കല്ലമ്പലത്ത് മാരക മയക്കുമരുന്നുമായി യുവതിയും യുവാവും പിടിയിൽ

കല്ലമ്പലത്ത് മാരക മയക്കുമരുന്നുമായി യുവതിയും യുവാവും പിടിയിൽ

കല്ലമ്പലം: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി കല്ലമ്പലത്ത് യുവതിയും യുവാവും പിടിയിൽ. ദീർഘദൂര സ്വകാര്യ ടൂറിസ്റ്റ് ബസ്സിൽ നിന്നും വന്നിറങ്ങിയ യുവതി അടക്കമുള്ള രണ്ടുപേരാണ് പിടിയിലായത്.

ചെറിയന്നിയൂർ താന്നിമൂട് കൊടിവിളാകത്ത് ദീപു (24), ചെറുന്നിയൂർ താന്നിമൂട് രാജാമണിയിൽ അഞ്ജന(30) എന്നിവരാണ് തിരുവനന്തപുരം റൂറൽ ജില്ലാ ഡാൻസാഫ് ടീമിന്റെ പിടിയിലായത്.

ഇപ്പോൾ പിടിയിലായ ദീപുവിൻറെ പെൺ സുഹൃത്തായ അഞ്ജനയാണ് മയക്കുമരുന്ന് കടത്തിയതിന്റെ മുഖ്യ ആസൂത്രക എന്ന് പോലീസ് അറിയിച്ചു. ഏതാനും ദിവസങ്ങളായി നിരീക്ഷണത്തിൽ ആയിരുന്ന ഇവരെ ഡാൻസാഫ് ടീം തന്ത്രപൂർവ്വം പിന്തുടർന്ന് പിടികൂടുകയായിരുന്നു.

ബാംഗ്ലൂരിൽ നിന്നും വന്ന ടൂറിസ്റ്റ് ബസ്സിൽ കല്ലമ്പലത്ത് ഇറങ്ങി വർക്കലയ്ക്ക് പോകാൻ നിൽക്കവേയാണ് ഡാൻസാഫ് ടീം പിടികൂടിയത്. പിടിയിലായ ദീപു വർക്കല പോലീസിൽ നേരത്തെയും സമാന കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ഇവരുടെ ദേഹ പരിശോധന നടത്തിയതിൽ നിന്നും 25 ഗ്രാം തൂക്കം വരുന്ന രാസ ലഹരി വസ്തുവായ് എം ഡി എം എ കണ്ടെടുത്തു.ജില്ലാ റൂറൽ ഡാൻസാഫ് എസ്.ഐ മാരായ സഹിൽ, ബിജു. ദിലീപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിന്തുടർന്ന് പിടികൂടിയത്.

ആലംകോട് ഗവ.എൽപി.എസ്.ന്റെ വാർഷികാഘോഷം ‘കൊട്ടും പാട്ടും 2k25’ഫെബ്രുവരി 18നു

ആലംകോട് ഗവ.എൽപി.എസ്.ന്റെ വാർഷികാഘോഷം ‘കൊട്ടും പാട്ടും 2k25’ഫെബ്രുവരി 18നു

ആലംകോട് ഗവ.എൽപി.എസ്.ന്റെ 115-ാമത് വാർഷികാഘോഷം ‘കൊട്ടും പാട്ടും 2k25′ ഫെബ്രുവരി 18 ചൊവ്വാഴ്‌ച രാവിലെ 10 മണിമുതൽ ആലംകോട് ഹാരിസൺ പ്ലാസ്സയിൽവച്ച് നടത്തുന്നു. വൈകുന്നേരം 4 മണിക്ക് ആറ്റിങ്ങൽ നഗരസഭചെയർപേഴ്‌സൺ അഡ്വ.എസ്. കുമാരിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ ആറ്റിങ്ങൽ എം.എൽ.എ. ഒ.എസ്.അംബിക ഉദ്ഘാടനം നിർവ്വഹിക്കും. ചടങ്ങിൽ ആറ്റിങ്ങൽ എം.പി. അടൂർപ്രകാശ് മുഖ്യാതിഥിയാകും.

ആഘോഷത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികളുടെ സർഗ്ഗപരിപാടികൾ, സ്‌കൂൾ മാഗസിൻ, സ്‌കൂൾ പത്രം പ്രകാശനം, ഒന്നാംക്ലാസ്സ’ കൂട്ടുകാരുടെ കൈയ്യെഴുത്ത് പ്രകാശനം, പാഠ്യപാഠ്യാനുബന്ധപ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച കുട്ടികൾക്ക് മൊമൻറോ വിതരണം എന്നിവയും സംഘടിപ്പിക്കും.

നാളെ മുതലാണ് മാറ്റം… ടോള്‍ പ്ലാസകളിലൂടെ പോകുന്നവര്‍ ശ്രദ്ധിക്കൂ

നാളെ മുതലാണ് മാറ്റം… ടോള്‍ പ്ലാസകളിലൂടെ പോകുന്നവര്‍ ശ്രദ്ധിക്കൂ

നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എന്‍പിസിഐ) പുറത്തുവിട്ട പുതിയ ഫാസ്റ്റ് ടാഗ് നിയമങ്ങള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് ടോള്‍ നിരക്കിന്റെ ഇരട്ടി തുകയാകും ഈടാക്കുക. മാറ്റത്തെ കുറിച്ച് അറിഞ്ഞിരിക്കുന്നത് ടോളുകളിലൂടെയുടെയുള്ള യാത്ര എളുപ്പമാക്കുന്നതോടൊപ്പം പിഴയടക്കമുള്ള ശിക്ഷകള്‍ ഒഴിവാക്കാനും സഹായിക്കും
പ്രധാന മാറ്റങ്ങള്‍ ഇവയാണ്, വാഹനങ്ങളിലെ ഫാസ്റ്റ് ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ ഇടപാട് നടത്താനാകില്ല. ബാലന്‍സ് ഇല്ലാതിരിക്കുക, കെവൈസി പൂര്‍ത്തിയാകാത്ത സാഹചര്യങ്ങള്‍, ചേസിസ് നമ്പറും വാഹനത്തിന്റെ രജിസ്റ്റര്‍ നമ്പറും തമ്മില്‍ വ്യത്യാസമുണ്ടാകുക തുടങ്ങിയ ഘട്ടങ്ങളില്‍ ഫാസ്റ്റ് ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടാം.

ടോള്‍ ബൂത്ത് എത്തുന്നതിന് 60 മിനിറ്റ് മുമ്പ് ഫാസ്റ്റ് ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അവസാന നിമിഷം റീച്ചാര്‍ജ് ചെയ്യാന്‍ സാധിക്കില്ല. ഫാസ്റ്റ് ടാഗ് സ്‌കാന്‍ ചെയ്ത് 10 മിനിറ്റിന് ശേഷമാണ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടുന്നതെങ്കിലും ഇടപാട് റദ്ദാക്കപ്പെടും. ടോള്‍പ്ലാസ കടന്ന് 10 മിനിറ്റിന് ശേഷം റീച്ചാര്‍ജ് ചെയ്താല്‍ ഈടാക്കിയ പിഴ ഒഴിവാക്കാവുന്നതാണ്.

നിയമങ്ങള്‍ തെറ്റിച്ചാല്‍ ‘176 കോഡ്’ നേരിടേണ്ടി വന്നേക്കാമെന്നാണ് മുന്നറിയിപ്പ്. ഫാസ്റ്റ്ടാഗ് വഴിയുള്ള പണമടയ്ക്കല്‍ നിരസിക്കല്‍ അല്ലെങ്കില്‍ തടയല്‍ എന്നാണ് 176 കോഡ് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിന് യാത്ര തുടങ്ങുന്നതിന് മുമ്പ് തന്നെ നിങ്ങളുടെ ഫാസ്റ്റ് ടാഗ് സജീവമാണെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.

ഫാസ്റ്റ് ടാഗ് സജീവമാണെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.
ഫാസ്റ്റ് ടാഗ് പോര്‍ട്ടല്‍ ഉപയോഗിച്ച് സ്റ്റാറ്റസ് അറിയാന്‍ സാധിക്കും. ഔദ്യോഗിക പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് നിങ്ങളുടെ വിവരങ്ങള്‍ നല്‍കി സ്റ്റാറ്റസ് പരിശോധിക്കുക. നിങ്ങളുടെ ഫാസ്റ്റ്ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ ഗതാഗത വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

കൊയ്ത്തുത്സവം കാണാൻ ആറ്റിങ്ങൽ ഡയറ്റ് സ്കൂളിലെ കുട്ടികൾ എത്തി

കൊയ്ത്തുത്സവം കാണാൻ ആറ്റിങ്ങൽ ഡയറ്റ് സ്കൂളിലെ കുട്ടികൾ എത്തി

മണമ്പൂർ ഗ്രാമപഞ്ചായത്ത് ചാത്തമ്പറ തെഞ്ചേരികോണം ഏലായിലെ കൊയ്ത്തുത്സവം കാണാൻ ആറ്റിങ്ങൽ ഡയറ്റ് സ്കൂളിലെ കുട്ടികൾ എത്തി. ഉദ്ഘാടനം ആറ്റിങ്ങൽ എം എൽ എ ഒ എസ് അംബിക നിർവഹിച്ചു. മണമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നഹാസ് അദ്ധ്യക്ഷനായി. കൃഷി സ്റ്റാറ്റിസ്റ്റിക് വകുപ്ഉദ്യോഗസ്ഥർ, ഗോപാലകൃഷ്ണൻ നായർ, ഡോ. സ്റ്റാർലി, വിജയകുമാർ, ഡയറ്റ്അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

മസ്തകത്തിന് മുറിവേറ്റ കൊമ്പന്റെ ചികിത്സ: ആനയെ കോടനാട് ആനക്കൊട്ടിലിലേക്ക് മാറ്റും

മസ്തകത്തിന് മുറിവേറ്റ കൊമ്പന്റെ ചികിത്സ: ആനയെ കോടനാട് ആനക്കൊട്ടിലിലേക്ക് മാറ്റും

തൃശൂർ: മസ്തകത്തിന് മുറിവേറ്റ കാട്ടാനയെ പിടികൂടുന്നതിനുള്ള കുങ്കിയാനയെ അതിരപ്പിള്ളിയില്‍ എത്തിച്ചു. വയനാട്ടില്‍ നിന്ന് ഭരത് എന്ന കുങ്കിയാനയെയാണ് എത്തിച്ചത്. കാട്ടാനയെ ബുധനാഴ്ച മയക്കുവെടിവയ്ക്കുമെന്നാണ് വനംവകുപ്പ് അറിയിച്ചു. വനംവകുപ്പ് കാട്ടാനയെ നിരീക്ഷിച്ച് വരികയാണ്. കാട്ടാന തീറ്റയും വെള്ളവും എടുക്കുന്നുണ്ടെങ്കിലും ക്ഷീണം ഉള്ളതായാണ് കാണുന്നത്.

ശനിയാഴ്ച രാവിലെ കാലടി പ്ലാന്റേഷന്‍ വെറ്റിലപ്പാറ ഏഴാറ്റുമുഖം റോഡില്‍ നിലയുറപ്പിച്ച കാട്ടാന ഗതാഗതം തടസപ്പെടുത്തിയിരുന്നു. മയക്കുവെടിവച്ച് പിടിച്ചശേഷം ആനയെ കോടനാട് ആനക്കൊട്ടിലിലേക്ക് മാറ്റും. കോടനാട് അഭയാരണ്യ കേന്ദ്രത്തില്‍ കൂടിന്റെ നിര്‍മാണത്തിനു വേണ്ടി ദേവികുളം ഫോറസ്റ്റ് ഡിവിഷനില്‍ നിന്ന് യൂക്കാലിമരങ്ങള്‍ മുറിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

ആന ജനവാസമേഖലയിലേക്ക് നീങ്ങുന്നതും ആശങ്കയാണ്. പതിനെട്ടാം ബ്ലോക്കിലെ ക്വാര്‍ട്ടേഴ്സുകള്‍ക്ക് പിറകിലുള്ള തോട്ടില്‍ ചെളിവാരി ശരീരത്തേക്ക് എറിഞ്ഞ് മണിക്കൂറുകളോളം നിന്നു. തൊഴിലാളികള്‍ ബഹളംവെച്ചതിനെത്തുടര്‍ന്ന് പ്ലാന്റേഷന്‍ എണ്ണപ്പനത്തോട്ടത്തിലേക്ക് കയറിപ്പോയി. ആനയെ മയക്കുവെടിവച്ച് ചികിത്സിക്കുക റിസ്‌കാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എങ്കിലും ചികിത്സ നല്‍കാന്‍ തന്നെയാണ് വനം വകുപ്പിന്റെ തീരുമാനം. നേരത്തേ മയക്കിയശേഷം മുറിവില്‍ മരുന്നു വച്ചിരുന്നെങ്കിലും മുറിവ് പഴുത്ത് പുഴുവരിച്ചനിലയില്‍ ആനയെ കണ്ടെത്തുകയായിരുന്നു.

ഡിജിറ്റൽ റീ സർവെ പ്രവർത്തനങ്ങൾ മൂന്നാംഘട്ടത്തിലേക്ക്.

ഡിജിറ്റൽ റീ സർവെ പ്രവർത്തനങ്ങൾ മൂന്നാംഘട്ടത്തിലേക്ക്.

കേരളത്തെ കൃത്യതയോടെയും ശാസ്ത്രീയമായും ഭൂമി അളക്കുന്നതിനും ഭാവി സർവെ – ഭൂരേഖ പരിപാലന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ച ഡിജിറ്റൽ റീ സർവെ പ്രവർത്തനങ്ങൾ മൂന്നാംഘട്ടത്തിലേക്ക്.

ഭൂവിവരങ്ങൾ ഉപയോഗപ്പെടുത്താൻ ആരംഭിച്ച ഡിജിറ്റൽ റീ സർവെ പ്രവർത്തനങ്ങളിൽ ഗണ്യമായ പുരോഗതിയുണ്ടായി. രണ്ടു ഘട്ടങ്ങളിലായി നടന്നുവരുന്ന ഡിജിറ്റൽ റീ സർവെയിൽ ഇതുവരെ 6.02 ലക്ഷം ഹെക്ടർ ഭൂമിയലധികം അളന്നുകഴിഞ്ഞു.

ഒന്നാംഘട്ടത്തിൽ സർവെ ആരംഭിച്ച 200 വില്ലേജുകളിലെയും രണ്ടാം ഘട്ടത്തിൽ സർവെ ആരംഭിച്ച 203 വില്ലേജുകളിലെ 47 വില്ലേജുകളിലെയും സർവെ പൂർത്തീകരിച്ച് സർവെ അതിരടയാള നിയമത്തിലെ 9 (2) പ്രഖ്യാപനം പ്രസിദ്ധീകരിച്ചു. ഒന്നും രണ്ടും ഘട്ടങ്ങളിലായി 44.73 ലക്ഷം ലാൻഡ് പാർസലുകളാണ് അളവ് പൂർത്തിയാക്കിയത്. മൂന്നാംഘട്ടത്തിലെ 200 വില്ലേജുകളിലാണ് ഇപ്പോൾ ഡിജിറ്റൽ സർവേ തുടക്കമാകുന്നത്.