പ്ലസ് ടു ഫലം; ആറ്റിങ്ങൽ ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന് ഉന്നത വിജയം

പ്ലസ് ടു ഫലം; ആറ്റിങ്ങൽ ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന് ഉന്നത വിജയം

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ 70.40% വിജയം. 29 പേർ ഫുൾ എ പ്ലസ്‌ നേടി.

ആര്യനന്ദ: 1197/1200
ഗായത്രി ബാബു: 1197/1200
മൈത്രേയി: 1193/1200 എന്നീ കുട്ടികൾ ഉന്നത വിജയം നേടി.

മംഗലപുരത്തു നിന്നും കുട്ടിയെ കാണ്മാനില്ല

മംഗലപുരത്തു നിന്നും കുട്ടിയെ കാണ്മാനില്ല

തിരുവനന്തപുരം മംഗലപുരത്തു കാരമൂട്ടിൽ നിന്നും ശ്രീഹരി (15) എന്ന കുട്ടിയെ (22-05-2025) കാണ്മാനില്ല. ട്യൂഷന് പോകാത്തതിന് വീട്ടിൽ വഴക്കു പറഞ്ഞതിനെ തുടർന്ന് ഇറങ്ങിപോയതാണെന്നാണ് വീട്ടുകാർ പറയുന്നത്‌. മഞ്ഞ ടി ഷർട്ടും കറുത്ത പാന്റുമാണ്‌ വേഷം. കണ്ടു കിട്ടുന്നവർ മംഗലാപുരം പോലീസ് സ്റ്റേഷനിലോ 9745008861 എന്ന നമ്പറിലോ വിവരമറിയിക്കേണ്ടതാണ്.

ഡിപിആര്‍ മാറ്റിമറിക്കപ്പെട്ടു, അത് ആര്‍ക്കു വേണ്ടി മാറ്റി?; അന്വേഷിക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ഡിപിആര്‍ മാറ്റിമറിക്കപ്പെട്ടു, അത് ആര്‍ക്കു വേണ്ടി മാറ്റി?; അന്വേഷിക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശൂര്‍: ദേശീയപാത നിര്‍മ്മാണത്തിലെ വീഴ്ചയില്‍ ഗുരുതര ആരോപണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഡിപിആര്‍ മാറ്റിമറിക്കപ്പെട്ടു. ഇത് ആര്‍ക്കു വേണ്ടിയാണെന്ന് അന്വേഷിക്കണം. പ്രീണനത്തിന്റെ ഭാഗമായി തിരുത്തലുകള്‍ ഉണ്ടായി. റോഡ് തകര്‍ന്നതില്‍ കരാറുകാരെ മാത്രം കുറ്റപ്പെടുത്താനാകില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

റോഡ് ഇടിഞ്ഞ ഭാഗത്തെപ്പറ്റി പറയുന്നതെന്താണ്. അത്രയും ഉയരത്തിലേക്ക് ഈ കെട്ടുകൊണ്ട് താങ്ങില്ല. അതിന് എന്തായിരുന്നു പ്രതിസംവിധാനം?. റോഡ് നിര്‍മ്മാണത്തിന് ഡിപിആര്‍ 1 ഉണ്ടായിരുന്നോ?. അതു പിന്തുടര്‍ന്നോ ?. സുരേഷ് ഗോപി ചോദിച്ചു.

എവിടെയാണ് ഡിപിആര്‍ 1 മാറ്റി ഡിപിആര്‍ 2 വും അതും പോരാതെ ഡിപിആര്‍ 3 യിലേക്കും പോയത്?. വയല്‍ക്കിളികള്‍ എങ്ങനെയാണ് വഞ്ചിക്കപ്പെട്ടത്. ഒരു ഒറിജിനല്‍ ഡിപിആര്‍ ഉണ്ടായിരുന്നു. അത് ആര്‍ക്കുവേണ്ടി മാറ്റി?. ഇതെല്ലാം അന്വേഷിക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. സംസ്ഥാനത്തെ ദേശീയപാത നിര്‍മ്മാണത്തിനിടെ നിരവധി സ്ഥലങ്ങളില്‍ റോഡ് ഇടിയുന്നതും വിള്ളല്‍ വീഴുന്നതും അടക്കമുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ഗുരുതര ആരോപണവുമായി സുരേഷ് ഗോപി രംഗത്തെത്തിയിട്ടുള്ളത്. ദേശീയപാത വികസനപദ്ധതിയില്‍ ബാഹ്യ ഇടപെടലുണ്ടായെന്നും, ഡിപിആറിലടക്കം അട്ടിമറി ഉണ്ടായെന്നുമാണ് സുരേഷ് ഗോപി ആരോപിക്കുന്നത്.

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു, 77.81 ശതമാനം വിജയം

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു, 77.81 ശതമാനം വിജയം

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർസെക്കണ്ടറി പരീക്ഷാഫലം പ്രഖ്യാപിച്ചു. 77.81ശതമാനമാണ് വിജയമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. വൈകീട്ട് മൂന്നര മുതൽ വിവിധ വെബ്സൈറ്റുകളിലൂടെയും മൊബൈൽ ആപ്ലിക്കേഷനിലൂടെയും പരീക്ഷാഫലം ലഭ്യമാകും.

www.results.hse.kerala.gov.in, www.prd.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in തുടങ്ങിയ വെബ്സൈറ്റുകളിലൂടെ ഫലം അറിയാം. SAPHALAM 2025, iExaMS-Kerala, PRD Live തുടങ്ങിയ മൊബൈൽ ആപ്പുകളിലും ഫലം ലഭ്യമാകും.

നാല് ലക്ഷത്തി നാൽപ്പത്തിനാലായിരത്തി എഴുന്നൂറ്റി ഏഴു പേരാണ് രണ്ടാം വർഷ ഹയർസെക്കണ്ടറി പരീക്ഷയെഴുതിയത്. 26,178 പേർ വി എച്ച് എസ് ഇ പരീക്ഷയും എഴുതി. കഴിഞ്ഞ വർഷം ഹയർസെക്കണ്ടറി പരീക്ഷയിൽ 78.69 ശതമാനമായിരുന്നു വിജയം. 2012ലെ 88.08 ശതമാനമാണ് ഇതുവരെയുള്ള ഉയർന്ന വിജയശതമാനം.

ദേശീയപാത തകർന്ന സംഭവത്തിൽ നടപടിയെടുത്ത് കേന്ദ്രം

ദേശീയപാത തകർന്ന സംഭവത്തിൽ നടപടിയെടുത്ത് കേന്ദ്രം

ദേശീയപാത തകർന്ന സംഭവത്തിൽ നടപടിയെടുത്ത് കേന്ദ്രം. കരാറുകാരായ കെ എൻ ആർ കൺസ്ട്രക്ഷൻസിനെ ഡീബാർ ചെയ്തു. കൺസൾട്ടന്റായ ഹൈവേ എൻജിനീയറിങ് കമ്പനിക്കും വിലക്ക്. തുടർ കരാറുകളിൽ പങ്കെടുക്കാൻ ആവില്ല. കമ്പനികളിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. നടപടി രണ്ടംഗ വിദഗ്ധസമിതി പ്രാഥമിക വിവരങ്ങൾ നൽകിയതിന് പിന്നാലെ. കേരളത്തിലെ മറ്റു സ്ഥലങ്ങളിലെയും സ്ഥിതി പരിശോധിക്കും.

കേരളത്തിലെ രണ്ട് ട്രെയിനുകള്‍ക്ക് അധിക കോച്ചുകള്‍ അനുവദിച്ച് റെയില്‍വേ; വന്ദേഭാരത് കപ്പാസിറ്റി ഇരട്ടിയായി

ന്യൂഡല്‍ഹി: കേരളത്തിലെ രണ്ട് പ്രധാന ട്രെയിനുകള്‍ക്ക് അധിക കോച്ചുകള്‍ അനുവദിച്ച് റെയില്‍ മന്ത്രാലയം. മംഗലൂരു- തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസ്, കോട്ടയം- നിലമ്പൂര്‍ റോഡ് ഇന്റര്‍സിറ്റി എക്‌സ്പ്രസ് എന്നിവയ്ക്കാണ് അധിക കോച്ചുകള്‍ അനുവദിച്ചത്.

വന്ദേഭാരത് എക്‌സ്പ്രസിന് എട്ടു കോച്ചുകളും, കോട്ടയം- നിലമ്പൂര്‍ റോഡ് ഇന്റര്‍സിറ്റി എക്‌സ്പ്രസിന് രണ്ട് കോച്ചുകളുമാണ് പുതുതായി അനുവദിച്ചതെന്ന് കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന്‍ അറിയിച്ചു. യാത്രക്കാരുടെ തിരക്കും, കൂടുതല്‍ ഗതാഗത സൗകര്യം ഒരുക്കലും കണക്കിലെടുത്താണ് അധിക കോച്ചുകള്‍ അനുവദിച്ചിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി.

മംഗലൂരു- തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസിന് എട്ടു കോച്ചുകളാണ് ഉണ്ടായിരുന്നത്. എട്ടു കോച്ചുകള്‍ കൂടി അനുവദിച്ചതോടെ, യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള കപ്പാസിറ്റി ഇരട്ടിയായി. 16 കോച്ചുകളുമായി വന്ദേഭാരത് ഇന്നു മുതല്‍ സര്‍വീസ് നടത്തും.

അതേസമയം വന്ദേഭാരതില്‍ കോച്ചുകള്‍ കൂട്ടിയെങ്കിലും ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണ്. തിരുവനന്തപുരം-മംഗലൂരു റൂട്ടില്‍ ഈയാഴ്ച വെയ്റ്റിങ്ങ് ലിസ്റ്റ് 100 ന് മുകളിലാണ്. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കോച്ചുകളുടെ എണ്ണം 20 ആക്കണമെന്ന ആവശ്യം ശക്തമാണ്.