പോത്തൻകോട് വിമുക്തഭടനെ മദ്യം നൽകി മർദിച്ച് സ്വർണം കവർന്ന സംഭവം; പ്രതികൾ ആലപ്പുഴയിലെ ധ്യാനകേന്ദ്രത്തിൽ നിന്ന് പിടിയിൽ

പോത്തൻകോട് വിമുക്തഭടനെ മദ്യം നൽകി മർദിച്ച് സ്വർണം കവർന്ന സംഭവം; പ്രതികൾ ആലപ്പുഴയിലെ ധ്യാനകേന്ദ്രത്തിൽ നിന്ന് പിടിയിൽ

​പോത്തൻകോട്: വിമുക്തഭടന് മദ്യം നൽകി മർദിച്ച് ഒൻപത് പവൻ സ്വർണാഭരണങ്ങളും പണവും കവർന്ന കേസിൽ മുഖ്യപ്രതികളായ മൂന്നുപേരെയും പൊലീസ് പിടികൂടി. നെയ്യാറ്റിൻകര ആറാലുംമൂട് സ്വദേശിനി ദീപ, മകൻ അഖിൽ, പ്രകാശൻ എന്നിവരാണ് പിടിയിലായത്. ആലപ്പുഴയിലെ ഒരു ധ്യാനകേന്ദ്രത്തിൽ ഒളിവിൽ കഴിയുകയായിരുന്ന ഇവരെ പോത്തൻകോട് പൊലീസ് ആണ് പിടികൂടിയത്. പിടിയിലായ ദീപ മുൻപും ഹണി ട്രാപ്പ് കേസുകളിൽ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
​കഴിഞ്ഞ ഞായറാഴ്ച ചന്തവിളയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. എട്ടുമാസം മുൻപ് ഹോട്ടലിൽ വെച്ചാണ് മണക്കാട് സ്വദേശിനിയായ ദീപയെ മുൻ സൈനികൻ പരിചയപ്പെടുന്നത്. തുടർന്ന് കഴിഞ്ഞ ഞായറാഴ്ച പരിചയം പുതുക്കുന്നതിന്റെ ഭാഗമായി ദീപയും സംഘവും വിമുക്തഭടനെ ചന്തവിളയിലെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
​തുടർന്ന് ഇവിടെയെത്തിയ മുൻ സൈനികന് മദ്യം നൽകി മർദ്ദിച്ച് അവശനാക്കിയ ശേഷം മോഷണം നടത്തുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ ഒൻപത് പവൻ സ്വർണാഭരണങ്ങൾ കവർന്നതായാണ് പരാതിക്കാരൻ പൊലീസിന് നൽകിയ മൊഴി. സ്വർണ്ണമാല, ബ്രേസ്ലെറ്റ്, മൂന്ന് മോതിരങ്ങൾ, 8,000 രൂപ, മൊബൈൽ ഫോൺ എന്നിവയ്ക്ക് പുറമെ എ.ടി.എം കാർഡ്, പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, എക്സ് സർവീസ്മാൻ കാർഡ് എന്നിവയും നഷ്ടപ്പെട്ടിട്ടുണ്ട്. മർദ്ദനത്തിൽ മുൻ സൈനികന്റെ നെറ്റിയിൽ രണ്ട് മുറിവുകളേറ്റു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടിയ ശേഷമാണ് പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ ശക്തമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ ആലപ്പുഴയിൽ നിന്ന് പിടികൂടാൻ പൊലീസിന് കഴിഞ്ഞത്.

പ്രേമനൈരാശ്യം: കല്ലറയിൽ 17-കാരൻ ജീവനൊടുക്കി

പ്രേമനൈരാശ്യം: കല്ലറയിൽ 17-കാരൻ ജീവനൊടുക്കി

​കല്ലറ കുറ്റിമൂട് അനു മന്ദിരത്തില്‍ അഖില്‍ (17) ആണ് മരിച്ചത്.
​തിങ്കളാഴ്ച രാത്രി 11.30ഓടെ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ അഖിലിനെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കല്ലറ ജംഗ്ഷനിലെ എംജിഎം ടവറിന്റെ മൂന്നാം നിലയിലെ സ്റ്റെയര്‍കേസിന്റെ ജനല്‍ കമ്പിയില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു അഖിലിനെ കണ്ടെത്തിയത്. തുടര്‍ന്ന് സുഹൃത്തുക്കള്‍ കെട്ടഴിച്ച്‌ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

​പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ അഖില്‍ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നും അതുമായി ബന്ധപ്പെട്ട മനോവിഷമമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്

റാ​ഗിങ്ങ് തടയാൻ നിയമം കൊണ്ടുവരും, വിദ്യാർത്ഥികൾക്ക് ആപ് വഴി പരാതി നൽകാമെന്ന് മുഖ്യമന്ത്രി

റാ​ഗിങ്ങ് തടയാൻ നിയമം കൊണ്ടുവരും, വിദ്യാർത്ഥികൾക്ക് ആപ് വഴി പരാതി നൽകാമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: റാ​ഗിം​ഗ് തടയാൻ നിയമം കൊണ്ടുവരാൻ മുഖ്യമന്ത്രി വിഡി സതീശൻ. റാ​ഗിങ്ങിന് ഇരയായി മരിച്ച സിദ്ധാർത്ഥിന്റെ പേരിൽ ആപ് പുറത്തിറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭ യോ​ഗതീരുമാനങ്ങൾ അറിയിക്കുകയായിരുന്നു മുഖ്യമന്ത്രി വി ഡി സതീശൻ. വിദ്യാർത്ഥികൾക്ക് ആപ് വഴി പരാതി നൽകാമെന്നും റാ​ഗിങ്ങിനെതിരെ കർശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പി എം ശ്രീയിൽ ഉപസമിതി റിപ്പോര്‍ട്ട് വന്നിട്ടില്ല. പ്ലീഡര്‍ നിയമന പരാതിയിൽ കെഎസ് യു പ്രസിഡന്‍റിന്‍റെ പരാതികള്‍ കേട്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആര്‍ക്കും വന്ന് തന്നെ കാണാം. കൂടിക്കാഴ്ചയ്ക്ക് അവസരങ്ങള്‍ നിഷേധിക്കാറില്ല. എസ് എച്ച് കോളേജിൽ വെച്ച് അലോഷ്യസ് സേവ്യറിനെ കണ്ടിരുന്നില്ല. തിരക്കിനിടയ്ക്ക് പോയപ്പോള്‍ കണ്ടതാണ്. ഉച്ചവരെ കൊച്ചിയിലുണ്ടാകുമെന്ന് അലോഷ്യസിനെ അറിയിച്ചിരുന്നു.

ദില്ലി സംഘര്‍ഷത്തിൽ പൊലീസ് നടപടി വളരെ മോശമായ രീതിയിലാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ദില്ലിയിൽ നടന്നത് നരനായാട്ടാണെന്നും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. റാമിന്‍റെ അറസ്റ്റിൽ വീഴ്ച സംഭവിച്ചുവെന്നും ആഭ്യന്തര മന്ത്രി തുടര്‍നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ടാറ്റയുടെ പ്രതിനിധി തന്നെ വന്ന് കണ്ട് സംസാരിച്ചുവെന്നും ടാറ്റ കൂടുതൽ നിക്ഷേപം നടത്തുമെന്നാണ് അറിയിച്ചതെന്നും മുഖ്യ മന്ത്രി അറിയിച്ചു. വഖഫ് വിവാദത്തിൽ, അമുസ്ലീം അംഗങ്ങളെ നിയമിക്കാമെന്ന് ഇടതുസര്‍ക്കാര്‍ സമ്മതിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. പിന്നീട് വെയ്ക്കാമെന്ന് ഇടതുസര്‍ക്കാര്‍ വ്യക്തമാക്കി. വഖഫ് വിഷയത്തിൽ പ്രതിപക്ഷ നേതാവ് വര്‍ഗീയത പരത്തുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

റാ​ഗിങ്ങ് തടയാൻ നിയമം കൊണ്ടുവരും, വിദ്യാർത്ഥികൾക്ക് ആപ് വഴി പരാതി നൽകാമെന്ന് മുഖ്യമന്ത്രി

കെഎസ് യു പ്രസിഡന്റിന് പറയാനുള്ളത് കേട്ടു, ടാറ്റയുടെ നിക്ഷേപത്തില്‍ ആശയക്കുഴപ്പമില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് പറയാനുള്ളത് സശ്രദ്ധം കേട്ടുവെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. നൂറിലേറെ സര്‍ക്കാര്‍ പ്ലീഡര്‍മാരെ നിയമിച്ചതില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ആക്ഷേപം ഉയര്‍ന്നത്. മുന്‍ സര്‍ക്കാരുകളുടെ കാലത്തെ നിയമനങ്ങള്‍ കൂടി ഒന്നു പരിശോധിച്ചു നോക്കൂവെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കെഎസ് യു സംസ്ഥാന പ്രസിഡന്റിന് മുഖ്യമന്ത്രിയുടെ ഓഫീസ് കാണാന്‍ അവസരം നിഷേധിച്ചു എന്നാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. ഇതു തെറ്റാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് ആര്‍ക്കും കാണാന്‍ അനുമതി നിഷേധിക്കാറില്ല. സാധാരണക്കാര്‍ മുതല്‍ പ്രമുഖരായ വ്യവസായികളും രാഷ്ട്രീയ നേതാക്കളും അടക്കം തന്നെ വന്നു കാണാറുണ്ട്. തേവര കോളജില്‍ വെച്ച് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറെ താന്‍ കണ്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തേവര കോളജിലെ പരിപാടി കഴിഞ്ഞ് 2. 50 നാണ് താന്‍ പോകുന്നത്. മൂന്നുമണിക്ക് പ്രധാനമന്ത്രിയുടെ ഒരു ഓണ്‍ലൈന്‍ പരിപാടിയില്‍ സംബന്ധിക്കാനുള്ളതിനാല്‍ ധൃതി പിടിച്ച് പോകുകയായിരുന്നു. കണ്ടിട്ട് മിണ്ടാതെ മനഃപൂര്‍വം പോയതല്ല. അന്ന് രാവിലെ മുതല്‍ ഉച്ചയ്ക്ക് വരെ എറണാകുളം ഗസ്റ്റ് ഹൗസില്‍ ഉണ്ടായിരുന്നതായി അലോഷ്യസ് സേവ്യറെ അറിയിച്ചിരുന്നതാണ്. പ്ലീഡര്‍ നിയമനത്തില്‍ കെഎസ് യുവിനെതിരായി ഒന്നും പറഞ്ഞിട്ടില്ല. തിരുവനന്തപുരം ലോ കോളജ് യൂണിറ്റിന് എതിര്‍പ്പുണ്ടെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍, ലോ കോളജ് യൂണിറ്റിനോട് ചോദിച്ചിട്ടാണോ പ്ലീഡറെ നിയമിക്കുന്നതെന്നാണ് ചോദിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റാഗിങ് വിരുദ്ധ നിയമം കൊണ്ടുവരാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി സിദ്ധാര്‍ഥന്റെ പേരില്‍ ആപ്പ് കൊണ്ടുവരും. ഇതില്‍ വിദ്യാര്‍ഥികള്‍ക്ക് പരാതി നല്‍കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. പിഎം ശ്രീ പദ്ധതി സംബന്ധിച്ച് ഉപസമിതി റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. കേന്ദ്രം വിളിച്ചു ചേര്‍ത്ത വിദ്യാഭ്യാസമന്ത്രിമാരുടെ യോഗത്തില്‍ വിഷയം ഉന്നയിക്കപ്പെട്ടാല്‍, സംസ്ഥാനം നിലപാട് അറിയിക്കും. നവകേരള യാത്രയ്ക്കിടയിലെ രക്ഷാപ്രവര്‍ത്തന കേസില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഓണക്കാലത്ത് കയര്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് വലിയ ക്യാമ്പെയ്ന്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. കയര്‍ തൊഴിലാളികളേയും കയര്‍ മേഖലയേയും സംരക്ഷിക്കുന്നതിനു വേണ്ടി കൂടിയാണ് ഈ ക്യാമ്പെയ്ന്‍. നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്കാഗാന്ധി, കെ സി വേണുഗോപാല്‍ തുടങ്ങിയ നേതാക്കളെ വളരെ മോയമായാണ് പൊലീസ് നേരിട്ടത്. ഡല്‍ഹിയില്‍ നടന്നത് നരനായാട്ടാണ്. പൊലീസ് നടപടിയെ ശക്തമായി അപലപിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ടാറ്റയുടെ നിക്ഷേപവുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടാറ്റ പ്രതിനിധികള്‍ വന്ന് ചര്‍ച്ച നടത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നല്ലോ. വെസ്സല്‍ ബില്‍ഡിങ്ങിന്റെ കാര്യം തീരുമാനാകാതെ കിടപ്പുണ്ട്. അതില്‍ തീരുമാനമെടുത്തു. കമ്പനി പ്രതിനിധികള്‍ പോസിറ്റീവായി പ്രതികരിച്ചു. കൂടുതല്‍ നിക്ഷേപം കേരളത്തില്‍ വരണമെന്ന് ആവശ്യപ്പെട്ടു. മലബാർ സിമന്റും ടാറ്റായും കൊച്ചിൻ ഷിപ്പിയാർഡുമായി ചില കാര്യങ്ങളിൽ ധാരണയാവാനുണ്ട്. ഇതുമായി ബന്ധപ്പെട്ട് പൊതുവായി പറഞ്ഞപ്പോള്‍, പതിനായിരം കോടിയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നുവെന്നാണ് പറഞ്ഞതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇനി ഇന്റര്‍നെറ്റില്ലെങ്കിലും യുപിഐ ഇടപാട് നടത്താം; വരുന്നു പുതിയ സാങ്കേതികവിദ്യ

ഇനി ഇന്റര്‍നെറ്റില്ലെങ്കിലും യുപിഐ ഇടപാട് നടത്താം; വരുന്നു പുതിയ സാങ്കേതികവിദ്യ

മുംബൈ: ഇന്റര്‍നെറ്റ് ഇല്ലാത്ത സ്ഥലങ്ങളില്‍ വ്യാപാര സ്ഥാപനങ്ങളിലെ സൈ്വപ്പിങ് മെഷീന്‍ ഉപയോഗിച്ച് യുപിഐ വഴി ചെറിയ തുകയുടെ ഇടപാടുകള്‍ നടത്താന്‍ സൗകര്യമൊരുങ്ങുന്നു. അടിയന്തര ഘട്ടങ്ങളില്‍ 2000 രൂപ വരെയുള്ള ഇടപാടുകള്‍ നടത്താനുള്ള സൗകര്യമാണ് ഒരുക്കുന്നത്. നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഫോണില്‍ നിന്ന് വ്യാപാര സ്ഥാപനങ്ങളിലെ പോയിന്റ് ഓഫ് സെയില്‍ മെഷീനിലേക്ക് ഇടപാട് നടത്താന്‍ കഴിയുന്ന തരത്തിലാണ് പുതിയ ക്രമീകരണം വരുന്നത്.

യുപിഐ ലൈറ്റ് വാലറ്റില്‍ സൂക്ഷിക്കുന്ന പണമാണ് ഇതിനായി ഉപയോഗിക്കുക. ഇതോടെ യുപിഐ പിന്‍ പോലും നല്‍കാതെ സുരക്ഷിതമായി ഇടപാട് നടത്താന്‍ സാധിക്കും. നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ സംവിധാനമുള്ള പിഒഎസ് മെഷീനുകളില്‍ ഫോണ്‍ മുട്ടിച്ചാല്‍ ഇടപാട് നടക്കുന്ന തരത്തിലാണ് പുതിയ സംവിധാനം.

സേവനം യാഥാര്‍ഥ്യമായാല്‍ വിമാനങ്ങള്‍, ഭൂഗര്‍ഭ ട്രെയിനുകള്‍ തുടങ്ങി വിവിധ ഇടങ്ങളില്‍ ഇത് പ്രയോജനപ്പെടും. ഇത്തരം മെഷീനുകള്‍ക്ക് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഈ വര്‍ഷം തന്നെ സര്‍ട്ടിഫിക്കേഷന്‍ നല്‍കുമെന്നാണ് സൂചന.

ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചിരുന്നു; രാഹുല്‍ വിദ്യാര്‍ഥികളെ രാഷ്ട്രീയ ഉപകരണങ്ങളാക്കുന്നു : കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍

ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചിരുന്നു; രാഹുല്‍ വിദ്യാര്‍ഥികളെ രാഷ്ട്രീയ ഉപകരണങ്ങളാക്കുന്നു : കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍

ന്യൂഡല്‍ഹി: പരീക്ഷാ ക്രമക്കേടിനെതിരായ പ്രതിഷേധങ്ങളില്‍ രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും വിമര്‍ശിച്ച് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കാന്‍ രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസും വിദ്യാര്‍ത്ഥികളെ രാഷ്ട്രീയ ഉപകരണങ്ങളായി ഉപയോഗിക്കുകയാണെന്ന് കേന്ദ്രമന്ത്രി ആരോപിച്ചു.

സമഗ്രമായ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചതാണ്. എന്നാല്‍ വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയല്ല കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ജനാധിപത്യപരമായ ചര്‍ച്ചയ്ക്ക് പകരം കോണ്‍ഗ്രസ് രാഷ്ട്രീയവല്‍ക്കരിക്കാനാണ് ശ്രമിച്ചത്. രാഷ്ട്രീയ തലക്കെട്ടുകളാണ് അവര്‍ ലക്ഷ്യമിട്ടതെന്നും ധര്‍മ്മേന്ദ്ര പ്രധാന്‍ കുറ്റപ്പെടുത്തി.
പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കുകയും, സുരക്ഷാ പ്രോട്ടോക്കോളുകള്‍ അവഗണിക്കുകയും ചെയ്തുകൊണ്ട് പ്രധാനമന്ത്രിയുടെ വസതിക്ക് പുറത്ത് ധര്‍ണ നടത്താനായിരുന്നു അവരുടെ തീരുമാനം. ചര്‍ച്ചയ്ക്കുള്ള എല്ലാ വഴികളും കേന്ദ്രസര്‍ക്കാര്‍ തുറന്നിട്ടപ്പോഴും, ഏറ്റുമുട്ടല്‍ പാതയാണ് രാഹുല്‍ സ്വീകരിച്ചത്. വിദ്യാര്‍ഥികളെക്കുറിച്ചല്ല രാഹുല്‍ഗാന്ധി ചിന്തിച്ചത്.

നീറ്റ് അടക്കമുള്ള വിഷയങ്ങളും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്നതിനും യുവാക്കളുടെ എല്ലാ യഥാര്‍ത്ഥ ആശങ്കകളും പരിഹരിക്കുന്നതിനും കേന്ദ്രസര്‍ക്കാര്‍ 100 ശതമാനം പ്രതിജ്ഞാബദ്ധമാണ്. ഒരു രാഷ്ട്രീയ പ്രചാരണത്തിലെ ഉപകരണങ്ങളായി ഉപയോഗിക്കപ്പെടുന്നതിനേക്കാള്‍ വളരെ മെച്ചപ്പെട്ട അവസ്ഥ ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ അര്‍ഹിക്കുന്നുണ്ട്. വെറും പ്രതിഷേധത്തേക്കാള്‍ ഉപരിയായി നാം നമ്മുടെ വിദ്യാര്‍ഥികളോട് കടപ്പെട്ടിരിക്കുന്നുവെന്നും കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ വ്യക്തമാക്കി.