കശ്മീരില്‍ ഭീകരാക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു; പ്രദേശം വളഞ്ഞ് സൈന്യം

കശ്മീരില്‍ ഭീകരാക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു; പ്രദേശം വളഞ്ഞ് സൈന്യം

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടു. അനന്ത്‌നാഗ് പട്ടണത്തില്‍ ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. ജമ്മു കശ്മീര്‍ പൊലീസ് ഹെഡ് കോണ്‍സ്റ്റബില്‍ ആഷിഖ് ഹുസൈനാണ് മരിച്ചത്.

അമര്‍നാഥ് യാത്രയുടെ സുരക്ഷാ ചുമതലയിലായിരുന്നു ആഷിഖ് ഹുസൈന്‍. യാത്രയുടെ സുരക്ഷാ ചുമതല നിര്‍വഹിച്ചുകൊണ്ടിരുന്ന പൊലീസ് സംഘത്തിന് നേര്‍ക്ക് ഭീകരര്‍ പൊടുന്നനെ വെടിയുതിര്‍ക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ആഷിഖ് ഹുസൈനെ ഉടന്‍ തന്നെ അനന്ത് നാഗ് മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തയ്ബയുടെ നിഴല്‍ സംഘടനയായി അറിയപ്പെടുന്ന റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

ഭീകരാക്രമണത്തെത്തുടര്‍ന്ന് പ്രദേശം സൈന്യം വളഞ്ഞു. ഭീകരരെ കണ്ടെത്താന്‍ തിരച്ചില്‍ നടത്തിവരികയാണ്. കശ്മീര്‍ താഴ്വരയില്‍ ഈ വര്‍ഷം ഭീകരാക്രമണത്തില്‍ കൊല്ലപ്പെടുന്ന ആദ്യ സുരക്ഷാ ഉദ്യോഗസ്ഥനാണ് ആദില്‍ ഹുസൈന്‍. ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് അമര്‍നാഥ് യാത്രയ്ക്ക് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

സ്വത്തു തട്ടാൻ വ്യാജ പോക്സോ കേസിൽ കുടുക്കാൻ ശ്രമം; ദമ്പതികളുടെ പരാതിയിൽ സർക്കിൾ ഇൻസ്പെക്ടർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

സ്വത്തു തട്ടാൻ വ്യാജ പോക്സോ കേസിൽ കുടുക്കാൻ ശ്രമം; ദമ്പതികളുടെ പരാതിയിൽ സർക്കിൾ ഇൻസ്പെക്ടർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

കൊച്ചി: സ്വത്ത് തട്ടിയെടുക്കാനായി കൂട്ടുനിൽക്കുകയും വ്യാജ പോക്‌സോ കേസിൽ കുടുക്കാൻ ശ്രമിക്കുകയും ചെയ്തെന്ന പരാതിയിൽ സർക്കിൾ ഇൻസ്പെക്ടർക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവ്. കോട്ടയം ക്രൈംബ്രാഞ്ച് സർക്കിൾ ഇൻസ്‌പെക്ടർ മാത്യു ജോർജിനെതിരേയാണ് മൂവാറ്റുപുഴ വിജിലൻസ് ജഡ്ജി ജി രാജേഷ് അന്വേഷണത്തിന് ഉത്തരവിട്ടത്.

മുട്ടം കളപ്പുരയിൽ രമ്യ ജെ കളപ്പുര, ഭർത്താവ് ടിജോ ഫിലിപ്പ് എന്നിവരുടെ പരാതിയിലാണ് നടപടി. കോളപ്ര കുടയത്തൂർ പഴയയിടത്ത് ടിമ്മി മാത്യു, ഭാര്യ ജൂലിയറ്റ് മാത്യു എന്നിവർക്ക് വേണ്ടി തന്റെ സ്വത്ത് തട്ടിയെടുക്കാൻ സർക്കിൾ ഇൻസ്‌പെക്ടറും രണ്ടാം പ്രതിയായ ഏജന്റ് ബിബിയും ചേർന്ന് തന്നെയും ഭർത്താവിനെയും പോക്‌സോ കേസിൽ പ്രതിയാക്കി എന്നാണ് രമ്യയുടെ പരാതി.

എഫ്ഐആർ. രജിസ്റ്റർ ചെയ്ത ശേഷം 3.5 ലക്ഷം ആവശ്യപ്പെട്ടുവെന്നും സ്റ്റേഷനിൽ തടഞ്ഞുവച്ചുവെന്നും പരാതിയിൽ പറയുന്നു. ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള വാഹനം നിയമവിരുദ്ധമായി പിടിച്ചെടുത്തുവെന്നും പരാതിക്കാർ ആരോപിച്ചു. പരാതിയിന്മേൽ അന്വേഷണം നടത്തി മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഇടുക്കി വിജിലൻസ് യൂണിറ്റിനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

‘വഖഫ് കേന്ദ്ര നിയമം, അമുസ്ലിങ്ങളെ ഉൾപ്പെടുത്തണമെന്ന് വ്യവസ്ഥയുണ്ട്; കഴിഞ്ഞ സർക്കാരും ഇത് സമ്മതിച്ചിരുന്നു’

‘വഖഫ് കേന്ദ്ര നിയമം, അമുസ്ലിങ്ങളെ ഉൾപ്പെടുത്തണമെന്ന് വ്യവസ്ഥയുണ്ട്; കഴിഞ്ഞ സർക്കാരും ഇത് സമ്മതിച്ചിരുന്നു’

തിരുവനന്തപുരം: രാജ്യത്ത് പ്രതിപക്ഷം എതിര്‍പ്പ് ഉന്നയിച്ച വഖഫ് ആക്റ്റ് പാസ്സാക്കിയശേഷം ആദ്യമായി രൂപീകരിച്ച വഖഫ് ബോര്‍ഡാണ് കേരളത്തിലേതെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. അമുസ്ലീം അംഗങ്ങളെ നിയമിക്കാമെന്ന് ഇടതുസര്‍ക്കാര്‍ തന്നെ സമ്മതിച്ചതാണ്. ബോര്‍ഡ് രൂപീകരണ ഉത്തരവില്‍ തന്നെ രണ്ട് അമുസ്ലിം പ്രതിനിധികളെ, പൊതുകാര്യ പ്രസക്തരില്‍ നിന്നും ബാര്‍ കൗണ്‍സിലില്‍ നിന്നും പിന്നീട് നിയമിക്കുമെന്നാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നത്. ഇതു കേന്ദ്ര നിയമമാണെന്നും വിഡി സതീശന്‍ ചൂണ്ടിക്കാട്ടി.

ഇതിനു ശേഷം നാലു ഹര്‍ജികളാണ് കോടതിയില്‍ വന്നത്. അതില്‍ ഒരെണ്ണം അമുസ്ലിം അംഗങ്ങളെ നിയമിച്ചിട്ടില്ല, മുസ്ലിങ്ങളിലെ ഷിയ, ബോറ തുടങ്ങിയ വിഭാഗങ്ങളിലെ പ്രതിനിധികളെ പരിഗണിച്ചിട്ടില്ല, യോഗ്യരായ ആളുകളെയും നിയമിച്ചിട്ടുണ്ട് തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതികളില്‍ ഹര്‍ജികളെത്തിയത്. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച് വഖഫ് ബോര്‍ഡ് രൂപീകരിക്കാമെന്നും, ഹര്‍ജികള്‍ തള്ളണമെന്നുമാണ് യുഡിഎഫ് സര്‍ക്കാര്‍ കോടതിയില്‍ നിലപാട് അറിയിച്ചത്.

അമുസ്ലിം അംഗങ്ങളെ നിയമിച്ചുകൊള്ളാം, സെക്ഷന്‍ 14 പാലിച്ചുകൊണ്ട് മുന്നോട്ടുപോകാന്‍ അനുമതി വേണമെന്നാണ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അടക്കമുള്ളവര്‍ സുപ്രീംകോടതിയില്‍ പോയി വ്യക്തമാക്കിയത്. കേരളത്തിലെ പ്രതിപക്ഷ നേതാവ് വര്‍ഗീയത പരത്തുന്നതിനും, മുസ്ലിം വിരുദ്ധ വികാരം ഉണ്ടാക്കുന്നതിനു വേണ്ടി തെറ്റായ പ്രചാരണം നടത്തി. മുസ്ലിങ്ങളെ യുഡിഎഫ് സര്‍ക്കാരിനെതിരാക്കുക ലക്ഷ്യമിട്ടായിരുന്നു പിണറായി വിജയന്റെ പ്രചാരണമെന്നും മുഖ്യമന്ത്രി ആരോപിച്ചു. വര്‍ഗീയ പ്രചാരണം അഴിച്ചു വിട്ട് മുസ്ലിങ്ങളെ സര്‍ക്കാരിനെതിരാക്കാന്‍ പ്രതിപക്ഷ നേതാവോ സിപിഎമ്മോ വിചാരിച്ചാല്‍ നടക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ആശുപത്രിയിലെ സംഘടനകളുടെ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട വിവാദത്തിലും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി. ആശുപത്രിയിൽ ഡിവൈഎഫ്‌ഐ ഭക്ഷണം വിതരണം ചെയ്യുന്നത് നല്ല കാര്യമാണ്. അതിൽ അവരെ ഞാൻ അഭിനന്ദിക്കുന്നു. ബാക്കിയുള്ള യുവജന സംഘടനകളും അവരെ മാതൃകയാക്കട്ടെ. പക്ഷേ ചെയ്യുമ്പോൾ ആശുപത്രിയുടെ സ്ഥലം കയ്യേറി ചെയ്യരുത്. രാഷ്ട്രീയവത്കരിക്കുകയും ചെയ്യരുത്. അതൊക്കെ ശ്രദ്ധിക്കണം. ഭക്ഷണം നൽകുന്നതിനെതിരെയുള്ള ഒരു നിലപാടും ഈ സർക്കാർ എടുക്കില്ലെന്നും മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു.

മഴയുടെ കുറവാണ് നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 28 ശതമാനം വെള്ളമാണ് നിലവില്‍ ഡാമിലുള്ളത്. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് 61 ശതമാനം വെള്ളമുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് 4.29 പൈസക്ക് വൈദ്യുതി വാങ്ങാന്‍ കരാറുണ്ടാക്കിയിരുന്നു. അത് എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കി. ആ എഗ്രിമെന്റ് ഉണ്ടായിരുന്നെങ്കില്‍ ക്ഷാമം ഉണ്ടാകില്ലായിരുന്നു. 2025-2025 വര്‍ഷത്തെ അപേക്ഷിച്ച് 10 മില്യന്‍ യൂണിറ്റിന്റെ ഉപയോഗം വര്‍ധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് എന്താണ് നടക്കുന്നത്?; സംവിധാനങ്ങള്‍ സമ്പൂര്‍ണ പരാജയം; പൊലീസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

സംസ്ഥാനത്ത് എന്താണ് നടക്കുന്നത്?; സംവിധാനങ്ങള്‍ സമ്പൂര്‍ണ പരാജയം; പൊലീസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

കൊച്ചി: നിതിന്‍രാജ് വധക്കേസില്‍ ഡോ. റാമിന്റെ അറസ്റ്റിലുണ്ടായ വീഴ്ചയില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. സംസ്ഥാനത്ത് എന്താണ് നടക്കുന്നതെന്നും സംവിധാനങ്ങള്‍ പൂര്‍ണപരാജയമാണെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ ഉന്നതഗൂഢാലോചന നടന്നതായും പൊലീസ് ആര്‍ക്കൊപ്പമാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും കോടതി പരാമര്‍ശിച്ചു.

പൊലീസിനെതിരെ രൂക്ഷമായ ഭാഷയിലാണ് ജസ്റ്റിസ് എ ബദറൂദ്ദീന്റെ വിമര്‍ശനം. കേസിലെ മുഖ്യപ്രതിയായ ഡോ. എംകെ റാമിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഒരു കാര്യവും ചെയ്തില്ല. പ്രതിയെ രക്ഷിക്കാനാണ് ശ്രമിച്ചത്. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് കേസ് അന്വേഷണം നടത്തിയത്. അറസ്റ്റിനുള്ള കാരണം അറിയിക്കണമെന്ന് കാര്യം അന്വേഷണ ഉദ്യോഗസ്ഥന് അറിയില്ലേയെന്ന് ചോദിച്ച കോടതി അറസ്റ്റിനുള്ള കാരണം അറിയിച്ചില്ലെങ്കില്‍ അറസ്റ്റ് നിയമവിരുദ്ധമെന്ന കാര്യം ഉദ്യോഗസ്ഥന് അറിയാമെന്നും ചൂണ്ടിക്കാട്ടി. കേസില്‍ വീഴ്ചയുണ്ടായതില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് നീക്കണമെന്നാണ് കോടതി വാക്കാല്‍ പരാമര്‍ശിച്ചു.

പണത്തിന് മീതെ പരുന്തും പറക്കില്ലെന്നുള്ളതാണ് സ്ഥിതി. ഉന്നത പൊലീസ് ഉദ്യോഗസ്ഥനും പ്രതിയുടെ അഭിഭാഷകനും തമ്മിലുള്ള ബന്ധം പരിശോധിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. ഉന്നത പൊലീസ് ഉദ്യോഗസ്ഥനെതിരെ സര്‍ക്കാര്‍ അന്വേഷണം നടത്തണം. അല്ലെങ്കില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തും. പൊലീസ് ഉദ്യോഗസ്ഥന്റെ ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിച്ചായിരിക്കും അന്വേഷണം. ഭരണകൂടത്തിന്റെ സമ്പൂര്‍ണപരാജയമാണ് ഡോ. എംകെ റാമിന്റെ കാര്യത്തില്‍ സംഭവിച്ചത്. കഴിഞ്ഞ പതിനഞ്ചുവര്‍ഷമായി കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ് ഇപ്പോള്‍ ഉണ്ടയാത്. പ്രതിയെ രക്ഷപ്പെടുത്താനുള്ള സാഹചര്യം ഡിവൈഎസ്പി ഒരുക്കിയതായും കഴിവില്ലാത്ത ഉദ്യോഗസ്ഥനാണ് ഡിവൈഎസ്പിയെന്നും കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയ ഹൈക്കോടതി വെള്ളിയാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് കലാപനീക്കം: കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി മാർച്ച് നടത്തും

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് കലാപനീക്കം: കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി മാർച്ച് നടത്തും

തിരുവനന്തപുരം: ഡൽഹിയിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ കോൺഗ്രസ് അക്രമത്തിനും കലാപത്തിനും നീക്കം നടത്തിയെന്ന് ആരോപിച്ച് തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി പ്രതിഷേധ മാർച്ച് നടത്തും.

​ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യും. ജനാധിപത്യത്തിൽ സമാധാനപരമായ പ്രതിഷേധങ്ങൾ സ്വാഭാവികവും പൗരന്മാരുടെ അവകാശവുമാണെന്നും, എന്നാൽ അക്രമവും അരാജകത്വവും ജനാധിപത്യത്തിന്റെ ഭാഗമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

​നിയമലംഘനം നടത്തുന്നവർ അതിന് മറുപടി പറയണമെന്നും അരാജകത്വത്തിന് മേൽ എപ്പോഴും നിയമം വിജയിക്കണമെന്നും ബിജെപി നേതൃത്വം കൂട്ടിച്ചേർത്തു. സംഭവത്തെ തുടർന്ന് ഇൻക്വയറി ഓഫീസ് പരിസരത്തും കെപിസിസി ആസ്ഥാനത്തിന് മുന്നിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

റെയിൽവേയിൽ വീണ്ടും അവസരം! 4,098 ഒഴിവുകൾ, ഡിപ്ലോമ മതി; വിജ്ഞാപനം ഉടൻ…

റെയിൽവേയിൽ വീണ്ടും അവസരം! 4,098 ഒഴിവുകൾ, ഡിപ്ലോമ മതി; വിജ്ഞാപനം ഉടൻ…

റെയിൽവേയിൽ ജൂനിയർ എൻജിനീയർ (JE), ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് (DMS), കെമിക്കൽ & മെറ്റലർജിക്കൽ അസിസ്റ്റന്റ് (CMA) തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ആകെ 4,098 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പൂർണ്ണമായ വിജ്ഞാപനം ഉടൻ പുറത്തിറക്കും. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2026 ഓഗസ്റ്റ് 14 മുതൽ സെപ്റ്റംബർ 13 വരെ ഓൺലൈനായി അപേക്ഷിക്കാം.

വിദ്യാഭ്യാസ യോഗ്യത
ജൂനിയർ എൻജിനീയർ (JE): ബന്ധപ്പെട്ട എൻജിനീയറിങ് വിഷയത്തിൽ ഡിപ്ലോമ അല്ലെങ്കിൽ ഡിഗ്രി

ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് (DMS): ബന്ധപ്പെട്ട എൻജിനീയറിങ്/സാങ്കേതിക യോഗ്യത

കെമിക്കൽ & മെറ്റലർജിക്കൽ അസിസ്റ്റന്റ് (CMA): കെമിസ്ട്രി/മെറ്റലർജി വിഷയങ്ങളിൽ ആവശ്യമായ യോഗ്യത

പ്രായപരിധി
കുറഞ്ഞ പ്രായം: 18 വയസ്സ്

പരമാവധി പ്രായം: 33 വയസ്സ്

സർക്കാർ ചട്ടങ്ങൾ പ്രകാരം സംവരണ വിഭാഗങ്ങൾക്ക് പ്രായ ഇളവ് ലഭി

ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് 7-ാം ശമ്പള കമ്മീഷൻ (7th CPC) പ്രകാരമുള്ള ലെവൽ-6 പേ സ്കെയിലിലാണ് നിയമനം ലഭിക്കുക. പ്രാരംഭ അടിസ്ഥാന ശമ്പളം 35,400 രൂപ പ്രതിമാസം ലഭിക്കും. അടിസ്ഥാന ശമ്പളത്തിന് പുറമെ മറ്റ് അലവൻസുകളും ലഭിക്കും.

തെരഞ്ഞെടുപ്പ് രീതി
കംപ്യുട്ടർ അധിഷ്ഠിത പരീക്ഷ,രേഖാ പരിശോധന,മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://rrb.indianrailways.gov.in/