by Midhun HP News | Aug 7, 2025 | Latest News, കേരളം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ സേവനങ്ങൾക്ക് കെസ്മാർട്ട് വഴി അപേക്ഷ സമർപ്പിക്കുന്നതിനും മറ്റിടപാടുകൾക്കും അക്ഷയ സെന്ററുകൾക്ക് സർവീസ് ചാർജ് നിശ്ചയിച്ച് സർക്കാർ. അക്ഷയ സെന്ററുകൾ തോന്നുംപടി നിരക്ക് ഈടാക്കുന്നതായി പരാതികൾ ഉയർന്നതോടെയാണിത്.വിവിധ സേവനങ്ങൾക്ക് 10 മുതൽ 100 രൂപ വരെയാണ് സർവീസ് ചാർജ് നിശ്ചയിച്ചിരിക്കുന്നത്.
നികുതികളും ഫീസുകളും അടയ്ക്കുന്നതിന് 1000 രൂപ വരെയുള്ള തുകയ്ക്ക് 10 രൂപയാണ് സർവീസ് ചാർജ്. 1001 മുതൽ 5000 രൂപ വരെയുള്ള തുകയ്ക്ക് 20 രൂപ. 5000 രൂപയ്ക്ക് മുകളിലുള്ള തുകയുടെ 0.5% അല്ലെങ്കിൽ 100 രൂപ (ഏതാണോ കുറഞ്ഞത്). അക്ഷയ കേന്ദ്രങ്ങൾ ഈടാക്കുന്ന സേവന നിരക്കുകൾ, അപേക്ഷാ ഫീസ് എന്നിവ സംബന്ധിച്ച പട്ടിക പൊതുജനങ്ങൾക്ക് കാണാൻ കഴിയുന്ന രീതിയിൽ പ്രദർശിപ്പിക്കണമെന്നും ഉത്തരവിലുണ്ട്. കെസ്മാർട്ട് വഴി ലഭ്യമാകുന്ന സേവനങ്ങളിൽ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ഇൻഫർമേഷൻ കേരള മിഷനും കേരള സംസ്ഥാന അക്ഷയ പ്രോജക്ട് ഓഫീസിനും നിർദ്ദേശം നൽകിയിട്ടുണ്ട്.
വിവിധ സേവനങ്ങളും സർവീസ് ചാർജും
ജനനമരണ രജിസ്‌ട്രേഷൻ……………………………………………………40 രൂപ
വിവാഹ രജിസ്‌ട്രേഷൻ(പൊതുവിഭാഗം)…………………………………..70 രൂപ(പേജ് ഒന്നിന് 3 രൂപ നിരക്കിൽ പ്രിന്റിംഗ്, സ്‌കാനിംഗ് ചാർജുകൾ)
വിവാഹ രജിസ്‌ട്രേഷൻ(എസ്.സി,എസ്.ടി)……………………………….50 രൂപ(പ്രിന്റിംഗും സ്‌കാനിംഗും ഉൾപ്പെടെ)
ലൈസൻസ് അപേക്ഷ…………………………………………………………60 രൂപ
വിവിധ സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാൻ………………….. 10 രൂപ (ഒരു പേജിന്)
ഉടമസ്ഥാവകാശം മാറ്റുന്നതിന്………………………………………………..50 രൂപ
ബി.പി.എൽ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ
by Midhun HP News | Aug 7, 2025 | Latest News, ജില്ലാ വാർത്ത
കിഴുവിലം ഗവൺമെന്റ് യുപിഎസിന്റെ ചങ്ങാതിക്ക് ഒരു തൈ കൈമാറൽ എന്ന പരിപാടി കിഴിലം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുലഭ എസ് ഉദ്ഘാടനം ചെയ്തു. മുൻ പ്രഥമ അധ്യാപകനും സാമൂഹ്യപ്രവർത്തകനുമായ സതീഷ് കുമാർ എസ് വൃക്ഷത്തൈകൾ കൈമാറി.
കുട്ടികളിൽ പ്രകൃതിയോടുള്ള സ്നേഹവും മനുഷ്യൻ എന്ന രീതിയിൽ പരസ്പര സൗഹൃദവും ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ഈ പരിപാടി ആരംഭിച്ചിരിക്കുന്നത്. പിടിഎ പ്രസിഡന്റ് സൈജാ നാസർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രഥമ അധ്യാപകൻ ഷൈജു സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ അനീഷ് ജി ജി ആശംസകൾ അർപ്പിച്ചു. തുടർന്ന് വിശിഷ്ടാതിഥികൾ സ്കൂൾതല സ്പോർട്സ് മീറ്റിന്റെ സല്യൂട്ട് സ്വീകരിച്ചു.
by Midhun HP News | Aug 7, 2025 | Latest News, ജില്ലാ വാർത്ത, മരണം
കഠിനംകുളം അശ്വതിയിൽ എസ്. രാമചന്ദ്രൻ നായരുടെ സഹധർമ്മിണി എസ്. ചന്ദ്രിക ദേവി (66) നിര്യാതയായി. മക്കൾ: അരുൺ ആർ, അഖിൽ ആർ.
മരുമക്കൾ: രഞ്ജു, ലക്ഷ്മി.
സഹോദരങ്ങൾ: ഗോമതി അമ്മ, രാജമ്മ, പരേതരായ കൃഷ്ണൻകുട്ടി, കൊച്ചനിയൻ
സഞ്ചയനം: ഞായർ രാവിലെ 8.30
by Midhun HP News | Aug 7, 2025 | Latest News, ദേശീയ വാർത്ത
ദുബൈ: യു എ ഇയിലെ ആരോഗ്യമേഖലയിൽ ജോലി അന്വേഷിക്കുന്നവരും തൊഴിൽ ചെയ്ത് വരുന്നവരും നേരിടുന്ന പ്രധാന പ്രശ്നം ലൈസൻസ് ആണ്. വിവിധ എമിറേറ്റുകളിൽ ജോലി ചെയ്യണമെങ്കിൽ പ്രത്യേകം ആരോഗ്യ ലൈസൻസ് എടുക്കേണ്ടി വരും. ഇത് കൊണ്ട് തന്നെ എമിറേറ്റുകളിൽ ജോലിക്കു ശ്രമിക്കുന്നത് വലിയ ബുദ്ധിമുട്ടാണ്. എന്നാൽ ഈ പ്രശ്നത്തിന് യു എ ഇ അധികൃതർ പരിഹാരം കണ്ടെത്തി എന്നാണ് റിപ്പോർട്ടുകൾ.
2026 മുതൽ രാജ്യത്ത് ഏകീകൃത ആരോഗ്യ ലൈസൻസിങ് പ്ലാറ്റ്‌ഫോം ആരംഭിക്കാൻ സർക്കാർ നടപടി ആരംഭിച്ചു. യു എ ഇ ആരോഗ്യ മന്ത്രാലയം വിവിധ എമിറേറ്റുകളുമായി സഹകരിച്ചാണ് ഡിജിറ്റൽ സംവിധാനം നടപ്പാക്കുക. ഇത് വഴി രാജ്യത്തിന്റെ ആരോഗ്യമേഖലയുടെ കാര്യക്ഷമതയും സുരക്ഷയും വർധിപ്പിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
നിലവിൽ ദുബൈ ഹെൽത്ത് അതോറിറ്റിയും അബുദാബി ഹെൽത്ത് അതോറിറ്റിയും അവരുടെ എമിറേറ്റുകളിൽ ജോലി ചെയ്യണമെങ്കിൽ പ്രത്യേകം ലൈസൻസുകൾ ആവശ്യമാണ്. ഇതിനായി വ്യത്യസ്തമായ നിയമങ്ങളും മാനദണ്ഡങ്ങളും പരീക്ഷകളുമാണ് അവർ നടത്തുന്നത്.
ഇനി മുതൽ ആരോഗ്യമേഖലയിലെ ജീവനക്കാർക്ക് ഒരു അപേക്ഷയിലൂടെ തന്നെ യു എ ഇയിലുടനീളം പ്രവർത്തിക്കാനുള്ള ലൈസൻസ് നേടാൻ കഴിയും. അത് കൊണ്ട് തന്നെ ദുബൈയിൽ ജോലി കണ്ടെത്താനായില്ലെങ്കിൽ പരീക്ഷ ഒന്നും എഴുതാതെ തന്നെ അബുദാബിയും ജോലിക്കായി ശ്രമിക്കാൻ സാധിക്കും.
പുതിയ സംവിധാനം ഡോക്ടർമാർ, നഴ്സുമാർ, ഫാർമസിസ്റ്റുകൾ, ടെക്നീഷ്യൻമാർ തുടങ്ങി എല്ലാ ആരോഗ്യപ്രവർത്തകർക്കും ഒരു പോലെ പ്രയോജനപ്പെടും.പുതിയ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം പദ്ധതിയുടെ ഡിസൈൻ ഘട്ടം പൂർത്തിയായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2026 ന്റെ ആദ്യം തന്നെ പ്രവർത്തനം ആരംഭിക്കുന്ന രീതിയിലാണ് നിലവിൽ പദ്ധതി പുരോഗമിക്കുന്നത്. പ്രതിവർഷം 200,000ത്തിലധികം ആരോഗ്യ പ്രവർത്തകർക്ക് ഇത് പ്രയോജനമാകും എന്നാണ് വിലയിരുത്തൽ.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് ലൈസൻസിങ് നടപടികൾ വേഗത്തിലേക്കുള്ള നടപടികളും പുതിയ സംവിധാനത്തിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.
by Midhun HP News | Aug 7, 2025 | Latest News, കേരളം
കൊല്ലം: കൊട്ടാരക്കരയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ബസ് കാത്തു നിന്ന രണ്ടു സ്ത്രീകളാണ് പിക്കപ്പ് വാന്‍ ഇടിച്ചു മരിച്ചത്. പനവേലി സ്വദേശികളായ സോണിയ, ശ്രീക്കുട്ടി എന്നിവരാണ് മരിച്ചത്. വിജയന്‍ എന്നൊരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ ചികിത്സയിലാണ്.
രാവിലെ 6.45 ഓടെയായിരുന്നു അപകടം. പനവേലി ഭാഗത്ത് ജോലിക്ക് പോകാനായി ബസ് കാത്തു നില്‍ക്കുകയായിരുന്ന യുവതികളുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ഇടിച്ചുകയറുകയായിരുന്നു. സോണിയ നഴ്‌സാണ്. അപകടമുണ്ടായ ഉടന്‍ തന്നെ സോണിയ മരിച്ചിരുന്നു.
ആശുപത്രിയില്‍ വെച്ചാണ് ശ്രീക്കുട്ടി മരിക്കുന്നത്. രണ്ടു യുവതികളെയും ഇടിച്ച ഡെലിവറി വാന്‍ പിന്നീട് സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷയും ഇടിച്ചിട്ടു. ഓട്ടോയ്ക്ക് സമീപമായിരുന്നു പരിക്കേറ്റ വിജയന്‍ നിന്നിരുന്നത്. ഡെലിവറി വാനിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് നിഗമനം.
by Midhun HP News | Aug 7, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. പേരു ചേര്‍ക്കാനും നീക്കം ചെയ്യാനും തിരുത്തലുകളും സ്ഥാനമാറ്റവും വരുത്താനും ഇന്നു കൂടി അപേക്ഷിക്കാം. 2025 ജനുവരി ഒന്നിനോ അതിനു മുന്‍പോ 18 വയസ് പൂര്‍ത്തിയായവര്‍ക്കാണ് വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാവുന്നത്. വോട്ടര്‍പട്ടികയില്‍ പുതുതായി പേരുചേര്‍ക്കുന്നതിനും (ഫോറം 4) അപേക്ഷ, ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനും(ഫോറം 6), സ്ഥാനമാറ്റം വരുത്തുന്നതിനും(ഫോറം7) സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ sec.kerala.gov.in വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം.
ഓൺലൈനായി അപേക്ഷിക്കുമ്പോൾ ഹിയറിങിനുള്ള കംപ്യൂട്ടർ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. നോട്ടീസിൽ പറഞ്ഞിട്ടുള്ള തീയതിയിൽ ആവശ്യമായ രേഖകൾ സഹിതം ഹിയറിങിന് നേരിട്ട് ഹാജരാകണം. വോട്ടർപട്ടികയിൽ പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങൾ (ഫോറം 5) ഓൺലൈനായി രജിസ്റ്റർചെയ്യുകയും അതിന്റെ പ്രിന്റൗട്ടിൽ അപേക്ഷകനും ആ വാർഡിലെ ഒരു വോട്ടറും ഒപ്പിട്ടു നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് സമർപ്പിക്കണം.
ഓൺലൈൻ മുഖേന അല്ലാതെയും നിർദ്ദിഷ്ടഫാറത്തിൽ ഇലക്ഷൻ രജിസ്‌ട്രേഷൻ ഓഫീസർക്ക് അപേക്ഷിക്കാം. പഞ്ചായത്തുകളിലും നഗരസഭകളിലും അതത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോർപ്പറേഷനുകളിൽ അഡീഷണൽ സെക്രട്ടറിയുമാണ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ. അപേക്ഷകളിലും ആക്ഷേപങ്ങളിലും ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ സ്വീകരിക്കുന്ന നടപടിക്കെതിരെ തദ്ദേശസ്വയംഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർക്ക് അപ്പീൽ നൽകാം. ഉത്തരവ് തീയതി മുതൽ 15 ദിവസത്തിനകമാണ് അപ്പീൽ നൽകേണ്ടത്.
Recent Comments