കഴക്കൂട്ടത്ത് ഡ്യൂട്ടിക്കിടയിൽ സ്റ്റേഷന് മുന്നിൽ പരസ്യമായി മദ്യപിച്ച പോലീസുകാരെ സസ്പെൻഡ് ചെയ്‌തു

കഴക്കൂട്ടത്ത് ഡ്യൂട്ടിക്കിടയിൽ സ്റ്റേഷന് മുന്നിൽ പരസ്യമായി മദ്യപിച്ച പോലീസുകാരെ സസ്പെൻഡ് ചെയ്‌തു

കഴക്കൂട്ടത്ത് ഡ്യൂട്ടിക്കിടയിൽ സ്റ്റേഷന് മുന്നിൽ പരസ്യമായി മദ്യപിച്ച പോലീസുകാരെ സസ്പെൻഡ് ചെയ്‌തു. ആറ് പോലീസുകാരെയാണ് സസ്പെൻഡ് ചെയ്തത്. പോലീസുകാർക്ക് നല്ല നടപ്പ് പരിശീലനം നൽകാനും തീരുമാനിച്ചിട്ടുണ്ട്.

പോലീസുകാർ മദ്യപിച്ചതു ഡ്യൂട്ടി സമയത്തെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കഴക്കൂട്ടം പോലീസ് സ്റ്റേഷന് തൊട്ടുമുന്നിലെ റോഡരികിൽ നിർത്തിയിട്ട വാഹനത്തിലായിരുന്നു പോലീസുകാരുടെ കൂട്ട മദ്യപാനം. സംഭവത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പടെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എസ്ഐ ബിനു, അരുൺ, സിപിഒമാരായ അരുൺ, രതീഷ്, മനോജ്, അഖിൽരാജ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

ഫോറം ഓഫ് റെസിഡൻ്റ്സ് അസോസിയേഷൻ സ് കിളിമാനൂർ 9-ാം വാർഷിക സമ്മേളനം സംഘടിപ്പിച്ചു

ഫോറം ഓഫ് റെസിഡൻ്റ്സ് അസോസിയേഷൻ സ് കിളിമാനൂർ 9-ാം വാർഷിക സമ്മേളനം സംഘടിപ്പിച്ചു

കിളിമാനൂർ ഫ്രാക്കിൻ്റെ 9-ാം വാർഷിക സമ്മേളനവും, റിപ്പബ്ളിക്ക് ദിന ആഘോഷവും, പുതിയ ഭാരവാഹികളുടെ തെരെഞ്ഞെടുപ്പും FRAK കേന്ദ്ര കമ്മിറ്റി ആഫീസിൽ നടന്നു.

പ്രസിഡൻ്റ് മോഹൻ വാലഞ്ചേരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡൻറ് എം രാജേന്ദ്രൻ നായർ സ്വാഗതവും, ജനറൽ സെക്രട്ടറി റ്റി .ചന്ദ്രബാബു പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ജി ചന്ദ്രബാബു വരവ് -ചെലവ് കണക്കുകളും അവതരിപ്പിച്ചു. വിവിധ റെസിഡൻ്റ്സ് അസോസിയേഷനുകളെ പ്രതിനിധീകരിച്ച് ഒട്ടേറെ പേർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

പുതിയ ഭാരവാഹികളായി എം എസ് പ്രേംചന്ദ്രബാബു [പ്രസിഡൻറ്], എൻ ഹരികൃഷ്ണൻ [ജനറൽ സെക്രട്ടറി], ആർ സുഭാഷ് [ട്രഷറർ], മുത്താന സുധാകരൻ [PRO] എന്നിവരെ യോഗം ഐകകണ്ഠേന തെരെഞ്ഞെടുത്തു.
ആർ സുഭാഷ് കൃതജ്ഞത രേഖപ്പെടുത്തി.

കെ വി വി ഇ എസ് ആറ്റിങ്ങൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സുദർശനൻ അനുസ്മരണം സംഘടിപ്പിക്കുന്നു

കെ വി വി ഇ എസ് ആറ്റിങ്ങൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സുദർശനൻ അനുസ്മരണം സംഘടിപ്പിക്കുന്നു

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ആറ്റിങ്ങൽ യൂണിറ്റ് സുദർശനൻ അനുസ്മരണവും കുടുംബ സുരക്ഷാ പദ്ധതിയുടെ മരണാനന്തര ധനസഹായ വിതരണവും ജനപ്രതിനിധികൾക്ക് സ്വീകരണവും ഒരുക്കുന്നു. ഇന്ന് (ജനുവരി 27) ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് ആറ്റിങ്ങൽ ലീല പമ്പ് മുനിസിപ്പാലിറ്റിക്ക് എതിർവശമാണ് പരിപാടി സംഘടിപ്പിക്കുന്നത്.

അഡ്വ. അടൂർ പ്രകാശ് എം.പി ഉദ്ഘാടനം നിർവഹിക്കും. പൂജ ഇക്‌ബാൽ (യൂണിറ്റ് പ്രസിഡന്റ്, ജില്ലാ വൈസ് പ്രസിഡന്റ്) അധ്യക്ഷനാകും. ബി. ജോഷിബാസു (മേഖലാ പ്രസിഡൻറ, ജില്ലാ ജനറൽ സെക്രട്ടറി) സി.ധനീഷ്‌ചന്ദ്രൻ (ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി), ഒ.എസ്. അംബിക എം എൽ എ, എം. പ്രദീപ് (ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ), വൈ. വിജയൻ (ബഹു. സംസ്ഥാന സെക്രട്ടറി), പ്രശാന്തൻകാണി. ബി.കെ IPS, (ചീഫ് വിജിലൻസ് ഓഫീസർ കെ.എസ്.ഇ.ബി), മഞ്ജുലാൽ (ബഹു. ഡി.വൈ.എസ്. പി. ആറ്റിങ്ങൽ), ജനറൽ സെക്രട്ടറി കണ്ണൻ ചന്ദ്ര പ്രസ്, വിഷ്‌ണു ഭക്തൻ (എം.ഡി. ന്യൂരാജസ്ഥാൻ മാർബിൾസ്), തോട്ടയ്ക്കാട് ശശി തുടങ്ങി മറ്റു വിശിഷ്ടാഥിതികളും പങ്കെടുക്കും.

ഐഎസ്എല്‍ മത്സര ക്രമത്തില്‍ ധാരണയായി; ഉദ്ഘാടന മത്സരം ഫെബ്രുവരി 14ന്; ബ്ലാസ്റ്റേഴ്‌സ് കോഴിക്കോട്ടേക്ക്

ഐഎസ്എല്‍ മത്സര ക്രമത്തില്‍ ധാരണയായി; ഉദ്ഘാടന മത്സരം ഫെബ്രുവരി 14ന്; ബ്ലാസ്റ്റേഴ്‌സ് കോഴിക്കോട്ടേക്ക്

കൊച്ചി:ഐഎസ്എല്‍ മത്സരക്രമം പുറത്ത്. ഫെബ്രുവരി 14ലെ ഉദ്ഘാടന മത്സരത്തില്‍ മോഹന്‍ ബഗാന്‍ , കേരള ബ്ലാസ്റ്റേഴ്‌സിനെ നേരിടും. കൊല്‍ക്കത്തയില്‍ വൈകീട്ട് അഞ്ചിനാണ് മത്സരം. മെയ് 11 വരെയുള്ള മത്സര ക്രമങ്ങള്‍ക്കാണ് അംഗീകാരം ലഭിച്ചത്.

ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങള്‍ കോഴിക്കോട് ഇഎംഎസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ് നടക്കുക. കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ ഇല്ല. ബ്ലാസ്റ്റേഴ്‌സിന് ആകെ 8 ഹോം മത്സരങ്ങളാണുള്ളത്. ആദ്യ ഹോം മത്സരം ഫെബ്രുവരി 22ന് നടക്കും. മുംബൈ സിറ്റിയാണ് എതിരാളികള്‍.

ഫെബ്രുവരി 28, മാര്‍ച്ച് 7,21, ഏപ്രില്‍ 15, 18, 23,മെയ് 10,17 ദിവസങ്ങളിലും കോഴിക്കോട് വെച്ച് ബ്ലാസ്റ്റേഴ്‌സിന് ഹോം മത്സരങ്ങളുണ്ടാകും. അതേസമയം ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 2025-26 സീസണ്‍ ഫെബ്രുവരി 14ന് ആരംഭിക്കാനിരിക്കെ നിലവില്‍ ടീമിന്റെ ഭാഗമായുണ്ടായിരുന്ന എല്ലാ വിദേശ താരങ്ങളും ഇതിനോടകം ടീം വിട്ട് കഴിഞ്ഞു. ഇത്തവണ ഒരു വിദേശ താരം പോലും ബ്ലാസ്റ്റേഴ്‌സിനൊപ്പം ഉണ്ടാകില്ലേയെന്നുള്ള ആശങ്കകള്‍ക്കിടെ ടീമിന് കരുത്ത് പകരാന്‍ ഇപ്പോഴിതാ ജര്‍മന്‍ താരത്തെ എത്തിച്ചിരിക്കുന്നത്.

ലളിതമ്മ (85) അന്തരിച്ചു

ലളിതമ്മ (85) അന്തരിച്ചു

ആറ്റിങ്ങൽ ലളിത വിലാസത്തിൽ ലളിതമ്മ 85 അന്തരിച്ചു. ഭർത്താവ് ഭാസ്കരാപിള്ള (late) മക്കൾ: പദ്മകുമാരി (late)
കുമാർ (late) ഗിരിജ (late)
രാജമണി,ബേബിറാണി, രാജു, സന്തോഷ്‌കുമാർ, മിനി, ബഹുലേയൻ

ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ വ്യാപാരക്കരാര്‍: അന്തിമ രൂപം ഇന്ന് പ്രഖ്യാപിക്കും

ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ വ്യാപാരക്കരാര്‍: അന്തിമ രൂപം ഇന്ന് പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: ലോകത്തെ വലിയ സാമ്പത്തിക കരാറുകളിലൊന്നായ ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ ( ഇയു) സ്വതന്ത്ര വ്യാപാര കരാറിന്റെ അന്തിമ രൂപം ഇന്നു പ്രഖ്യാപിക്കും. ഇന്ത്യാ- ഇയു ഉച്ചകോടിയില്‍ വെച്ചാകും പ്രഖ്യാപനം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായതായി അധികൃതര്‍ സൂചിപ്പിച്ചു.

നീണ്ട 18 വര്‍ഷത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാര്‍ അന്തിമ രൂപത്തിലെത്തിയത്. അമേരിക്ക ഇന്ത്യയ്ക്ക് മേല്‍ 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് യൂറോപ്യന്‍ യൂണിയനുമായുള്ള എഫ്ടിഎ ചര്‍ച്ച ഇന്ത്യ വേഗത്തിലാക്കിയത്. കരാര്‍ ഈ വര്‍ഷം അവസാനം ഒപ്പിട്ടേക്കും.

അടുത്ത വര്‍ഷം മുതല്‍ കരാര്‍ പ്രാബല്യത്തില്‍ വരും. കരാറുകളില്‍ ഇരുകൂട്ടരും തമ്മില്‍ വ്യാപാരം നടത്തുന്ന ഉത്പന്നങ്ങളുടെ 90 ശതമാനത്തിലധികം എണ്ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുകയോ പൂര്‍ണമായി ഒഴിവാക്കുകയോ ചെയ്യും. ഇറക്കുമതി ചെയ്യുന്ന കാറുകളുടെ തീരുവ 110 ശതമാനത്തില്‍ നിന്നും 40 ശതമാനമായി കുറച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ കരാറിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം മാത്രം മതിയാകും. എന്നാല്‍ കരാര്‍ പ്രഖ്യാപിച്ചാലും യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിന്റെ അംഗീകാരം നേടേണ്ടതുണ്ട്. 2007ല്‍ ആരംഭിച്ച് 2022ല്‍ പുനഃരാരംഭിച്ച ചര്‍ച്ചകളാണ് ഇപ്പോള്‍ ഫലപ്രാപ്തിയിലെത്തിയത്. കരാര്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരത്തെയും നിക്ഷേപത്തെയും മുന്നോട്ട് നയിക്കുമെന്ന് കേന്ദ്ര വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാള്‍ പറഞ്ഞു.