by Midhun HP News | Feb 11, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സ്ത്രീശക്തി SS 454 (Sthree Sakthi SS 454 Lottery Result) ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു.പത്തനംതിട്ടയിൽ വിറ്റ SU 838612 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ കരുനാഗപ്പള്ളിയിൽ വിറ്റ SW 891940 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.
ഇന്ന് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 40 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://statelottery.kerala.gov.inൽ ഫലം ലഭ്യമാകും.
Consolation Prize Rs.8,000/-
SN 838612
SO 838612
SP 838612
SR 838612
SS 838612
ST 838612
SV 838612
SW 838612
SX 838612
SY 838612
SZ 838612
3rd Prize Rs.5,000/-
0416 0948 1127 2243 3497 4067 4392 4855 5844 5887 5973 6365 7125 7193 7252 8959 9072 9425
4th Prize Rs.2,000/-
2293 2851 2909 3704 4019 5044 5099 7213 8261 9870
5th Prize Rs.1,000/-
0017 0161 0788 1973 3105 3598 3609 3744 4163 4811 5414 6047 6576 6834 7375 7700 7936 8593 8804 9156
6th Prize Rs.500/-
0077 0145 0321 0345 0373 0780 0970 1060 1087 1332 1334 1396 1624 1950 1984 1990 2392 2946 3683 3871 4303 4506 4784 4973 5036 5485 5701 5922 5924 6046 6063 6086 6120 6217 6224 6246 6289 6414 6768 6839 7649 7811 8019 8029 8346 8808 8830 9197 9319 9608 9855 9906
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
by Midhun HP News | Feb 11, 2025 | Latest News, കേരളം
മോഹൻലാൽ – സത്യൻ അന്തിക്കാട് കൂട്ടുകെട്ടിലെത്തുന്ന ചിത്രമാണ് ഹൃദയപൂർവം. ഇന്നലെ ചിത്രത്തിന്റെ പൂജയും നടന്നിരുന്നു. ഇതിന്റെ വിഡിയോകളും ഫോട്ടോകളുമൊക്കെ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറിക്കൊണ്ടിരിക്കുകയാണ്. പൂജ ചടങ്ങിലെത്തിയ മോഹൻലാലിന്റെ ലുക്കാണ് ആരാധകരുടെ കണ്ണിലുടക്കിയത്. വെള്ള ഷർട്ടും ധരിച്ച് ട്രിം ചെയ്ത താടിയും മുഖത്ത് ഒരു കണ്ണടയുമായി മോഹൻലാൽ പ്രത്യക്ഷപ്പെട്ടപ്പോൾ ആരാധകർ അത് ആവേശമാക്കി.
ചടങ്ങിൽ ഉടനീളം മോഹൻലാലിന്റെ മുഖത്ത് വിരിഞ്ഞ പുഞ്ചിരി ആരാധകർ ആഘോഷമാക്കുകയാണ്. മോഹൻലാലിന്റെ ആ പുഞ്ചിരി തങ്ങൾക്ക് ഏറെ ആവേശം നൽകുന്ന കാര്യമാണെന്ന് പലരും സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ‘നാടോടിക്കാറ്റിലും വരവേൽപ്പിലുമെല്ലാം കണ്ട ലാലേട്ടന്റെ ചിരി വീണ്ടും കാണാൻ കഴിഞ്ഞു’ എന്നാണ് ചിലർ കുറിച്ചത്. ‘ഒരു ചിരി കൊണ്ട് സോഷ്യൽ മീഡിയയിൽ ഇളക്കിമറിച്ച്’ എന്നും ചിലർ കുറിച്ചിട്ടുണ്ട്.
പത്ത് വർഷങ്ങൾക്കിപ്പുറം മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂർവം. 2015 ല്‍ പുറത്തെത്തിയ ‘എന്നും എപ്പോഴും’ ആണ് ഈ കൂട്ടുകെട്ടിലെ അവസാന ചിത്രം. മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ഇരുപതാമത്തെ സിനിമ കൂടിയാണ് ഹൃദയപൂര്‍വം. മാളവിക മോഹനനാണ് സിനിമയിലെ നായിക. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും ചിത്രത്തിൽ പ്രവർത്തിക്കുന്നുണ്ട്.
by Midhun HP News | Feb 11, 2025 | Latest News, കേരളം
കൊച്ചി: പാതിവില തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് പ്രതി അനന്തു കൃഷ്ണന്റെ പേഴ്‌സണല്‍ ഡയറിയില്‍ എല്ലാ വിവരങ്ങളും ഉണ്ടെന്ന് കോണ്‍ഗ്രസ് നേതാവും അനന്തുവിന്റെ നിയമോപദേശകയുമായ ലാലി വിന്‍സെന്റ്. മൂവാറ്റുപുഴയിലെ കേസ് വ്യാജമാണ്. ഏഴരക്കോടിയെന്ന കണക്ക് എങ്ങനെ വന്നുവെന്നും പണം നല്‍കിയവരെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും അനന്തു കൃഷ്ണന്‍ സൂക്ഷിച്ചിട്ടുണ്ടെന്നും ലാലി വിന്‍സെന്റ് പറഞ്ഞു.
കേസില്‍ അനന്തുകൃഷ്ണന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മൂവാറ്റുപഴ ജ്യൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മാറ്റിവച്ചു. 71 ലക്ഷം രൂപ പരാതിക്കാര്‍ക്ക് നല്‍കിയിരുന്നതായും നിലവില്‍ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കേസില്‍ ആരോപണം നേരിടുന്ന ലാലി വിന്‍സെന്റാണ് കോടതിയില്‍ ഹാജരായത്.
‘അനന്തുവിന്റെ അക്കൗണ്ടിലേക്ക് പൈസയിട്ടുവെന്ന് യാതൊരു തെളിവുമില്ലാതെ കളവായി പറഞ്ഞ ഒരു എഫ്‌ഐആര്‍ ആണ് ഇത്. പൊലീസ് എടുത്ത കേസില്‍ വലിയ വലിയ അനാസ്ഥകളുണ്ട്. പ്രമീളയും റെജിയും പറയുന്ന സൊസൈറ്റിയുടെ കണക്ക് നോക്കുമ്പോള്‍ അവര്‍ക്ക് ആകെ തിരിച്ചുകൊടുക്കാനുള്ളത് 55 ലക്ഷം മാത്രമാണ്. ഏഴരക്കോടിയുടെ കണക്ക് എവിടെ നിന്നാണ് വന്നതെന്ന് അവര്‍ തന്നെ തെളിയിക്കേണ്ടി വരും. അനന്തുകൃഷ്ണന്റെ അക്കൗണ്ട് വളരെ സുതാര്യവും സത്യസന്ധവുമാണ്. കിട്ടിയ പണത്തില്‍ നിന്ന് ബിസിനസ് ചെയ്തതിന്റെ കണക്ക് ഉണ്ട്’ ലാലി വിന്‍സെന്റ് പറഞ്ഞു
‘അനന്തുകൃഷ്ണന്‍ പുറത്തിറങ്ങിയാല്‍ സിഎസ്ആര്‍ ഫണ്ടിന്റെ കാര്യത്തിലും എന്‍ജിഒ പ്രൊജക്ടറ്റിന്റെ കാര്യത്തിലും വലിയ കമ്പനികളുമായി ബന്ധപ്പെട്ട് സിഎസ്ആര്‍ ഫണ്ട് കൊണ്ടുവരാന്‍ ശ്രമിക്കും. അയാള്‍ ഇത് നന്നായി പഠിച്ചിട്ടുണ്ട്. സിഎസ്ആര്‍ ഫണ്ടിനെ കുറിച്ച് നന്നായി അറിയാവുന്ന ഒരാള്‍ അനന്തുവാണ്. റെജി എന്ന വ്യക്തിക്ക് എങ്ങനെയാണ് ഏഴരക്കോടി ജനറേറ്റ് ചെയ്ത് ഇടാന്‍ സാധിക്കുക. അനന്തുകൃഷ്ണന്‍ എന്നയാളുടെ പേഴ്‌സണല്‍ അക്കൗണ്ടില്‍ ഒരുരൂപ പോലും റെജി ഇട്ടിട്ടില്ല. ആരും ഇട്ടിട്ടില്ല’ ലാലി വിന്‍സെന്റ് പറഞ്ഞു.
by Midhun HP News | Feb 11, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് പകല്‍ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ തൊഴില്‍ സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍. വെയിലത്ത് ജോലിയെടുക്കുന്ന എല്ലാ തൊഴിലാളികള്‍ക്കും ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്ന് മണി വരെ വിശ്രമം അനുവദിക്കണമെന്ന് ലേബര്‍ കമ്മീഷണറുടെ ഉത്തരവില്‍ പറയുന്നു. തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതിനുള്ള സാഹചര്യം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഫെബ്രുവരി 11 മുതല്‍ മെയ് 10 വരെയാണ് തൊഴില്‍ സമയത്തില്‍ നിയന്ത്രണം. തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്ന് മണി വരെ വിശ്രമം അനുവദിച്ച് ജോലിസമയം രാവിലെ ഏഴുമണി മുതല്‍ വൈകുന്നേരം ഏഴുമണി വരെയുള്ള സമയത്തിനുള്ളില്‍ എട്ടു മണിക്കൂറായി നിജപ്പെടുത്തി. ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിക്കുന്ന തരത്തിലും പുനഃക്രമീകരിച്ചതായും ഉത്തരവില്‍ പറയുന്നു.
സമുദ്രനിരപ്പില്‍ നിന്ന് 3000 അടിയില്‍ കൂടുതല്‍ ഉയരമുള്ള സൂര്യാഘാതത്തിന് സാധ്യതയില്ലാത്ത മേഖലകളെ ഈ ഉത്തരവിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി. പുനഃക്രമീകരിച്ച തൊഴില്‍സമയം അനുസരിച്ചാണ് തൊഴിലാളികള്‍ ജോലി ചെയ്യുന്നത് എന്ന് ഉറപ്പാക്കാന്‍ പരിശോധന നടത്തുന്നതാണെന്നും ലേബര്‍ കമ്മീഷണര്‍ ഉത്തരവില്‍ വ്യക്തമാക്കി.
by Midhun HP News | Feb 11, 2025 | Latest News, ദേശീയ വാർത്ത
ബ്രസീലിൽ നടന്ന ലേലത്തിൽ 40 കോടി രൂപയ്ക്ക് വിറ്റഴിക്കപ്പെട്ട ഇന്ത്യൻ ഇനമായ നെല്ലൂർ പശു, ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടി. ലോകത്ത് ഏറ്റവും കൂടുതൽ വിലയ്ക്ക് വിറ്റു പോയതിനാണ് റെക്കോർഡ്. വിയറ്റിന–19 എന്നു പേരുള്ള ഈ നെല്ലൂർ പശുവിന്റെ ഭാരം 1101 കിലോഗ്രാം ആണ്. സാധാരണ നെല്ലൂർ പശുക്കളുടെ രണ്ടു മടങ്ങ് ഭാരമാണ് വിയറ്റിന- 19നു ഉള്ളത് എന്നാണ് വിദഗ്ദർ പറയുന്നത്. 53 മാസം പ്രായമുള്ള വിയറ്റിന- 19 ന്റെ സുന്ദരമായ വെളുത്ത രോമങ്ങൾ, അയഞ്ഞ ചർമ്മം, മുതുകത്തെ ഹമ്പ് എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. നേരത്തെ , ടെക്സാസിലെ ഫോർട്ട് വർത്തിൽ നടന്ന “ചാമ്പ്യൻ ഓഫ് ദി വേൾഡ്” മത്സരത്തിൽ വിയറ്റിന-19 മിസ് സൗത്ത് അമേരിക്ക കിരീടവും നേടിയിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള കാളകളും പശുക്കളും മത്സരിക്കുന്ന മിസ് യൂണിവേഴ്സ് ശൈലിയിലുള്ള കന്നുകാലി മത്സരമാണിത്.
ഉഷ്ണമേഖലാ കാലാവസ്ഥയുമായി പൊരുത്തപ്പെടാനുള്ള കഴിവിനും രോഗ പ്രതിരോധത്തിനും പേരു കേട്ട ഇനമാണ് നെല്ലൂർ പശുക്കൾ. അതു കൊണ്ട് തന്നെ വിയറ്റിന -19 ൻ്റെ ഭ്രൂണങ്ങൾക്ക് ബ്രീഡിംഗിനായി ആഗോളതലത്തിൽ ഉയർന്ന ഡിമാൻഡാണ്. ലോകത്തു നെല്ലൂർ പശുക്കളെ ഏറ്റവുമധികം ഉൽപാദിപ്പിക്കുന്നത് ബ്രസീലിലാണ്. യുഎസ്, മെക്സിക്കോ ഉൾപ്പെടെ ഒട്ടേറെ രാജ്യങ്ങളിലേക്കു കയറ്റുമതിയുമുണ്ട്.
by Midhun HP News | Feb 11, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് മാര്‍ച്ച് ഒന്ന് മുതൽ വാഹനങ്ങളുടെ ആര്‍സി ബുക്കുകള്‍ പൂര്‍ണമായും ഡിജിറ്റലാകും. ആര്‍സി ബുക്കുകള്‍ പ്രിന്‍റ് എടുത്ത് നൽകുന്നതിന് പകരമാണ് ഡിജിറ്റലായി നൽകുന്നത്. വാഹനം വാങ്ങി മണിക്കൂറുകള്‍ക്കുള്ളിൽ രജിസ്ട്രേഷൻ പൂര്‍ത്തിയാക്കി പരിവാഹൻ വെബ്സൈറ്റിൽ നിന്നും ആര്‍സി ബുക്ക് ഡൗണ്‍ലോഡ് ചെയ്യാനാകും.മാര്‍ച്ച് ഒന്ന് മുതൽ ആര്‍സി ബുക്കുകള്‍ ഡിജിറ്റലാകുന്നതോടെ പ്രത്യേക നിര്‍ദേശങ്ങളും ഗതാഗത വകുപ്പ് നൽകുന്നുണ്ട്. ഫെബ്രുവരി മാസത്തിനുള്ളിൽ എല്ലാ വാഹന ഉടമകളും ആര്‍സി ബുക്കുമായി ഫോണ്‍ നമ്പറുകള്‍ ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്നും ഗതാഗത കമ്മീഷണര്‍ എച്ച് നാഗരാജു പറഞ്ഞു. ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന ഫോണ്‍ നമ്പറുകളാണ് നൽകേണ്ടതെന്നും ഓൺലൈൻ വഴി സ്വന്തമായോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ നമ്പറുകല്‍ അപ്ഡേറ്റ് ചെയ്യാമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു.
Recent Comments