by Midhun HP News | Mar 9, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ എത്തുന്നു. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും ബുധനാഴ്ച മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
അതിനിടെ സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കി. ജാഗ്രതയുടെ ഭാഗമായി കൊല്ലം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും (സാധാരണയെക്കാള്‍ 2 – 3°C കൂടുതല്‍) ഉയരാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളില്‍ ചൂടും ഈര്‍പ്പവുമുള്ള അന്തരീക്ഷ സ്ഥിതിയ്ക്ക് സാധ്യതയുണ്ട്.
by Midhun HP News | Mar 9, 2025 | Latest News, ജില്ലാ വാർത്ത
അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിന് സംസ്ഥാന ഹരിത കേരളം മിഷന്റെ ഹരിത വിദ്യാലയ പദവി ലഭിച്ചു. പരിസ്ഥിതി സംരക്ഷണം കാര്യക്ഷമമായി നടപ്പിലാക്കുന്ന സ്‌കൂളുകളുടെ വിഭാഗത്തിലാണ് പുരസ്കാരം ലഭിച്ചത്. പരിസ്ഥിതി പരിപാലനത്തിന്റെ സംസ്കാരം സമൂഹത്തിന് പകർന്നു നൽകുന്നതിന് ഹരിത പെരുമാറ്റ ചട്ടം പാലിച്ചു കൊണ്ട് ശുചിത്വം, മാലിന്യസംസ്കരണം, ഊർജസംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം തുടങ്ങിയ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി വരുന്നതിന്റെ അടിസ്ഥാനത്തിലാണ് അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിന് എ പ്ലസ് ഗ്രേഡ് ലഭിച്ചത്.
പ്ലാസ്റ്റിക് മാലിന്യ നിർമാർജ്ജനത്തിന് വ്യത്യസ്തമായ മാതൃക സമൂഹത്തിനു മുന്നിൽ അവതരിപ്പിച്ച് സ്കൂൾ ശ്രദ്ധ നേടിയിരുന്നു. ആറ്റിങ്ങൽ നഗരസഭ അങ്കണത്തിൽ നടന്ന ചടങ്ങിൽ ചെയർപേഴ്സൻ അഡ്വ. എസ്. കുമാരി സ്കൂൾ പ്രതിനിധിയും നോഡൽ ഓഫിസറുമായ എൻ. സാബുവിന് സർട്ടിഫിക്കറ്റ് കൈമാറി. നഗരസഭ വൈസ് ചെയർമാൻ ജി. തുളസിധരൻ പിള്ള, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ അവനവഞ്ചേരി രാജു, കൗൺസിലർമാർ, നഗരസഭ ആരോഗ്യ വിഭാഗം പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു
by Midhun HP News | Mar 9, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങലിലെ ആദ്യ കാല സ്വകാര്യ അക്കാഡമിയായ യൂണിവേഴ്സൽ അക്കാഡമിയുടെ എം.ഡിയും, പ്രിൻസിപ്പാളുമായ ജെ. രാജശേഖരൻ നായരെ ആറ്റിങ്ങൽ പാർവ്വതിപുരം ശ്രീ വിഘ്നേശ്വര എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് ടി.ആർ ബാബു ചന്ദ്രൻ, സെക്രട്ടറി ജയകുമാർ, വൈസ് പ്രസിഡൻ്റ് അഡ്വ: ബാലചന്ദ്രൻ എന്നിവർ
സ്നേഹാദരവ് നൽകി.
by Midhun HP News | Mar 9, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: നഗരസഭ അമ്പലമുക്ക് പതിമൂന്നാം വാർഡിൽ ഡിജിറ്റൽ സർവ്വേ പൂർത്തിയായതിന്റെ ഭാഗമായി പ്രീ (9) 2 ജാഗ്രത സമിതി മാർച്ച് മാസം 11 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്ര സമീപമുള്ള ശിവശക്തി കല്യാണഹാളിൽ വെച്ച് നടക്കും. അന്നേദിവസം ഡിജിറ്റൽ സർവ്വേ പൂർത്തിയായ വാർഡിലെ ഭൂ ഉടമകൾ നിലവിലെ വസ്തുവിന്റെ കരമടച്ച രസീതും, മൊബൈൽ ഫോണുമായി എത്തണമെന്ന് ഡിജിറ്റൽ സർവ്വേ വിഭാഗം അറിയിച്ചു.
by Midhun HP News | Mar 9, 2025 | Latest News, ജില്ലാ വാർത്ത
കഴിഞ്ഞ 15 കൊല്ലത്തോളം തരിശായി കിടന്ന ഇടയ്ക്കോട് പാടശേഖരത്തിന്റെ 35 ഏക്കറിൽ വീണ്ടും കൊയ്ത്തുൽത്സവം എത്തി. പാടശേഖര സമിതിയുടെ വയൽ വീണ്ടെടുക്കലിന് ഒരു നാട് മുഴുവൻ പിന്തുണയുമായി എത്തിയതാണ് ഈ വയൽ വിജയത്തിന്റെ ഏറ്റവും വലിയ നേട്ടം. മുഴുവൻ വയലുകളിലും ഉടമകൾ തന്നെ നേരിട്ട് കൃഷിയിറക്കാൻ സന്നദ്ധരായത് ശുഭ സൂചനയായി കാണാനാകും . മുദാക്കൽ കൃഷിഭവന്റെ മാർഗ്ഗ നിർദ്ദേശത്തിൽ പഞ്ചായത്തിൽ നെൽകൃഷി കൂടുതൽ വ്യാപകവും വിജയകരവും ആയി മാറുകയാണ്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പിസി ജയശ്രീ അധ്യക്ഷത വഹിച്ച കൊയ്ത്ത് ഉത്സവ ഉദ്ഘാടന യോഗം ചിറയിൻകീഴ് എംഎൽഎ വി ശശി ഉദ്ഘാടനം ചെയ്തു. പാടശേഖര സമിതി സെക്രട്ടറി താജുദ്ദീൻ സ്വാഗതവും സമിതി പ്രസിഡന്റ് പ്രഭാകരൻ നായർ നന്ദിയും പറഞ്ഞ യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഷ്ണു രവീന്ദ്രൻ, കൃഷി ഓഫീസർ ലീന, എ. അൻഫാർ, സാബു. വി. ആർ,
(പിരപ്പമൺ കാട് പാടശേഖരം), സരുൺ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്),
ശിവപ്രസാദ്(ബിജെപി), ബി . രാജീവ്(സിപിഎം), വിജു കോരാണി(സിപിഐ), മൈത്രി, പേരകം റസിഡൻ്റ്സുകളിൽ നിന്നുള്ള പ്രതിനിഥികൾ എന്നിവർ പങ്കെടുത്തു. തുടർന്ന് യോഗത്തിന് എത്തിയ മുഴുവനാളുകളും അരിവാളുമായി വയലിലേക്കിറങ്ങി. എംഎൽഎയുടെ നേതൃത്വത്തിൽ കൊയ്ത്ത് ആരംഭിച്ചത് ആവേശകരമായ കാഴ്ചയായി .
by Midhun HP News | Mar 9, 2025 | Latest News, ജില്ലാ വാർത്ത
സാർവ്വദേശീയ വനിതാദിനത്തിന്റെ ഭാഗമായി ഇടയ്ക്കോട് മംഗളോദയം ഗ്രന്ഥശാല വനിതാസംഗമം സംഘടിപ്പിച്ചു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്പി സി ജയശ്രീ ഉത്ഘാടനം ചെയ്ത യോഗത്തിൽ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ബി. രമാഭായി അദ്ധ്യക്ഷത വഹിച്ചു. വനിതാവേദി സെക്രട്ടറി രേവതി പി.എസ് സ്വഗതം പറഞ്ഞു.
സിജി., ഡോ. ചന്ദന സുജാത, പ്രസന്നകുമാരി, ഗ്രന്ഥശാല പ്രസിഡന്റ് കെ. അനിൽ കുമാർ, സെക്രട്ടറി എസ്. രാജശേഖരൻ കെ. രവികുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
Recent Comments