‘വിഷൻ 2025’; സൗജന്യ നേത്ര പരിശോധന നാളെ

‘വിഷൻ 2025’; സൗജന്യ നേത്ര പരിശോധന നാളെ

വിഷൻ 2025 സൗജന്യ നേത്ര പരിശോധനയും സൗജന്യ തിമിര ശസ്ത്രക്രിയയും

കലാനികേതനും കെ പി ആർ എയും തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ 4-05-2025 ഞായറാഴ്‌ച രാവിലെ 7 മണി മുതൽ ഉച്ചക്ക് 1 മണി വരെ കണിയാപുരം പള്ളിനട എൻ ഐ സി ഹാളിൽ ആണ് സൗജന്യ നേത്ര പരിശോധന നടത്തുന്നത്. ഉദ്ഘാടനം നാസറുദ്ദീൻ (Addl Supdnt of Police Trivandrum Rural) നിർവഹിക്കും. കലാനികേതൻ കെ പി ആർ എ ചെയർമാൻ എം എ ലത്തീഫ് അധ്യക്ഷനാകും.

ഒപ്പം ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ജാഗ്രത സദസ്സും സംഘടിപ്പിക്കുന്നു.

ഇനിയും കുറയുമോ? വന്‍ ഇടിവിന് പിന്നാലെ ബ്രേക്കിട്ട് സ്വര്‍ണവില

ഇനിയും കുറയുമോ? വന്‍ ഇടിവിന് പിന്നാലെ ബ്രേക്കിട്ട് സ്വര്‍ണവില

കൊച്ചി: കുത്തനെ ഇടിഞ്ഞ സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 70,040 രൂപയാണ്. ഇന്നലെ പവന് 160 രൂപ കുറഞ്ഞിരുന്നു. 8755 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

പത്തുദിവസത്തിനിടെ പവന് 4000ലധികം രൂപയാണ് കുറഞ്ഞത്. സ്വര്‍ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ഏപ്രില്‍ 23 മുതലാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്. ഈ മാസം 12നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്.

പത്തുദിവസത്തിനിടെ 4000ലധികം രൂപ വര്‍ധിച്ച ശേഷമാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. ആറുദിവസത്തിനിടെ 2800 രൂപ കുറഞ്ഞ ശേഷം കഴിഞ്ഞ ദിവസം പവന് 320 രൂപ വര്‍ധിച്ചിരുന്നു. എന്നാല്‍ ഇന്നലെ മുതല്‍ വീണ്ടും സ്വര്‍ണവില ഇടിയുകയായിരുന്നു.

ഷോർട്ട് മൂവി “സ്റ്റാർസ് ഇൻ ദി ഡാർക്ക്നസ്സ്” ൻ്റെ കേരളത്തിലെ ആദ്യ സ്ക്രീനിംഗ് നടന്നു

ഷോർട്ട് മൂവി “സ്റ്റാർസ് ഇൻ ദി ഡാർക്ക്നസ്സ്” ൻ്റെ കേരളത്തിലെ ആദ്യ സ്ക്രീനിംഗ് നടന്നു

ഇടത്തൊടി ഫിലിംസിൻ്റെ ബാനറിൽ ഇടത്തൊടി കെ ഭാസ്ക്കരൻ നിർമ്മിച്ച്, ലിൻസാ മീഡിയയുടെ സഹകരണത്തോടെ ലിനി സ്റ്റാൻലി രചനയും സംഭാഷണവും സംവിധാനവും നിർവ്വഹിച്ച 22 മിനിറ്റ് ദൈർഘ്യ ഷോർട്ട് മൂവി “സ്റ്റാർസ് ഇൻ ദി ഡാർക്ക്നസ്സ്” ൻ്റെ കേരളത്തിലെ ആദ്യ സ്ക്രീനിംഗ് തിരുവനന്തപുരം നിള തീയേറ്ററിൽ നടന്നു.
ബഹ്‌റൈനിലും തിരുവനന്തപുരത്തുമാണ് ഇതിന്റെ ചിത്രീകരണം നടന്നത്.

എഐ, ത്രീഡി അനിമേഷൻ ടെക്നോളജി സംയോജിപ്പിച്ച് അവതരിപ്പിച്ച ആദ്യ മലയാളം ഷോർട്ട് മൂവി യാണിത്. AI-3D കൈകാര്യം ചെയ്തിരിക്കുന്നത് അരുണും വിപിനുമാണ് (മായൻസ്, തിരുവനന്തപുരം)

തീർത്തും വൈകാരിക മുഹൂർത്തങ്ങളാൽ സമ്പന്നമായ സിനിമ, ഗർഭച്ഛിദ്രത്തിൻ്റെ പരിണിത ഫലങ്ങളും അതിൻമേലുള്ള ബോധവത്കരണവുമാണ് ലക്ഷ്യമിടുന്നത്.
വിനോദ് നാരായണൻ, സമിത മാക്സോ, ആരോൺ സ്റ്റാൻലി, മീനാക്ഷി ഉദയൻ, ഡോ.രാജിമോൾ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

ഛായാഗ്രഹണം, എഡിറ്റിംഗ് – ജേക്കബ്ബ് ക്രിയേറ്റീവ് ബീസ്, പശ്ചാത്തല സംഗീതം -രാജീവ് ശിവ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – സ്റ്റാൻലി തോമസ്, വിനോദ് ആറ്റിങ്ങൽ, പിആർഓ – അജയ് തുണ്ടത്തിൽ.

വക്കം ഷാഹിന വധക്കേസ്: പ്രതിക്ക് 23 വർഷം കഠിന തടവും ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ

വക്കം ഷാഹിന വധക്കേസ്: പ്രതിക്ക് 23 വർഷം കഠിന തടവും ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ

വക്കം, യൂനുസ് മുക്ക് സാജൻ നിവാസിൽ ഷാജഹാന്റെ ഭാര്യ ഷാഹിനയെ കുത്തി കൊലപ്പെടുത്തുകയും കൊല്ലപ്പെട്ട ഷാഹിനയുടെ മരുമകൾ ജസിയയെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ വർക്കല, വെട്ടൂർ, റാത്തിക്കൽ ദാറുൽ സലാം വീട്ടിൽ നസിമുദീൻ (44) നെ ആണ് തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതി VIIജഡ്ജ് പ്രസൂൻ മോഹൻ കുറ്റക്കാരൻ എന്ന് കണ്ടെത്തി ശിക്ഷിച്ചത്.

കൊല്ലപ്പെട്ട ഷാഹിനയുടെ മരുമകൾ ജസിയയുടെ സഹോദരിയുടെ ഭർത്താവാണ് പ്രതി നസീമുദീൻ. നസിമുദീനും ഭാര്യയും തമ്മിൽ പിണക്കത്തിലാണ്. ആ വിരോധത്തിലാണ് പ്രതി ഭാര്യ സഹോദരിയെ ആക്രമിക്കാൻ എത്തിയത്. പ്രതിക്കെതിരെ കൊലപാതകത്തിന് ജീവപര്യന്തം തടവും 4.5 ലക്ഷം രൂപ പിഴയും കൊലപാതക ശ്രമത്തിന് 10 വർഷം കഠിനതടവും 2 ലക്ഷം രൂപ പിഴയും വീട്ടിൽ അതിക്രമിച്ചു കടന്നതിനു 10 വർഷം കഠിനതടവും 2 ലക്ഷം രൂപ പിഴയും ദേഹോപദ്രവം ഏൽപ്പിച്ചതിനു 3 വർഷം തടവും 10000/ രൂപ പിഴയും കോടതി ശിക്ഷിച്ചു.

23 വർഷത്തെ ശിക്ഷ കഴിഞ്ഞതിനു ശേഷം പ്രതി നസിമുദീൻ ജീവപര്യന്തം ശിക്ഷ പ്രത്യേകം അനുഭവിക്കണമെന്നും കോടതി വിധി ന്യായത്തിൽ പറഞ്ഞു. പ്രൊസീക്യൂഷന് വേണ്ടി അഡ്വ വേണിയാണ് കോടതിയിൽ കേസ് വാദിച്ചത്. കടയ്ക്കാവൂർ സി ഐ ആയിരുന്ന ജി ബി മുകേഷ് ആണ് അന്വേഷണം നടത്തി കുറ്റ പത്രം സമർപ്പിച്ചത്.

കെ പി ഒ എ സംസ്ഥാന സമ്മേളനം -റീൽസ് മത്സരം

കെ പി ഒ എ സംസ്ഥാന സമ്മേളനം -റീൽസ് മത്സരം

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ 35-)o സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി റീൽസ് മത്സരം സംഘടിപ്പിക്കുന്നു. ജനമൈത്രി പോലീസ്, ക്രമസമാധാനം, ലഹരിക്കെതിരെ പോലീസ് എന്നീ തീമുകളിൽ ഏതെങ്കിലും ഒന്നിൽ ഒരു മിനിറ്റിൽ കൂടാത്ത റീൽസ് ചിത്രീകരിച്ച് മെയ് 10നകം താഴെ കാണുന്ന വാട്സ്ആപ്പ് നമ്പറിലോ മെയിൽ ഐഡിയിലോ അയക്കാവുന്നതാണ്.

വാട്ട്സാപ്പ് നമ്പർ: 9846254930
മെയിൽ ഐഡി: 35kpoastateconference@gmail.com

തിരഞ്ഞെടുക്കപ്പെടുന്ന മത്സരാർത്ഥികൾക്ക് ക്യാഷ് അവാർഡും ഉപഹാരവും നൽകുന്നതാണെന്ന് സംസ്ഥാന സമ്മേളന സ്വാഗതസംഘം ഭാരവാഹികൾ അറിയിച്ചു.

ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ പട്ടണത്തിൽ പ്രകടനം സംഘടിപ്പിച്ചു

ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ പട്ടണത്തിൽ പ്രകടനം സംഘടിപ്പിച്ചു

ആറ്റിങ്ങൽ :വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും, അദ്ദേഹം നേതൃത്വം നൽകിയ യുഡിഎഫ് സർക്കാരിനും അഭിവാദ്യമർപ്പിച്ചുകൊണ്ട് ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ പട്ടണത്തിൽ പ്രകടനം നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ. ബിഷ്‌ണു, ബ്ലോക്ക്‌ ഭാരവാഹികൾ, ഡി. സി. സി മെമ്പർമാർ, കോൺഗ്രസ്‌ പഞ്ചായത്ത് പ്രഡിഡന്റ്മാർ, കൗൺസിലർമാർ, മണ്ഡലം പ്രഡിഡന്റ്മാർ, മണ്ഡലം, ബൂത്ത്‌ ഭാരവാഹികൾ, മഹിളാ കോൺഗ്രസ് പ്രവർത്തകർ, യൂത്ത് കോൺഗ്രസ് ഭാരവാഹികൾ തുടങ്ങിയവർ പ്രകടനത്തിൽ പങ്കെടുത്തു.