by Midhun HP News | Apr 26, 2025 | Latest News, കേരളം
അങ്കമാലി: കേരളത്തിലെ കാർഷിക നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന മെഷിനറി ഉടമകളുടെ സംഘടനയായ കൺസ്ട്രക്ഷൻ എക്യുമെന്റ് ഓണേഴ്സ് അസോസിയേഷന്റെ (സി ഇ ഒ എ) സംസ്ഥാന സമ്മേളനം ഏപ്രിൽ 29, 30 തീയതികളിൽ അംഗമാലി അഡ്ലക്സ് ഇൻറർനാഷണൽ കൺവെൻഷൻ സെന്ററിൽ വച്ച് നടക്കുന്നു.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മിഷനറി എക്സ്പോയും ഇതോടൊപ്പം സംഘടിപ്പിച്ചിരിക്കുന്നു. ഏപ്രിൽ 29 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തിൽ എം.പി .ബെന്നി ബഹനാൻ എക്സ്പോ ഉദ്ഘാടനം ചെയ്യുന്നു. അങ്കമാലി എംഎൽഎ റോജി എം ജോൺന്റെ സാന്നിധ്യത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.
ഏപ്രിൽ 30 ബുധനാഴ്ച മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യുന്ന പൊതുസമ്മേളനത്തിൽ എംഎൽഎ മാരായ ആന്റണി ജോൺ, അൻവർ സാദത്ത്, എൽദോസ് കുന്നപ്പള്ളി, സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എസ് ജയമോഹൻ, ബിജെപി ജില്ലാ പ്രസിഡന്റ് ബ്രഹ്മരാജ്, അങ്കമാലി നഗരസഭ ചെയർമാൻ ഷിയോ പോൾ എന്നിവരോടൊപ്പം സി.ഇ.ഒ.എ യുടെ സംസ്ഥാന നേതാക്കളായ രക്ഷാധികാരി ചന്ദ്രമധു കുറ്റിച്ചൽ, സംസ്ഥാന പ്രസിഡന്റ് ജിജി കടവിൽ, സംസ്ഥാന ജനറൽ സെക്രട്ടറി സമീർ ബാബു, സംസ്ഥാന ട്രഷറർ അനിൽ പൗഡിക്കോണം, വൈസ് പ്രസിഡന്റ് മുജീബ് പൊന്നാനി, ജോയിൻ സെക്രട്ടറി റാഷിദ് കാസർഗോഡ് തുടങ്ങിയവർ വേദി പങ്കിടുന്നു. മെന്റലിസം ഷോ, മോട്ടിവേഷൻ ക്ലാസ്, മെഗാഷോ, മെഗാ സമ്മാന പദ്ധതി തുടങ്ങിയ നിരവധി പരിപാടികൾ കുടുംബ സദസ്സിന് ആകർഷകമാകും.
by Midhun HP News | Apr 26, 2025 | Latest News, ദേശീയ വാർത്ത
വത്തിക്കാന്‍ സിറ്റി: അശരണരുടെയും നിസ്വരുടെയും പക്ഷം ചേര്‍ന്ന് മാനവരാശിയുടെ ഹൃദയം കവര്‍ന്ന, കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് അന്ത്യ യാത്രാമൊഴിയേകി ലോകം. പാപ്പയുടെ സംസ്‌കാര ചടങ്ങുകള്‍ക്കു വത്തിക്കാനില്‍ തുടക്കമായി. ഒന്നര മണിക്കൂറോളം നീണ്ട ദിവ്യബലിക്കു ശേഷം പാപ്പയുടെ ഭൗതിക ശരീരം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്കു തിരികെക്കൊണ്ടുപോകും. അവിടെനിന്നു 4 കിലോമീറ്റര്‍ അകലെ, സെന്റ് മേരി മേജര്‍ ബസിലിക്കയിലാണ് സംസ്‌കാരം.
വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം വിശ്വാസികള്‍ക്കുള്ള കാരുണ്യ വിതരണം നടന്നിരുന്നു. ചത്വരത്തിലേക്ക് വിശ്വാസികളുടെ നിലയ്ക്കാത്ത ഒഴുക്കാണ്. അനിയന്ത്രിതമായ തിരക്ക് കണക്കിലെടുത്ത് വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വത്തിക്കാന്റെയും റോമിന്റെയും വിവിധ ഭാഗങ്ങളില്‍ സംസ്‌കാര ശുശ്രൂഷ തത്സമയം കാണാനായി സ്‌ക്രീനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. അന്തിമോപചാരമര്‍പ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവും അടക്കം 168 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധി സംഘം വത്തിക്കാനിലെത്തിയിട്ടുണ്ട്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30നാണ് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ആരംഭിച്ചത്. രണ്ട് ലക്ഷത്തിലധികം പേര്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നുണ്ട്.
by Midhun HP News | Apr 26, 2025 | Latest News
തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി, നോണ്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി അധ്യാപക നിയമനത്തിനുള്ള സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന് (SET JULY 2025) www.lbscentre.kerala.gov.in -ല്‍ ഓണ്‍ലൈനായി ഏപ്രില്‍ 28 മുതല്‍ രജിസ്റ്റര്‍ ചെയ്യാം. 25/04/2025 ലെ സര്‍ക്കാര്‍ ഉത്തരവ് G.O.(Rt) No.2875/2025/GEDN പ്രകാരം എല്‍ബിഎസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയെയാണ് സെറ്റ് പരീക്ഷ നടത്തുവാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. പ്രോസ്പെക്ടസും, സിലബസും എല്‍ ബി എസ് സെന്ററിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്.
ബിരുദാനന്തര ബിരുദ പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് അല്ലെങ്കില്‍ തത്തുല്യ ഗ്രേഡും, ബി.എഡുമാണ് അടിസ്ഥാന യോഗ്യത. ചില പ്രത്യേക വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവരെ ബി.എഡ്. വേണമെന്ന നിബന്ധനയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. LTTC, DLED തുടങ്ങിയ ട്രെയിനിംഗ് കോഴ്സുകള്‍ വിജയിച്ചവരെ സെറ്റിന് പരിഗണിക്കും. എസ്.സി./എസ്.ടി. വിഭാഗത്തില്‍പ്പെടുന്നവര്‍ക്കും പിഡബ്ലിയുഡി. വിഭാഗത്തില്‍പ്പെടുന്നവര്‍ക്കും ബിരുദാനന്തര ബിരുദത്തിന് 5 ശതമാനം മാര്‍ക്കിളവ് ഉണ്ട്. 71,000 കടന്നത്.
ജനറല്‍ ഒബിസി. വിഭാഗങ്ങളില്‍പ്പെടുന്നവര്‍ പരീക്ഷാ ഫീസിനത്തില്‍ 1300 രൂപയും, എസ്‌സി/എസ്ടി/പിഡബ്ലിയുഡി എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ 750 രൂപയും ഓണ്‍ലൈനായി അടയ്ക്കണം. പിഡബ്ലിയുഡി വിഭാഗത്തിലുള്ളവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, എസ്‌സി/എസ്ടി വിഭാഗത്തിലുള്ളവര്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍, ഒബിസി നോണ്‍ക്രീമിലെയര്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍ (2024 ഏപ്രില്‍ 29 നും 2025 ജൂണ്‍ 4 നും ഇടയില്‍ ലഭിച്ചതായിരിക്കണം.) എന്നിവ സെറ്റ് പാസ്സാകുന്ന പക്ഷം അപേക്ഷയോടൊപ്പം ഹാജരാക്കണം. പി.ഡബ്ലിയു.ഡി. വിഭാഗങ്ങളില്‍പ്പെടുന്നവര്‍ മാത്രം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം ജൂണ്‍ 2 ന് മുമ്പ് തിരുവനന്തപുരം എല്‍ പി എസ് സെന്ററില്‍ ലഭിക്കത്തക്കവിധം അയക്കണം. ഓണ്‍ലൈന്‍ രജിസ്ട്രേഷനുള്ള അവസാന തീയതി 2025 മേയ് 28 ന് 5 മണി. വിശദവിവരങ്ങള്‍ക്ക്: www.lbscentre.kerala.gov.in
by Midhun HP News | Apr 26, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ആറ്റിങ്ങൽ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ യൂണിറ്റിലെ മുതിർന്ന വ്യാപാരിയായ രാജേന്ദ്രൻ നായരെ (മുരുക പെയിൻ്റ്സ്) ആദരിക്കുകയും ആറ്റിങ്ങൽ വ്യാപാര ഭവന് സമീപം പൂക്കട നടത്തുന്ന വാവയ്ക്ക് ധനസഹായവും വിതരണവും ചെയ്തു.
വ്യാപാരി വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ യൂണിറ്റ് ഭാരവാഹികളായ പൂജ ഇക്ബാൽ, കണ്ണൻ ചന്ദ്രപ്രസ്, അനിൽകുമാർ, അനില്‍ ഏജൻസി തുടങ്ങിയവർ പങ്കെടുത്തു.

by Midhun HP News | Apr 26, 2025 | Latest News, കേരളം
ന്യൂഡല്‍ഹി: വാഹനപെരുപ്പവും അതേതുടര്‍ന്നുള്ള അന്തരീക്ഷ മലിനീകരണവും മൂലം പൊറുതിമുട്ടുന്ന ഡല്‍ഹിയെ രക്ഷിക്കാന്‍ കടുത്ത നടപടിയിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഒരു കുടുംബത്തിന് വാങ്ങാന്‍ കഴിയുന്ന പെട്രോള്‍/ഡീസല്‍ വാഹനങ്ങളുടെ എണ്ണം പരിമിതപ്പെടുത്താനും ഇന്ധനം കത്തിക്കുന്ന മോട്ടോര്‍ബൈക്കുകളുടെയും സ്‌കൂട്ടറുകളുടെയും വില്‍പ്പന നിരോധിക്കാനും കഴിയുന്ന ഒരു പുതിയ കാര്‍, ബൈക്ക് ഉടമസ്ഥാവകാശ നിയമം ഡല്‍ഹി സര്‍ക്കാര്‍ പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
മലിനീകരണം തടയുന്നതിനായി തയാറാക്കിയിട്ടുള്ള കരട് നിര്‍ദേശങ്ങളിലാണ് ഇക്കാര്യങ്ങള്‍ പറയുന്നതെന്നാണ് വിവരം. ഓരോ വീടിനും വാങ്ങാന്‍ കഴിയുന്ന ഫോസില്‍ ഇന്ധന കാറുകളുടെ എണ്ണം രണ്ട് വാഹനങ്ങളായി പരിമിതപ്പെടുത്താനാണ് ആലോചന. ഹൈബ്രിഡ് വാഹനങ്ങള്‍ വാങ്ങുന്നത് പ്രോത്സാഹിപ്പിക്കാനായി ചില നികുതികള്‍ സര്‍ക്കാര്‍ ഒഴിവാക്കിയേക്കും. ഇത് അവയുടെ വില 15 ശതമാനം വരെ കുറയ്ക്കാന്‍ സഹായിക്കും. 2030 ഓടെ മൊത്തം വാഹനങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം 30 ശതമാനമാക്കി വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
ഫോസില്‍ ഫ്യുവല്‍ വാഹനങ്ങളുടെ നിയന്ത്രണത്തിന് പിന്നാലെ പെട്രോള്‍ സ്‌കൂട്ടറുകളുടെയും ബൈക്കുകളുടെയും വില്‍പ്പന പൂര്‍ണമായും നിരോധിക്കുകയും ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ സ്വന്തമാക്കുന്ന ആളുകള്‍ക്കുള്ള ഇന്‍സെന്റീവ് ഉയര്‍ത്താനും സര്‍ക്കാര്‍ നീക്കമുണ്ട്. 2027 ഏപ്രില്‍ ഒന്നോടെ നിരോധനം നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദേശിക്കുന്നത്.
ഫോസില്‍ ഫ്യുവല്‍ വാഹനങ്ങള്‍ പരമാവധി കുറയ്ക്കുന്നതിനായി ഒരു ലിറ്റര്‍ പെട്രോളിന് 50 പൈസ നിരക്കില്‍ അധികം സെസ് ഏര്‍പ്പെടുത്തുന്ന കാര്യവും കരട് നിര്‍ദേശത്തില്‍ പറയുന്നു. പെട്രോള്‍ ഇരുചക്ര വാഹനങ്ങളുടെ പെരുപ്പം സര്‍ക്കാര്‍ ഗുരുതരമായി പരിഗണിക്കുന്ന വിഷയമാണ്. 2024-ല്‍ മാത്രം 4.5 ലക്ഷം ഇരുചക്ര വാഹനങ്ങളാണ് ഡല്‍ഹിയില്‍ മാത്രം വിറ്റഴിച്ചത്. 2022-23-ല്‍ നിരത്തിലെത്തിയ വാഹനങ്ങളില്‍ 67 ശതമാനവും ഇരുചക്ര വാഹനങ്ങളാണ്. ഇത് നിയന്ത്രിച്ചാല്‍ മലിനീകരണം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
by Midhun HP News | Apr 26, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്ക് കൂട്ടായ പ്രവര്‍ത്തനം വേണമെന്നും വീട്ടിലെ പ്രശ്‌നങ്ങള്‍ ഓഫീസിലേക്ക് വലിച്ചിഴയ്ക്കരുതെന്നും ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ ഉപദേശം. പൊതുമേഖലാസ്ഥാപനങ്ങളുടെ ശാക്തീകരണ ശില്‍പശാലയുടെ സമാപനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.
”മനുഷ്യര്‍ക്ക് ജീവിതത്തില്‍ നിരവധി പ്രശ്‌നങ്ങളും സംഘര്‍ഷങ്ങളും ഉണ്ടാകും. അത് സ്വാഭാവികമാണ്. അവയെ സംഘര്‍ഷങ്ങളായിത്തന്നെ കണ്ട് മാറ്റിനിര്‍ത്തണം. ഇത്തരം വിഷയങ്ങള്‍ ഓഫീസില്‍ വന്നു തീര്‍ക്കാന്‍ ശ്രമിക്കരുത്” – എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.
തങ്ങളുടെ സ്ഥാപനത്തെ അഭിവൃധി എല്ലാ ജീവനക്കാരുടെയും ചുമതലയാണ്. സ്ഥാപന മേധാവിമാര്‍ക്ക് ഇതിനുള്ള ഉത്തരവാദിത്തമുണ്ട്. എത്ര കഴിവുള്ളവരെങ്കിലും മേധാവിമാര്‍ തനിച്ച് പ്രവര്‍ത്തിച്ചാല്‍ സ്ഥാപനം വളരില്ല. അതിന് കൂട്ടായ പരിശ്രമം ആവശ്യമാണ്. നേരത്തേ നഷ്ടത്തിലായിരുന്ന കെല്‍ട്രോണ്‍ പോലുള്ള സ്ഥാപനങ്ങള്‍ ഇപ്പോള്‍ ശരിയായ പാതയില്‍ മുന്നേറുകയാണ്. ചില പൊതു മേഖലാ സ്ഥാപനങ്ങൾ മികവില്‍ താഴോട്ട് പോകുന്ന നിലയുണ്ടായെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ശില്‍പശാലയുടെ സമാപനയോഗത്തില്‍ വ്യവസായ മന്ത്രി പി രാജീവ് അധ്യക്ഷനായി. നിയുക്ത ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആത്മകഥയായ ‘ഹോപ്’ ചടങ്ങില്‍ മുഖ്യമന്ത്രിക്കു സമ്മാനിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി കെആര്‍ ജ്യോതിലാല്‍, വ്യവസായ വകുപ്പ് ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി ആനി ജൂലാ തോമസ്, ആസൂത്രണ സാമ്പത്തിക വകുപ്പ് അണ്ടര്‍ സെക്രട്ടറി എ കെ സുദര്‍ശനന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Recent Comments