തിരുവനന്തപുരത്ത് ജൂൺ 29നു തൊഴിൽ മേള, ഇപ്പോൾ രജിസ്റ്റർ ചെയ്യാം

തിരുവനന്തപുരത്ത് ജൂൺ 29നു തൊഴിൽ മേള, ഇപ്പോൾ രജിസ്റ്റർ ചെയ്യാം

തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്റ് ‌ചേഞ്ചിന്റെയും വട്ടിയൂർക്കാവ് പോളിടെക്നിക് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു. കേരള സർവ്വ ഹിസ്റ്റ ദർശന സൗഹ സ്നേ

ഹോസ്പിറ്റാലിറ്റി, പാരാമെഡിക്കൽ, ഓട്ടോമൊബൈൽ, മാർക്കറ്റിംഗ്, ടെക്നീഷ്യൻ, ഐടി മേഖലയിലെ 30 ഓളം സ്ഥാപനങ്ങൾ പങ്കെടുക്കുന്ന ജോബ് ഡ്രൈവിൽ 500 അധികം വേക്കൻസിയിലേക്ക് എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി, ഐടിഐ, ഡിപ്ലോമ, എം ബി എ, നഴ്സിംഗ് യോഗ്യതയുള്ളവർക്ക് പങ്കെടുക്കാവുന്നതാണ്. 29 ജൂൺ 2025 ഞായർ വട്ടിയൂർക്കാവ് പോളിടെക്‌നിക്ക് കോളേജിൽ വെച്ച് നടക്കുന്ന തൊഴിൽ മേളയിൽ പങ്കെടുക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ എൻ.സി.എസ് പോർട്ടൽ രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. എൻ.സി.എസ് രജിസ്ട്രേഷൻ ഇല്ലാത്തവർക്ക് സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

Registration Link: https://www.ncs.gov.in/_layouts/15/ncsp/calendar.aspx?Campaignld-CMP-35609-B7V5V3

കൂടുതൽ വിവരങ്ങൾക്ക്: 0471 – 2992609 എന്ന നമ്പറിൽ ബന്ധപെടുക.

അ​രി​സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നാ​നൂ​റി​ല​ധി​കം ചാ​ക്ക് റേ​ഷ​ന​രി പി​ടി​കൂ​ടി

അ​രി​സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നാ​നൂ​റി​ല​ധി​കം ചാ​ക്ക് റേ​ഷ​ന​രി പി​ടി​കൂ​ടി

പാ​ലോ​ട്: പാ​പ്പ​നം​കോ​ട് ഒ​ഴു​കു​പാ​റ​യി​ലെ അ​രി​സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ രേ​ഖ​ക​ളി​ല്ലാ​തെ സൂ​ക്ഷി​ച്ച നാ​നൂ​റി​ല​ധി​കം ചാ​ക്ക് റേ​ഷ​ന​രി പി​ടി​കൂ​ടി. ആ​മി​ന ട്രേ​ഡേ​ഴ്സി​ൽ നി​ന്നാ​ണ്​ അ​രി പി​ടി​കൂ​ടി​യ​ത്. സ​വാ​ള സം​ഭ​ര​ണ​കേ​ന്ദ്രം എ​ന്ന പേ​രി​ൽ പ​ഞ്ചാ​യ​ത്തി​ൽ​നി​ന്ന്​ നേ​ടി​യ ലൈ​സ​ൻ​സി​ന്‍റെ കാ​ലാ​വ​ധി ര​ണ്ട് മാ​സം മു​മ്പ്​ ക​ഴി​ഞ്ഞെ​ങ്കി​ലും പു​തു​ക്കി​യി​ല്ല. നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി ഷാ​രൂ​ഖി​ന്റെ പേ​രി​ലാ​യി​രു​ന്നു ലൈ​സ​ൻ​സ്. ഇ​തേ സ്ഥാ​പ​ന​ത്തി​ലെ ക​യ​റ്റി​റ​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ യൂണി​യ​നു​ക​ളും ന​ട​ത്തി​പ്പു​കാ​രു​മാ​യി കേ​സു​ണ്ടാ​യി​രു​ന്നു.

ഇ​തി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യി വി​ധി​യു​ണ്ടാ​യെ​ങ്കി​ലും ജോ​ലി ചെ​യ്യാ​ൻ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ൽ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യോ​ടെ ഗോ​ഡൗ​ണി​ലേ​ക്ക് അ​രി എ​ത്തി​യ​പ്പോ​ൾ തൊ​ഴി​ലാ​ളി​ക​ൾ ത​ട​യു​ക​യും അ​റി​ച്ച​തി​നെ​ത്തു​ട​ർ​ന്ന്​ സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ് സം​ഘം ഗോ​ഡൗ​ൺ പൂ​ട്ടി​യി​ടു​ക​യു​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ താ​ലൂ​ക്ക് സ​െ​പ്ലെ ഓ​ഫി​സ​ർ ശ്രീ​ല​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗോ​ഡൗ​ൺ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും റേ​ഷ​ന​രി​യാ​ണോ എ​ന്ന സം​ശ​യ​ത്തി​ൽ സ​പ്ലൈ​കൊ ക്വാ​ളി​റ്റി ക​ൺ​ട്രോ​ള​ർ എ​ത്തി അ​രി പ​രി​ശോ​ധ​ന​ക്ക്​ അ​യ​ച്ചു. പാ​ലോ​ട് പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. അ​രി​ച്ചാ​ക്കു​ക​ൾ നെ​ടു​മ​ങ്ങാ​ട് വെ​യ​ർ​ഹൗ​സി​ലേ​ക്ക് മാ​റ്റി.

ഇരട്ട ചക്രവാതച്ചുഴി; വരുന്നു വ്യാപക മഴ, കൂടുതൽ ജില്ലകളിൽ യെല്ലോ അലര്‍ട്ട്

ഇരട്ട ചക്രവാതച്ചുഴി; വരുന്നു വ്യാപക മഴ, കൂടുതൽ ജില്ലകളിൽ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ശനിയാഴ്ച വരെ വ്യാപക മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

നേരത്തെ ഇന്ന് അഞ്ചു ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിരുന്നത്. എന്നാല്‍ പുതുക്കിയ മുന്നറിയിപ്പ് അനുസരിച്ച് വടക്കന്‍ കേരളത്തിന് പുറമേ കോട്ടയം, എറണാകുളം, ഇടുക്കി, ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി വടക്കന്‍ ജില്ലകളില്‍ അടക്കം എട്ടിടത്താണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ബുധനാഴ്ച ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിലും വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്‍കി.

ശനിയാഴ്ച വടക്കന്‍ കേരളത്തില്‍ മാത്രമാണ് മഴ മുന്നറിയിപ്പ് ഉള്ളത്. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ജാഗ്രതയുടെ ഭാഗമായി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തീരദേശ വടക്കന്‍ ആന്ധ്രാ പ്രദേശിന്റെയും അതിനോട് ചേര്‍ന്നുള്ള തെക്കന്‍ ഒഡിഷ തീരത്തിനും സമീപം മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ഉയര്‍ന്ന ലെവലില്‍ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. തെക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നു. ഇതിന്റെ സ്വാധീനഫലമായാണ് മഴ ലഭിക്കുന്നതും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

ഷവര്‍മയും ഷവായയും കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ, കൊച്ചിയിലെ ഹോട്ടല്‍ അടപ്പിച്ചു

ഷവര്‍മയും ഷവായയും കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ, കൊച്ചിയിലെ ഹോട്ടല്‍ അടപ്പിച്ചു

കൊച്ചി: എറണാകുളത്ത് ഭക്ഷ്യവിഷബാധ. കൊച്ചി രവിപുരത്ത് ഷവര്‍മ്മയും ഷവായയും കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷ ബാധയുണ്ടായത്. ഇരിങ്ങാലക്കുട സ്വദേശികളായ ആന്‍ മരിയ (23), ജിപ്സണ്‍ ഷാജന്‍ (22), ആല്‍ബിന്‍ (25) എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് രവിപുരത്തെ റിയല്‍ അറേബ്യ ഹോട്ടല്‍ കൊച്ചി കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം അടപ്പിച്ചു. ഈ മാസം 16 നാണ് ഇവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്. അങ്കമാലിയില്‍ ജോലി ചെയ്യുന്ന ഇവര്‍ കമ്പനി ആവശ്യത്തിനായാണ് കൊച്ചിയിലെത്തിയത്. ചിക്കന്‍ ഷവര്‍മയും ഷവായിയും കഴിച്ച ഇവര്‍ക്ക് വൈകീട്ടോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഛര്‍ദ്ദിയും പനിയും വയറിളക്കവും പിടിപെട്ട ഇവര്‍ കൊച്ചിയിലെ ഒരു ആശുപത്രിയില്‍ ചികിത്സ തേടി. പിറ്റേന്ന് വീണ്ടും വയ്യാതായതോടെ യുവതിയെ അവര്‍ ജോലി ചെയ്യുന്ന അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എന്നാല്‍ നില വഷളായതോടെ മറ്റൊരു സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. യുവതി ഐസിയുവില്‍ ചികിത്സയിലാണെന്നും, ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും കുടുംബം അറിയിച്ചു. ഈ ഹോട്ടലില്‍ നിന്നും അന്നേദിവസം ഭക്ഷണം കഴിച്ച നിരവധി പേര്‍ക്ക് ഭക്ഷ്യവിഷ ബാധ ഉണ്ടായതായും, ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് പരാതി നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇങ്ങനെയൊരു പ്രധാനമന്ത്രി രാജ്യത്ത് ഉണ്ടായിട്ടില്ല; മോദി മഹാത്മഗാന്ധിയുടെ പ്രതീകം; സ്വാമി സച്ചിദാനന്ദ

ഇങ്ങനെയൊരു പ്രധാനമന്ത്രി രാജ്യത്ത് ഉണ്ടായിട്ടില്ല; മോദി മഹാത്മഗാന്ധിയുടെ പ്രതീകം; സ്വാമി സച്ചിദാനന്ദ

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ. മഹാത്മഗാന്ധിയുടെ പ്രതീകമാണ് പ്രധാനമന്ത്രി. മതഭേദങ്ങള്‍ക്കപ്പുറത്ത് നിന്ന് രാജ്യത്തെ കാണുന്നയാളാണെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. ഭാരതത്തില്‍ ഇങ്ങനെ ഒരു പ്രധാനമന്ത്രി ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാരായണ ഗുരു – മഹാത്മഗാന്ധി സമാഗമ ശതാബ്ദി ആഘോഷ ചടങ്ങില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. പ്രധാനനമന്ത്രി നരേന്ദ്രമോദി പരിപാടി ഉദ്ഘാടനം ചെയ്തു.

ശ്രീനാരായണ ഗുരുവിന്റെയും മഹാത്മഗാന്ധിയുടെയും സംഭാവനകള്‍ മാതൃകാപരമാണെന്ന് മോദി പറഞ്ഞു. നൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ശ്രീനാരായണ ഗുരുദേവന്റെയും മഹാത്മാഗാന്ധിയുടെയും കൂടിക്കാഴ്ച ഏറെ പ്രസക്തവും പ്രചോദനകരവുമാണ്. ശ്രീനാരായണ ഗുരുവിന്റെ ആദര്‍ശങ്ങള്‍ മുഴുവന്‍ മാനവരാശിക്കും ഒരു വലിയ നിധിയാണ്. രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും സേവനത്തിനായി സമര്‍പ്പിതരായവര്‍ക്ക്, ശ്രീനാരായണ ഗുരു ഒരു വഴികാട്ടിയായി വര്‍ത്തിക്കുന്നു. ശിവഗിരി മഠം എപ്പോഴും തന്നോടൊപ്പം നിന്നതില്‍ താന്‍ ഭാഗ്യവാനാണ്. മഠത്തിലെ സന്യാസിമാരുടെ സ്‌നേഹവം വാത്സല്യവും വലിയ അനുഗ്രഹമാണെന്നും അവര്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസം ഒരിക്കലും മറക്കില്ലെന്നും മോദി പറഞ്ഞു.

ജാതി മതഭേദചിന്തകള്‍ക്ക് അതീതമായി ലോകത്തെ മുഴുവന്‍ ഒന്നായി കണ്ടുകൊണ്ടുള്ള ഗുരുവിന്റെ വിശ്വദര്‍ശനം അതില്‍ അഭിമാനം കൊള്ളുകയും അതിന്റെ സാഫല്യതയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുയും ചെയ്യുന്ന മഹാനാണ് മോദിയെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ഒരു മന്ത്രിയുടെയോ, ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയോ ശുപാര്‍ശയില്ലാതെയാണ്് ശ്രീനാരായണ ഗുരു – മഹാത്മഗാന്ധി സമാഗമ ശതാബ്ദി ആഘോഷ പരിപാടി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതെന്നും സച്ചിദാനന്ദ പറഞ്ഞു.

‘ഇങ്ങനെ ഒരു പ്രധാനമന്ത്രി നമ്മുടെ ഭാരതത്തില്‍ ഉണ്ടായിട്ടില്ല. നിരവധി പ്രധാനമന്ത്രിമാര്‍ രാജ്യം ഭരിച്ചുവെങ്കില്‍ തുല്യമായ കാഴ്ചപ്പാടോടുകൂടി, തുല്യമായി ഭേദചിന്തകള്‍ക്ക് അതീതമായി അധസ്ഥിത പിന്നോക്ക ജനവിഭാഗങ്ങളെ സ്‌നേഹിച്ചുകൊണ്ടും രാജ്യത്തിന്റെ പുരോഗതിയാണ് വലുതെന്ന് മനസിലാക്കി കൊണ്ടും പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രിയാണ് മോദി. മോദിജിയെ ഞങ്ങള്‍ കാണുന്നത് മഹാത്മഗാന്ധിയുടെ തന്നെ ആത്മപ്രതീകമായിട്ടാണ്’- സ്വാമി സച്ചിദാനന്ദ പറഞ്ഞു.

വ്യാപാരികളെ ഒഴിപ്പിച്ച സ്ഥലം കരാറുകാരന്റെ വിൽപന കേന്ദ്രമാക്കി മാറ്റി

വ്യാപാരികളെ ഒഴിപ്പിച്ച സ്ഥലം കരാറുകാരന്റെ വിൽപന കേന്ദ്രമാക്കി മാറ്റി

വ​ട്ടി​യൂ​ര്‍ക്കാ​വ്: വ​ട്ടി​യൂ​ര്‍ക്കാ​വ് ജ​ങ്ഷ​ന്‍ വി​ക​സ​ന​ത്തി​ന്റെ പേ​രു പ​റ​ഞ്ഞ് വ്യാ​പാ​രി​ക​ളെ ഒ​ഴി​പ്പി​ച്ച സ്ഥ​ലം ക​രാ​റു​കാ​ര​ന്‍ കെ​ട്ടി​ട​ങ്ങ​ള്‍ പൊ​ളി​ച്ച സാ​ധ​ന സാ​മ​ഗ്രി​ക​ളു​ടെ വി​ല്‍പ്പ​ന കേ​ന്ദ്ര​മാ​ക്കി മാ​റ്റി​യ​താ​യി പ​രാ​തി.

വ്യാ​പാ​രി​ക​ളെ ഒ​ഴി​പ്പി​ച്ച സ്ഥ​ലം ഏ​റ്റെ​ടു​ത്ത് ര​ണ്ട​ര​മാ​സ​ക്കാ​ല​ത്തോ​ള​മാ​യി​ട്ടും എ​ത്ര​യും വേ​ഗം പു​ന​ര​ധി​വാ​സം ന​ട​ത്താ​തെ ഒ​ഴി​പ്പി​ച്ച സ്ഥ​ല​ത്ത് കെ​ട്ടി​ട​ങ്ങ​ള്‍ പൊ​ളി​ക്കു​വാ​ന്‍ ക​രാ​ര്‍ എ​ടു​ത്ത ക​രാ​റു​കാ​ര​ന്‍ ത​ന്നെ സാ​ധ​ന സാ​മ​ഗ്രി​ക​ള്‍ ക​ച്ച​വ​ട​ത്തി​നാ​യി നി​ര​ത്തി വെ​ച്ചി​രി​ക്കു​ന്ന​താ​യാ​ണ് ആ​ക്ഷേ​പം. റോ​ഡി​ന്​ വ​ശ​ത്താ​യി ഇ​രു​മ്പ്-​മ​ര സാ​മ​ഗ്രി​ക​ള്‍ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത് വാ​ഹ​ന യാ​ത്രി​ക​ര്‍ക്കും കാ​ല്‍ന​ട​ക്കാ​ര്‍ക്കും ത​ട​സ്സ​മു​ണ്ടാ​ക്കു​ന്നു​ണ്ട്. മ​ണ്ണ​റ​ക്കോ​ണം-​വ​ട്ടി​യൂ​ര്‍ക്കാ​വ് റോ​ഡി​ല്‍ പ​തി​വാ​യി ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​കാ​റു​ണ്ട്.

ക​ട​ക​ളി​ല്‍ സാ​ധ​നം വാ​ങ്ങാ​ന്‍ എ​ത്തു​ന്ന​വ​രു​ടെ വാ​ഹ​നം കൂ​ടെ റോ​ഡി​നു വ​ശ​ത്താ​യി പാ​ര്‍ക്കു​ചെ​യ്യു​ന്ന​തി​നാ​ല്‍ വ​ന്‍ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് പ്ര​ദേ​ശ​ത്ത് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ക​ഴി​ഞ്ഞ എ​ട്ടി​ന് ന​ട​ന്ന ജ​ന​മൈ​ത്രി യോ​ഗ​ത്തി​ൽ വ്യാ​പാ​രി-​വ്യ​വ​സാ​യി​ക​ളും അ​സോ​സി​യേ​ഷ​നു​ക​ളും ക​രാ​റു​കാ​ര​ന്റെ ന​ട​പ​ടി​യെ എം.​എ​ല്‍.​എ യു​ടെ ശ്ര​ദ്ധ​യി​ല്‍പ്പെ​ടു​ത്തി​യി​രു​ന്നു. സ​ര്‍ക്കാ​ര്‍ ഏ​റ്റെ​ടു​ത്ത മ​ണ്ണ​റ​ക്കോ​ണം പ്ര​ദേ​ശ​ത്തെ സ്ഥ​ലം ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ല്‍ വ​രു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് വാ​ഹ​ന പാ​ര്‍ക്കി​ങ്​ ഏ​രി​യ ആ​യി തു​റ​ന്നു​കൊ​ടു​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ല്‍ ആ​വ​ശ്യ​മു​യ​ര്‍ന്നി​രു​ന്നു. മാ​സ​ങ്ങ​ളാ​യി ക​ട​ക​ള്‍ ന​ഷ്ട​പ്പെ​ട്ട വ്യാ​പാ​രി​ക​ള്‍ പ​ട്ടി​ണി​യി​ലും ദി​രി​ത​ത്തി​ലു​മാ​ണ് ക​ഴി​ഞ്ഞു​കൂ​ടു​ന്ന​ത്. അ​വ​ര്‍ക്ക് പു​ന​ര​ധി​വാ​സ​ത്തി​നാ​യു​ള​ള ന​ട​പ​ടി​ക​ള്‍ ആ​യി​ട്ടു​മി​ല്ല. ക​രാ​റു​കാ​ര​ന്റെ ക​യ്യേ​റ്റം ഉ​ട​ന​ടി ഒ​ഴി​പ്പി​ക്കാ​ത്ത പ​ക്ഷം വ്യാ​പാ​രി സ​മൂ​ഹം ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​ക്ഷോ​പ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പു ന​ല്‍കു​ക​യു​ണ്ടാ​യി.