സമൂഹമാധ്യമത്തിലൂടെ പരിചയം, ഒമ്പതാം ക്ലാസുകാരിയെ ഓട്ടോറിക്ഷയ്ക്കുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

സമൂഹമാധ്യമത്തിലൂടെ പരിചയം, ഒമ്പതാം ക്ലാസുകാരിയെ ഓട്ടോറിക്ഷയ്ക്കുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: ഒമ്പതാം ക്ലാസുകാരിയെ ഓട്ടോറിക്ഷയ്ക്കുള്ളില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഓട്ടോറിക്ഷാ ഡ്രൈവറായ കുന്നത്തുകാല്‍കുഴി വിളയില്‍ സുജിത് (23) ആണ് പൊലീസിന്റെ പിടിയിലായത്.

സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ട കുട്ടിയെ ഓട്ടോറിക്ഷയില്‍ കയറ്റിയ ശേഷമാണ് ഇയാള്‍ പീഡനശ്രമം നടത്തിയത്. കഴിഞ്ഞ നാലുമാസമായി ഇയാള്‍ വിദ്യാര്‍ഥിനിയോട് മോശം പെരുമാറിയിരുന്നതായി വിവരം ലഭിച്ചതായി പൊലീസ് സൂചിപ്പിച്ചു.

വിദ്യാര്‍ഥിനിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വെങ്ങാനൂര്‍ മേഖലയില്‍ ഓട്ടോറിക്ഷ ഓടിക്കുന്നയാളാണ് അറസ്റ്റിലായ സുജിത്.

കനത്ത മഴ തന്നെ; കണ്ണൂരും കാസര്‍ക്കോടും ഓറഞ്ച്, 7 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്

കനത്ത മഴ തന്നെ; കണ്ണൂരും കാസര്‍ക്കോടും ഓറഞ്ച്, 7 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. ഏഴ് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്. കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് മുന്നറിയിപ്പ്. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.

ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഓറഞ്ച് അലര്‍ട്ടുള്ള ജില്ലകളില്‍ പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 എംഎം മുതല്‍ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്.

മഞ്ഞ മുന്നറിയിപ്പുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ഥമാക്കുന്നത്.

തെക്കന്‍ ഛത്തീസ്ഗഢിന് മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നു. പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു ശക്തി കുറഞ്ഞു ചക്രവാതച്ചുഴിയായി നാളെയോടെ ഗുജറാത്തിന് മുകളില്‍ എത്തിച്ചേരാന്‍ സാധ്യത. വടക്കു പടിഞ്ഞാറന്‍ – മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ നാളെയോടെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാനും സാധ്യത. സംസ്ഥാനത്ത് വരും ദിവസങ്ങളിലും നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. മറ്റന്നാള്‍ വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ഈ മാസം 20 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത. മറ്റന്നാള്‍ വരെ 40 മുതല്‍ 50 വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ നാളെ വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍ തമിഴ് നാട് തീരം, വടക്കന്‍ തമിഴ് നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, കന്യാകുമാരി തീരം, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്ന ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

തിരുവനന്തപുരത്ത് ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍

തിരുവനന്തപുരത്ത് ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍. കരമന പോലീസാണ് 46കാരനായ ട്യൂഷന്‍ അധ്യാപകനെ അറസ്റ്റ് ചെയ്തത്. പോക്‌സോ കേസ് ചുമത്തിയാണ് ഇയാളെ പിടികൂടിയത്.

2022ലാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. ഒന്നിലധികം തവണ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് കുട്ടി പറഞ്ഞു. ചൈല്‍ഡ് ലൈന്‍ കൗണ്‍സിലിങ്ങിലാണ് പീഡന വിവരം പുറത്തറിയുന്നത്.

‘എത്തിയത് നന്ദിപറയാന്‍’, രാജീവ് ചന്ദ്രശേഖറുമായി ഡല്‍ഹിയില്‍ കന്യാസ്ത്രീകളുടെ കൂടിക്കാഴ്ച

‘എത്തിയത് നന്ദിപറയാന്‍’, രാജീവ് ചന്ദ്രശേഖറുമായി ഡല്‍ഹിയില്‍ കന്യാസ്ത്രീകളുടെ കൂടിക്കാഴ്ച

ഡല്‍ഹി: മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിക്കപ്പെട്ട് ഛത്തീസ്ഗഢില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലെ വസതിയില്‍ എത്തിയാണ് സിസ്റ്റര്‍ പ്രീതി മേരി, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവര്‍ സഹോദരന് ഒപ്പം രാജീവ് ചന്ദ്രശേഖറിനെ കണ്ടത്.

ജാമ്യം കിട്ടയതിന് ശേഷം ഡല്‍ഹിയില്‍ എത്തിയതിന് പിന്നാലെയാണ് കൂടിക്കാഴ്ച. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണിയും കൂടിക്കാഴ്ചയില്‍ ഒപ്പം ഉണ്ടായിരുന്നു. നന്ദി പറയാനാണ് കന്യാസ്ത്രീകള്‍ എത്തിയതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കേസിന്റെ മുന്നോട്ടുപോക്കില്‍ അവര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കിയിരുന്നതായും അദ്ദേഹം അറിയിച്ചു.

കന്യാസ്ത്രീകള്‍ക്ക് എതിരെ ചുമത്തിയിട്ടുള്ള കേസുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഡ് സര്‍ക്കാരുമായി നേരിട്ട് ബന്ധപ്പെട്ടുന്ന നിലയില്‍ തുടര്‍ നീക്കങ്ങള്‍ ഉള്‍പ്പെടെയാണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കേസില്‍ നിലവില്‍ ജാമ്യം മാത്രമാണ് കന്യാസ്ത്രീകള്‍ക്ക് ലഭിച്ചിരിക്കുന്നത്. എഫ്‌ഐആര്‍ അടക്കം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ തുടരുകയാണ്. ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസിന്റെ തുടര്‍ നടപടിയില്‍ ഛത്തീസ്ഗഢ് സര്‍ക്കാര്‍ നിലപാട് കടുപ്പിക്കാതിരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സമ്മര്‍ദം ചെലുത്താന്‍ സാധിക്കുന്ന നിലയിലുള്ള ഇടപെടലുകള്‍ ആണ് സഭയുള്‍പ്പെടെ സംസ്ഥാന ബിജെപിയില്‍ നിന്നും പ്രതീക്ഷിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

‘ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു’, ശുഭാംശു ശുക്ല നാളെ ഇന്ത്യയില്‍

‘ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു’, ശുഭാംശു ശുക്ല നാളെ ഇന്ത്യയില്‍

ലഖ്‌നൗ: 18 ദിവസത്തെ ആക്‌സിയം-4 ദൗത്യത്തിന് ശേഷം ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയുടെ ഇന്ത്യയിലേയ്ക്കുള്ള മടങ്ങി വരവിന് കാത്തിരിക്കുകയാണ് കുടുംബം. അദ്ദേഹത്തെ സ്വീകരിക്കാന്‍ ഡല്‍ഹിയിലേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് കുടുംബാംഗങ്ങള്‍. നാളെ ശുഭാംശു ഇന്ത്യയിലെത്തും. തിങ്കളാഴ്ച അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.

ശുഭാംശു മടങ്ങിവരുന്നതിന്റെ സന്തോഷത്തില്‍ സഹോദരി ശുചി മിശ്രയുടെ വാക്കുകള്‍, കുടുംബം അദ്ദേഹത്തെ കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഈ ദിവസത്തിനായി ഞങ്ങള്‍ വളരെ കാലമായി കാത്തിരിക്കുകയായിരുന്നു. ഇപ്പോള്‍ അദ്ദേഹം തിരിച്ചെത്തുന്ന അവസരത്തില്‍ ഞങ്ങള്‍ വളരെ ആവേശത്തിലാണ്. അദ്ദേഹത്തെ കാണാനും കെട്ടിപ്പിടിക്കാനും രാജ്യത്തിന് വേണ്ടി ഇത്രയും മികച്ച പ്രവര്‍ത്തനം നടത്തിയതിന് അഭിനന്ദിക്കാനും ഞങ്ങള്‍ കാത്തിരിക്കുകയാണെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഭാര്യ കാമ്‌ന ശുക്ലയും ആറ് വയസുള്ള മകന്‍ കിയാഷ് ശുക്ലയും ടെക്‌സസിലെ ഹൂസ്റ്റണില്‍ അദ്ദേഹത്തോടൊപ്പമുണ്ട്.

കുടുംബം മുഴുവന്‍ അദ്ദേഹത്തിന്റെ വരവിനായി കാത്തിരിക്കുകയാണെന്ന് പിതാവ് ശംഭു ദയാല്‍ ശുക്ല സന്തോഷത്തോടെ പറഞ്ഞു. ഞങ്ങളുടെ മകന്‍ തിരിച്ചെത്തുന്നു. ഞങ്ങള്‍ക്ക് വളരെ സന്തോഷമുണ്ട്. അദ്ദേഹത്തെ കാണാന്‍ ഡല്‍ഹിയിലേയ്ക്ക് പോവുകയാണ്. രാജ്യത്തിനും ഞങ്ങള്‍ക്കും സന്തോഷ നിമിഷമാണ്. പ്രധാനമന്ത്രിയും വിശിഷ്ട വ്യക്തികളും അദ്ദേഹത്തെ അനുഗ്രഹിച്ചു. അവരുടെ പ്രാര്‍ഥനകളും അനുഗ്രഹങ്ങളും കാരണം അദ്ദേഹത്തിന്റെ ദൗത്യം വിജയിച്ചുവെന്നും ശുഭാംശുവിന്റെ പിതാവ് പറഞ്ഞു.

ക്ഷേത്രപരിസരം വൃത്തിയാക്കുന്നതിനിടെ ശുചീകരണ ജീവനക്കാരൻ പ്രഷർ ഗണ്ണിൽ നിന്ന് ഷോക്കേറ്റു മരിച്ചു

ക്ഷേത്രപരിസരം വൃത്തിയാക്കുന്നതിനിടെ ശുചീകരണ ജീവനക്കാരൻ പ്രഷർ ഗണ്ണിൽ നിന്ന് ഷോക്കേറ്റു മരിച്ചു

വിഴിഞ്ഞത്ത് ക്ഷേത്രജീവനക്കാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. വിഴിഞ്ഞം ആഴിമല ക്ഷേത്രത്തിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. നെയ്യാറ്റിൻകര ഡാലുമുഖം സ്വദേശി രാഹുൽ വിജയനാണ് (26) മരിച്ചത്. പ്രഷർഗൺ ഉപയോഗിക്കുന്നതിനിടയിൽ വൈദ്യുതാഘാതമേറ്റു എന്നാണ് വിവരം. ക്ഷേത്ര പരിസരം പ്രഷർഗൺ ഉപയോഗിച്ച് വൃത്തി ആക്കുന്നതിനിടയിലായിരുന്നു സംഭവം. ക്ഷേത്രത്തിലെ ശുചീകരണ ജീവനക്കാരനാണ് രാഹുൽ.