കെഎസ്ആര്‍ടിസി ട്രാവല്‍ കാര്‍ഡ് വ്യാപിപ്പിക്കുന്നു; മൂന്നു ജില്ലകളില്‍ കൂടി വിതരണം

കെഎസ്ആര്‍ടിസി ട്രാവല്‍ കാര്‍ഡ് വ്യാപിപ്പിക്കുന്നു; മൂന്നു ജില്ലകളില്‍ കൂടി വിതരണം

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ട്രാവല്‍കാര്‍ഡ് സംവിധാനം കൂടുതല്‍ ജില്ലകളിലേക്ക്. എറണാകുളം, പത്തനംതിട്ട, ആലപ്പുഴ എന്നീ മൂന്ന് ജില്ലകളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കാന്‍ തീരുമാനം. എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ യൂണിറ്റുകളില്‍ നിന്ന് വെള്ളിയാഴ്ച മുതല്‍ ട്രാവല്‍ കാര്‍ഡിന്റെ വിതരണം ആരംഭിക്കും.

പുതിയ ആന്‍ഡ്രോയ്ഡ് ഇടിഎം ഏര്‍പ്പെടുത്തിയതോടെയാണിത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളിലായിരുന്നു ട്രാവല്‍ കാര്‍ഡ് ഏര്‍പ്പെടുത്തിയത്. എല്ലാത്തരം ബസുകളിലും കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം. കണ്ടക്ടര്‍, മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ് എന്നിവരില്‍നിന്നും കാര്‍ഡ് ലഭിക്കും. 100 രൂപയാണ് വില.

കാര്‍ഡില്‍ സീറോ ബാലന്‍സ് ആയിരിക്കും. യാത്ര ചെയ്യാന്‍ റീചാര്‍ജ് ചെയ്യണം. കുറഞ്ഞ റീചാര്‍ജ് തുക 50 രൂപയാണ്. 3000 രൂപ വരെ റീചാര്‍ജ് ചെയ്യാം. കാര്‍ഡുകള്‍ ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ക്ക് കൈമാറാം. കാര്‍ഡ് നഷ്ടപ്പെട്ടാല്‍ യാത്രക്കാര്‍ യൂണിറ്റില്‍ അറിയിക്കണം. ഒരുവര്‍ഷമാണ് കാലാവധി.

തുടര്‍ന്നും ഉപയോഗിക്കാതിരുന്നാല്‍ ആക്ടിവേറ്റ് ചെയ്യണം. നിലവില്‍ 1000 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 40 രൂപയും 2000 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 100 രൂപയും അധികമായി ലഭിക്കും. ഈ ഓഫര്‍ പരിമിത കാലത്തേക്ക് മാത്രമാണെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.ഡിപ്പോകളില്‍ മൊബൈല്‍ ഫോണ്‍ നമ്പരും

കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ യാത്രക്കാര്‍ക്ക് ബസ് വിവരങ്ങള്‍ അന്വേഷിക്കാന്‍ ലാന്‍ഡ് നമ്പരിന് പുറമേ മൊബൈല്‍ ഫോണ്‍ നമ്പരും നല്‍കിയിട്ടുണ്ട്. സ്റ്റേഷന്‍ മാസ്റ്റര്‍മാര്‍ക്ക് മൊബൈല്‍ ഫോണും സിം കാര്‍ഡും അനുവദിച്ച് ഉത്തരവ് ഇറങ്ങി. ഒരാഴ്ചയ്ക്കകം മൊബൈല്‍ നമ്പരുകള്‍ പരസ്യപ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

ഡിപ്പോകളില്‍ മൊബൈല്‍ ഫോണ്‍ നമ്പരും

കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ യാത്രക്കാര്‍ക്ക് ബസ് വിവരങ്ങള്‍ അന്വേഷിക്കാന്‍ ലാന്‍ഡ് നമ്പരിന് പുറമേ മൊബൈല്‍ ഫോണ്‍ നമ്പരും നല്‍കിയിട്ടുണ്ട്. സ്റ്റേഷന്‍ മാസ്റ്റര്‍മാര്‍ക്ക് മൊബൈല്‍ ഫോണും സിം കാര്‍ഡും അനുവദിച്ച് ഉത്തരവ് ഇറങ്ങി. ഒരാഴ്ചയ്ക്കകം മൊബൈല്‍ നമ്പരുകള്‍ പരസ്യപ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

15000 രൂപ വില വരുന്ന ഓട്ടുരുളിയും പാത്രങ്ങളും കവർന്നു; രണ്ടു സ്ത്രീകൾ അറസ്റ്റിൽ

15000 രൂപ വില വരുന്ന ഓട്ടുരുളിയും പാത്രങ്ങളും കവർന്നു; രണ്ടു സ്ത്രീകൾ അറസ്റ്റിൽ

തൃശൂർ: ഇരിങ്ങാലക്കുട തളിയക്കോണം സ്വദേശിയുടെ വീട്ടിൽ നിന്നും ഓട്ടുരുളിയും പാത്രങ്ങളും കവർന്ന കേസിൽ തമിഴ്നാട്ടുകാരായ രണ്ട് സ്ത്രീകൾ പിടിയിൽ. കേസിൽ തമിഴ്‌നാട് തിരുനൽവേലി സ്വദേശിനികളായ തൃശ്ശൂർ റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന നാഗമ്മ (49), മീന (29) എന്നിവരെ ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തു.

ഇരിങ്ങാലക്കുട തളിയക്കോണം സ്വദേശി കൂട്ടുമാക്കൽ അജയകുമാറിൻ്റെ വീടിൻ്റെ ലോക്ക് പൊട്ടിച്ച് അകത്ത്കയറി വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന 15000 രൂപ വില വരുന്ന ഓട്ടുരുളിയും മറ്റ് പാത്രങ്ങളും കവർന്നുവെന്നാണ് കേസ്. ഈ മാസം 17 ന് ഉച്ചക്ക് ഒരു മണിക്കായിരുന്നു സംഭവം. അജയകുമാർ വീട്ടിൽ ഇല്ലാത്ത സമയത്താണ് മോഷണം നടന്നത്.

അജയകുമാർ വീട്ടിൽ തിരിച്ച് വന്നപ്പോഴാണ് വീടിന്റെ ഗ്രിൽ തുറന്നു കിടക്കുന്നതും മോഷണം നടന്നതും അറിയുന്നത്. അയൽവക്കത്ത് വിവരം അറിയിച്ചപ്പോൾ തമിഴ് സ്ത്രീകൾ അല്പം മുൻപ് പോകുന്നത് കണ്ടതായി പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മാപ്രാണം വർണ്ണ തീയേറ്ററിന് സമീപത്തുവെച്ച് ചാക്ക് കെട്ടുമായി നടന്നു പോയ പ്രതികളെ നാട്ടുകാർ തടഞ്ഞു വച്ച് പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു.

ലളിത. എൻ (66) അന്തരിച്ചു

ലളിത. എൻ (66) അന്തരിച്ചു

ചിറയിൻകീഴ് വലിയകട മുക്കാലുവട്ടം സീമ ഭവനിൽ ലളിത എൻ (66) അന്തരിച്ചു.

ഭർത്താവ്: ബാലചന്ദ്രൻ കെ (ബാലൻ)
മക്കൾ: സീമ എൽ (മുത്തൂറ്റ് മെർകൻ്റയിൽ), സിമി. എൽ ബാലചന്ദ്രൻ
മരുമക്കൾ: പ്രിയദാസ് (കാന്തി,Late), ബിനു വി
സഞ്ചയനം: 23/6/2025 തിങ്കളാഴ്ച്ച രാവിലെ 9 മണിക്ക്

വായനവാരം-വിവിധങ്ങളായ പരിപാടികളുമായി ഗവ:എച്ച്.എസ്.കുടവൂർക്കോണം

വായനവാരം-വിവിധങ്ങളായ പരിപാടികളുമായി ഗവ:എച്ച്.എസ്.കുടവൂർക്കോണം

ആറ്റിങ്ങൽ: വായനദിനത്തോടനുബന്ധിച്ച് കുടവൂർക്കേണം ഗവണ്മെന്റ് ഹൈസ്കൂളിൽ പി.എൻ.പണിക്കർ അനുസ്മരണം നടന്നു. സ്കൂൾ പ്രഥമാധ്യാപകൻ സജികുമാർ വായനദിന സന്ദേശം നൽകിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.

പ്രത്യേക അസംബ്ലിയിൽ വച്ച് കുട്ടികൾ വായനദിന പ്രതിജ്ഞയെടുത്തു. കുട്ടികളുടെ പ്രതിനിധി ആദിത്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ വിദ്യാര്‍ത്ഥിയായ അഭിനന്ദ് പി.എൻ.പണിക്കർ അനുസ്മരണം നടത്തി. വായനാ വാരാചരണത്തോടനുബന്ധിച്ച് ക്വിസ് മത്സരം, പുസ്തക പരിചയം, പുസ്തക ചർച്ച, വായന മത്സരം, വായനശാല സന്ദർശനം തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടക്കും. സീനിയർ അധ്യാപകൻ ജോയ്.ജി, സ്കൂൾ ലൈബ്രേറിയൻ സംഗീത എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

കെഎസ്ആർടിസിയിൽ ഇനി മൊബൈൽ ബെല്ലടിക്കും, ലാൻഡ് ഫോണിനോട് വിട പറഞ്ഞ് കോർപ്പറേഷൻ

കെഎസ്ആർടിസിയിൽ ഇനി മൊബൈൽ ബെല്ലടിക്കും, ലാൻഡ് ഫോണിനോട് വിട പറഞ്ഞ് കോർപ്പറേഷൻ

ഈ നമ്പർ നിലവില്ല എന്നും കൂ കൂ എന്ന ശബ്ദം കേൾക്കുന്നതും ഒക്കെയായി ഫോൺ കിട്ടാതെ, കെ എസ് ആർ ടി സിയിൽ നിന്ന് വിവരങ്ങൾ അറിയാൻ കഴിയാതെ യാത്രക്കാർ വലയുന്ന കാലത്തിന് അവസാനമാകുന്നു. ഇനി കെ എസ് ആർ ടി സി പരിധിക്കകത്ത് തന്നെ കാണുമെന്ന് പ്രതീക്ഷാവുന്ന മാറ്റങ്ങളാണ് ഔദ്യോഗിക തലത്തിൽ നടപ്പാക്കാനൊരുങ്ങുന്നത്.

ജൂലൈ ഒന്ന് മുതൽ, കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ബസ് ഡിപ്പോകളിലുടനീളം ലാൻഡ് ഫോണുകൾ നിർത്തലാക്കാനും സമർപ്പിത മൊബൈൽ നമ്പറുകൾ ഉപയോഗിക്കാനും ഒരുങ്ങുന്നു.

കെഎസ്ആർടിസി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പി എസ് പ്രമോജ് ശങ്കറിന്റെ നിർദ്ദേശപ്രകാരം വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയത്.
“പൊതുജനങ്ങൾക്ക് സൗകര്യമൊരുക്കുന്നതിനും ജീവനക്കാർക്ക് വിവിധ ആവശ്യങ്ങൾക്കായി അവരെ ബന്ധപ്പെടുന്നതിനുമായി കെഎസ്ആർടിസി ഡിപ്പോകളിലുടനീളമുള്ള എല്ലാ സ്റ്റേഷൻ മാസ്റ്റർ (എസ്എം) ഓഫീസുകളിലും ഔദ്യോഗിക സിം ഉൾപ്പെടെയുള്ള ഒരു മൊബൈൽ ഫോൺ നൽകുമെന്ന്,” ഉത്തരവിൽ പറയുന്നു.

സംസ്ഥാനത്തുടനീളമുള്ള 93 യൂണിറ്റുകളുടെയും മേധാവികൾക്ക് ഈ നിർദ്ദേശം നൽകിയിട്ടുണ്ട്. “ഈ മൊബൈൽ ഫോണുകൾ ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ. മൊബൈൽ നമ്പറുകൾ ജനങ്ങൾക്കിടയിൽ വ്യാപകമായി പ്രചരിപ്പിക്കണം. 2025 ജൂലൈ ഒന്ന് മുതൽ ലാൻഡ് ഫോണുകളുടെ ഉപയോഗം കർശനമായി നിർത്തണം. പകരം അനുവദിച്ച മൊബൈൽ ഫോണുകൾ മാത്രമേ ഉപയോഗിക്കാവൂ,” ഉത്തരവിൽ പറയുന്നു.

ഇത് സ്ഥാപനത്തിനുള്ളിൽ നടക്കുന്ന വെറുമൊരു നവീകരണം മാത്രമല്ല; സുപ്രധാന പൊതുസേവനത്തിലുള്ള വിശ്വാസം പുനഃസ്ഥാപിക്കാനുള്ള ശ്രദ്ധാപൂർവ്വമായ നീക്കവുമാണ്. വളരെക്കാലമായി, കെ‌എസ്‌ആർ‌ടി‌സി ഡിപ്പോകളിലേക്കുള്ള പൊതുജനങ്ങളുടെ ഫോൺ വിളികൾ പലപ്പോഴും മറുപടി ലഭിക്കാത്ത കോളുകളുടെയോ സ്ഥിരമായ നിർജ്ജീവമായ ഫോണു(ഡെഡ് ലൈൻ)കളുടെയോ അവസ്ഥയിലായിരുന്നു. മറുപടി ലഭിക്കാത്ത, ഫോൺ കോൾ കണക്ട് ചെയ്യപ്പെടാതിരിക്കുക എന്നീ അവസ്ഥകൾ സാധാരണസംഭവങ്ങളായി മാറിയിരുന്നു. ഇത്തരം പരാതികൾക്കൊക്കെ അവസാനമാകും പുതിയ നീക്കത്തിലൂടെ എന്നാണ് കരുതുന്നത്.

“ചില പ്രധാന ഡിപ്പോകളിലെ ലാൻഡ് ഫോണുകൾ മാസങ്ങളോളം പ്രവർത്തനരഹിതമായിരുന്നു, ഇത് ധാരാളം പരാതികൾക്ക് കാരണമായി,” ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.ജീവനക്കാർ മറുപടി പെട്ടെന്ന് നിർത്തുന്നതിനെക്കുറിച്ചുള്ള പരാതികൾ പ്രശ്നം കൂടുതൽ വഷളാക്കി. ഇത്തരം പ്രശ്‌നങ്ങളെ നേരിട്ട് പരിഹരിക്കുന്നതിലെ ആദ്യപടിയാണ് മൊബൈൽ ഫോൺ അന്വേഷണവിഭാഗത്തി. ഉപയോഗിക്കാനുള്ള തീരുമാനത്തിലൂടെ മൂന്നോട്ട് വെക്കുന്നത്, ഇത് ഗുണപരമായി മാറുമെന്ന് കരുതുന്നു.

ലാൻഡ്‌ലൈൻ ഫോണുകൾ പ്രവർത്തനരഹിതമാണെന്ന പരാതികളിൽ ബി‌എസ്‌എൻ‌എൽ അധികൃതരുടെ ഭാഗത്തുനിന്നുള്ള “സാവധാനത്തിലുള്ളതും വൈകിയതുമായ നടപടികളാണ്” മാനേജ്‌മെന്റിനെ മൊബൈൽ ഫോണുകളിലേക്ക് മാറാൻ പ്രേരിപ്പിച്ച മറ്റൊരു കാരണം.

“ചില പ്രധാന ഡിപ്പോകളിലെ ലാൻഡ് ഫോണുകൾ മാസങ്ങളായി പ്രവർത്തനരഹിതമായിരുന്നു, ഇത് ധാരാളം പരാതികൾക്ക് കാരണമായി. ജീവനക്കാർ അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്താത്തതിനെക്കുറിച്ചും വിശദാംശങ്ങൾ നൽകാതെ പെട്ടെന്ന് കോളുകൾ കട്ട് ചെയ്തതിനെക്കുറിച്ചുമുള്ള പരാതികളും ഇതിലുണ്ട്. മൊബൈൽ ഫോൺ വന്നുകഴിഞ്ഞാൽ, ഉപഭോക്തൃ ചോദ്യങ്ങൾക്ക് ഉദ്യോഗസ്ഥർ മറുപടി നൽകുന്നുണ്ടോ എന്ന് കണ്ടെത്താൻ കോൾ ഡാറ്റ ഷീറ്റ് ദിവസേന പരിശോധിക്കും,” ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

ലാൻഡ്‌ലൈൻ ഫോണുകളിൽ ഔട്ട്‌ഗോയിംഗ് സൗകര്യം ഇല്ലെങ്കിലും, മൊബൈൽ ഫോണുകൾ വഴി മിസ്ഡ് കോൾ അല്ലെങ്കിൽ ‘കോൾ ഓൺ വെയ്റ്റിങ് ലഭിച്ചാൽ കെഎസ്‌ആർടിസി ജീവനക്കാർക്ക് ഉപഭോക്താക്കളെ തിരികെ വിളിക്കാൻ കഴിയും.

“ഈ ഔദ്യോഗിക മൊബൈലുകളുടെ ഉത്തരവാദിത്തം സ്റ്റേഷൻ മാസ്റ്റർമാർക്കായിരിക്കും, അന്വേഷണങ്ങളും അടിയന്തര കാര്യങ്ങളും ഏത് സമയത്തും പരിഹരിക്കാൻ കഴിയുമെന്ന് ഉറപ്പാക്കിക്കൊണ്ട് ഫോൺ 24 മണിക്കൂറും ലഭ്യമാകും.

ഈ ഫോണുകൾ ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്, പൊതുജനങ്ങൾക്ക് ഈ സൗകര്യം പരമാവധി ഉറപ്പാക്കുന്നതിന് നമ്പറുകൾ വ്യാപകമായി പ്രചരിപ്പിക്കും,” അദ്ദേഹം പറഞ്ഞു.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: 38 വിമാന സര്‍വീസുകള്‍ വെട്ടിച്ചുരുക്കി എയര്‍ ഇന്ത്യ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: 38 വിമാന സര്‍വീസുകള്‍ വെട്ടിച്ചുരുക്കി എയര്‍ ഇന്ത്യ

ഡല്‍ഹി: അഹമ്മദാബാദ് വിമാന ദുരന്തം ഉള്‍പ്പെടെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിമാന സര്‍വീസുകള്‍ വെട്ടിച്ചുരുക്കി എയര്‍ ഇന്ത്യ. ജൂണ്‍ 21 മുതല്‍ ജൂലായ് 15 വരെയാണ് നിയന്ത്രണം. ഇക്കാലയളവിലെ 38 അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. മൂന്ന് വിദേശസര്‍വീസുകള്‍ റദ്ദാക്കുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

പുനക്രമീകരണം ബാധിക്കുന്ന യാത്രക്കാര്‍ക്ക് പകരം സൗകര്യം ഒരുക്കുകയോ മുഴുവന്‍ പണം തിരികെ നല്‍കുകയോ ചെയ്യുമെന്നും കമ്പനി അറിയിച്ചു. വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന അന്താരാഷ്ട്ര സര്‍വീസുകള്‍ 15 ശതമാനം വെട്ടിച്ചുരുക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സര്‍വീസുകള്‍ ഏതെല്ലാമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കുന്നത്. ഡല്‍ഹി-നെയ്റോബി റൂട്ടില്‍ നാല് സര്‍വീസുകളും അമൃത്സര്‍-ലണ്ടന്‍, ഗോവ-ലണ്ടന്‍ റൂട്ടിലെ മൂന്നുവീതം സര്‍വീസുകളുമാണ് റദ്ദാക്കിയതായി പ്രഖ്യാപിച്ചിരിക്കുന്നത്.