6000 കുടിയേറ്റക്കാർ മരിച്ചവരുടെ പട്ടികയിൽ; ‘നിർബന്ധിത സ്വയം നാടുകടത്തൽ’ പ്രഖ്യാപിച്ച് ട്രംപ്

6000 കുടിയേറ്റക്കാർ മരിച്ചവരുടെ പട്ടികയിൽ; ‘നിർബന്ധിത സ്വയം നാടുകടത്തൽ’ പ്രഖ്യാപിച്ച് ട്രംപ്

വാഷിങ്ടൺ: യുഎസിലെ 6000 ത്തിലധികം ജീവിച്ചിരിക്കുന്ന അനധികൃത കുടിയേറ്റക്കാരെ മരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുത്തി ട്രംപ് ഭരണകൂടം. ഇവരെ നിർബന്ധിതമായി നാടുകടത്തുമെന്നും യുഎസ് അറിയിച്ചു. ജോ ബൈഡന്റെ കാലത്തെ പദ്ധതികൾ പ്രകാരം കുടിയേറ്റക്കാർക്ക് യുഎസിൽ പ്രവേശിക്കാനും താല്ക്കാലികമായി താമസിക്കാനും അനുവാദമുണ്ടായിരുന്നു. കുടിയേറ്റക്കാരുടെ സാമൂഹിക സുരക്ഷാ നമ്പറുകൾ റദ്ദാക്കുകയും അവരെ ജോലി ചെയ്യാൻ അനുവദിക്കില്ലെന്നുമാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്.

ഇവർക്ക് മറ്റ് ആനുകൂല്യങ്ങൾ ലഭിക്കാൻ കഴിയാത്ത സാഹചര്യവും ട്രംപ് ഭരണകൂടം ഒരുക്കിയിട്ടുണ്ട്. ഈ കുടിയേറ്റക്കാരെ ‘സ്വയം നാടുകടത്താനും’ സ്വന്തം രാജ്യങ്ങളിലേക്കു മടങ്ങിപ്പോകാനും പ്രോത്സാഹിപ്പിക്കുക എന്നതാണ് യുഎസ് സർക്കാരിന്റെ ലക്ഷ്യമെന്നും ട്രംപ് വ്യക്തമാക്കി. സാമൂഹിക സുരക്ഷാ നമ്പറുകൾ ഇല്ലാതാക്കുന്നതു വഴി, ട്രംപ് ഭരണകൂടം പല സാമ്പത്തിക സേവനങ്ങളിൽ നിന്ന് ഇവരെ ഒഴിവാക്കുകയും ബാങ്കുകളോ മറ്റ് അടിസ്ഥാന സേവനങ്ങളോ ഉപയോഗിക്കുന്നതിൽനിന്ന് വിലക്കുകയും ചെയ്തിരിക്കുകയാണ്.

ബൈഡൻ സർക്കാരിന്റെ കാലത്ത് യുഎസിൽ പ്രവേശിച്ച കുടിയേറ്റക്കാരെ പിടികൂടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കം. സിബിപി വൺ ആപ്പ് ഉപയോ​ഗിച്ച് രാജ്യത്തെത്തിയ കുടിയേറ്റക്കാരുടെ നിയമപരമായ പദവി ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) തിങ്കളാഴ്ച റദ്ദാക്കിയിരുന്നു. ഏകദേശം 9 ലക്ഷം കുടിയേറ്റക്കാരാണ് സിബിപി വൺ ആപ്പ് ഉപയോ​ഗിച്ച് യുഎസിലേക്ക് എത്തിയത്. ഇവരെ ലക്ഷ്യമിടുന്നതിന്റെ ഭാ​ഗമായാണ് 6000ത്തോളം പേരെ മരിച്ചതായി പ്രഖ്യാപിക്കുന്ന പുതിയ നടപടി.

ബൈഡൻ സർക്കാരിന്റെ കാലത്ത് പ്രസിഡൻഷ്യൽ അധികാരത്തിന്റെ ഭാഗമായാണ് 2 വർഷത്തെ താല്ക്കാലിക അനുമതിയോടെ കുടിയേറ്റക്കാർക്ക് യുഎസിൽ തുടരാനും ജോലി ചെയ്യാനും അനുമതി നൽകിയിരുന്നത്. താല്ക്കാലികമായി യുഎസിൽ തുടരാൻ നിയമപരമായ അനുമതിയുള്ള ക്യൂബ, ഹെയ്തി, നിക്കരാഗ്വ, വെനസ്വേല എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരോട് ഈ മാസം അവസാനം രാജ്യം വിടാൻ ട്രംപ് ഭരണകൂടം ഉത്തരവിട്ടിരുന്നെങ്കിലും ഫെഡറൽ കോടതി ഈ ഉത്തരവ് തടഞ്ഞിരിക്കുകയാണ്.

70,000 കടന്ന് സ്വര്‍ണത്തിന്റെ കുതിപ്പ്; ചരിത്രത്തില്‍ ആദ്യം

70,000 കടന്ന് സ്വര്‍ണത്തിന്റെ കുതിപ്പ്; ചരിത്രത്തില്‍ ആദ്യം

കൊച്ചി: ചരിത്രത്തില്‍ ആദ്യമായി സംസ്ഥാനത്ത് സ്വര്‍ണ വില പവന് 70,000 രൂപ കടന്നു. 70,160 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നു കൂടിയത് 200 രൂപ. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 8770 ആയി.

കഴിഞ്ഞ മൂന്നു ദിവസമായി വന്‍ കുതിപ്പാണ് സ്വര്‍ണ വിലയിലുണ്ടായത്. വ്യാഴാഴ്ച ഒറ്റയടിക്ക് 2160 രൂപ കൂടിയ പവന്‍ വില ഇന്നലെ 1480 രൂപ കൂടി ഉയര്‍ന്നു. അമേരിക്കയില്‍ ട്രംപ് തീരുവ വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് ഓഹരി വിപണിയില്‍ രാജ്യാന്തര തലത്തില്‍ തന്നെയുണ്ടായ അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിയുന്നുണ്ടെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

ഭാര്യയുടെ പിതാവിനെ വിളിച്ച് ഫോണിലൂടെ മുത്തലാഖ് ചൊല്ലി; മലപ്പുറം സ്വദേശിക്കെതിരെ കേസ്

ഭാര്യയുടെ പിതാവിനെ വിളിച്ച് ഫോണിലൂടെ മുത്തലാഖ് ചൊല്ലി; മലപ്പുറം സ്വദേശിക്കെതിരെ കേസ്

മലപ്പുറം: ഫോണിലൂടെ മുത്തലാഖ് ചൊല്ലിയതില്‍ കേസെടുത്ത് പൊലീസ്. യുവതിയുടെ മൊഴി അനുസരിച്ച് മലപ്പുറം വനിതാ സെല്ലാണ് കൊണ്ടോട്ടി സ്വദേശി വീരാന്‍ കുട്ടിക്കെതിരെ കേസെടുത്തത്.

വീരാന്‍കുട്ടി യുവതിയുടെ പിതാവിനെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലുന്നതിന്റെ ശബ്ദരേഖ പുറത്തുവിട്ടിരുന്നു. വിവാഹ സമയത്ത് നല്‍കിയ 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ തിരികെ കിട്ടിയില്ലെന്നും പരാതിയുണ്ട്. ഒന്നര കൊല്ലം മുമ്പ് വിവാഹിതയായ യുവതിയാണ് മുത്തലാഖ് ചൊല്ലിയത്.

വീരാന്‍കുട്ടി യുവതിയുടെ പിതാവിനെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലുന്നതിന്റെ ശബ്ദരേഖ പുറത്തു വന്നിരുന്നു. വിവാഹ സമയത്ത് നല്‍കിയ 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ തിരികെ കിട്ടിയില്ലെന്നും പരാതിയുണ്ട്. ഒന്നര കൊല്ലം മുമ്പ് വിവാഹിതയായ യുവതിയെയാണ് മുത്തലാഖ് ചൊല്ലിയത്.

ബാലസംഘം ആറ്റിങ്ങൽ വെസ്റ്റ് മേഖലാ കമ്മിറ്റി വേനൽ തുമ്പി കലാജാഥയ്ക്ക് മേലാറ്റിങ്ങലിൽ സ്വീകരണക്കമ്മിറ്റി രൂപീകരിച്ചു

ബാലസംഘം ആറ്റിങ്ങൽ വെസ്റ്റ് മേഖലാ കമ്മിറ്റി വേനൽ തുമ്പി കലാജാഥയ്ക്ക് മേലാറ്റിങ്ങലിൽ സ്വീകരണക്കമ്മിറ്റി രൂപീകരിച്ചു

ബാലസംഘം ആറ്റിങ്ങൽ വെസ്റ്റ് മേഖലാ കമ്മിറ്റി വേനൽ തുമ്പി കലാജാഥയ്ക്ക് മേലാറ്റിങ്ങലിൽ സ്വീകരണക്കമ്മിറ്റി രൂപീകരിച്ചു. സ്വീകരണക്കമ്മിറ്റി രൂപീകരണയോഗം സി.പി.ഐ.എം ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി അംഗം ആർ രാജു ഉദ്ഘാടനം ചെയ്തു.

ലോക്കൽക്കമ്മിറ്റി അംഗം എസ് ബാബു അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി ബി പ്രഭാകരൻ സ്വാഗതം പറഞ്ഞു. സി.പി.ഐ.എം ആറ്റിങ്ങൽ ഏര്യാ കമ്മിറ്റി അംഗം സി.ജി വിഷ്ണു ചന്ദ്രൻ, എൽ.സി.എസ് ചാർജ് സതീഷ് കുമാർ, അഡ്വ എൻ മോഹനൻ നായർ, ബാലസംഘം ആറ്റിങ്ങൽ വെസ്റ്റ് മേഖലാ കോഡിനേറ്റർ എൻ വേണുഗോപാൽ, സെക്രട്ടറി എസ് ഷീജ എന്നിവർ സംസാരിച്ചു. ബ്രാഞ്ചംഗം ശ്രീജിത്ത് ജി.എച്ച് നന്ദിയും പറഞ്ഞു. സ്വീകരണക്കമ്മിറ്റി ചെയർമാനായി സി.ജി വിഷ്ണു ചന്ദ്രനേയും കൺവീനറായി ബി പ്രഭാകരനേയും 101 അംഗ കമ്മിറ്റിയേയും തെരഞ്ഞെടുത്തു.

പൊതു കിണറുകൾ സംരക്ഷിച്ചു മുദാക്കൽ മാതൃക

പൊതു കിണറുകൾ സംരക്ഷിച്ചു മുദാക്കൽ മാതൃക

വേനൽക്കാലം കടുത്തതോട് കൂടി കുടിവെള്ള ദൗർലഭ്യം രൂക്ഷമാകുന്നസാഹചര്യത്തിൽ കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാൻഡ് ഉപയോഗപ്പെടുത്തി മുദാക്കൽ ഗ്രാമപഞ്ചായത്ത് ഗ്രാമപഞ്ചായത്ത് പ്രദേശത്തെ 50 ൽപരം കിണറുകൾശുചീകരിച്ച് പൊട്ടിക്കിടന്നവ വൃത്തിയാക്കി കെട്ടിയെടുത്ത് ഗ്രിൽസ്ഥാപിച്ച് തറയോട് പാകി പെയിൻറ് അടിച്ച് പൊതുജനങ്ങൾക്കായി വിട്ടുകൊടുക്കുകയാണ്.

ഭൂഗർഭജല ലഭ്യതയിൽ വളരെപിന്നോക്കം നിൽക്കുന്ന പഞ്ചായത്തിൽ വേനൽക്കാലത്ത് കുടിവെള്ളക്ഷാമം രൂക്ഷമാണ് ആയതിന്റെ അടിസ്ഥാനത്തിലാണ് ഭരണസമിതി ഒന്നടങ്കം ഇത്തരമൊരു പ്രവർത്തി ഏറ്റെടുത്ത് ചെയ്യാനായി തീരുമാനിച്ചത്. 50 പരം കുടിവെള്ള സ്രോതസ്സുകൾ ഗ്രാമപഞ്ചായത്തിലെ നിവാസികൾക്കായി ഒരുക്കി നൽകിയ മാതൃക ഈ പ്രദേശത്തെമറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടപ്പിലാക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.

ആറു വയസുകാരന്റെ കൊലപാതകം അതിക്രൂരം; ‘ചാമ്പങ്ങാ തരാമെന്ന് പ്രലോഭിപ്പിച്ചു, ലൈംഗിക പീഡന ശ്രമം നടത്തി’

ആറു വയസുകാരന്റെ കൊലപാതകം അതിക്രൂരം; ‘ചാമ്പങ്ങാ തരാമെന്ന് പ്രലോഭിപ്പിച്ചു, ലൈംഗിക പീഡന ശ്രമം നടത്തി’

തൃശൂര്‍: ആറു വയസുകാരന്‍ ഏബലിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി കൊലപ്പെടുത്തിയത് അതിക്രൂരമായി വെള്ളത്തില്‍ ചവിട്ടിത്താഴ്ത്തി. പ്രതി ജോജോ കുളത്തിലേയ്ക്ക് തള്ളിയിട്ട ഏബല്‍ രണ്ട് തവണ കയറി വന്നെങ്കിലു പ്രതി വീണ്ടും തള്ളിയിട്ടു.

പിന്നീട് മരണമുറപ്പാക്കും വരെ വെള്ളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തുകയും ചെയ്തു. സംഭവത്തില്‍ കൈതാരത്ത് ജോജോയെ (19) അറസ്റ്റ് ചെയ്തത് ഇന്നലെയാണ്. ലൈംഗിക പീഡന ശ്രമം ഏബല്‍ ചെറുത്തതിലെ ദേഷ്യമാണ് കൊലപാതകത്തിന് കാരണമായതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. മഞ്ഞളി അജീഷിന്റേയും നീതുവിന്റേയും മകനാണ് യുകെജി വിദ്യാര്‍ഥിയായ ഏബല്‍. 10ന് വൈകിട്ട് 6.08ന് ജോജോയുടെ ഒപ്പം വീടിനു സമീപത്തുള്ള പാടശേഖരത്തിലേയ്ക്ക് പോയ ഏബല്‍ തിരിച്ചു വരാറായതോടെ പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ജോജോയുടെ ഒപ്പം കുട്ടി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇതിനിടെ നാട്ടുകാര്‍ക്ക് ലഭിച്ചിരുന്നു. ഈ സമയത്തെല്ലാം തിരച്ചില്‍ നടത്തുന്നവര്‍ക്കൊപ്പം ജോജോയും ഉണ്ടായിരുന്നു. പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തായത്. ഇയാള്‍ മൊഴി നല്‍കിയതു പ്രകാരം കുളത്തില്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

ചാമ്പക്ക താരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് ജോജോ പാടത്തിന് സമീപത്തുള്ള ഒഴിഞ്ഞ പറമ്പിലേയ്ക്ക് കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു. അവിടെ വെച്ചാണ്ഇ യാള്‍ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കാന്‍ ശ്രമിച്ചത്. കുട്ടി ഇതു തടയുകയും കരയാന്‍ തുടങ്ങുകയും ചെയ്തതോടെയാണ് ഇയാള്‍ കുളത്തിലേയ്ക്ക് തള്ളിയിട്ടതും തുടര്‍ന്ന് ചവിട്ടിത്താഴ്ത്തിയതും. കൊലപാതകം, പോക്‌സോ കേസുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഇന്നലെ ഉച്ചയോടെ ഇയാളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. രോഷാകുലരായ നാട്ടുകാര്‍ പലവട്ടം ജോജോയെ ആക്രമിക്കാന്‍ ശ്രമിച്ചു. ഏറെ ബുദ്ധിമുട്ടിയാണ് പൊലീസ് തെളിവെടുപ്പ് പൂര്‍ത്തീകരിച്ചത്. മോഷണക്കേസില്‍ പ്രതിയായ ഇയാള്‍ നേരത്തെ കാക്കനാട് ബോസ്റ്റല്‍ സ്‌കൂളില്‍ റിമാന്‍ഡില്‍ കഴിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.