by Midhun HP News | Aug 3, 2025 | Latest News, ജില്ലാ വാർത്ത
നെടുമങ്ങാട്: ട്രെയിനിൽ സബ് ഇൻസ്പെക്ടറുടെ യൂണിഫോം അണിഞ്ഞ് യാത്ര ചെയ്ത യുവാവ് പിടിയിലായി. നെടുമങ്ങാട് സ്വദേശി അഖിലേഷ് (30) ആണ് അറസ്റ്റിലായത്.
റെയിൽവേ പൊലീസ് ആണ് ഇയാളെ പിടികൂടിയത്. ശനിയാഴ്ച പുലർച്ചെ ചെന്നൈ -ഗുരുവായൂർ എക്സ്പ്രസിലാണ് സംഭവം. കായംകുളം സ്റ്റേഷനിൽ വച്ച് ട്രെയിനിൽ പരിശോധന നടത്തുകയായിരുന്ന റെയിൽവേ പൊലീസിന് തോന്നിയ സംശയമാണ് അഖിലേഷിനെ കുടുക്കിയത്.
എസ്ഐയുടെ യൂണിഫോമും തൊപ്പിയും തോളിലെ നക്ഷത്രവും കണ്ടപ്പോൾ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥർ അഖിലേഷിനെ സല്യൂട്ട് ചെയ്തിരുന്നു. എന്നാൽ തിരികെ അഖിലേഷ് നൽകിയ സല്യൂട്ടിലെ അപാകത കണ്ടതോടെയാണ് സംശയം തോന്നിയത്. തുടർന്ന് ഇയാളോട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കുകയായിരുന്നു സംഘം. തൃശൂർ ഇരങ്ങാലക്കുട പൊലീസ് സ്റ്റേഷനിലെ എസ്ഐ ആണെന്നും അവിടേക്ക് പോകുകയാണെന്നുമാണ് ഇയാൾ പറഞ്ഞത്.
ഉടനെ അവിടെ വിളിച്ച് കാര്യങ്ങൾ തിരക്കിയപ്പോൾ അങ്ങനെ ഒരാളില്ലെന്ന് മനസ്സിലായി. തുടർന്ന് ആലപ്പുഴ സ്റ്റേഷനിലെത്തിയപ്പോൾ അഖിലേഷ് താൻ എസ്ഐ അല്ലെന്ന കാര്യം സമ്മതിച്ചു. ഒരു പിഎസ്‌സി പരീക്ഷ എഴുതാനായി തൃശൂരിലേക്ക് പോകുകയാണെന്നും വെളിപ്പെടുത്തി. തനിക്ക് പൊലീസിൽ ചേരാൻ വലിയ ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാൽ അത് നടക്കാതെ വന്നതോടെയാണ് വിമുക്തഭടന്റെ മകൻ കൂടിയായ താൻ ഇങ്ങനെ ചെയ്തതെന്നും അഖിലേഷ് സമ്മതിച്ചു.
താൻ വീടിനുള്ളിൽ എസ്ഐ വേഷത്തിൽ നിൽക്കാറുണ്ടെന്നും ആദ്യമായിട്ടാണ് പുറത്തിറങ്ങിയതെന്നും യുവാവ് മൊഴി നൽകി. പൊലീസിന്റെ ഔദ്യോഗികചിഹ്നവും വേഷവും ദുരുപയോഗം നടത്തിയതിന് കേസെടുത്ത് പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
by Midhun HP News | Aug 3, 2025 | Latest News
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു. പുനല്ലൂരില്‍ വിറ്റ MR 677584 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ ചിറ്റൂരില്‍ വിറ്റ MW 770190 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. തൃശൂരില്‍ വിറ്റ MX 600445 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചുലക്ഷം രൂപ.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. സമൃദ്ധി ലോട്ടറി ടിക്കറ്റിന്റെ വില 50 രൂപയാണ്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize Rs.5,000/-
MN 677584
MO 677584
MP 677584
MS 677584
MT 677584
MU 677584
MV 677584
MW 677584
MX 677584
MY 677584
MZ 677584
4th Prize Rs.5,000/-
0259 1595 1709 2309 2416 3097 3526 3581 4193 4710 4904 5758 6352 6775 7240 8136 9419 9545 9725 9810
5th Prize Rs.5,000/-
2142 3582 3969 4461 6678 8117
6th Prize Rs.1,000/-
0229 0512 0877 1412 1627 1838 1980 2271 2383 2423 2693 3709 3904 3960 4301 5215 5707 5922 6501 6894 7002 7053 7249 7536 7689 7692 8108 8498 9054 9087
7th Prize Rs.500/-
0177 0178 0198 0447 0529 0541 0630 0634 0830 0851 0964 1221 1222 1268 1409 1440 1633 1639 1810 1921 2060 2100 2703 2770 3344 3493 3704 3747 3905 4162 4196 4247 4286 4477 4485 4520 4670 4690 4774 4942 4968 5066 5401 5430 5439 5446 5599 5876 5880 6019 6118 6237 6266 6344 6726 6814 6978 7036 7067 7344 7683 7916 8161 8555 8623 9014 9077 9095 9208 9511 9516 9527 9598 9863 9884 9949
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
by Midhun HP News | Aug 3, 2025 | Latest News, കേരളം
പാലക്കാട്: മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് പിതാവിന്റെ ഓട്ടോറിക്ഷ തീവച്ച് നശിപ്പിച്ചതായി പരാതി. പാലക്കാട് മേപ്പറമ്പ് കുറിച്ചാംകുളം സ്വദേശി റഫീഖിന്റെ ഓട്ടോറിക്ഷയാണ് കത്തിച്ചത്. സംഭവത്തില്‍ സമീപവാസികളായ ആഷിഫ്, ഷെഫീഖ് എന്നിവരെ പാലക്കാട് നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തു.
പതിനഞ്ചുകാരിയായ മകളെ നിരന്തരം ശല്യം ചെയ്തത് ചോദ്യം ചെയ്തതിന്റെ പ്രതികാരമായാണ് ആക്രമണം എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഉണ്ടായ സംഭവത്തിന് പിന്നാലെയാണ് ഇന്നലെ രാത്രി റഫീക്കിന്റെ ഓട്ടോ അഗ്നിക്കിരയായത്. ഓട്ടോയ്ക്ക് തീ പിടിച്ച വിവരം അയല്‍ക്കാരാണ് ആദ്യം ശ്രദ്ധിച്ചത്. പിന്നീട് എല്ലാവരും ചേര്‍ന്നാണ് തീ അണയ്ക്കുകയായിരുന്നു. തന്റെ ജീവിത മാര്‍ഗമാണ് നഷ്ടപ്പെട്ടത് എന്നും റഫീഖ് മാധ്യമങ്ങളോട് പ്രതികരിച്ചു.
പതിനഞ്ചുകാരിയായ മകള്‍ സ്‌കൂളില്‍ പോകുമ്പോഴും ട്യൂഷന് പോകുമ്പോഴും യുവാക്കള്‍ നിരന്തരം ശല്യം ചെയ്തിരുന്നു. മകള്‍ പലതവണ പരാതി പറഞ്ഞെങ്കിലും കുട്ടികള്‍ തമ്മിലുള്ള പ്രശ്‌നമാണെന്ന് കരുതി കാര്യമാക്കിയില്ല. എന്നാല്‍ കാറില്‍ കയറാന്‍ ഭീഷണിപ്പെടുത്തി എന്ന് പറഞ്ഞപ്പോഴാണ് വിഷയം അന്വേഷിച്ചത്. പത്തുമുപ്പത് വയസുള്ള പയ്യനാണ് കുട്ടിയെ ശല്യം ചെയ്തത് എന്ന് അപ്പോഴാണ് അറിഞ്ഞത്. ഇന്നലെ വൈകീട്ട് ഈ വിവരം യുവാവിനോടെ തിരക്കുകയും പൊലീസില്‍ പരാതിപ്പെടുമെന്നും പറഞ്ഞിരുന്നു. പിന്നാലെയാണ് ഓട്ടോ അഗ്നിക്കിരയായ സംഭവം ഉണ്ടായത് എന്നും റഫീഖ് മാധ്യമങ്ങളോട് പ്രതികരിച്ചു.
by Midhun HP News | Aug 3, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: പാലസ് റോഡ് മൃഗാശുപത്രിക്ക് സമീപം നിഖിലയിൽ സി. രാജേന്ദ്രൻ നായർ (ബാബു) (76) അന്തരിച്ചു.
ഭാര്യ: ബി തുളസി
അമ്മ: മക്കൾ നിഖില റ്റി.ആർ, നിതിൻ ആർ (ന്യൂ പാലസ് സിമന്റ് പ്രോഡക്ട്സ് ഉടമ). മരുമക്കൾ: ശ്രീകുമാരൻ നായർ എസ് (മാനേജർ,ഐ.ഒ.ബി, നാഗപട്ടണം), ആതിര എം.എസ്
by Midhun HP News | Aug 3, 2025 | Latest News, ദേശീയ വാർത്ത
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഒരു സൈനികന് പരിക്കേറ്റിട്ടുണ്ട്. ഭീകരര്‍ക്കെതിരായ ഓപ്പറേഷന്‍ അഖല്‍ മൂന്നാം ദിവസത്തിലേക്ക് കടന്നു. ഓപ്പറേഷനില്‍ ഇതുവരെ വധിച്ച ഭീകരരുടെ എണ്ണം ആറായി.
ഈ വര്‍ഷത്തെ ഏറ്റവും വലിയ ഭീകരവിരുദ്ധ വേട്ടയാണ് കശ്മീരില്‍ നടക്കുന്നത്. തെക്കന്‍ കശ്മീരിലെ കുല്‍ഗാം ജില്ലയിലെ അഖല്‍ വനമേഖലയില്‍ രാത്രി വൈകിയും വെടിവെപ്പുണ്ടായി. സൈന്യം, സിആര്‍പിഎഫ്, ജമ്മു കശ്മീര്‍ പൊലീസ് എന്നിവയുടെ സംയുക്ത സംഘവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നതായാണ് റിപ്പോര്‍ട്ട്.
അഖല്‍ വനത്തില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെത്തുടര്‍ന്ന് വെള്ളിയാഴ്ചയാണ് തിരച്ചില്‍ ആരംഭിച്ചത്. ഇതോടെ വനത്തില്‍ ഒളിച്ചിരുന്ന ഭീകരര്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ശനിയാഴ്ച കൊല്ലപ്പെട്ട ഭീകരര്‍ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ദി റെസിസ്റ്റന്‍സ് ഫ്രണ്ടില്‍ (ടിആര്‍എഫ്) പെട്ടവരാണെന്ന് സൈന്യം സൂചിപ്പിച്ചു.
by Midhun HP News | Aug 3, 2025 | Latest News, കേരളം
ആലപ്പുഴ: ഏറ്റുമാനൂരില്‍ നിന്ന് കാണാതായ ജെയ്‌നമ്മയെ കൊലപ്പെടുത്തിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ചേര്‍ത്തലയില്‍ സ്ത്രീകള്‍ കാണാതായ കേസുകള്‍ പുനഃപരിശോധനയ്ക്ക്. അഞ്ച് വര്‍ഷം മുമ്പ് കാണാതായ ചേര്‍ത്തല തെക്ക് പഞ്ചായത്ത് 13-ാം വാര്‍ഡ് വള്ളാകുന്നത്ത് വെളി സിന്ധു(48) വിന്റെ കേസ് വീണ്ടും പരിശോധിക്കുന്നു.
കാണാതായ മൂന്ന് സ്ത്രീകള്‍ക്കും സെബാസ്റ്റിയനുമായി ബന്ധമുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ചേര്‍ത്തല സ്വദേശിനി സിന്ധുവിനെ കാണാതായ സംഭവത്തില്‍ പൊലീസ് വീണ്ടും അന്വേഷണം ആരംഭിച്ചത്.
അര്‍ത്തുങ്കല്‍ പൊലീസ് നാലു വര്‍ഷം അന്വേഷിച്ച് അവസാനിപ്പിച്ച കേസ് ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രന്റെ നിര്‍ദേശത്തില്‍ വീണ്ടും പരിശോധിച്ചു. 2020 ഒക്ടോബര്‍ 19ന് തിരുവഴിയില്‍ നിന്നാണ് കാണാതായത്. ക്ഷേത്ര ദര്‍ശനത്തിന് പോയ സിന്ധു പിന്നീട് തിരിച്ചുവന്നില്ല. സിന്ധു ക്ഷേത്രത്തില്‍ എത്തി വഴിപാട് നടത്തിയെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. എന്നാല്‍ തുടര്‍ന്ന് എങ്ങോട്ട് പോയെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല. 16 വര്‍ഷത്തിനിടെ ചേര്‍ത്തലയിലേയും പരിസര പ്രദേശങ്ങളിലും കാണാതായ സ്ത്രീകളുടെ കേസുകള്‍ ആണ് പരിശോധിക്കുക. ആലപ്പുഴ ക്രൈംബാഞ്ചും അടുത്ത ദിവസം പരിശോധന നടത്തും.
മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ നേരത്തെ പള്ളിപ്പുറം സ്വദേശി സിഎം സെബാസ്റ്റ്യന്‍ അറസ്റ്റിലായിരുന്നു. ഒന്നര പതിറ്റാണ്ടിന് മുമ്പ് കാണാതായ കടക്കരപ്പള്ളി ബിന്ദു പത്മനാഭന്‍ കേസിലെ പ്രധാന പ്രതിയെന്നാരോപിക്കുന്ന സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ നിന്നാണ് മനുഷ്യന്റേതെന്ന് കരുതുന്ന അസ്ഥികള്‍ കണ്ടെത്തിയത്. ചേര്‍ത്തലയില്‍ നടന്നത് കൊലപാതക പരമ്പരയാണോയെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. ഒറ്റക്ക് താമസിക്കുന്ന സ്ത്രീകളെ ലക്ഷ്യമിട്ട് നടന്ന കൊലപാതകപരമ്പരയാണോയെന്നതടക്കം കൂടുതല്‍ അന്വേഷണത്തിലെ വ്യക്തമാകുകയുള്ളു.
ചേര്‍ത്തലയില്‍ കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങള്‍ മനുഷ്യന്റേത് തന്നെയെന്ന് കഴിഞ്ഞ ദിവസമാണ് പൊലീസ് സ്ഥിരീകരിച്ചത്. കത്തിയനിലയില്‍ ആയിരുന്നു അസ്ഥികള്‍ കണ്ടെടുത്തത്. അതേസമയം, മരിച്ചത് കാണാതായ ജൈനമ്മയാണെന്നായിരുന്നു പൊലീസ് നേരത്തെ വിലയിരുത്തിയത്. എന്നാല്‍ ഇക്കാര്യമടക്കം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇതിനായി ഡിഎന്‍എ പരിശോധനയടക്കം നടത്തേണ്ടതുണ്ട്. ചേര്‍ത്തല കടക്കരപ്പള്ളി ആലുങ്കല്‍ സ്വദേശിനി ബിന്ദുപത്മനാഭന്‍ (47), കോട്ടയം ഏറ്റുമാന്നൂര്‍ സ്വദേശിനി ജയ്‌നമ്മ എന്നിവരെ കാണാതായ സംഭവങ്ങളില്‍ സെബാസ്റ്റ്യന്‍ പങ്ക് ക്രൈംബ്രാഞ്ച് അന്വഷിക്കുന്നതിനിടെയാണ് വീട്ട് വളപ്പില്‍ പരിശോധന നടത്തിയത്.
Recent Comments