കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ പരമ്പരാഗത രീതിയിൽ ബലി തർപ്പണചടങ്ങ് നടത്തപ്പെടും

കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ പരമ്പരാഗത രീതിയിൽ ബലി തർപ്പണചടങ്ങ് നടത്തപ്പെടും

കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ, ക്ഷേത്ര മേൽശാന്തി അഭിജിത്തിന്റെ മുഖ്യ കാർമികത്വത്തിൽ, പരമ്പരാഗത രീതിയിൽ ബലി തർപ്പണചടങ്ങ് നടത്തപ്പെടും. കർക്കിടകവാവ്‌ ബലി തർപ്പണം ജൂലൈ 24 രാവിലെ 11:30 മുതലാണ് ബലി തർപ്പണം നടത്തുന്നത്. ബലി തർപ്പണത്തിന് ശേഷം ഭക്തജനങ്ങൾക്ക് തിലഹവനം, പിതൃപൂജ തുടങ്ങിയ വഴിപാടുകൾ നടത്തുന്നതിനുള്ള അവസരവും സൗകര്യവും ഉണ്ടാവുന്നതാണ്.ചരിത്രപ്രസിദ്ധമായ റോച്ചെസ്റ്ററിലെ, ആചാരപരമായും ആത്മീയമായും സുപ്രധാനമായ മെഡ്‌വേ നദിയുടെ വിശിഷ്ടതയും പവിത്രതയും നിറഞ്ഞ തീരത്തിലാണ് ബലി തർപ്പണ ചടങ്ങ് നടത്തപ്പെടുന്നത്.

പൂജാരി വടക്കേവെളിയില്ലം വിഷ്ണുരവി തിരുമേനിയുടെ വകാർമികത്വത്തിൽ തിലഹവനം.
പൂജരി താഴൂർ മന ഹരിനാരായണൻ തിരുമേനിയുടെ മേൽനോട്ടത്തിൽ അതേ ദിവസം പ്രത്യേക ക്ഷേത്രപൂജകൾ നിർവഹിക്കപ്പെടും. ബലി തർപ്പണത്തിന് ശേഷം ഭക്തജനങ്ങൾക്ക് കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ ക്ഷേത്രദർശനം നടത്താനും വഴിപാടുകൾ നടത്താനും അവസരം ലഭിക്കും.

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കൂടി. പവന് 160 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 73,360 രൂപയാണ്. ഗ്രാമിന് 20 രൂപയാണ് കൂടിയത്. 9170 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് സ്വര്‍ണവില കൂടുന്നത്.

പവന്‍ വില 73,360 രൂപയിലെത്തിയതോടെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില എന്ന റെക്കോര്‍ഡും കുറിച്ചു. ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

ആലംകോട് മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം നടന്നു

ആലംകോട് മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം നടന്നു

ആലംകോട് മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം നടന്നു. ഉമ്മൻചാണ്ടിയുടെ രണ്ടാം ഓർമ്മദിനം ആലംകോട് ജംഗ്ഷനിൽ ഛായ ചിത്രത്തിന് മുന്നിൽ പൂക്കൾ അർപ്പിച്ചാണ്‌ അനുസ്മരണം ആചരിച്ചത്.

വെഞ്ഞാറമൂട്ടിൽ ഫ്ലോർ മില്ലിൽ മെഷീനിൽ ഷോൾ കുരുങ്ങി ജീവനക്കാരി മരിച്ചു

വെഞ്ഞാറമൂട്ടിൽ ഫ്ലോർ മില്ലിൽ മെഷീനിൽ ഷോൾ കുരുങ്ങി ജീവനക്കാരി മരിച്ചു

വെഞ്ഞാറമൂട്ടിൽ ഫ്ലോർ മില്ലിൽ മെഷീനിൽ ഷോൾ കുരുങ്ങി ജീവനക്കാരി മരിച്ചു. കാരേറ്റ് സ്വദേശി ബീന (44) ആണ് ജോലിക്കിടയിൽ ഷാൾ കുരുങ്ങി തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മരണപ്പെട്ടത്.

കെപിഎസ്ടിഎ ആശുപത്രിയിൽ ചക്രകസേര വിതരണം ചെയ്തു

കെപിഎസ്ടിഎ ആശുപത്രിയിൽ ചക്രകസേര വിതരണം ചെയ്തു

ഉമ്മൻചാണ്ടി അനുസ്മരണദിനത്തിൽ കെപിഎസ്ടിഎ ആറ്റിങ്ങൽ ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ താലൂക്ക് ഹെഡ്‌ക്വാർട്ടേഴ്സ് ആശുപത്രിയിൽ രോഗികൾക്കാവശ്യമായ ചക്രകസേരകൾ സംഭാവന ചെയ്തു. ഉപജില്ലാ പ്രസിഡന്റ് പി. രാജേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ കെപിസിസി സെക്രട്ടറി ബി.ആർ.എം. ഷഫീർ ആശുപത്രി സൂപ്രണ്ട് ഡോ. പ്രീത സോമന് വീൽ ചെയറുകൾ കൈമാറി.

സംസ്ഥാന എക്സി. അംഗം പ്രദീപ്‌ നാരായൺ, ജില്ലാ സെക്രട്ടറി സാബു നീലകണ്ഠൻ, ഭാരവാഹികളായ സി. എസ്. വിനോദ്, വി. വിനോദ്, ഒ.ബി. ഷാബു, ടി.യു. സഞ്ജീവ്, പി. എസ്. ജൂലി, ആർ.എ. അനീഷ്, എസ്. ഗിരിലാൽ, എ. സീനബീവി എന്നിവർ സംബന്ധിച്ചു.

ഇടുക്കിയില്‍ സ്‌കൂള്‍ പരിസരത്ത് പെപ്പര്‍ സ്‌പ്രേ പ്രയോഗം, വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ഇടുക്കിയില്‍ സ്‌കൂള്‍ പരിസരത്ത് പെപ്പര്‍ സ്‌പ്രേ പ്രയോഗം, വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

തൊടുപുഴ: ഇടുക്കി ബൈസണ്‍വാലിയില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ പെപ്പര്‍ സ്‌പ്രേ ആക്രമണം. ഇടുക്കി ബൈസണ്‍വാലി ഗവ സ്‌കൂളിന് സമീപത്താണ് സംഭവം. സഹപാഠിയായ കുട്ടിയാണ് പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബസില്‍ വന്നിറങ്ങിയ വിദ്യാര്‍ഥിയോടെ മറ്റൊരു വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ സംസാരിക്കുന്നതിനിടെയാണ് സംഭവം. മകളുമായുള്ള സൗഹൃദം ചോദ്യം ചെയ്യാനെത്തിയതായിരുന്നു വിദ്യാര്‍ഥിനിയുടെ രക്ഷിതാക്കള്‍. ഇതിനിടെയാണ് പെപ്പര്‍ സ്‌പ്രേ ഉപയോഗിക്കപ്പെട്ടത്. തിരക്കിനിടെ മറ്റ് വിദ്യാര്‍ത്ഥികളുടെ മുഖത്തും സ്‌പ്രേ പതിക്കുകയായിരുന്നു.

സ്‌പ്രേയുടെ ഉപയോഗത്തെ തുടര്‍ത്ത് വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഛര്‍ദിയും തലകറക്കവും അനുഭവപ്പെട്ട വിദ്യാര്‍ത്ഥികളെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ടു പേരാണ് ചികിത്സ തേടിയത്. രാജാക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.