കർഷക കോൺഗ്രസ് ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു

കർഷക കോൺഗ്രസ് ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു

ആറ്റിങ്ങൽ: കർഷക കോൺഗ്രസ് ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു. കർഷക കോൺഗ്രസ് ആറ്റിങ്ങൽ നിയോജക മണ്ഡലം ലീഡേഴ്സ് മീറ്റ് സംസ്ഥാന വൈസ് പ്രസിഡന്റ് അടയമൺ മുരളി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് തോംസൺ ലോറൻസ് മുഖ്യ പ്രഭാഷണം നടത്തി . മികച്ച പ്രവർത്തനം കാഴ്ചവച്ച പ്രവർത്തകരെ ജില്ലാ കമ്മിറ്റിക്ക് വേണ്ടി ജില്ലാ പ്രസിഡന്റ് പൊന്നാട അണിയിച്ചു.

നിയോജകമണ്ഡലം പ്രസിഡന്റ് ആറ്റിങ്ങൽ മനോജ് അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ പള്ളിക്കൽ മോഹനൻ, ചെറുന്നിയൂർ ടി എസ് അനിൽകുമാർ, എസ് കെ സുജി, അസ് ബർ പള്ളിക്കൽ, സജീവ് മുളവന, ബീന നാ സിറാജ്, ഷൻസ് പാളയംകുന്ന്, ലാൽ കോരാണി, ഒറ്റൂർ പപ്പൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ സവാദ് ഖാൻ, എച്ച്. ബഷീർ തുടങ്ങിയവർ സംസാരിച്ചു

രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും മോശം നിലയില്‍; വി.എസിന്റെ ആരോഗ്യനില അതീവ ഗുരുതരം

രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും മോശം നിലയില്‍; വി.എസിന്റെ ആരോഗ്യനില അതീവ ഗുരുതരം

മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്തസമ്മര്‍ദവും വ്യക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലല്ലെന്ന് മെഡിക്കൽ ബുളറ്റിൻ വ്യക്തമാക്കുന്നു. ആരോഗ്യസ്ഥിതി വിലയിരുത്താൻ പട്ടം എസ് യു ടി യിലെ ഡോക്ടർമാരെക്കൂടാതെ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഏഴംഗ വിദഗ്ധ സംഘവും എത്തിയിരുന്നു.

നിലവിലെ ചികിൽസ തുടരാനാണ് സംഘത്തിൻ്റെ നിർദേശം. വെന്‍റിലേറ്ററിൻ്റെ സഹായത്താലാണ് വി.എസിൻ്റെ ചികിത്സ തുടരുന്നത്. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് വി.എസിനെ പട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കെഫോണിന് ഒരു ലക്ഷത്തിലധികം ഉപഭോക്താക്കള്‍; വാല്യൂ ആഡഡ് സര്‍വീസുകളും വരുന്നു

കെഫോണിന് ഒരു ലക്ഷത്തിലധികം ഉപഭോക്താക്കള്‍; വാല്യൂ ആഡഡ് സര്‍വീസുകളും വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്താകെ ഒരു ലക്ഷത്തിലധികം ഉപഭോക്താക്കളെന്ന നേട്ടവുമായി കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് കണക്ഷനായ കെഫോണ്‍. ഇന്റര്‍നെറ്റ് സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എത്തിക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനൊപ്പം വാല്യൂ ആഡഡ് സര്‍വീസുകളിലേക്കും കടക്കുകയാണ് കെഫോണ്‍. കൂടുതല്‍ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് മറ്റ് ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരോടു കിടപിടിക്കുന്ന സേവനം നല്‍കാനാണ് കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് കണക്ഷനായ കെഫോണും ലക്ഷ്യമിടുന്നത്. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ദക്ഷിണേന്ത്യന്‍ ടി.വി ചാനലുകളും സിനിമകളും ഉള്‍പ്പെടുത്തുന്ന ഒടിടി പ്ലാറ്റ്ഫോം ഉടന്‍ യാഥാര്‍ത്ഥ്യമാക്കും. ഒ.ടി.ടിയുമായി ബന്ധപ്പെട്ട ടെന്‍ഡര്‍ നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. ഐപിടിവി, വിഎന്‍ഒ ലൈസന്‍സ് തുടങ്ങിയവയാണ് കെഫോണിന്റെ അടുത്ത ഘട്ട നടപടികള്‍. ഇതിന് പുറമേ സംസ്ഥാനത്തിന് പുറത്ത് ഇന്റര്‍നെറ്റ് നല്‍കുന്നതിനായുള്ള ലൈസന്‍സിനുള്ള കെഫോണിന്റെ ശ്രമങ്ങളും തുടരുകയാണ്.

നഗര കേന്ദ്രീകൃതമായി വന്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ വ്യാപിപ്പിക്കുമ്പോള്‍ നഗരങ്ങള്‍ക്കൊപ്പം ഗ്രാമപ്രദേശങ്ങളും ഇന്റര്‍നെറ്റ് സാക്ഷരതയുടെ പരിധിയില്‍ വരണമെന്ന ഉദ്ദേശത്തോടെയാണ് കെഫോണ്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ സേവനം നല്‍കുന്നത്. ഇന്റര്‍നെറ്റ് കടന്നുചെല്ലാത്ത ആദിവാസി ഊരുകളിലും ദ്വീപ് പ്രദേശങ്ങളിലും കെഫോണ്‍ കണക്ഷന്‍ നല്‍കുന്നുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ കൂടുതല്‍ കണക്ഷന്‍ നല്‍കിയാണ് നിലവില്‍ കെഫോണിന്റെ കുതിപ്പ്.

റൂറല്‍ ഏരിയ എന്ന് തരംതിരിക്കാനാവത്തവിധം അര്‍ബന്‍-റൂറല്‍ സ്വഭാവത്തോടെയാണ് കേരളത്തിലെ സ്ഥലങ്ങളുള്ളത്. വളരെയേറെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളാണ് സംസ്ഥാനത്ത് ഭൂരിഭാഗവും. അതിന് ആനുപാതികമായി കെഫോണ്‍ നെറ്റുവര്‍ക്കും എല്ലായിടത്തേക്കും വ്യാപിച്ചിട്ടുണ്ട്. ഗ്രാമ-നഗര വ്യത്യാസമില്ലാതെ എല്ലായിടത്തും ഇന്റര്‍നെറ്റ് എത്തിക്കാന്‍ കെഫോണിന് സാധിക്കും. ഇതിന് വേണ്ട വളരെ വിപുലമായ നെറ്റുവര്‍ക്ക് സംവിധാനങ്ങള്‍ കെഫോണിനുണ്ട്. മറ്റ് ഐസ്പികളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ നെറ്റുവര്‍ക്കാണ് കെഫോണിന്റേത്. ഈ നെറ്റുവര്‍ക്കിന്റെ സാധ്യതകളെല്ലാം പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കെ ഫോണ്‍ നടത്തുന്നുണ്ട്. ആകെ 66378 റീട്ടയില്‍ എഫ്ടിടിഎച്ച് കണക്ഷനുകളാണ് നിലവില്‍ കെഫോണ്‍ സംസ്ഥാനത്താകെ നല്‍കിയിരിക്കുന്നത്.

വളരെ വിപുലമായ നെറ്റുവര്‍ക്ക് സംവിധാനങ്ങള്‍ കെഫോണിനുണ്ട്. മറ്റ് ഐസ്പികളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ നെറ്റുവര്‍ക്കാണ് കെഫോണിന്റേത്. 31153 കിലോ മീറ്ററുകള്‍ ഫൈബര്‍ ഒപ്റ്റിക് കേബിള്‍ പൂര്‍ത്തീകരിച്ച് കെഫോണ്‍ നിലവില്‍ പൂര്‍ണസജ്ജമാണ്. ഐഎസ്പി ലൈസന്‍സും ഒപ്പം ഐപി ഇന്‍ഫ്രസ്ട്രക്ചര്‍ ലൈസന്‍സും എന്‍എല്‍ഡി (നാഷണല്‍ ലോങ്ങ് ഡിസ്റ്റന്‍സ്സ്) ലൈസന്‍സും കെ ഫോണിന് സ്വന്തമാണ്. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ സജ്ജമാക്കിയ നെറ്റുവര്‍ക്ക് ഓപ്പറേറ്റിങ്ങ് സെന്ററാണ് കെഫോണിന്റെ തലച്ചോര്‍. ഇവിടെ നിന്നും 375 കെ.എസ്.ഇ.ബി സബ് സ്റ്റേഷനുകളിലായുള്ള പോയിന്റ് ഓഫ് പ്രസന്‍സ് (POP) കേന്ദ്രങ്ങള്‍ വഴിയാണ് കേരളത്തിലുടനീളമുള്ള വിവിധ സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും ഇന്റര്‍നെറ്റ് ലഭ്യമാകുന്നത്. നെറ്റുവര്‍ക്ക് ഓപ്പറേറ്റിംഗ് സെന്ററില്‍ (NOC) നിന്ന് 14 കോര്‍ പോപ്പ് കേന്ദ്രങ്ങളിലേക്കും അവിടെ നിന്ന് 94 റിങ്ങ് അഗ്രിഗേഷന്‍ നെറ്റുവര്‍ക്ക് വഴി 186 പ്രീ അഗ്രിഗേഷന്‍ റിങ്ങ് നെറ്റുവര്‍ക്കിലേക്കും അവിടെ നിന്ന് 81 സ്പര്‍ കേബിള്‍ കണക്ഷന്‍ കേന്ദ്രങ്ങളിലേക്കും വിന്യസിച്ചിരുക്കുന്ന വിപുലമായ നെറ്റുവര്‍ക്ക് സിസ്റ്റം വഴിയാണ് കെഫോണ്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്നത്. ഈ നെറ്റുവര്‍ക്കിന്റെ സാധ്യതകളെല്ലാം പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കെ ഫോണ്‍ നടത്തുന്നുണ്ട്.

ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതിനാല്‍ നെറ്റുവര്‍ക്ക് സജ്ജീകരണത്തില്‍ ചെറിയൊരു വേഗതക്കുറവുണ്ടെങ്കില്‍പ്പോലും ഇതിനോടകം 23,163 സര്‍ക്കാര്‍ ഓഫീസുകളില്‍ കെഫോണ്‍ കണക്ഷനുകള്‍ നല്‍കിക്കഴിഞ്ഞു. ഇനിയും ബാക്കിയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കണക്ഷന്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരികയാണ്. ഫൈബര്‍ ടു ഓഫീസ് കണക്ഷനുകള്‍ 2824 ആണ്. കൊമേഴ്സ്യല്‍ എഫ്.ടി.ടി.എച്ച് കണക്ഷനുകള്‍ 66378 എണ്ണവും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന 14097 കുടുംബങ്ങളില്‍ സൗജന്യ കണക്ഷനുകളും ലൈവായി ഉപയോഗിക്കുന്നുണ്ട്.

പുതുതലമുറയെ ആകര്‍ഷിക്കുന്നതില്‍ വേടനെ മാതൃകയാക്കണം; പ്രമേയവുമായി യൂത്ത് കോണ്‍ഗ്രസ്

പുതുതലമുറയെ ആകര്‍ഷിക്കുന്നതില്‍ വേടനെ മാതൃകയാക്കണം; പ്രമേയവുമായി യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: പുതുതലമുറയെ ആകര്‍ഷിക്കുന്നതില്‍ റാപ്പര്‍ വേടനെ മാതൃകയാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പില്‍ സമര്‍പ്പിച്ച സംഘടനാ പ്രമേയത്തിലാണ് ഇക്കാര്യം പറയുന്നത്. സമരമാര്‍ഗങ്ങളിലടക്കം വ്യത്യസ്ത സമീപനങ്ങള്‍ ആവശ്യമാണെന്നും യൂത്ത് കോണ്‍ഗ്രസ് ഇതിലേക്ക് കടക്കണമെന്നും പ്രമേയത്തില്‍ പറയുന്നു.

അരാഷ്ട്രീയ പ്രവണതക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാനായില്ലെന്നത് സംഘടനയുടെ വലിയ വീഴ്ചയാണെന്നും കാലത്തിനനുസരിച്ച് പ്രവര്‍ത്തനരീതി പുതുക്കേണ്ടതുണ്ടെന്നും നിര്‍ദ്ദേശം ഉയര്‍ന്നു. യൂത്ത് കോണ്‍ഗ്രസില്‍ അംഗമായി പ്രവര്‍ത്തിക്കാനുള്ള പ്രായപരിധി 40 ആയി നിശ്ചയിക്കണമെന്ന ശുപാര്‍ശയും പ്രമേയത്തില്‍ ഉള്‍പ്പെടുത്തി.

സംഘടനാ ഭാരവാഹിത്വത്തില്‍ അനര്‍ഹരായ ആളുകള്‍ കടന്നുകൂടുന്നതായി ശക്തമായ വിമര്‍ശനങ്ങളും ഉയര്‍ന്നു. ഭാരവാഹികള്‍ ജനപ്രതിനിധികള്‍ ആയാല്‍ സ്ഥാനം ഒഴിയണമെന്നും ചില അംഗങ്ങള്‍ വ്യക്തമാക്കി. ജനപ്രതിനിധികള്‍ക്ക് തിരക്ക് കാരണം സംഘടന ശ്രദ്ധിക്കാനാകുന്നില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തലിന്റെ പേര് പറയാതെ ഒരംഗം പറഞ്ഞു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് പിന്നാലെ ഉയര്‍ന്ന ക്യാപ്റ്റന്‍ മേജര്‍ വിളികള്‍ നാണക്കേടാണെന്നും ചില അംഗങ്ങള്‍ പറഞ്ഞു. ക്യാപ്റ്റനും മേജറുമൊക്കെ സൈന്യത്തിലാണെന്നും നിലവിലെ ചര്‍ച്ചകള്‍ കോണ്‍ഗ്രസിന് നാണക്കേടെന്നുമായിരുന്നു വിമര്‍ശനം. ജനത്തിന് അവമതിപ്പുണ്ടാക്കുന്ന ഇടപെടലുകള്‍ ഒഴിവാക്കണമെന്നും ഇത്തരം വിളികള്‍ പ്രോത്സാഹിപ്പിക്കുന്നത് നേതാക്കള്‍ തന്നെയാണെന്നും ചില അംഗങ്ങള്‍ കുറ്റപ്പെടുത്തി.

എസ്എഫ്‌ഐ സമ്മേളത്തിന് പോകാന്‍ സ്‌കൂളിന് അവധി; റിപ്പോര്‍ട്ട് തേടി ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍

എസ്എഫ്‌ഐ സമ്മേളത്തിന് പോകാന്‍ സ്‌കൂളിന് അവധി; റിപ്പോര്‍ട്ട് തേടി ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍

കോഴിക്കോട്: എസ്എഫ്‌ഐയുടെ ദേശീയ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രകടനത്തിന് പോകാന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവധി നല്‍കി. കോഴിക്കോട് മെഡിക്കല്‍ കോളജ് ക്യാമ്പസ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് ഹെഡ്മാസ്റ്റര്‍ അവധി നല്‍കിയത്. എസ്എഫ്‌ഐ നേതാക്കള്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് അവധി നല്‍കിയതെന്ന് പ്രധാന അധ്യപകന്‍ പറഞ്ഞു. അതേസമയം അനുമതിയില്ലാതെയാണ് സ്‌കൂളിന് പ്രധാന അധ്യാപകന്‍ അവധി നല്‍കിയതെന്നും സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയതായി ജില്ലാ വിദ്യാഭ്യസ ഡയറക്ടര്‍ അറിയിച്ചു.

നേരത്തെ കെഎസ്യു സമരത്തില്‍ സ്‌കൂളിന് അവധി നല്‍കാത്തതിനെ തുടര്‍ന്ന് വലിയ പ്രതിഷേധം ഉണ്ടായിരുന്നു. അന്ന് പൊലീസിന്റെ ഭാഗത്തുനിന്നും യാതൊരു സഹകരണവും ഉണ്ടായിരുന്നില്ല. ഇന്ന് എസ്എഫ്‌ഐ സമരമാണെന്ന നിലയില്‍ നേതാക്കള്‍ അറിയിച്ചതോടെയാണ് അവധി നല്‍കിയതെന്നാണ് അധ്യാപകന്റെ വിശദീകരണം.

എന്നാല്‍ ഇന്ന് എസ്എഫ്‌ഐ എവിടെയും പഠിപ്പ് മുടക്ക് സമരത്തിന് ആഹ്വാനം ചെയ്തിരുന്നില്ല. എസ്എഫ്‌ഐ സമ്മേളനത്തിന് കുട്ടികളെ കൊണ്ടുപോകുന്നതിനായാണ് ഇത്തരമൊരു അഡ്ജസ്റ്റ്‌മെന്റ് നീക്കമുണ്ടായത്. നാളെ സമരമായിരിക്കുമെന്ന് പ്രധാന അധ്യാപകന്‍ തന്നെയാണ് രക്ഷിതാക്കളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ വോയ്‌സ് മെസേജ് അയച്ചത്. സമരമുണ്ടാകുന്ന സാഹര്യമുണ്ടായാല്‍ നാളെ അവധിയായിരിക്കും. ഇനി സമരമില്ലെങ്കില്‍ പത്തരയ്ക്ക് ശേഷം സ്‌കൂള്‍ വിടുന്നില്ലെന്ന് ഉറപ്പുവരുത്തിയേ രക്ഷിതാക്കളും ഓട്ടോ ഡ്രൈവര്‍മാരും ക്യാമ്പസ് വിട്ടുപോകാന്‍ പാടുള്ളുവെന്നും അധ്യാപകന്റെ മെസേജില്‍ പറയുന്നു.

അതേസമയം, എസ്എഫ്‌ഐ ദേശീയ സമ്മേളനത്തിനായി സ്‌കൂളിന് അവധി നല്‍കിയത് ശുദ്ധ തെമ്മാടിത്തരമാണെന്ന് കെഎസ് യു നേതാവ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. കുട്ടികള്‍ക്ക് സമ്മേനത്തില്‍ പങ്കെടുക്കുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍ സമ്മേളനത്തില്‍ കുട്ടികളെ പങ്കെടുപ്പിക്കാനായി അവധി നല്‍കുന്നതിനെ ഒരു തരത്തിലും ന്യായികരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കടയ്ക്കൽ കുമിളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഓട്ടോറിക്ഷയിൽ വില്പനയ്ക്കത്തിച്ച 300 കിലോ കോഴിയിറച്ചി് പിടികൂടി

കടയ്ക്കൽ കുമിളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഓട്ടോറിക്ഷയിൽ വില്പനയ്ക്കത്തിച്ച 300 കിലോ കോഴിയിറച്ചി് പിടികൂടി

കടയ്ക്കൽ കുമ്മിളിലാണ് സംഭവം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഓട്ടോറിക്ഷയിൽ വില്പനയ്ക്കത്തിച്ച 300 കിലോ കോഴിയിറച്ചിയാണ് പിടികൂടിയത്. കടയ്ക്കൽ പോലീസും പഞ്ചായത്തും ആരോഗ്യവകുപ്പും ചേർന്നാണ് ഇവ പിടികൂടിയത്. ഇറച്ചി എത്തിച്ചത് തിരുവനന്തപുരം നേമത്ത് നിന്നാണ്. പിടിച്ചെടുത്ത കോഴിയിറച്ചി കുഴിച്ചുമൂടി.
ഓട്ടോറിക്ഷ ഡ്രൈവറും ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.