by Midhun HP News | Apr 23, 2025 | Latest News, കേരളം
തൊടുപുഴ: മൂന്നാറില്‍ ജനവാസമേഖലകളില്‍ ഇറങ്ങി ഭീതി പരത്തി കാട്ടാനകൂട്ടവും കാട്ടുപോത്തും. നല്ലതണ്ണി എസ്റ്റേറ്റിലാണ് കാട്ടുപോത്തെത്തിയത്. എമാട്ടുപ്പെട്ടി ഇന്‍ഡോസിസ് പ്രോജക്റ്റിന് സമീപം കാട്ടാനകൂട്ടം റോഡിലിറങ്ങി.
മൂന്നാറില്‍ വന്യ മൃഗങ്ങള്‍ ജനവാസ മേഖലകളില്‍ ഭീതി പരത്തുന്ന സാഹചര്യം തുടരുകയാണ്. കാട്ടുപോത്തും കാട്ടാനകൂട്ടവുമെല്ലാം യഥേഷ്ടം ജനവാസ മേഖലകളില്‍ ഇറങ്ങുന്നത് ആവര്‍ത്തിക്കപ്പെടുകയാണ്. നല്ലതണ്ണി എസ്റ്റേറ്റിലാണ് കാട്ടുപോത്തെത്തിയത്.
എസ്റ്റേറ്റില്‍ അടിക്കടി കാട്ടുപോത്തിന്റെ സാന്നിധ്യമുണ്ടാകുന്നത് ആളുകളില്‍ ആശങ്ക പരത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് തുടര്‍ച്ചയായി കാട്ടുപോത്ത് എത്തുന്ന സാഹചര്യമുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.മാട്ടുപ്പെട്ടി ഇന്‍ഡോസിസ് പ്രോജക്റ്റിന് സമീപമാണ് കാട്ടാനകൂട്ടം റോഡിലിറങ്ങിയത്. അഞ്ചോളം ആനകളായിരുന്നു കൂട്ടത്തില്‍ ഉണ്ടായിരുന്നത്. റോഡില്‍ കാട്ടാനകള്‍ നിലയുറപ്പിച്ചതോടെ ഗതാഗത തടസ്സമുണ്ടായി. കഴിഞ്ഞ കുറെ നാളുകളായി ഈ ഭാഗത്ത് കാട്ടാന ശല്യം കുറഞ്ഞിരുന്നു. ഇതിന് ശേഷമാണിപ്പോള്‍ ഈ പ്രദേശത്തേക്ക് കാട്ടാന കൂട്ടം വീണ്ടും എത്തിയിട്ടുള്ളത്.
by Midhun HP News | Apr 23, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നാളെ (24/04/2025) രാത്രി 11.30 വരെ 0.5 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് ഇന്ന് ഉച്ചയ്ക്ക് 02.30 വരെ 1.0 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.
by Midhun HP News | Apr 22, 2025 | Latest News, ജില്ലാ വാർത്ത
മാരക മയക്ക് മരുന്നായ എം ഡി എം എ യുമായി ഒരാളെ റൂറൽ ഡാൻസാഫ് സംഘവും ചിറയിൻകീഴ് പോലീസും ചേർന്ന് പിടികൂടി. ശാർക്കര പുളുന്തുരുത്തി പുതുവൽ വീട്ടിൽ സുശാന്ത് (വയസ്സ് 34) ആണ് പിടിയിലായത്. ഇയാളിൽ നിന്നും നാല് ഗ്രാമോളം എം ഡി എം എ കണ്ടെടുത്തു. ഇയാളുടെ താമസ സ്ഥലത്തിന് സമീപ പ്രദേശത്ത് പ്രവർത്തിക്കുന്ന കൊളേജിലെയും സ്‌കൂളുകളിലെയും വിദ്യാർത്ഥികളെ ലക്ഷ്യം വെച്ചാണ് ഇയാൾ ലഹരി വ്യാപാരം നടത്തി വന്നിരുന്നത്. ഇത് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവി കെ എസ്സ് സുദർശനൻ ഐ പി എസ്സിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇയാൾ ഡാൻസാഫ് സംഘത്തിന്റ രഹസ്യ നിരീക്ഷണത്തിൽ ആയിരുന്നു.
ലഹരി വ്യാപനത്തിന് എതിരെ സംസ്ഥാന പോലീസ് തുടർന്ന് വരുന്ന ഡി ഹണ്ടിന്റെ ഭാഗമായി ശക്തമായ നടപടികൾ ആണ് ലഹരി സംഘങ്ങൾക്ക് എതിരെ നടപ്പിലാക്കി വരുന്നത്.
നർക്കോട്ടിക്ക് ഡി വൈ എസ്സ് പി കെ. പ്രദീപ്, ആറ്റിങ്ങൽ ഡി വൈ എസ്സ് പി മഞ്ജു ലാൽ എന്നിവരുടെ നിർദ്ദേശ പ്രകാരം ചിറയികീഴ് പോലീസ് ഇൻസ്‌പെക്ടർ വി എസ്സ് വിനീഷ് സബ്ബ് ഇൻസ്‌പെക്ടർ മനു ഡാൻസാഫ് സബ്ബ് ഇൻസ്‌പെക്ടർമാരായ എഫ്. ഫയാസ്സ്, ബി ദിലീപ്, എ എസ്സ് ഐ രാജീവൻ സി പി ഒ മാരായ സുനിൽരാജ്,റിയാസ് എന്നിവരുടെ നേതൃത്വത്തിൽ ആണ് ഇയാളെ അറസ്റ് ചെയ്തത്. ആറ്റിങ്ങൽ കോടതിയിൽ ഹാജറാക്കിയ ഇയാളെ റിമാന്റ് ചെയ്തു.
by Midhun HP News | Apr 22, 2025 | Latest News, ദേശീയ വാർത്ത
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ച. റോമിലെ സെന്റ് മേരി മേജർ ബസലിക്കയിലാണ് സംസ്കാരം. നാളെ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ പൊതുദർശനം നടക്കും. വത്തിക്കാനിൽ ചേർന്ന കർദിനാൾമാരുടെ നിർണായക യോഗത്തിന് ശേഷമാണ് സംസ്കാര തീയതി അറിയിച്ചിരിക്കുന്നത്.
പോപ്പിന്റെ മരണവിവരം ലോകത്തെ അറിയിച്ച കർദിനാൾ കെവിൻ ഫെരൽ ആകും സംസ്കാര ശ്രൂശ്രൂഷകൾക്ക് നേതൃത്വം നൽകുക.വത്തിക്കാനിൽ ഒൻപത് ദിവസത്തേക്ക് ദുഃഖാചരണമാണ്. സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഇന്നലെ നടന്ന പ്രത്യേക പ്രാർഥനയിൽ ആയിരങ്ങളാണ് പങ്കെടുത്തത്.
കല്ലറ അലങ്കരിക്കരുതെന്നും കല്ലറയ്ക്ക് പുറത്ത് ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്നു മാത്രമെ ആലേഖനം ചെയ്യാവൂ എന്നൂം പോപ്പിന്റെ മരണപത്രത്തിൽ പരാമർശിക്കുന്നതായി വത്തിക്കാൻ അറിയിച്ചു. സംസ്കാര ചടങ്ങുകൾക്കുള്ള പണം പോപ്പ് ബസലിക്കയ്ക്ക് മൂൻകൂറായി കൈമാറിയിരുന്നു. 15 മുതൽ 20 ദിവസത്തിനുള്ളിലാകും പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവ് സിസ്റ്റെൻ ചാപ്പലിൽ നടക്കുക. അതീവ രഹസ്യമായിട്ടാകും 138 കർദിനാൾമാരുടെ കോൺക്ലേവ് ചേരുക.
by Midhun HP News | Apr 22, 2025 | Latest News, കേരളം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 464 ( Sthree Sakthi SS 464) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇരിഞ്ഞാലക്കുടയിൽ വിറ്റ SO 964505 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ. രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ പാലക്കാട് വിറ്റ SN 939593 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.
ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize Rs.8,000/-
SN 964505
SP 964505
SR 964505
SS 964505
ST 964505
SU 964505
SV 964505
SW 964505
SX 964505
SY 964505
SZ 964505
3rd Prize Rs.5,000/-
0452 0587 0905 0961 1148 1457 1644 1943 2039 2857 2860 4172 4843 5463 6792 7383 8065 9544
4th Prize Rs.2,000/-
2135 2796 4688 7863 7926 8188 8201 8402 9836 9999
5th Prize Rs.1,000/-
0868 1696 1946 2031 2220 2513 3484 4689 4795 4935 5255 5534 5994 6092 6673 7391 8003 8117 8126 9686
6th Prize Rs.500/-
0196 0282 0392 0429 0762 0870 1243 1251 1473 1507 1666 1701 1768 1900 2139 2216 2632 2693 2873 2902 3004 3416 3445 3528 4324 4375 4855 4881 4929 5208 5916 6085 6131 6266 6928 7116 7169 7313 7599 7900 7930 7961 8012 8057 8104 8161 8673 8869 9072 9614 9638 9667
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
by Midhun HP News | Apr 22, 2025 | Latest News, കേരളം
കൊച്ചി: ഹൈക്കോടതിയില്‍ വ്യാജബോംബ് ഭീഷണി. ചൊവ്വാഴ്ച രാവിലെ ഹൈക്കോടതിയുടെ മെയിലിലേക്ക് കോടതിപരിസരത്ത് ആര്‍ഡിഎക്സ് വെച്ചിട്ടുണ്ടെന്നുള്ള സന്ദേശമെത്തി. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
കമ്മീഷണറുടെ നിര്‍ദേശപ്രകാരം പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി രണ്ടുമണിക്കൂറോളം പരിശോധന നടത്തുകയും ചെയ്തു.ഭീഷണി സാധൂകരിക്കുന്ന വിധത്തില്‍ യാതൊന്നും കണ്ടെത്താത്ത സാഹചര്യത്തിലാണ് സന്ദേശം വ്യാജമാണെന്ന് നിഗമനത്തിലെത്തിയത്. എങ്കിലും ഹൈക്കോടതി ജീവനക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. സംശയാസ്പദമായ വിധത്തില്‍ ബാഗോ മറ്റു വസ്തുക്കളോ കണ്ടെത്തുകയാണെങ്കില്‍ അറിയിക്കണമെന്നും പ്രത്യേകം അറിയിച്ചിട്ടുണ്ട്.
Recent Comments