ഒഴിവാക്കാന്‍ ഉപഭോക്താക്കള്‍ക്ക് സമയമെഴുതിയ കൂപ്പണ്‍ നല്‍കും. റേഷന്‍ കാര്‍ഡ് മുഖേന നിയന്ത്രണ വിധേയമായാണ് സാധനങ്ങളുടെ വിതരണം. തിരുവനന്തപുരം 160, കൊല്ലം 167, പത്തനംതിട്ട 107, ആലപ്പുഴ 118, കോട്ടയം 114, ഇടുക്കി 84, എറണാകുളം 173, തൃശൂര്‍ 168, പാലക്കാട് 100, മലപ്പുറം 126, കോഴിക്കോട് 170, വയനാട് 22, കണ്ണൂര്‍ 145, കാസര്‍കോട് 85 എന്നിങ്ങനെയാണ് ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കുക.

കടുത്ത പനിബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

കടുത്ത പനിബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

കടുത്ത പനിബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. വിതുര ഗവ. വൊക്കേഷണൽ & ഹയർസെക്കൻഡറി സ്കൂളിലെ ഒന്നാംവർഷ വി.എച്ച്.എസ്.ഇ വിദ്യാർത്ഥി ആരതി (16) ആണ് മരിച്ചത്.

വിതുര ആനപ്പാറ ചിറ്റാർ രാജേഷ് ഭവനിൽ രാജേഷ്, സൗമ്യ ദമ്പതികളുടെ മകളാണ്. പനിബാധിച്ച് വിതുര ഗവ. താലൂക്കാശുപത്രിയിലും തുടർന്ന് നെടുമങ്ങാട് ജില്ല ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. രോഗം ഭേദമാകാത്തതിനാൽ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ അഡ്മിറ്റായി. ഇന്നലെ പുലർച്ചെയോടെ മരിച്ചു.

പൂജപ്പുര ജയിൽ കഫ്ത്തീരിയയിലെ മോഷണം; പ്രതി പിടിയിൽ, മുൻ തടവുകാരന്‍

പൂജപ്പുര ജയിൽ കഫ്ത്തീരിയയിലെ മോഷണം; പ്രതി പിടിയിൽ, മുൻ തടവുകാരന്‍

തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുര ജയിലിലെ കഫ്ത്തീരിയയിൽ മോഷണം നടത്തിയ പ്രതി പിടിയില്‍. പോത്തൻകോട് സ്വദേശിയായ അബ്ദുൾഖാദി ആണ് പിടിയിലായത്. പൂജപ്പുര ജയിലെ മുൻ തടവുകാരനാണ് പിടിയിലായ അബ്ദുൾഖാദി. രണ്ട് വർഷം മോഷണക്കേസില്‍ തടവ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്.കഴിഞ്ഞ ആഴ്ചയാണ് പൂജപ്പുര ജയിലിലെ കഫ്ത്തീരിയയിൽ മോഷണം നടന്നത്.

നാല് ലക്ഷം രൂപ മോഷണം പോയതിൽ ജയിൽ വകുപ്പിന് ഗുരുതര വീഴ്ച്ചയുണ്ടായെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. 15 ജയിൽ അന്തേവാസികളും 10 താത്കാലിക ജീവനക്കാരുമാണ് കഫറ്റീരിയിലെ ജോലിക്കാർ. ജയിൽ ഉദ്യോഗസ്ഥർക്കും ഡ്യൂട്ടിയുണ്ടാകാറുണ്ട്. താക്കോലും പണവും സൂക്ഷിച്ചിരുന്ന സ്ഥലം അടക്കം കൃത്യമായി അറിയാവുന്ന, ഇത്രയും തുക അവിടെയുണ്ടായിരുന്നു എന്നറിയാവുന്ന ആരോ ആണ് മോഷണത്തിന് പിന്നിലെന്ന് പൊലീസ് തുടക്കം മുതലേ സംശയം ഉണ്ടായിരുന്നു. അതിനാൽ തന്നെ ജീവനക്കാരെയും തടവുകാരെയും കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം.

കഫ്ത്തീരിയയുടെ ഒരു വശത്തെ ചില്ല് വാതിൽ തകർത്താണ് മോഷ്ടാവ് ഓഫീസ് മുറിയിലെ മേശയിൽ നിന്ന് താക്കോൽ എടുത്താണ് പണം സൂക്ഷിച്ചിരുന്ന മുറി തുറന്നത്. അവിടെ മേശയിലുണ്ടായിരുന്ന പണമെടുത്തു. അലമാരയിലുണ്ടായിരുന്ന പണവും കവർന്നു. നാല് ദിവസത്തെ കളക്ഷൻ തുകയാണ് സുരക്ഷിതമല്ലാത്ത സ്ഥലത്ത് സൂക്ഷിച്ചിരുന്നത്. 14,15 തീയതികളിലെ വരുമാനം ശനിയാഴ്ച ട്രഷറിയിൽ അടക്കാമായിരുന്നു. പക്ഷെ അടച്ചില്ല. ഞായറാഴ്ചയും നല്ല വരുമാനമുണ്ടായി. ആ പണവും ഉള്‍പ്പെടെയാണ് നാല് ലക്ഷം കഫത്തീരിയക്ക് പിന്നിലെ മുറിയിൽ സൂക്ഷിച്ചിരുന്നത്.

കൊച്ചി മെട്രോ അങ്കമാലിയിലേക്ക്; ഡിപിആര്‍ തയ്യാറാക്കാന്‍ പഠനം തുടങ്ങി

കൊച്ചി മെട്രോ അങ്കമാലിയിലേക്ക്; ഡിപിആര്‍ തയ്യാറാക്കാന്‍ പഠനം തുടങ്ങി

കൊച്ചി: ആലുവയില്‍നിന്ന് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് വഴി അങ്കമാലിയിലേക്കുള്ള കൊച്ചി മെട്രോ മൂന്നാംഘട്ടത്തിന്റെ വിശദമായ പദ്ധതി രൂപരേഖ (ഡിപിആര്‍) തയ്യാറാക്കാന്‍ പഠനം തുടങ്ങി.ഹരിയാന ആസ്ഥാനമായുള്ള സിസ്ട്ര എംവിഎ കണ്‍സള്‍ട്ടിങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് കൊച്ചി മെട്രോയ്ക്കുവേണ്ടി ഡിപിആര്‍ തയ്യാറാക്കുന്നത്. 1.03 കോടി രൂപ ചെലവഴിച്ചുള്ള ഡിപിആര്‍ ആറ് മാസത്തിനുള്ളില്‍ സമര്‍പ്പിക്കാനാണ് നിര്‍ദേശം.

നിലവിലെ മെട്രോ ഘടനയില്‍ നിന്ന് വിഭിന്നമായി ഭൂഗര്‍ഭ പാത ഉള്‍പ്പെടെയാകും മൂന്നാംഘട്ട മെട്രോ തയ്യാറാവുക. 17.5 കിലോമീറ്റര്‍ ദൂരത്തിലാണ് മെട്രോ പാത ആസൂത്രണം ചെയ്യുന്നത്. ഡിപിആറിന്റെ ഭാഗമായി വിപുലമായ ഫീല്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍, സര്‍വേകള്‍, എന്‍ജിനിയറിങ് പഠനം തുടങ്ങിയവ നടത്തും. ഡിപിആര്‍ പഠനത്തിനുള്ള ചെലവ് കേന്ദ്ര ഭവന നഗര വികസന മന്ത്രാലയത്തിന്റെ സെന്‍ട്രല്‍ ഫിനാന്‍ഷ്യല്‍ അസിസ്റ്റന്‍സ് സ്‌കീമില്‍ നിന്നാണ്.

മെട്രോ മൂന്നാംഘട്ട വികസനത്തിന്റെ ഡിപിആര്‍ പഠനത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി ലഭിച്ചതായി കെഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ ചൂണ്ടിക്കാട്ടി. ഈ വികസനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ആശയങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാമെന്നും അദ്ദേഹം അറിയിച്ചു. contact@kmrl.co.in എന്ന ഇ മെയിലില്‍ ഇവ അറിയിക്കാം.

നെടുമ്പാശേരിയിലേക്ക് മെട്രോ എത്തുന്നതോടെ എയര്‍പോര്‍ട്ട് യാത്രക്കാര്‍ക്ക് യാത്രാ സമയത്തില്‍ വലിയ ലാഭമുണ്ടാകും. നെടുമ്പാശേരിയില്‍ പുതിയ റെയില്‍വേ സ്റ്റേഷനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കവെയാണ് മെട്രോ ഡിപിആറും തയ്യാറാകുന്നത്.

നെഹ്രു ട്രോഫി വളളംകളി കാണണോ?, അവസരമൊരുക്കി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍; വിശദാംശങ്ങള്‍

നെഹ്രു ട്രോഫി വളളംകളി കാണണോ?, അവസരമൊരുക്കി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍; വിശദാംശങ്ങള്‍

തിരുവനന്തപുരം: ഓളപ്പരപ്പിലെ ഒളിംപിക്‌സ് ആയ നെഹ്രു ട്രോഫി വളളംകളി കാണാന്‍ അവസരമൊരുക്കി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍. വിവിധ ജില്ലകളില്‍ നിന്നുള്ള വള്ളംകളി പ്രേമികള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ യാത്ര ചെയ്ത് ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന കായല്‍ ജലോത്സവത്തിന് പങ്കെടുക്കാന്‍ കഴിയുന്ന വിധത്തിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്.

വളളംകളിയുടെ ടിക്കറ്റ് സഹിതമാണ് കെഎസ്ആര്‍ടിസിയില്‍ യാത്ര ക്രമീകരിച്ചിരിക്കുന്നത്. വിവിധ ജില്ലകളില്‍ നിന്നും ആവശ്യാനുസരണം ചാര്‍ട്ടേഡ് ബസ്സ് ഒരുക്കും. നെഹ്രുട്രോഫിയുടെ റോസ് കോര്‍ണര്‍, വിക്ടറി ലൈന്‍ എന്നി കാറ്റഗറിയിലാണ് പ്രവേശനം. മറ്റു ജില്ലകളില്‍ നിന്നും ആലപ്പുഴയില്‍ നേരിട്ട് എത്തുന്നവര്‍ക്ക് നെഹ്രുട്രോഫി വളളംകളി കാണുവാന്‍ പാസ്സ് എടുക്കുവാന്‍ പ്രത്യേക കൗണ്ടര്‍ ആലപ്പുഴ ഡിപ്പോയില്‍ പ്രവര്‍ത്തനം ആരംഭിക്കും. എല്ലാ തരം പാസ്സുകളും ഈ ടിക്കറ്റ് കൗണ്ടറില്‍ നിന്നും ലഭ്യമാകും.

2022 ല്‍ 1,75,100/ രൂപയുടെ ടിക്കറ്റുകളും 2023 ല്‍ 2,99,500 /രൂപയുടെ ടിക്കറ്റുകളുമാണ് ബജറ്റ് ടൂറിസം സെല്‍ മുഖേന വിറ്റഴിച്ചത്. മുണ്ടക്കൈ ദുരന്തത്തിന് ശേഷം മാറ്റിവെച്ച 2024 ലെ വളളംകളിയുടെ ടിക്കറ്റ് വില്‍പ്പനയിലൂടെ 1,16,500 രൂപയാണ് നേടിയത്. 9846475874 എന്ന നമ്പറിലേക്ക് പേര്, ഏത് കാറ്റഗറിയിലുളള പാസ്, എത്ര പേര്‍ക്ക് എന്ന വിവരം വാട്‌സ്ആപ്പ് മെസേജ് ആയി അയച്ച് ആലപ്പുഴ ഡിപ്പോയിലെ ബജറ്റ് ടൂറിസം സെല്ലിന്റെ ക്യൂആര്‍ കോഡിലേക്ക് ഓണ്‍ലൈനായി പണമടച്ചാലും ടിക്കറ്റ് ലഭ്യമാക്കുന്നതാണ്.

ഈ ടിക്കറ്റുകള്‍ വള്ളംകളി നടക്കുന്ന ഓഗസ്റ്റ് 30 നോ, മുന്‍ ദിവസമോ ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയിലെ സ്‌പെഷ്യല്‍ കൗണ്ടറില്‍ നിന്ന് കൈപ്പറ്റി വള്ളംകളി കാണാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം. ആലപ്പുഴ ജില്ല കൂടാതെ കോട്ടയം, എറണാകുളം , പത്തനംതിട്ട , കൊല്ലം , തിരുവനന്തപുരം ജില്ലകളിലെ സ്‌പെഷ്യല്‍ കൗണ്ടര്‍ മുഖേനയും ജില്ലാ കോ ഓര്‍ഡിനേറ്റര്‍മ്മാര്‍ മുഖേനയും കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ ടിക്കറ്റുകള്‍ വില്‍ക്കുന്നതാണ്.