ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്, രണ്ടാം പ്രതി ദിവ്യ ഫ്രാൻസിസ് ക്രൈംബ്രാഞ്ച് ഓഫീസിൽ കീഴടങ്ങി

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്, രണ്ടാം പ്രതി ദിവ്യ ഫ്രാൻസിസ് ക്രൈംബ്രാഞ്ച് ഓഫീസിൽ കീഴടങ്ങി

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്, രണ്ടാം പ്രതി കീഴടങ്ങി. രണ്ടാംപ്രതി ദിവ്യയാണ് ക്രൈം ബ്രാഞ്ച് ഓഫീസിൽ കീഴടങ്ങിയത്. അഭിഭാഷകർക്ക് ഒപ്പമാണ് പ്രതി എത്തിയത്. നേരത്തെ കേസിൽ രണ്ടുപേർ കീഴടങ്ങിയിരുന്നു. കേസിലെ മറ്റ് പ്രതികളായ വിനീത, രാധാകുമാരി എന്നിവര്‍ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയിരുന്നു. ജീവനക്കാര്‍ ക്യു ആർ കോഡ് ഉപയോഗിച്ച് പണം തട്ടിയെടുത്തുവെന്നാണ് കൃഷ്ണകുമാറിന്‍റെ പരാതി.

ദിയയുടെ വിവാഹത്തിന് ശേഷം കടയിലെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത് ഇവരാണ്. സാധനങ്ങള്‍ വാങ്ങുന്നവരിൽ നിന്നും പണം ഇവരുടെ ക്യൂആർ കോഡ് ഉപയോഗിച്ചാണ് സ്വീകരിച്ചിരുന്നതെന്നും ഈ പണം ദിയക്ക് കൈമാറിയിട്ടില്ലെന്നുമായിരുന്നു പരാതി.ദിയയുടെ സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം രൂപ ജീവനക്കാരികള്‍ തട്ടിയെടുത്തെന്നാണ് കേസ്. ദിയയുടെ കടയിൽ നിന്നും ജീവനക്കാരികള്‍ പണം തട്ടിയെടുത്തതിന് തെളിവുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു.

ഇത് ശരിവയ്ക്കുന്നതാണ് മൂന്നു ജീവനക്കാരികളുടെയും ബാങ്ക് രേഖകള്‍. വിനീത, രാധാകുമാരി എന്നിവരെ ദിയയുടെ കടയിലെത്തിച്ച് അന്വേഷണ സംഘം നടത്തിയ തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനിടെ ക്യൂ ആര്‍ കോഡ് വഴിയുള്ള പണം തട്ടൽ പ്രതികൾ സമ്മതിക്കുന്നുണ്ട്. 40 ലക്ഷത്തിൻ്റെ തട്ടിപ്പാണ് ഇതേവരെ കണ്ടെത്തിയത്. തട്ടിയെടുത്ത പണം പ്രതികൾ പങ്കിട്ടെടുത്തു. തട്ടിപ്പ് പണം സ്വർണം വാങ്ങാനും ഉപയോഗിച്ചെന്നാണ് പ്രതികൾ അന്വേഷണ സംഘത്തോട് പറഞ്ഞത്.

തിരുവനന്തപുരം കിംസ് ഹെൽത്ത് ആറ്റിങ്ങൽ മെഡിക്കൽ സെന്ററിൽ സൗജന്യ മെഗാ ഓർത്തോപീഡിക്സ് ക്യാമ്പ് സംഘടിപ്പിക്കുന്നു; രജിസ്‌ട്രേഷൻ ഓഗസ്റ്റ് 5 മുതൽ

തിരുവനന്തപുരം കിംസ് ഹെൽത്ത് ആറ്റിങ്ങൽ മെഡിക്കൽ സെന്ററിൽ സൗജന്യ മെഗാ ഓർത്തോപീഡിക്സ് ക്യാമ്പ് സംഘടിപ്പിക്കുന്നു; രജിസ്‌ട്രേഷൻ ഓഗസ്റ്റ് 5 മുതൽ

തിരുവനന്തപുരം കിംസ് ഹെൽത്ത് ആറ്റിങ്ങൽ മെഡിക്കൽ സെന്ററിൽ ഓഗസ്റ്റ് 15-ന് സൗജന്യ മെഗാ ഓർത്തോപീഡിക്സ് ക്യാമ്പ് നടക്കും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ക്യാമ്പിൽ ഡോ. മുഹമ്മദ് നസീർ പരിശോധനകൾക്ക് നേതൃത്വം നൽകും. ക്യാമ്പിൽ സൗജന്യ BMD Test (Bone Mineral Density), പരിശോധനയും, എക്സ്-റേ പരിശോധനകൾക്ക് പ്രത്യേക ഇളവുകളും ലഭിക്കും. ഓഗസ്റ്റ് 5 മുതൽ രജിസ്‌ട്രേഷൻ ആരംഭിക്കും.

അഞ്ചുതെങ്ങ് പൈനീർ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് ക്രിക്കറ്റ്‌ പ്രീമിയർ ലീഗ് സംഘടിപ്പിക്കുന്നു

അഞ്ചുതെങ്ങ് പൈനീർ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് ക്രിക്കറ്റ്‌ പ്രീമിയർ ലീഗ് സംഘടിപ്പിക്കുന്നു

അഞ്ചുതെങ്ങ് പൈനീർ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് ക്രിക്കറ്റ്‌ പ്രീമിയർ ലീഗ് സംഘടിപ്പിക്കുന്നത്. പൈനീർ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബിന്റെ നേതൃത്വത്തിലാണ് അനീഷ് മെമ്മോറിയൽ ക്രിക്കറ്റ്‌ പ്രീമിയർ ലീഗ് സീസൺ വൺ സംഘടിപ്പിക്കുന്നത്.

ആഗസ്റ്റ് 17 ഞായറാഴ്ച്ച മുതൽ പെരുംകുളം ടർഫ്ലാണ് ടൂർണമെന്റ് ആരംഭിക്കുന്നത്. ഫസ്റ്റ് പ്രൈസ് “7777” രൂപയും ട്രോഫിയും സെക്കന്റ്‌ പ്രൈസ് “4444”രൂപയും ട്രോഫിയുമാണ് സമ്മാനം. കൂടാതെ മാൻ ഓഫ് ദി മാച്ച്, ബെസ്റ്റ് ബാറ്റങ്ങ്, ബൗളിംഗ്, മോസ്റ്റ്‌ വാല്യൂബിൾ പ്ലയെർ തുടങ്ങിയ ഇനങ്ങളിലും ആകർഷകമായ സമ്മാനങ്ങളുണ്ട്‌.

കൂടുതൽ വിവരങ്ങൾക്ക്: 8921746818 / 9539630129 പ്ലെയർ ലേലം ഈ വരുന്ന ആഗസ്റ്റ്‌ 9 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് വക്കം സൂര്യ തേജസ്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. പ്ലയെർ രെജിസ്ട്രേഷൻ 8 ആം തിയതി വൈകിട്ട് 5 മണിക്ക് അവസാനിക്കുന്നതാണ്.

പി​താ​വും മ​ക​നും ചേ​ർ​ന്ന് അ​ഭി​ഭാ​ഷ​ക​നെ മ​ർ​ദ്ദി​ച്ച​താ​യി പ​രാ​തി

പി​താ​വും മ​ക​നും ചേ​ർ​ന്ന് അ​ഭി​ഭാ​ഷ​ക​നെ മ​ർ​ദ്ദി​ച്ച​താ​യി പ​രാ​തി

നെ​ടു​മ​ങ്ങാ​ട്: കോ​ട​തി​യി​ൽ വെ​ച്ച് പി​താ​വും മ​ക​നും ചേ​ർ​ന്ന് അ​ഭി​ഭാ​ഷ​ക​നെ മ​ർ​ദ്ദി​ച്ച​താ​യി പ​രാ​തി. ക​ര​കു​ളം പേ​രൂ​ർ​ക്കോ​ണം കോ​ട്ടു​കാ​ൽ കോ​ണ​ത്ത് വീ​ട്ടി​ൽ മു​ഹ​മ്മ​ദ് കു​ഞ്ഞ്, മ​ക​ൻ അ​ൻ​വ​ർ​സ​ലീം എ​ന്നി​വ​ർ ചേ​ർ​ന്ന് വ​ക്കീ​ലും ലീ​ഗ​ൽ ക​ൺ​സ​ൽ​ട്ട​ന്‍റു​മാ​യ ആ​ർ.​സി. പ്ര​കാ​ശി​നെ മ​ർ​ദ്ദി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.​നെ​ടു​ങ്ങാ​ട് മു​നി​സി​ഫ് കോ​ട​തി​യി​ൽ ചൊ​വ്വാ​ഴ്ച പ​ക​ൽ 12 മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം

സി​വി​ൽ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മീ​ഡി​യേ​ഷ​ന്​ എ​തി​ർ ക​ക്ഷി​ക​ൾ ഹാ​ജ​രു​ണ്ടാ​യി​രു​ന്നു. മീ​ഡി​യേ​ഷ​ന്‍റെ ഭാ​ഗ​മാ​യി എ​തി​ർ വി​ഭാ​ഗ​ത്തി​ന് വ​ക്കീ​ൽ ഇ​ല്ലാ​ത്ത​തി​നാ​ൽ ഫോ​മി​ൽ ഒ​പ്പി​ടാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴാ​ണ് ചീ​ത്ത​വി​ളി​ച്ച് അ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് പ്ര​കാ​ശ് പ​റ​ഞ്ഞു. താ​ടി​യെ​ല്ലി​ലും മു​ഖ​ത്തും ഇ​രു​വ​രും ചേ​ർ​ന്ന് മ​ർ​ദ്ദി​ച്ച​താ​യും മ​ർ​ദ്ദ​ന​ത്തി​നി​ടെ 5000 രൂ​പ വി​ല​വ​രു​ന്ന വാ​ച്ച് പൊ​ട്ടി ന​ഷ്ട​പ്പെ​ട്ട​താ​യും പ്ര​കാ​ശ് പ​രാ​തി​യി​ൽ പ​റ​യു​ന്നു. മ​ജി​സ്ട്രേ​റ്റി​ന്റെ മു​ന്നി​ൽ വെ​ച്ചാ​ണ് സം​ഭ​വം ന​ട​ന്ന​ത്.​

പൊ​ലീ​സെ​ത്തി​യ​പ്പോ​ൾ അ​ൻ​വ​ർ സ​ലീം ഓ​ടി ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും പി​താ​വ് മു​ഹ​മ്മ​ദ്കു​ഞ്ഞി​നെ പി​ടി​കൂ​ടി. സ്റ്റേ​ഷ​നി​ലേ​ക്ക്​ കൊ​ണ്ടു​വ​രും​വ​ഴി നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ർ​ദ്ദ​ന​മേ​റ്റ പ്ര​കാ​ശി​ന്‍റെ മൊ​ഴി പൊ​ലീ​സ്​ രേ​ഖ​പ്പെ​ടു​ത്തി. കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ അ​ഡീ​ഷ​ണ​ൽ സ്റ്റാ​ൻ​റി​ങ്​ കോ​ൺ​സ​ലാ​യ പ്ര​കാ​ശി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും മ​ർ​ദ്ദ​ന​മേ​ൽ​പ്പി​ച്ച​തി​നും കേ​സെ​ടു​ത്ത​താ​യി നെ​ടു​മ​ങ്ങാ​ട് എ​സ്.​എ​ച്ച്. ഒ ​രാ​ജേ​ഷ്​ കു​മാ​ർ പ​റ​ഞ്ഞു.

ഒരിടത്തും അതിതീവ്രമഴ ഇല്ല, റെഡ് അലര്‍ട്ട് പിന്‍വലിച്ചു; കണ്ണൂരും കാസര്‍കോടും ഓറഞ്ച് ജാ​ഗ്രത

ഒരിടത്തും അതിതീവ്രമഴ ഇല്ല, റെഡ് അലര്‍ട്ട് പിന്‍വലിച്ചു; കണ്ണൂരും കാസര്‍കോടും ഓറഞ്ച് ജാ​ഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് അതിതീവ്രമഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കണ്ണൂരിലും കാസര്‍കോടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു. എന്നാല്‍ ഈ ജില്ലകളില്‍ ഒറ്റപ്പെട്ട തീവ്രമഴയ്ക്കുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ തീവ്രമഴയാണ് പ്രവചിച്ചിരുന്നത്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത മാത്രമാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകൡ യെേേല്ലാ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതിന് പുറമേ ഇടുക്കിയിലും മാത്രമാണ് ഇന്ന് മഴ മുന്നറിയിപ്പ് ഉള്ളത്. ഇടുക്കിയിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഇടുക്കിയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

നാളെ ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെേേല്ലാ അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്കന്‍ കേരളത്തിന് മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയും ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ തമിഴ്‌നാട് തീരത്തിനു സമീപം സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുമാണ് കേരളത്തില്‍ മഴയെ സ്വാധീനിക്കുന്നത്. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത നാലുദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

മത്സ്യ കൃഷിക്കും ഇനി എ ഐ; വൻ മാറ്റത്തിന് തുടക്കമിട്ട് അബുദാബി

മത്സ്യ കൃഷിക്കും ഇനി എ ഐ; വൻ മാറ്റത്തിന് തുടക്കമിട്ട് അബുദാബി

അബുദാബി: മത്സ്യ കൃഷിക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ ) സാധ്യത ഉപയോഗിക്കാനൊരുങ്ങി അബുദാബി. ഡാൽമ മത്സ്യ പദ്ധതിയിലാണ് ആദ്യ ഘട്ടത്തിൽ എ ഐയുടെ സഹായം ഉപയോഗിക്കുക. രാജ്യത്തിൻറെ കാർഷിക മേഖലയിളുടെ വികസനത്തിന് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.

സാഫി, ഷേരി, ഖാബിറ്റ്, ഹാമൂർ തുടങ്ങിയ പ്രധാന പ്രാദേശിക മത്സ്യയിനങ്ങൾ സമുദ്രത്തിലെ വലിയ കൂടുകളിൽ നിക്ഷേപിച്ച് വളർത്തിയെടുക്കുന്ന പദ്ധതിയിലാണ് എ ഐ ഉപയോഗിക്കുന്നത്. ഡാൽമ ദ്വീപുകളിലാണ് ഇതിനായുള്ള കൂടുകൾ അധികൃതർ സ്ഥാപിച്ചിരിക്കുന്നത്. ഒരു വർഷം 100 ടൺ മത്സ്യങ്ങൾ ഉത്പാദിപ്പിക്കുകയാണ് പദ്ധതി കൊണ്ട് അധികൃതർ ലക്ഷ്യമിടുന്നത്.

എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഈ കൂടുകൾക്ക് അകത്തുള്ള സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കും. ജലത്തിന്റെ താപനില, പിഎച്ച്, ലവണാംശം, അമോണിയ അളവ് തുടങ്ങി പ്രധാന ജല ഗുണനിലവാര ഘടകങ്ങൾ കൃത്യമായി ശേഖരിക്കും. മത്സ്യങ്ങളെ നിരീക്ഷിക്കുന്നതിനും അവയ്ക്ക് കൃത്യമായി ഭക്ഷണം ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനുമായി എ ഐയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന പ്രത്യേക ക്യാമറകളും കൂടിനുള്ളിൽ സ്ഥാപിക്കും. ഇങ്ങനെ ശേഖരിക്കുന്ന എല്ലാ വിവരങ്ങളും എ ഐ തന്നെ വിശകലനം ചെയ്തു വേണ്ട മാറ്റങ്ങൾ നിർദേശിക്കും.

ഈ മാറ്റങ്ങൾ അധികൃതർ നടപ്പാകുന്നതോടെ മികച്ച രീതിയിൽ ഉള്ള മത്സ്യ വിളവ് ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. പദ്ധതി വിജയിച്ചാൽ കൂടുതൽ ഇടങ്ങളിൽ നടപ്പിലാക്കാനും അധികൃതർ പദ്ധതിയിടുന്നുണ്ട്. ഇതിലൂടെ അബുദാബിയുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന തരത്തിലുള്ള മത്സ്യം ലഭ്യമാകുമെന്നാണ് അധികൃതർ കരുതുന്നത്.