by Midhun HP News | Jan 31, 2026 | Latest News, ജില്ലാ വാർത്ത
“എന്റെ പ്രിയ സുഹൃത്ത് സി.ജെ. റോയിയുടെ വിടവ് വിശ്വസിക്കാനാകാത്തതും അതീവ വേദനാജനകവുമാണ്”: ആദരാജ്ഞലികൾ അർപ്പിച്ച് മോഹൻലാൽ. പ്രിയ സുഹൃത്തിന്റെ വിടവ് വിശ്വസിക്കാൻ കഴിയുന്നില്ല എന്ന് മോഹൻലാൽ പറഞ്ഞു. സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആയിരുന്നു മോഹൻലാൽ ആദരാജ്ഞലികൾ അർപ്പിച്ചത്.
പോസ്റ്റ് ഇങ്ങനെ…..
എന്റെ പ്രിയ സുഹൃത്ത് സി.ജെ. റോയിയുടെ വിടവ് വിശ്വസിക്കാനാകാത്തതും അതീവ വേദനാജനകവുമാണ്. ഈ അഗാധമായ ദുഃഖത്തിന്റെ സമയത്ത് അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം എന്റെ ഹൃദയം ചേർന്നിരിക്കുന്നു.
അദ്ദേഹം വെറും ഒരു സുഹൃത്ത് മാത്രമല്ലായിരുന്നു — സ്നേഹത്തോടെ എന്നും ഓർമ്മിക്കപ്പെടുന്ന ഒരാളായിരിക്കും.


by Midhun HP News | Jan 31, 2026 | Latest News, ജില്ലാ വാർത്ത
വഞ്ചിയൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നാലാം ഉത്സവ ദിവസമായ ഫെബ്രുവരി 24ന് വൈകുന്നേരം ആറുമണിക്ക് ആറുമണി മുതൽ മത്സര കൈകൊട്ടിക്കളി ഉണ്ടായിരിക്കും. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഫെബ്രുവരി 23 വൈകുന്നേരം മുൻപേ കമ്മിറ്റുമായി ബന്ധപ്പെട്ട് 500 രൂപ രജിസ്ട്രേഷൻ ഫീസ് അടച്ച് ബുക്ക് ചെയ്യേണ്ടതാണ്.
കോൺടാക്ട് നമ്പർ: 81 57 97 17 35, 94 00 26 29 88
ഒന്നാം സമ്മാനം: 11,111
രണ്ടാം സമ്മാനം: 7,777
മൂന്നാം സമ്മാനം: 3,333
by Midhun HP News | Jan 31, 2026 | Latest News, കേരളം
കല്‍പ്പറ്റ: ബിവറേജസ് ഔട്ട്ലെറ്റുകള്‍ അടച്ചിടുന്ന ദിവസങ്ങളില്‍ ഉള്‍പ്പെടെ അമിത വിലയ്ക്ക് വില്‍ക്കാനായി ശേഖരിച്ച വിദേശ മദ്യവുമായി എഴുപത്തിയഞ്ചുകാരന്‍ പിടിയില്‍. പടിഞ്ഞാറത്തറ പറശ്ശിനിമുക്ക് സ്വദേശി ചക്കിശ്ശേരി വീട്ടില്‍ സി ഡി ജോണിയാണ് പിടിയിലായത്. വന്‍ മദ്യശേഖരമാണ് ഇയാളില്‍ നിന്ന് എക്സൈസ് പിടിച്ചെടുത്തത്.
81 ബോട്ടില്‍ വിദേശ മദ്യമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. ഇത് 40.5 ലിറ്റര്‍ മദ്യം വരുമെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സര്‍ക്കാര്‍ നേരിട്ട് വില്‍പ്പന നടത്തുന്ന മദ്യം കിട്ടാത്ത ദിവസങ്ങളില്‍ വിവിധ ഇടങ്ങളിലായി അമിത വിലയ്ക്ക് ഇയാള്‍ മദ്യം വില്‍ക്കുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു. ഇയാളെ എക്‌സ്‌സൈ് ഉദ്യോഗസ്ഥര്‍. നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടെയാണ് പറശ്ശിനിമുക്ക് ജോണി എക്സൈസിന്റെ വാഹന പരിശോധനയില്‍ കുടുങ്ങിയത്.
കല്‍പ്പറ്റ എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പി ആര്‍ ജിനോഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അഭിലാഷ് ഗോപി, സജിപോള്‍, കെ കെ വിഷ്ണു, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ കെ വി സൂര്യ പ്രിവന്റീവ് ഓഫീസര്‍ ഡ്രൈവര്‍ അന്‍വര്‍ കളോളി എന്നിവരടങ്ങുന്ന സംഘമാണ് വാഹന പരിശോധന നടത്തിയത്. 10 വര്‍ഷം വരെ കഠിനതടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്.


by Midhun HP News | Jan 31, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകളുടെ തിയതികൾ പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷ 2026 മാർച്ച് 5ന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കും.
പരീക്ഷകൾ രാവിലെ 9.30നാണ് ആരംഭിക്കുക. ഐടി മോഡൽ പരീക്ഷകൾ ജനുവരി 12 മുതൽ 22 വരെ നടക്കും. ഫെബ്രുവരി 2 മുതൽ 13 വരെയാണ് എസ്എസ്എൽസി ഐടി പരീക്ഷ. മോഡൽ പരീക്ഷകൾ ഫെബ്രുവരി 16 മുതൽ 20 വരെ. 2025 നവംബർ 12 മുതൽ 19 വരെ പിഴയില്ലാതെ ഫീസ് അടയ്ക്കാം. പിഴയോടു കൂടി നവംബർ 21 മുതൽ 26 വരെ അപേക്ഷ സ്വീകരിക്കും. ഏപ്രിൽ 7 മുതൽ 25 വരെയാണ് മൂല്യനിർണയം.
ഫലപ്രഖ്യാപനം മെയ് 8ന് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗൾഫ് മേഖലയിൽ 7 കേന്ദ്രങ്ങളും ലക്ഷദ്വീപിൽ 9 കേന്ദ്രങ്ങളും അടക്കം 3,000 കേന്ദ്രങ്ങളിലായി 4,25,000 കുട്ടികൾ ഇത്തവണ പരീക്ഷയെഴുതും.
ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പൊതുപരീക്ഷ മാർച്ച് 5 മുതൽ 27 വരെയാണ്. രണ്ടാം വർഷ പരീക്ഷ മാർച്ച് 6 മുതൽ 28 വരെ. ഒന്നാം വർഷ പരീക്ഷകൾ ഉച്ചയ്ക്ക് 1.30നും രണ്ടാം വർഷ പരീക്ഷകൾ രാവിലെ 9.30നും ആരംഭിക്കും. വെള്ളിയാഴ്‌ച 9.15ന് ആരംഭിച്ച് ഉച്ചയ്ക്ക് 12 വരെയാണ് പരീക്ഷ. മാർച്ച് 27 നുള്ള ഒന്നാം വർഷ പൊതു പരീക്ഷകളിൽ ഒരു സെഷൻ രാവിലത്തെ സമയക്രമത്തിലും മറ്റൊരു സെഷൻ ഉച്ചക്കുള്ള സമയക്രമത്തിലുമാണ് ക്രമീകരിച്ചിട്ടുള്ളത്.
സ്കോൾ കേരള മുഖേന അഡീഷണൽ മാത്തമാറ്റിക്സിന് രജിസ്റ്റർ ചെയ്‌ത നൂറ്റി ഇരുപത്തിയഞ്ച് വിദ്യാർഥികൾക്ക് മാത്രമാണ് അന്ന് രണ്ട് സെഷനിലും പരീക്ഷയുള്ളത്.
രണ്ടാം വർഷ വിദ്യാർഥികളുടെ പ്രായോഗിക പരീക്ഷകൾ ജനുവരി 22 ന് ആരംഭിക്കും. ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പൊതു പരീക്ഷകൾക്ക് മുന്നോടിയായിട്ടുള്ള മാതൃകാ പരീക്ഷകൾ ഫെബ്രുവരി 16 മുതൽ ഫെബ്രുവരി 26 വരെയുള്ള ദിവസങ്ങളിൽ നടക്കും.


by Midhun HP News | Jan 31, 2026 | Latest News, ദേശീയ വാർത്ത
ബംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാനും മലയാളി വ്യവസായിയുമായ സി ജെ റോയിയുടെ മരണം കര്‍ണാടക സിഐഡി അന്വേഷിക്കും. ഇത് സംബന്ധിച്ച് കര്‍ണാടക ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. റിയല്‍ എസ്‌റ്റേറ്റ് ബന്ധങ്ങള്‍ ഉള്‍പ്പെടെ അന്വേഷണത്തിന്റെ പരിധിയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതിനിടെ, സി ജെ റോയിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കോണ്‍ഫിഡന്റ് ഗ്രൂപ് പരാതി നല്‍കി. കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഡയറക്ടര്‍ ടി ജെ ജോസഫ് ആണ് പരാതി നല്‍കിയിരിക്കുന്നത്. അഞ്ച് പേജുകളുള്ള പരാതിയാണ് ടി ജെ ജോസഫ് പൊലീസില്‍ നല്‍കിയിട്ടുണ്ട്. ആദായ നികുതി പരിശോധനയുടെ പേരില്‍ റോയ് വലിയ സമ്മര്‍ദത്തില്‍ ആയിരുന്നു എന്നുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ അടങ്ങുന്ന പരാതി അശോക് നഗര്‍ പൊലീസില്‍ നല്‍കിയ പരാതിയും സിഐഡി വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.
റോയിയുടെ മരണത്തില്‍ ആദായ നികുതി വകുപ്പിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പ്രതികരണമാണ് കുടുംബത്തിന്റെ ഭാഗത്ത് നിന്നും ഉയരുന്നത്. ഇന്ന് ദുബായില്‍ നിന്നെത്തിയ റോയിയുടെ സഹോദരന്‍ സി ജെ ബാബു മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിലും സമാനമായ സൂചനകളാണ് നല്‍കിയത്. കേരളത്തില്‍ നിന്നുള്ള ആദായനികുതി സംഘം നടത്തിയ മൂന്ന് ദിവസത്തെ പരിശോധനയും ചോദ്യം ചെയ്യലുമാണ് സഹോദരനെ മരണത്തിലേക്ക് തള്ളിവിട്ടതെന്ന് സി.ജെ. ബാബു രോപിച്ചു.
റോയിക്ക് കടങ്ങളോ, മറ്റ് പ്രശ്‌നങ്ങളോ പുറമെ നിന്നുള്ള ഭീഷണികളോ ഇല്ലായിരുന്നു. ശത്രുക്കള്‍ ഉള്ളതായും അറിയിവില്ല. സാമ്പത്തിക ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നില്ല. വെള്ളിയാഴ്ച രാവിലെ 10 മണിയോടെ റോയ് വിളിച്ചിരുന്നു. ആദായനികുതി ഉദ്യോഗസ്ഥര്‍ തന്നെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ടെന്ന് പറഞ്ഞു. ഇന്ന് രാവിലെ കാണാം എന്നാണ് അറിയിച്ചത്. എന്നാല്‍ അതിന് മുന്‍പ് റോയ് ജീവനൊടുക്കി. എന്നായിരുന്നു ബാബുവിന്റെ പ്രതികരണം.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3.30 ഓടെയായിരുന്നു സി ജെ റോയ് ആത്മഹത്യ ചെയ്തത്. ബംഗളൂരുവിലെ ഓഫീസില്‍ ആദായ നികുതി പരിശോധന നടക്കുന്നതിനിടെ റോയ് ക്യാബിനില്‍ കയറി സ്വയം വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് റോയ് ഓഫീസില്‍ എത്തിയത്. ഏകദേശം 90 മിനിറ്റോളം അഹേത്തെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. ഇതിന് ശേഷം ഉദ്യോഗസ്ഥര്‍ ചില രേഖകള്‍ ആവശ്യപ്പെട്ടു. നല്‍കാമെന്ന് പറഞ്ഞ് തന്റെ ചേംബറില്‍ പോയി റോയ് ജീവനൊടുക്കുകയായിരുന്നു.


by Midhun HP News | Jan 31, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കുടവൂർക്കോണം ഗവ. ഹൈസ്കൂളിൽ കൗമാരം കരുത്തും കരുതലും എന്ന വിഷയത്തിൽ സെമിനാർ നടന്നു. പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ.ദേവി ഗായത്രി കുട്ടികളുമായി സംവദിച്ചു. കൗമാരകാലത്തിൻറ്റെ ശാരീരിക മാനസിക സവിശേഷതകളെക്കുറിച്ചും കൗമാര വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഡോക്ടർ കുട്ടികളോട് സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സജികുമാർ.എസ്, സീനിയർ അസിസ്റ്റന്റ് ജോയ്.ജി, സ്റ്റാഫ് സെക്രട്ടറി ഷെറിൻ.എസ്, സംഗീത എന്നിവർ സംസാരിച്ചു.


Recent Comments