by Midhun HP News | Mar 10, 2026 | Latest News, കേരളം
പാലക്കാട്: യുവാവ് ട്രെയിനില്‍ നിന്ന് വീണ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കാഞ്ഞിരക്കടവ് റെയില്‍വേ മേല്‍പാലത്തിനു താഴെ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തമിഴ്നാട് ഡിണ്ടിഗല്‍ സ്വദേശി ആര്.മുകേഷിനെയാണ് (22) 9ന് ഉച്ചയ്ക്ക് 12 മണിയോടെ കൊട്ടേക്കാട് കാഞ്ഞിരക്കടവ് പുഴയുടെ സമീപത്തെ ചതുപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലക്കാട് റെയില്‍വേ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്നു തെളിഞ്ഞത്.
സംഭവത്തില്‍ മുകേഷിനൊപ്പം ട്രെയിനില്‍ യാത്ര ചെയ്തിരുന്ന അയല്‍വാസിയും സുഹൃത്തുമായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുകേഷിനെ ഇയാള്‍ ട്രെയിനില്‍ നിന്നു തള്ളിയിട്ടതാണെന്നു പൊലീസ് പറഞ്ഞു. മംഗളൂരുവില്‍ റബര്‍തോട്ടത്തില്‍ തൊഴിലാളികളാണ് ഇരുവരും.
സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത്: 8നു രാത്രി പത്തരയോടെ കണ്ണൂര്‍ യശ്വന്ത്പുര എക്സ്പ്രസ് കാഞ്ഞിരക്കടവ് മേല്പാലത്തില് എത്തിയപ്പോഴാണു സംഭവം. ട്രെയിനില്‍ മുകേഷും കസ്റ്റഡിയിലുള്ള യുവാവും ഇയാളുടെ ഭാര്യയും മകളും യാത്ര ചെയ്യുന്നുണ്ടായിരുന്നു. മകളെ ബെര്‍ത്തില്‍ കാണാതെ വന്നതോടെ യുവാവ് അന്വേഷിച്ചുപോയി. ഇതിനിടെ ട്രെയിനിന്റെ വാതില്പടിയില് നിന്നു സംസാരിക്കുന്ന മകളെയും മുകേഷിനെയും കണ്ടു. ദേഷ്യം വന്ന ഇയാള്‍ മുകേഷിനെ ചവിട്ടി തള്ളിയിട്ടു. ട്രെയിന്‍ കോയമ്പത്തൂരില്‍ എത്തിയപ്പോള്‍ യുവാവു തന്നെയാണു തങ്ങളോടൊപ്പം യാത്ര ചെയ്ത മുകേഷിനെ കാണാനില്ലെന്നു കാണിച്ച് റെയില്‍വേ പൊലീസില്‍ പരാതി നല്‍കിയത്.
തുടര്‍ന്ന് കോയമ്പത്തൂര്‍ പൊലീസ് പാലക്കാട് ഉള്‍പ്പെടെ ട്രാക്കുകളില്‍ പരിശോധന നടത്തി. പാലക്കാട് റെയില്‍വേ പൊലീസിനും വിവരം കൈമാറി. മുകേഷിന്റെ മൃതദേഹം കണ്ടെത്തിയതോടെ യുവാവിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തപ്പോഴാണു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.


by Midhun HP News | Mar 10, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു. SC 224420 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ SJ 217940 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. SM 707674 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചുലക്ഷം രൂപ.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
SA 224420
SB 224420
SD 224420
SE 224420
SF 224420
SG 224420
SH 224420
SJ 224420
SK 224420
SL 224420
SM 224420
4th Prize Rs.5,000/-(Last four digits to be drawn 19 times)
0693 0844 1128 1623 2774 3386 3632 3876 4660 4863 6270 6690 6890 7038 8439 8837 9626 9771 9822
5th Prize Rs.2,000/-
(Last four digits to be drawn 6 times)
3196 7097 7525 7702 8310 8432
6th Prize Rs.1,000/-
(Last four digits to be drawn 25 times)
0252 0759 1218 1246 1957 2121 2757 2771 2857 2947 3407 3664 4232 4381 4565 4756 5415 5887 6286 7942 8276 9202 9314 9355 9520
7th Prize Rs.500/
3164 2939 8644 5340 4123 5860 6829 9971 9800 8346 1938 8923 1173 2708 4946 1688 9422 0236 5303 0016 1764 4717 5023 4027 0662 9087 5652 2100 2061 0674 5955 7194 4131 8636 1826 2602 5017 9968 1394 0101 3121 6067 7743 1403 8908 4624 3899 4158 0499 4617 5609 1222 9079 2246 6149 5208 4744 4333 1190 7979 5862 2350 6135 4982 2654 1523 1797 8272 5627 1509 5547 …
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
by Midhun HP News | Mar 10, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഗൂഗിള്‍ ക്രോം ഡെസ്ക്ടോപ്പ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഗൂഗിളും കേന്ദ്രസര്‍ക്കാരും. ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമാണ് പുതിയ സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വിന്‍ഡോസ്, മാക് ഒഎസ്, ലിനക്സ് പ്ലാറ്റ്ഫോമുകളിലെ ക്രോം ഡാറ്റാ ചൂഷണത്തിനും മറ്റ് സുരക്ഷാ ലംഘനങ്ങള്‍ക്കും ഇടയാക്കുന്നുവെന്നാണ് മുന്നറിയിപ്പ്.

ലോകത്തെ വിവിധ ഡിവൈസുകളില്‍ പ്രവര്‍ത്തിക്കുന്നതും വ്യക്തിഗത, ബിസിനസ്സ് ഉപയോഗത്തിനായി ഉപയോഗിക്കുന്ന ഗൂഗിള്‍ ബ്രൗസര്‍ നേരിടുന്ന പ്രശ്നങ്ങള്‍ സുരക്ഷാ ഏജന്‍സി ആവര്‍ത്തിച്ചു. ഉപയോക്താക്കള്‍ പ്രത്യേകം തയ്യാറാക്കിയ വെബ് പേജുകള്‍ സന്ദര്‍ശിക്കുന്നതിലൂടെ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നാണ് അറിയിപ്പ്.
വിന്‍ഡോസ്, മാക് അല്ലെങ്കില്‍ ലിനക്സ് മെഷീനില്‍ Google Chrome versions prior to 145.0.7632.116/117 for Windows, Google Chrome versions prior to 145.0.7632.116/117 for Mac, Google Chrome versions prior to 145.0.7632.116 for Linux പതിപ്പുകള്‍ക്ക് മുമ്പുള്ള പതിപ്പുകള്‍ ഉപയോഗിക്കരുതെന്നാണ്. ഉപയോക്താക്കള്‍ ഏറ്റവും പുതിയതും സുരക്ഷിതവുമായ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യണമെന്നാണ് നിര്‍ദേശം.

by Midhun HP News | Mar 10, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മന്ത്രി കെ ബി ഗണേഷ് കുമാര്‍ രാജിവെക്കില്ല. ഗണേഷ് കുമാര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കുടുംബ പ്രശ്നമാണെന്നും, ഭാര്യയ്ക്ക് പരാതിയില്ലെന്നും ഗണേഷ് മുഖ്യമന്ത്രിയെ അറിയിച്ചു. മന്ത്രിസഭായോഗത്തില്‍ മന്ത്രി ഗണേഷ് കുമാര്‍ പങ്കെടുത്തിരുന്നു. യോഗത്തില്‍ ആരും ഗണേഷുമായി ബന്ധപ്പെട്ട വിവാദം ഉന്നയിച്ചില്ല. ഗണേഷ് മാപ്പു പറഞ്ഞതോടെ, പ്രശ്നം തീര്‍ന്നെന്ന ബിന്ദു മേനോന്റെ പ്രസ്താവനയോടെ വിവാദം അവസാനിച്ചുവെന്നാണ് ഇടതുമുന്നണി നേതൃത്വത്തിന്റെ വിലയിരുത്തല്‍.
മന്ത്രിസഭായോഗത്തിന് ശേഷമാണ് ഗണേഷ് കുമാര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത്. ഏതു സാഹചര്യത്തിലാണ് 112 ല്‍ ഭാര്യ വിളിച്ചപ്പോള്‍ വീട്ടില്‍ പൊലീസ് എത്തിയതെന്നും, എങ്ങനെയാണ് പൊലീസ് മടങ്ങിപ്പോകാനുണ്ടായ സാഹചര്യം എന്നും ഗണേഷ് കുമാര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. കുടുംബപ്രശ്നമാണെന്ന് ഭാര്യ ബിന്ദു പറഞ്ഞപ്പോഴാണ് പൊലീസ് മടങ്ങിപ്പോയതെന്നും ഗണേഷ് കുമാര്‍ അറിയിച്ചുവെന്നാണ് വിവരം. തുടര്‍ന്നാണ് രാജി വേണ്ടെന്ന് മുഖ്യമന്ത്രി അനുമാനത്തിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്.
ബിന്ദുവിന്റെ വെളിപ്പെടുത്തലിനു പിന്നാലെ സംഭവം വിവാദമായതോടെ, മന്ത്രി ഗണേഷ് കുമാര്‍ ഇന്നലെ ഇടതുമുന്നണി നേതാക്കളെ വിളിച്ച് തന്റെ നിലപാട് വിശദീകരിച്ചിരുന്നു. ഇതിനുശേഷമാണ് ബിന്ദുവിന്റെ സഹോദരിയെ വിളിച്ചത്. തുടര്‍ന്ന് ബിന്ദുമേനോനോട് സംസാരിച്ച ഗണേഷ് കുമാര്‍, സംഭവിച്ചതിലെല്ലാം ക്ഷമാപണം നടത്തി. തുടര്‍ന്നാണ് പരാതിയുമായി മുന്നോട്ടു പോകാനില്ലെന്നും, പ്രശ്നം അവസാനിച്ചെന്നും ബിന്ദു മേനോന് അറിയിച്ചത്.
അതേസമയം, ഒത്തുതീര്‍പ്പിലൂടെ പ്രശ്നം അവസാനിക്കില്ലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. മന്ത്രി ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പത്തനാപുരത്ത് പ്രതിഷേധിച്ചു. ഗണേഷ് കുമാറിന്റെ ഓഫീസിലേക്കായിരുന്നു മാര്‍ച്ച്. പൊലീസ് ബാരിക്കേഡ് വെച്ച് പ്രതിഷേധിച്ചു. എന്നാല്‍ ബലംപ്രയോഗിച്ച് ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് പൊലീസ് ലാത്തിവീശി. ഇതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു.


by Midhun HP News | Mar 10, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ഏഷ്യ ബുക്ക്സ് ഓഫ് റെക്കോർഡ്, ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡ്, കലാം വേൾഡ് റെക്കോർഡ് എന്നീ നേട്ടങ്ങൾ കൈവരിച്ചിരിക്കുകയാണ് ആറ്റിങ്ങൽ സ്വദേശി 6വയസ്സുകാരനായ ഹർഷത് കെ.
2 വർഷം 7 മാസം പ്രായമുള്ളപ്പോൾ ലോകപ്രശസ്തമായ 109 സ്മാരകങ്ങളുടെയും അവയുടെ സ്ഥലങ്ങളുടെയും പേരുകൾ, കേരളത്തിലെ 14 ജില്ലകൾ, ഇന്ത്യൻ യൂണിയൻ പ്രദേശങ്ങൾ, അവയുടെ തലസ്ഥാനങ്ങൾ, ഇൻവെന്റർസ്, ഇന്ത്യൻ സംസ്ഥാനങ്ങൾ, അവയുടെ തലസ്ഥാനങ്ങൾ, വിരലുകൾ, ആഭ്യന്തര അവയവങ്ങൾ, ഭൂഖണ്ഡങ്ങൾ, സമുദ്രങ്ങൾ, ഇന്റെർണൽ ഓർഗൻസ്, 10 വിഷ്ണു അവതാരങ്ങൾ ഹിന്ദിയിൽ 1 മുതൽ 20 വരെയുള്ള സംഖ്യകൾ എണ്ണുകയും കുറച്ച് പൊതുവിജ്ഞാന ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്തു. ഇതിന് 2022 ഓഗസ്റ്റ് 25-ന് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സ് നേടി സൂപ്പർ ടാലന്റഡ് കിഡ് എന്ന പദവിയും സ്വന്തമാക്കി.
പീരിയോഡിക് ടേബിൾ 1 മിനിറ്റ് 11 സെക്കൻഡിൽ കാണാതെ പറഞ്ഞു വേൾഡ് റെക്കോർഡ് കാറ്റഗറിയിലും ഹർഷത് റെക്കോർഡ് കരസ്ഥമാക്കിയിട്ടുണ്ട്.
ആറ്റിങ്ങൽ മാർക്കറ്റ് റോഡിൽ (Vvmra 131b Mr lane) ഡെന്റൽ ഡോക്ടറായ പ്രിയദർശിനിയുടെയും (പ്രിയ ഡെന്റൽ കെയർ, ആറ്റിങ്ങൽ), എൻജിനീയർ കർപ്പഗ സെൽവന്റെയും മകനാണ് ഹർഷത്.


by Midhun HP News | Mar 10, 2026 | Latest News, കേരളം
ആലുവ: ട്രെയിന്‍ യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്ന രീതിയില്‍ റീല്‍സ് എടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച രണ്ടു പേര് പിടിയില്‍. കോലഞ്ചേരി സ്വദേശികളായ ജിസ്മോന് (20), കിരണ്‍ (29) എന്നിവരെയാണ് ആലുവ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞയാഴ്ച ബംഗളൂരുവില്‍നിന്നുവന്ന ട്രെയിനിലായിരുന്നു യുവാക്കളുടെ റീല്‍സ് ചിത്രീകരണം. സോഷ്യല്‍ മീഡിയയില്‍ കാഴ്ചക്കാരെ കൂട്ടാനായി പലരീതിയില്‍ യാത്രക്കാരെ കബളിപ്പിക്കുന്ന രീതിയിലായിരുന്നു റീല്‍സ് ചിത്രീകരിച്ചത്. യാത്രക്കാര്‍ റെയില്‍വേ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. പ്രതികളെ പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു.


Recent Comments