മഞ്ഞപ്പിത്തത്തിന് ചികിത്സ നല്‍കിയില്ല?; മലപ്പുറത്ത് ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു, ഖബറടക്കിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തും

മഞ്ഞപ്പിത്തത്തിന് ചികിത്സ നല്‍കിയില്ല?; മലപ്പുറത്ത് ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു, ഖബറടക്കിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തും

മലപ്പുറം: മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരന്‍ ചികിത്സ കിട്ടാതെ മരിച്ചതായി ആക്ഷേപം. മലപ്പുറം കോട്ടക്കലിനടുത്ത് പാങ്ങിലാണ് സംഭവം. അക്യുപങ്ചറിസ്റ്റായ ഹിറ ഹറീറ – നവാസ് ദമ്പതികളുടെ മകന്‍ എസന്‍ എര്‍ഹാനാണ് മരിച്ചത്. മാതാപിതാക്കള്‍ ചികിത്സ നല്‍കാതിരുന്നതാണ് കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചതെന്ന ആരോപണത്തില്‍ കോട്ടക്കല്‍ പൊലീസ് അന്വേഷണം തുടങ്ങി. ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 14ന് വീട്ടിലാണ് കുഞ്ഞിന് ജന്മം നല്‍കിയത്. ഇതുവരെ ഒരു പ്രതിരോധ കുത്തിവെപ്പുകളും എടുത്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. സമൂഹമാധ്യമങ്ങളില്‍ അശാസ്ത്രീയമായ ചികിത്സ ഇവര്‍ പ്രോത്സാഹിപ്പിച്ചിരുന്നു. ശാസ്ത്രീയമായ ചികിത്സ രീതിയെ തുറന്നെതിര്‍ക്കുന്ന നിലപാടുകള്‍ സമൂഹമാധ്യമങ്ങളില്‍ ഇവര്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

മഞ്ഞപ്പിത്തം ബാധിച്ച കുഞ്ഞ് ഇന്നലെ വൈകുന്നേരമാണ് മരിച്ചത്. ഇന്ന് രാവിലെ മൃതദേഹം കബറടക്കുകയും ചെയ്തു. മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോകാനോ ചികിത്സ നല്‍കാനോ തയ്യാറായിരുന്നില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. കുട്ടി പാലുകുടിക്കുന്നതിനിടെ പാല് തലയില്‍ കയറി മരിച്ചതെന്നാണ് ഇവര്‍ അയല്‍വാസികളോട് പറഞ്ഞത്. എന്നാല്‍ ഇങ്ങനെ മരണം സംഭവിക്കില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. ആരോഗ്യവകുപ്പ് അധികൃതര്‍ വീട്ടിലെത്തി പരിശോധന നടത്തി.

വാക്സിന്‍ എടുത്തിട്ടും പേവിഷബാധയേറ്റു; കണ്ണൂരില്‍ അഞ്ചുവയസുകാരന്‍ മരിച്ചു

വാക്സിന്‍ എടുത്തിട്ടും പേവിഷബാധയേറ്റു; കണ്ണൂരില്‍ അഞ്ചുവയസുകാരന്‍ മരിച്ചു

കണ്ണൂര്‍: പേവിഷബാധയേറ്റ് ചികില്‍സയിലായിരുന്ന അഞ്ചുവയസുകാരന്‍ മരിച്ചു. തമിഴ്നാട് സേലം സ്വദേശി ഹരി ത്താണ് മരിച്ചത്. രണ്ടാഴ്ചയായി പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. നായയുടെ കടിയേറ്റ ദിവസം തന്നെ പേവിഷബാധയ്ക്കെതിരായ കുത്തിവയ്പ്പെടുത്തിരുന്നു.

ഈ മാസം 17 നാണ് കുട്ടിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും പരിയാരത്തെ കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കുട്ടിലെ മാറ്റിയത്. കഴിഞ്ഞ മാസം 31ന് പയ്യാമ്പലം വാടക ക്വാര്‍ട്ടേഴ്‌സിന് സമീപത്തുവച്ചാണ് കുട്ടിയെ തെരുവ് നായ കടിച്ചത്. വലതു കണ്ണിനും ഇടതു കാലിനുമാണ് കടിയേറ്റത്. തുടര്‍ന്ന് കുട്ടിയെ ജില്ലാ ആശുപത്രിയിലെത്തിച്ച് വാക്‌സിന്‍ എടുത്തിരുന്നു. മുഖത്ത് കടിയേറ്റുണ്ടായ മുറിവുകളാണ് തലച്ചോറിലേക്ക് പേവിഷം ബാധിക്കാന്‍ ഇടയാക്കിയതെന്നാണ് ആശുപത്രിയുടെ വിശദീകരണം.

മഴ മുന്നറിയിപ്പില്‍ മാറ്റം; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഏഴിടത്ത് യെല്ലോ

മഴ മുന്നറിയിപ്പില്‍ മാറ്റം; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഏഴിടത്ത് യെല്ലോ

തിരവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ രെ മഴയാണ് പ്രതീക്ഷിക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പാണുള്ളത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴയാണ് പ്രതീക്ഷിക്കുന്നത്.

കേരള- കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നാണ് മുന്നറിയിപ്പ്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലര്‍ട്ടാണുള്ളത്. തിങ്കഴാഴ്ച മുതല്‍ മഴയുടെ ശക്തി കുറയുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ പറഞ്ഞു.

‘കുട്ടികള്‍ സ്‌കൂള്‍ യൂണിഫോമിലാണ് സൂംബ ചെയ്യുന്നത്’; വിഡിയോ പങ്കുവെച്ച് വി ശിവന്‍കുട്ടി

‘കുട്ടികള്‍ സ്‌കൂള്‍ യൂണിഫോമിലാണ് സൂംബ ചെയ്യുന്നത്’; വിഡിയോ പങ്കുവെച്ച് വി ശിവന്‍കുട്ടി

തിരുവനന്തപുരം: സ്‌കൂളുകളിലെ സൂംബയെക്കുറിച്ചുള്ള വിവാദം കൊഴുക്കുന്നതിനിടെ, വിദ്യാര്‍ഥികള്‍ സൂംബ ചെയ്യുന്നതിന്റെ വിഡിയോ പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കോട്ടയ്ക്കല്‍, ചങ്കുവെട്ടി പിഎംഎസ്എപിടിഎം എല്‍പി സ്‌കൂളിലെ കുട്ടികളുടെ സൂംബ പരിശീലന ദൃശ്യങ്ങളാണ് മന്ത്രി സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചത്. സ്‌കൂള്‍ യൂണിഫോമിലാണ് കുട്ടികള്‍ സൂംബ ചെയ്യുന്നതെന്നും അല്‍പ്പ വസ്ത്രം ധരിക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി കുറിപ്പില്‍ വ്യക്തമാക്കി.

തിരുവനന്തപുരം: സ്‌കൂളുകളിലെ സൂംബയെക്കുറിച്ചുള്ള വിവാദം കൊഴുക്കുന്നതിനിടെ, വിദ്യാര്‍ഥികള്‍ സൂംബ ചെയ്യുന്നതിന്റെ വിഡിയോ പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കോട്ടയ്ക്കല്‍, ചങ്കുവെട്ടി പിഎംഎസ്എപിടിഎം എല്‍പി സ്‌കൂളിലെ കുട്ടികളുടെ സൂംബ പരിശീലന ദൃശ്യങ്ങളാണ് മന്ത്രി സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചത്. സ്‌കൂള്‍ യൂണിഫോമിലാണ് കുട്ടികള്‍ സൂംബ ചെയ്യുന്നതെന്നും അല്‍പ്പ വസ്ത്രം ധരിക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി കുറിപ്പില്‍ വ്യക്തമാക്കി.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

സംസ്ഥാനത്തെ സ്‌കൂളുകളില്‍ സൂംബ, ഏറോബിക്‌സ്, യോഗ തുടങ്ങിയ കായിക ഇനങ്ങള്‍ നടപ്പാക്കുന്നതിനെതിരെ ചില കോണുകളില്‍ നിന്ന് എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, ഈ പ്രവര്‍ത്തനങ്ങള്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് നടപ്പിലാക്കുന്നതെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഇത്തരം എതിര്‍പ്പുകള്‍ ലഹരിയെക്കാള്‍ മാരകമായ വിഷം സമൂഹത്തില്‍ കലര്‍ത്തുകയും വിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്തുന്നതിനു പകരം വര്‍ഗീയതയ്ക്കും വിഭാഗീയതയ്ക്കും വളം നല്‍കുകയും ചെയ്യും.

സ്‌കൂളില്‍ നടത്തുന്നത് ലഘു വ്യായാമം ആണ്. സ്‌കൂളില്‍ കുട്ടികള്‍ യൂണിഫോമില്‍ ആണ് ചെയ്യുന്നത്. ആര്‍ടിഇ പ്രകാരം സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പഠന പ്രക്രിയകള്‍കള്‍ക്ക് കുട്ടികള്‍ നിര്‍ബന്ധമായും പങ്കെടുക്കണം. രക്ഷിതാവിന് അതില്‍ ചോയ്‌സ് ഇല്ല. കോണ്ടക്ട് റൂള്‍സ് പ്രകാരം വകുപ്പ് നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ അദ്ധ്യാപകന് ബാധ്യത ഉണ്ട്. ആരും കുട്ടികളോട് അല്പവസ്ത്രം ധരിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. കോട്ടയ്ക്കല്‍, ചങ്കുവെട്ടി പിഎംഎസ്എപിടിഎം എല്‍പി സ്‌കൂളിലെ കുട്ടികളുടെ സൂംബ പരിശീലന ദൃശ്യങ്ങള്‍ പങ്കുവെക്കുന്നു.

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ജില്ലാ സെമിനാർ സംഘടിപ്പിച്ചു

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ജില്ലാ സെമിനാർ സംഘടിപ്പിച്ചു

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ആറ്റിങ്ങൽ ജില്ലാതല സെമിനാർ സ്കൗട്ട് ഹാളിൽ നടന്നു. ജില്ലാ കമ്മീഷണർ പി.സജി അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ആഫീസർ ഇൻ ചാർജ് സിനി ബി.എസ് സെമിനാർ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സെക്രട്ടറി എൻ.കെ. പ്രഭാകരൻ സെമിനാർ അവതരിപ്പിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി ലിജിമോൾ ബി, സംസ്ഥാന അസിസ്റ്റന്റ് ഓർഗനൈസിംഗ് കമ്മീഷണർ ജിജി ചന്ദ്രൻ, ജില്ലാ സെക്രട്ടറി സതീഷ്കുമാർ.എസ്, ജില്ലാ ഓർഗനൈസിംഗ് കമ്മീഷണർമാരായ അരുണിമ.സി, സനിത എം.എസ്, ജില്ലാ ടെയിനിംഗ് കമ്മീഷണർമാരായ സുന്ദരേശൻ.ജി, ശ്രീലത ആർ.പി. എന്നിവർ സംസാരിച്ചു. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ പ്രീ പ്രൈമറി സ്കൂളുകൾ മുതൽ ഹയർ സെക്കന്ററി സ്കൂളുകൾ വരെയുള്ള വിവിധ യൂണിറ്റുകളിൽ നിന്ന് അധ്യാപകർ പങ്കെടുത്തു.

വായനവാരത്തോടനുബന്ധിച്ച് ആറ്റിങ്ങൽ കുന്നുവാരം യു.പി.എസിൽ പുസ്തക ക്വിസ് മത്സരം

വായനവാരത്തോടനുബന്ധിച്ച് ആറ്റിങ്ങൽ കുന്നുവാരം യു.പി.എസിൽ പുസ്തക ക്വിസ് മത്സരം

വായനവാരത്തോടനുബന്ധിച്ച് ആറ്റിങ്ങൽ കുന്നുവാരം യു.പി.എസിൽ സബ് ജില്ലാ തല പുസ്തക ക്വിസ് മത്സരം സംഘടിപ്പിച്ചു. 17 വർഷമായി തുടരുന്ന ഈ ക്വിസ് പരിപാടിയിൽ അനവധി കുട്ടികൾ പങ്കെടുത്തു. മത്സരത്തിൽ മുടപുരം യു.പി.എസിലെ അക്ഷിത് എ എസ് ഒന്നാം സ്ഥാനവും, ആലന്തറ യു.പി.എസിലെ അദ്രിത് ആർ. നായർ രണ്ടാം സ്ഥാനവും, കുന്നുവാരം യു.പി.എസ് ലെ തൃഷ്ണ അനീഷ് മൂന്നാം സ്ഥാനവും നേടി.

വിജയികൾക്കുള്ള സമ്മാനവിതരണം ആറ്റിങ്ങൽ മുനിസിപ്പാലിറ്റി വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ നിർവഹിച്ചു. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് പി. റീന അധ്യക്ഷയായിരുന്നു. പരിപാടിയിൽ സ്കൂൾ മാനേജർ ശശിധരൻ നായർ, പി.ടി എ പ്രസിഡൻ്റ് ശ്രീമതി രമ്യ, മുൻ ഹെഡ്മാസ്റ്റർ മധു എന്നിവർ പങ്കെടുത്തു. സംസ്കൃതം അധ്യാപിക ഷീജു ബി ജി ക്വിസിന് നേതൃത്വം നൽകി.