by Midhun HP News | Aug 26, 2025 | Latest News, ദേശീയ വാർത്ത
ദുബൈ: ഇന്ത്യൻ യുവതിയുടെ വയറ്റിൽ നിന്നും 14.5 കിലോ ഗ്രാം ഭാരമുള്ള മുഴ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. വളരെ സങ്കീർണമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായി ദുബൈയിലുള്ള സ്വകര്യ ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു. ഇതോടെ യുവതിയുടെ ഭാരം 75 കിലോയിൽ നിന്ന് 60 ആയി കുറഞ്ഞു.
30 വയസുള്ള ഇന്ത്യൻ യുവതി വണ്ണം കുറയ്ക്കാനായി വിവിധ തരത്തിലുള്ള മാർഗങ്ങൾ സ്വീകരിച്ചു വരിക ആയിരുന്നു. അതിനിടെയാണ് യുവതിയുടെ വയർ ദിവസേന വലുതായി വരുന്നത് ശ്രദ്ധയിൽപ്പെട്ടത്. എന്നാൽ യുവതി ഇത് കാര്യമാക്കിയില്ല. 2022 ൽ ഇവർ നടത്തിയ സ്കാനിങ്ങിൽ വയറിൽ എന്തോ വളരുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു.

എന്നാൽ അത് എന്തെങ്കിലും തരത്തിലുള്ള സ്കാനിങ്ങിലെ പിഴവാണ് എന്ന് കരുതി അവർ തുടർ പരിശോധന നടത്തിയില്ല. ഒടുവിൽ ശ്വാസ തടസ്സമടക്കുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതോടെയാണ് ഇവർ ഡോക്ടറെ സമീപിച്ചത്.
തുടർന്ന് ഡോക്ടർമാർ സ്കാനിംഗ് നടത്താൻ തീരുമാനിച്ചു. ആദ്യം നടത്തിയ സ്കാനിങ്ങിൽ 37 സെന്റി മീറ്റർ വലിപ്പമുള്ള വയർ മുഴുവൻ വ്യാപിച്ചു കിടക്കുന്ന തരത്തിലുള്ള മുഴ കണ്ടെത്തി. വിശദമായി പരിശോധിക്കാനായി എം ആർ ഐ സ്കാനിങ് നടത്തി. അതിലൂടെ ഇതൊരു പാരാഓവറിയൻ ട്യൂമർ ആണെന്ന് ഡോക്ടർമാർ സ്ഥിരീകരിക്കുകയും ചെയ്തു. ഇതേതുടർന്ന് അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ അറിയിച്ചു.
പക്ഷെ, ഡോക്ടർമാർക്ക് മുന്നിൽ വലിയ ചില വെല്ലുവിളികൾ ഉണ്ടായിരുന്നു. മുഴ വയറ്റിനുള്ളിൽ വെച്ചു പൊട്ടിയാൽ അതുനുള്ളിൽ കാൻസർ ഉണ്ടെങ്കിൽ വയറ്റിൽ വ്യാപിക്കാനുള്ള സാധ്യതയുണ്ട് എന്ന് ഡോക്ടർമാർ വിലയിരുത്തി. അത് കൊണ്ട് ശാസ്ത്രക്രിയക്കായി പ്രത്യേക മുൻകരുതലുകൾ ഡോക്ടർമാർ സ്വീകരിച്ചിരുന്നു. എന്നാൽ ഈ മുഴ മറ്റൊരു അവയവത്തോടും ചേർന്ന് ആയിരുന്നില്ല ഉണ്ടായിരുന്നത്. അതിനാൽ ശസ്ത്രക്രിയ കൂടുതൽ സുരക്ഷിതമായി പൂർത്തിയാക്കാൻ കഴിഞ്ഞതായി ഡോക്ടർമാർ അറിയിച്ചു.

ശസ്ത്രക്രിയയ്ക്ക് ശേഷം രണ്ട് ദിവസം യുവതിയെ നിരീക്ഷത്തിൽ വെച്ചിരുന്നു. ആരോഗ്യവതിയാണെന്ന് ഡോക്ടർമാർക്ക് ബോധ്യപ്പെട്ടതോടെ ഇവരെ ഡിസ്ചാർജ് ചെയ്തു. വയറ്റിൽ നിന്ന് മുഴ നീക്കിയതിലൂടെ തനിക്ക് വലിയ ആശ്വാസമായെന്നും ഇപ്പോൾ പഴയത് പോലെ ശ്വസിക്കാൻ ആകുന്നുണ്ടെന്നും യുവതി പറഞ്ഞു.

by Midhun HP News | Aug 26, 2025 | Latest News, കേരളം
കൊച്ചി: പാലിയേക്കരയില്‍ വീണ്ടും ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ അനുവദിക്കണമെന്ന ദേശീയപാതാ അതോറിറ്റിയുടെ ആവശ്യം ഹൈക്കോടതി തള്ളി. സര്‍വീസ് റോഡിന് വീതി കൂട്ടി ശാശ്വത പരിഹാരം കണ്ടിട്ടില്ലെന്ന് കോടതി നിയോഗിച്ച മൂന്നംഗ സമിതി ഹൈക്കോടതിയെ അറിയിച്ചു. തുടര്‍ന്ന് ടോള്‍ പിരിവിന് ഏര്‍പ്പെടുത്തിയ നിരോധനം അടുത്തമാസം ഒമ്പതു വരെ ഹൈക്കോടതി നീട്ടി.
സര്‍വീസ് റോഡുകള്‍ നന്നാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ടോള്‍ പിരിവിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍എച്ച്എഐ കോടതിയെ സമീപിച്ചത്. ഇതിനായി ഏതാനും ചിത്രങ്ങളും സമര്‍പ്പിച്ചിരുന്നു. എന്നാല്‍ റോഡ് നിര്‍മ്മാണം മന്ദഗതിയിലാണ് നടക്കുന്നതെന്നും, സര്‍വീസ് റോഡുകള്‍ ഇതുവരെയും പൂര്‍ണമായും നവീകരിച്ചിട്ടില്ലെന്നും, വാഹനങ്ങള്‍ വഴിതിരിച്ചു വിടുന്നതുകൊണ്ടാണ് ഗതാഗതക്കുരുക്കിന് നേരിയ ശമനം ഉള്ളതെന്നും കോടതി നിയോഗിച്ച മൂന്നംഗ സമിതി ഹൈക്കോടതിയെ അറിയിച്ചു.
എന്നാല്‍ ഓണക്കാലത്ത് കൂടുതല്‍ വാഹനങ്ങള്‍ എത്തുമ്പോള്‍ ഗതാഗതക്കുരുക്ക് വീണ്ടും രൂക്ഷമായേക്കുമെന്നും, റോഡുകളുടെ അറ്റകുറ്റപ്പണി പൂര്‍ണമായി തീര്‍ത്താലേ ടോള്‍ പരിക്കാന്‍ അനുവദിക്കാവൂ എന്നും മൂന്നംഗ സമിതി നിര്‍ദേശിച്ചു. ജില്ലാ കലക്ടര്‍, ജില്ലാ പൊലീസ് മേധാവി, ആര്‍ടിഒ എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയാണ് സര്‍വീസ് റോഡിന് വീതി കൂട്ടി ശാശ്വത പരിഹാരം കണ്ടിട്ടില്ലെന്ന റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയത്. സമിതിയുടെ വാദം മുഖവിലക്കെടുത്തുകൊണ്ടാണ് ദേശീയ പാത അതോറിറ്റിയുടെ ആവശ്യം കോടതി നിരാകരിച്ചത്.
സര്‍വീസ് റോഡുകള്‍ നന്നാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ടോള്‍ പിരിവിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍എച്ച്എഐ കോടതിയെ സമീപിച്ചത്. ഇതിനായി ഏതാനും ചിത്രങ്ങളും സമര്‍പ്പിച്ചിരുന്നു. എന്നാല്‍ റോഡ് നിര്‍മ്മാണം മന്ദഗതിയിലാണ് നടക്കുന്നതെന്നും, സര്‍വീസ് റോഡുകള്‍ ഇതുവരെയും പൂര്‍ണമായും നവീകരിച്ചിട്ടില്ലെന്നും, വാഹനങ്ങള്‍ വഴിതിരിച്ചു വിടുന്നതുകൊണ്ടാണ് ഗതാഗതക്കുരുക്കിന് നേരിയ ശമനം ഉള്ളതെന്നും കോടതി നിയോഗിച്ച മൂന്നംഗ സമിതി ഹൈക്കോടതിയെ അറിയിച്ചു.

എന്നാല്‍ ഓണക്കാലത്ത് കൂടുതല്‍ വാഹനങ്ങള്‍ എത്തുമ്പോള്‍ ഗതാഗതക്കുരുക്ക് വീണ്ടും രൂക്ഷമായേക്കുമെന്നും, റോഡുകളുടെ അറ്റകുറ്റപ്പണി പൂര്‍ണമായി തീര്‍ത്താലേ ടോള്‍ പരിക്കാന്‍ അനുവദിക്കാവൂ എന്നും മൂന്നംഗ സമിതി നിര്‍ദേശിച്ചു. ജില്ലാ കലക്ടര്‍, ജില്ലാ പൊലീസ് മേധാവി, ആര്‍ടിഒ എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയാണ് സര്‍വീസ് റോഡിന് വീതി കൂട്ടി ശാശ്വത പരിഹാരം കണ്ടിട്ടില്ലെന്ന റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയത്. സമിതിയുടെ വാദം മുഖവിലക്കെടുത്തുകൊണ്ടാണ് ദേശീയ പാത അതോറിറ്റിയുടെ ആവശ്യം കോടതി നിരാകരിച്ചത്.


by Midhun HP News | Aug 26, 2025 | Latest News, ദേശീയ വാർത്ത
റിയാദ്: സൗദി അറേബ്യയുടെ ‘മാസം’ പദ്ധതിയുടെ ഭാഗമായി യെമനിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് കഴിഞ്ഞ ആഴ്ച 828 സ്ഫോടക വസ്തുക്കൾ നീക്കം ചെയ്തു.
783 അൺഎക്‌സ്‌പ്ലോഡഡ് ഓർഡനൻസുകളും, 42 ആന്റി-ടാങ്ക് മൈൻസും, രണ്ട് ആന്റി-പേഴ്‌സണൽ മൈൻസും, ഒരു ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസു (IED) മാണ് കണ്ടെത്തിയത്. 2018-ൽ ആരംഭിച്ച പദ്ധതിയിൽ ഇതുവരെ 5,11,355 മൈനുകൾ നീക്കം ചെയ്തതായി ‘മാസം’ പദ്ധതിയുടെ മാനേജിംഗ് ഡയറക്ടർ ഉസാമ അൽ-ഗോസൈബി അറിയിച്ചു. കുട്ടികളെയും സ്ത്രീകളെയും വയോധികരെയും ലക്ഷ്യമാക്കി ആണ് ബോംബുകൾ സ്ഥാപിച്ചിരുന്നത് എന്നും അദ്ദേഹം പറഞ്ഞു. മാരിബ്, എഡൻ, ജോഫ്, ഷാബ്വ, താഇസ്, ഹുദെയ്ദ, ലാഹജ്, സന, അൽ-ബൈദ, അൽ-ധലേ, സഅദ എന്നീ പ്രദേശങ്ങളിലാണ് നിലവിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്താനായുള്ള നടപടികൾ പുരോഗമിക്കുന്നത്.

‘മാസം’ പദ്ധതിയിലൂടെ തദ്ദേശീയരായ ആളുകൾക്ക് ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് മൈനുകൾ നിർവീര്യമാക്കാൻ പരീശീലനം നൽകുന്നുണ്ട്. പൗരന്മാർക്ക് സുരക്ഷിതമായി സഞ്ചരിക്കാനായി യെമനിലെ റോഡുകൾ, സ്കൂളുകൾ,ഗ്രാമങ്ങൾ എന്നിവ മൈൻ മുക്തമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.


by Midhun HP News | Aug 26, 2025 | Latest News, കേരളം
തിരുവനന്തപുരം: വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ഒഡിഷ- പശ്ചിമ ബംഗാള്‍ തീരത്തിനു സമീപം സ്ഥിതിചെയ്തിരുന്ന ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി രൂപാന്തരം പ്രാപിച്ചു. ചൊവ്വാഴ്ച രാവിലെ 5.30 ഓടെയാണ് ചക്രവാതച്ചുഴി ശക്തിപ്രാപിച്ച് ന്യൂനമര്‍ദമായി മാറിയതെന്ന് ഭുവനേശ്വര്‍ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കേരളത്തില്‍ ഓഗസ്റ്റ് 26 -29 ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത നാലുദിവസം മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ചൊവ്വാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി ഇന്ന് (ചൊവ്വാഴ്ച) കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ബുധനാഴ്ച ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വ്യാഴാഴ്ച തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
വെള്ളിയാഴ്ച തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
by Midhun HP News | Aug 26, 2025 | Latest News, കേരളം
കൊച്ചി: എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിമര്‍ശനവുമായി ഹൈക്കോടതി. മേലുദ്യോഗസ്ഥനെതിരായ കേസ് കീഴുദ്യോഗസ്ഥന്‍ അന്വേഷിച്ചിട്ട് എന്തുകാര്യമെന്ന് വിജിലന്‍സിനോട് കോടതി ചോദിച്ചു. അന്വേഷണം സംബന്ധിച്ച് വിശദീകരണം നല്‍കാനും കോടതി വിജിലന്‍സിന് നിര്‍ദേശം നല്‍കി.
തനിക്ക് അനുകൂലമയ ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട് തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് അജിത് കുമാര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി.

കേസില്‍ അജിത്കുമാറിന്റെ കീഴുദ്യോഗസ്ഥന്‍ അന്വേഷണം നടത്തിയത് തെറ്റാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അന്വേഷണത്തിന് പ്രോസിക്യൂഷന്റെ അനുമതിയുണ്ടോ എന്നും കോടതി ചോദിച്ചു. ഇക്കാര്യം വിജിലന്‍സ് വ്യക്തമാക്കണം. അനുമതിയില്ലാതെയാണ് അന്വേഷണം നടത്തിയതെങ്കില്‍ അത് നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കോടതി വിലയിരുത്തി.
കേസന്വേഷണം സംബന്ധിച്ച് വിജിലന്‍സ് സ്വീകരിച്ച നടപടിക്രമങ്ങളെല്ലാം വിശദീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മുന്‍കൂര്‍ അനുമതി വാങ്ങിയാണോ അന്വേഷണം നടത്തിയത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദീകരിക്കണം. ചില നിയമപ്രശ്നങ്ങള്‍ കാണുന്നുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. വിജിലന്‍സിന്റെ വിശദീകരണം പരിശോധിക്കുന്നതിനായി കേസ് പരിഗണിക്കുന്നത് ബുധനാഴ്ചയിലേക്ക് മാറ്റി.

വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് തനിക്ക് അനധികൃത സ്വത്ത് സമ്പാദ്യമില്ലെന്ന് വിജിലന്‍സ് കണ്ടെത്തിയതെന്നായിരുന്നു എംആര്‍ അജിത് കുമാറിന്റെ വാദം. അതുകൊണ്ട് തന്നെ വിജിലന്‍സ് കോടതി വിധി റദ്ദാക്കണമെന്നാണ് അജിത് കുമാര്‍ ആവശ്യപ്പെട്ടിരുന്നത്.

by Midhun HP News | Aug 26, 2025 | Latest News, കേരളം
മാറനല്ലൂർ: പൊലീസിനെ വെല്ലുവിളിച്ച് മാറനല്ലൂരിൽ കള്ളൻമാർ അരങ്ങ് വാഴുന്നു. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം പൊലീസ് സ്റ്റേഷൻ പരിധിയിൽ വീണ്ടും മോഷണം നടത്തിയാണ് കള്ളൻമാർ പൊലീസിനെ വെല്ലുവിളിക്കുന്നത്. അതും അനവധി വാഹനങ്ങൾ രാത്രി കടന്നു പോകുന്ന പ്രധാന പാതയ്ക്ക് അരികിലുള്ള ഷോപ്പിൽ. ഞായർ രാത്രി ബാലരാമപുരം റോഡിൽ പെട്രോൾ പമ്പിനു സമീപം കണ്ടലയിലെ മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് മൊബൈൽ ഫോൺ കവർന്നു. 14നു രാത്രി തുടങ്ങിയ മോഷണ പരമ്പരയ്ക്ക് ഒടുവിലത്തെ സംഭവമാണ് മൊബൈൽ ഷോപ്പിലെ കവർച്ച. 11 ദിവസത്തിനിടെ വീടുകളിലും സ്ഥാപനങ്ങളിലുമായി 13 ഇടത്താണ് കവർച്ചയും കവർച്ച ശ്രമവും അരങ്ങേറിയത്.

ഒരു കേസിലും പ്രതികളെ കണ്ടെത്താനെന്നല്ല, തുമ്പുണ്ടാക്കാൻ പോലും മാറനല്ലൂർ പൊലീസിനു കഴിഞ്ഞില്ല. ‘എന്നാൽ പിന്നെ കാണട്ടെ’ എന്ന നിലയിലാണ് മാറനല്ലൂരിലെ മോഷ്ടാക്കൾ. കള്ളനെ തേടി രാത്രിയും പകലും കനത്ത നിരീക്ഷണമെന്നാണ് പൊലീസ് വാദം. ഇതിനായി പൊലീസ് രാത്രി കറങ്ങുന്നുവെന്നാണ് വയ്പ്. എസ്ഐയും എസ്എച്ച്ഒയും നേതൃത്വം നൽകുന്ന പട്രോളിങ് ടീം വേറെ. എന്നിട്ടും മോഷണത്തിന് ഒരു കുറവുമില്ല.


Recent Comments