കല്ലമ്പലം പുതുശ്ശേരിമുക്ക് ഇടവൂർ കൊണത്ത് വാഹനങ്ങൾ കൂട്ടിയിടിച്ചു

കല്ലമ്പലം പുതുശ്ശേരിമുക്ക് ഇടവൂർ കൊണത്ത് വാഹനങ്ങൾ കൂട്ടിയിടിച്ചു

കല്ലമ്പലം പുതുശ്ശേരിമുക്ക് ഇടവൂർ കൊണത്ത് വാഹനങ്ങൾ കൂട്ടിയിടിച്ചു. കല്ലമ്പലം മുഹബത്ത് ക്യാറ്ററിംഗിൻ്റെ ഒമിനി വാനും പുതുശ്ശേരി മുക്കിൽ നിന്നും കല്ലമ്പലത്തിലേക്ക് പോവുകയായിരുന്ന മിനി ടിപ്പറും തമ്മിൽ കൂട്ടിയിടിച്ചു. മാരുതി പോക്കറ്റ് റോഡിലേക്ക് വളഞ്ഞു കയറുന്ന സമയത്ത് ടിപ്പർ ഇടിക്കുകയായിരുന്നു. മിനി വാൻ ഡ്രൈവറെ നിസാര പരുക്കോടെ ചാത്തമ്പറം കെ ടി സി ടി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

വോട്ടര്‍ പട്ടികയിലെ പരിഷ്‌കരണം: അഞ്ച് സംസ്ഥാനങ്ങളില്‍ നടപ്പിലാക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍

വോട്ടര്‍ പട്ടികയിലെ പരിഷ്‌കരണം: അഞ്ച് സംസ്ഥാനങ്ങളില്‍ നടപ്പിലാക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍

വോട്ടര്‍ പട്ടികയിലെ പരിഷ്‌കരണം അഞ്ച് സംസ്ഥാനങ്ങളില്‍ നടപ്പിലാക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍. നടപടികള്‍ ഉടന്‍ ആരംഭിക്കും. കേരളത്തിലും നടപ്പിലാക്കാനാണ് നീക്കം. പരിഷ്‌കരിച്ച വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവര്‍ അടുത്ത പരിഷ്‌കരണത്തില്‍ അധിക രേഖകള്‍ നല്‍കി യോഗ്യത തെളിയിക്കണം.

ബംഗ്ലാദേശ്, മ്യാന്‍മര്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കെത്തിയ ചില അഭയാര്‍ഥികളുണ്ടെന്നും അവരെ വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഈ വര്‍ഷം നടക്കാനിരികിക്കെ, അസം, കേരളം, പുതുച്ചേരി, തമിഴ്നാട്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ 2026ലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മാസം 28നാണ് കേസ് സുപ്രിംകോടതിയുടെ പരിഗണനയില്‍ വരുന്നത്.

ഇരിട്ടിയില്‍ വിനോദ സഞ്ചാര കേന്ദ്രത്തില്‍ ഗുണ്ടാ ആക്രമണം: ഷുഹൈബ് വധക്കേസ് പ്രതിയുള്‍പ്പെടെ 15പേര്‍ക്കെതിരെ കേസ്

ഇരിട്ടിയില്‍ വിനോദ സഞ്ചാര കേന്ദ്രത്തില്‍ ഗുണ്ടാ ആക്രമണം: ഷുഹൈബ് വധക്കേസ് പ്രതിയുള്‍പ്പെടെ 15പേര്‍ക്കെതിരെ കേസ്

കണ്ണൂര്‍: ഇരിട്ടിയിലെ ടൂറിസം കേന്ദ്രമായ എടക്കാനം റിവര്‍ വ്യൂ പോയിന്റില്‍ പ്രദേശവാസികള്‍ക്ക് നേരെ ഗുണ്ടാ ആക്രമണം. മൂന്ന് വാഹനങ്ങളിലായെത്തിയ സംഘമാണ് അക്രമം അഴിച്ചുവിട്ടത്. സംഭവത്തില്‍ എടയന്നൂര്‍ ഷുഹൈബ് വധക്കേസ് പ്രതി ദീപ് ചന്ദ് ഉള്‍പ്പെടെ 15 പേര്‍ക്കെതിരെ ഇരിട്ടി പൊലിസ് കേസെടുത്തു അന്വേഷണം ഊര്‍ജ്ജിതമാക്കി.

ആയുധങ്ങളുമായി എത്തിയ ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തില്‍ പ്രദേശവാസികളായ അഞ്ചു പേര്‍ക്ക് പരിക്കേറ്റിരുന്നു. ചിലരെ വാഹനമിടിച്ചു അപായപ്പെടുത്താനും ശ്രമമുണ്ടായി. ഗുരുതരമായി പരിക്കേറ്റ ഷാജി കുറ്റിയാടന്‍ (47), കെ. കെ. സുജിത്ത് (38), ആര്‍ വി സതീശന്‍ (42 ), കെ ജിതേഷ് (40 ), പി രഞ്ജിത്ത് (29) എന്നിവരെ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗുണ്ടാ സംഘം സഞ്ചരിച്ച വാഹനങ്ങളിലൊന്ന് എടക്കാനത്ത് അപകടവുമുണ്ടാക്കി. ഇന്നോവ അടക്കമുള്ള വാഹനങ്ങള്‍ കൊണ്ടു പ്രദേശവാസികളെ അപായപ്പെടുത്താനും നീക്കമുണ്ടായി. ഇതില്‍ രണ്ടു പേര്‍ക്ക് പരുക്കേറ്റു. റോഡില്‍ നില്‍ക്കുകയായിരുന്ന പലരും തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. അക്രമത്തിന് കാരണം എന്തെന്ന് ഇതുവരെ പൊലിസ് അന്വേഷണത്തില്‍ വ്യക്തമായിട്ടില്ല. സംഭവത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. പ്രതികള്‍ പ്രദേശവാസികളെ മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

ഐ എച്ച് ആർ ഡിയുടെ ആറ്റിങ്ങൽ എൻജിനീയറിങ് കോളേജിൽ കീം 2025 രജിസ്ട്രേഷൻ ആയുള്ള ഹെൽപ്പ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു

ഐ എച്ച് ആർ ഡിയുടെ ആറ്റിങ്ങൽ എൻജിനീയറിങ് കോളേജിൽ കീം 2025 രജിസ്ട്രേഷൻ ആയുള്ള ഹെൽപ്പ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു

ഐ എച്ച് ആർ ഡിയുടെ ആറ്റിങ്ങൽ എൻജിനീയറിങ് കോളേജിൽ കീം 2025 രജിസ്ട്രേഷൻ ആയുള്ള ഹെൽപ്പ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു. ഓപ്ഷൻ സമർപ്പിക്കേണ്ട വിദ്യാർത്ഥികൾ കോളേജിൽ നേരിട്ട് ഹാജരായി സൗജന്യമായി നൽകുന്ന ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്.

വിശദ വിവരങ്ങൾക്ക്: 9446700417, 7034635121, 9895262333

നിപ; ആറ് ജില്ലകള്‍ക്ക് ജാഗ്രത നിര്‍ദേശം

നിപ; ആറ് ജില്ലകള്‍ക്ക് ജാഗ്രത നിര്‍ദേശം

പാലക്കാട് രണ്ടാമതും നിപ കണ്ടെത്തിയ സാഹചര്യത്തില്‍ ആറ് ജില്ലകളിലെ ആശുപത്രികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, തൃശൂര്‍ ജില്ലകളിലെ ആശുപത്രികള്‍ക്കാണ് പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കിയത്. നിപ ലക്ഷണങ്ങളോടുകൂടിയ പനി, മസ്തിഷ്‌ക ജ്വരം എന്നിവ ഉണ്ടെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം.

അതേസമയം, പാലക്കാട് നിപ ബാധിച്ച് മരിച്ച കുമാരംപുത്തൂര്‍ സ്വദേശിയായ വയോധികന്‍ യാത്ര ചെയ്തത് കെ.എസ്.ആര്‍.ടി.സി ബസിലായിരുന്നു. ആഴ്ചയില്‍ മൂന്ന് തവണ അട്ടപ്പായില്‍ പോയതും കെ.എസ്.ആര്‍.ടി.സി ബസിലായിരുന്നു എന്നാണ് കണ്ടെത്തല്‍. മരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഭാര്യയും മക്കളും പേരക്കുട്ടികളും ഉള്‍പ്പെടെ 46 പേരാണുള്ളത്. ഇവരെല്ലാം ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഇതിന്റെ ഭാഗമായി, പേരക്കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ താല്‍ക്കാലികമായി അടച്ചിട്ടുണ്ട്. കൂടാതെ, വയോധികന്‍ ചികിത്സ തേടിയ മൂന്ന് ആശുപത്രികളിലെ ജീവനക്കാരും നിരീക്ഷണത്തിലാണ്.

പ്രൊബേഷനറി ഓഫീസര്‍ റിക്രൂട്ട്‌മെന്റിന് അപേക്ഷിച്ചില്ലേ?; ഇനി മണിക്കൂറുകള്‍ മാത്രം

പ്രൊബേഷനറി ഓഫീസര്‍ റിക്രൂട്ട്‌മെന്റിന് അപേക്ഷിച്ചില്ലേ?; ഇനി മണിക്കൂറുകള്‍ മാത്രം

ഡല്‍ഹി: പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ പ്രൊബേഷനറി ഓഫീസര്‍ തസ്തികയിലേക്ക് നടത്തുന്ന റിക്രൂട്ട്‌മെന്റിന്റെ ഭാഗമായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ ഇന്ന് അവസാനിക്കും. 541 ഒഴിവുകള്‍ നികത്തുന്നതിനുള്ള റിക്രൂട്ട്‌മെന്റിനായി ഉദ്യോഗാര്‍ഥികള്‍ക്ക് എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ sbi.co.in സന്ദര്‍ശിച്ച് അപേക്ഷിക്കാവുന്നതാണ്.ജൂണ്‍ 24 ന് ആരംഭിച്ച അപേക്ഷാ വിന്‍ഡോയില്‍ രജിസ്‌ട്രേഷന്‍, ആവശ്യമായ രേഖകളുടെ അപ്ലോഡ്, ഫീസ് അടയ്ക്കല്‍, അന്തിമ സമര്‍പ്പണം എന്നിവ ഉള്‍പ്പെടുന്നു.

നാലു ഘട്ടമായാണ് തെരഞ്ഞെടുപ്പ്. ആദ്യ ഘട്ടമായി നടക്കുന്ന പ്രിലിമിനറി പരീക്ഷയില്‍ ഒബ്‌ജെക്ടീവ് ടൈപ്പ് ചോദ്യങ്ങളാണ് ഉണ്ടാവുക. ഉദ്യോഗാര്‍ഥികളുടെ ക്വാണ്ടിറ്റേറ്റീവ് അഭിരുചി, ഇംഗ്ലീഷ് ഭാഷാ വൈദഗ്ദ്ധ്യം, ലോജിക്കല്‍ റീസണിങ് തുടങ്ങിയവ അളക്കുന്ന തരത്തിലാണ് പ്രിലിമിനറി പരീക്ഷ.

യോഗ്യത നേടുന്നവര്‍ മെയിന്‍ പരീക്ഷയ്ക്ക് അര്‍ഹത നേടും. ഇതില്‍ ആഴത്തിലുള്ള വിശകലന, എഴുത്ത് കഴിവുകള്‍ പരീക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള ഒബ്ജക്റ്റീവ്, വിവരണാത്മക ഘടകങ്ങള്‍ ഉള്‍പ്പെടുന്നു. വ്യക്തിത്വ സവിശേഷതകള്‍, പെരുമാറ്റ പ്രവണതകള്‍, തീരുമാനമെടുക്കല്‍ കഴിവുകള്‍ എന്നിവ വിലയിരുത്തുന്നതിനായി അവതരിപ്പിച്ച സൈക്കോമെട്രിക് ടെസ്റ്റ് ആണ് മൂന്നാം ഘട്ടം. ഇതില്‍ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ റിക്രൂട്ട്‌മെന്റിന്റെ അവസാന ഘട്ടമായി അഭിമുഖത്തിനും ഗ്രൂപ്പ് വ്യായാമത്തിനും ക്ഷണിക്കും. നേതൃത്വ, ആശയവിനിമയ കഴിവുകള്‍ ഈ ഘട്ടത്തില്‍ പരിശോധിക്കും.

അപേക്ഷിക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

ഔദ്യോഗിക വെബ്സൈറ്റായ sbi.co.in സന്ദര്‍ശിക്കുക.

‘കരിയേഴ്സ്’ ടാബില്‍ ക്ലിക്ക് ചെയ്ത് ‘കറന്റ് ഓപ്പണിങ്‌സ്’ എന്നതിലേക്ക് നാവിഗേറ്റ് ചെയ്യുക.

എസ്ബിഐ പിഒ റിക്രൂട്ട്മെന്റ് 2025 ലിങ്ക് കണ്ടെത്തി ‘apply online’ ല്‍ ക്ലിക്ക് ചെയ്യുക

വാലിഡ് ആയ ഒരു ഇ-മെയില്‍ ഐഡിയും മൊബൈല്‍ നമ്പറും ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുക.

കൃത്യമായ വിശദാംശങ്ങള്‍ സഹിതം അപേക്ഷാ ഫോം പൂരിപ്പിക്കുക.

നിര്‍ദിഷ്ട ഫോര്‍മാറ്റില്‍ ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യുക.

ഫീസ് അടച്ച് ഫോം സമര്‍പ്പിക്കുക.