സംസ്ഥാനത്ത് ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 സെല്‍ഷ്യസ് മുതല്‍ 3 സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.

സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചു. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്. പൊതുജനങ്ങള്‍ സുരക്ഷാ നിര്‍ദേശങ്ങളും പാലിക്കണമെന്നാണ് നിര്‍ദേശം.

* പകല്‍ 11 മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.

* പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

* നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.

* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.

* പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒആര്‍എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

* മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

ഇന്ത്യൻ റെയിൽവേയിൽ 642 ഒഴിവുകൾ; ലക്ഷങ്ങൾ ശമ്പളം; വേ​ഗം അപേക്ഷിച്ചോളൂ

ഇന്ത്യൻ റെയിൽവേയിൽ 642 ഒഴിവുകൾ; ലക്ഷങ്ങൾ ശമ്പളം; വേ​ഗം അപേക്ഷിച്ചോളൂ

ഇന്ത്യൻ റെയിൽവേയിൽ ജോലി നേടാൻ അവസരം. ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. ജൂനിയർ മാനേജർ (ഫിനാൻസ്), എക്‌സിക്യൂട്ടീവ് (സിവിൽ), എക്‌സിക്യൂട്ടീവ് (ഇലക്ട്രിക്കൽ), എക്‌സിക്യൂട്ടീവ് (സിഗ്‌നൽ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ), മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് തസ്തികകളിലാണ് നിയമനം നടക്കുന്നത്.

ആകെ 642 ഒഴിവുകളാണുള്ളത്. ഉദ്യോഗാർഥികൾക്ക് ഫെബ്രുവരി 16 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തിക & ഒഴിവ്
ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്.
ജൂനിയർ മാനേജർ (ഫിനാൻസ്), എക്‌സിക്യൂട്ടീവ് (സിവിൽ), എക്‌സിക്യൂട്ടീവ് (ഇലക്ട്രിക്കൽ), എക്‌സിക്യൂട്ടീവ് (സിഗ്‌നൽ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ), മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് റിക്രൂട്ട്‌മെന്റ്.

ആകെ 642 ഒഴിവുകൾ.

ജൂനിയർ മാനേജർ (ഫിനാൻസ്) = 3 ഒഴിവ്

എക്‌സിക്യൂട്ടീവ് (സിവിൽ) = 36 ഒഴിവ്

എക്‌സിക്യൂട്ടീവ് (ഇലക്ട്രിക്കൽ) = 64 ഒഴിവ്

എക്‌സിക്യൂട്ടീവ് (സിഗ്‌നൽ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ) = 75 ഒഴിവ്

മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് = 464 ഒഴിവ്

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 50,000 രൂപ മുതൽ 1,60,000 രൂപ വരെ ശമ്പളമായി ലഭിക്കും.

പ്രായപരിധി

18 വയസ് മുതൽ 33 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

യോഗ്യത
ജൂനിയർ മാനേജർ (ഫിനാൻസ്)

അംഗീകൃത സി.എ/ സിഎംഎ യോഗ്യത വേണം

എക്‌സിക്യൂട്ടീവ് (സിവിൽ)

Three years Diploma in Civil Engg./ Civil Engg. (Transportation)/ Civil Engg. (Construction Technology)/ Civil Engg. (Public Health)/ Civil Engg. (Water Resource) from a accredited University / Institute with not less than 60% marks.

എക്‌സിക്യൂട്ടീവ് (ഇലക്ട്രിക്കൽ)

Three years Diploma in Electrical / Electronics / Electrical & Electronics/ Power Supply/ Instrumental & Control / Industrial Electronics/ Electronics & Instrumentation / Applied Electronics / Digital Electronics / Instrumentation / Power Electronics /Electronics & Control Systems from a accredited University / Institute with not less than 60% marks.

എക്‌സിക്യൂട്ടീവ് (സിഗ്‌നൽ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ)

Three years Diploma in Electrical & Electronics / Electronics & Communication / Electronics & Telecommunication / Electronics & Instrumentation /Power Electronics / Electrical & Communication / Electronics & Computer / Electronics & Control Systems / Instrumentation Technology / Information Technology / Information & Communication Technology / Information Science and Technology / Rail System and Communication / Electrical / Electronics / Microelectronics / Telecommunication / Communication / Instrumentation / Instrumentation & Control / Computer Engineering / Computer Science & Engineering / Computer Science / Microprocessor from a accredited University / Institute with not less than 60% marks

മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്

പത്താം ക്ലാസ് വിജയം. കൂടെ ഒരു വർഷ അപ്രന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റ്. ഐടി ഐ സർട്ടിഫിക്കറ്റ്.

അപേക്ഷ

താൽപര്യമുള്ള ഉദ്യോഗാർഥികൾ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കുക.

‘പെരുമാതുറയോടുള്ള അവഗണന അവസാനിപ്പിക്കണം’; എസ്.എം.ഷഹീർ

‘പെരുമാതുറയോടുള്ള അവഗണന അവസാനിപ്പിക്കണം’; എസ്.എം.ഷഹീർ

ചിറയിൻകീഴ്: തീരദേശ ഗ്രാമമായ പെരുമാതുറയോടുള്ള ഭരണാധികാരികളുടെ അവഗണന അവസാനിപ്പിക്കണമെന്നും ദുർബല വിഭാഗം എന്ന നിലയിൽ തീരദേശ ഗ്രാമത്തെ ശക്തിപ്പെടുത്തുന്ന പദ്ധതികൾ ആവിഷ്കരിക്കണമെന്നും കോൺഗ്രസ് ചിറയിൻകീഴ് മണ്ഡലം ജനറൽ സെക്രട്ടറി എസ്.എം.ഷഹീർ ആവശ്യപ്പെട്ടു.

പണി പൂർത്തിയായി മാസങ്ങൾ പിന്നിട്ടിട്ടും പെരുമാതുറ മുതലപ്പൊഴി ടൂറിസം പാർക്ക് ഉദ്ഘാടനം ചെയ്യാതെ അനന്തമായി നീട്ടുകയാണ്. കാലങ്ങളായി തുടർന്നു പോരുന്ന അവഗണനകൾക്കെതിരെ പൊതുജനങ്ങളെ സംഘടിപ്പിച്ച് വമ്പിച്ച പ്രക്ഷോഭ പരിപാടികൾ ആസൂത്രണം ചെയ്യുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

യൂത്ത് കോൺഗ്രസ് ചിറയിൻകീഴ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സഹീർ സഫർ, പെരുമാതുറ ഒറ്റപ്പന ബൂത്ത് പ്രസിഡന്റ് നൗഫൽ ബഷീർ, ഒറ്റപ്പന വാർഡ് പ്രസിഡന്റ് ഷാജഹാൻ സെക്രട്ടറി അർഷിദ് അമീർ തുടങ്ങിയവർ പങ്കെടുത്തു.

ഫെബ്രുവരി 14 ശനിയാഴ്ച വൈകിട്ട് ഒറ്റപ്പന ബീച്ചിൽ ‘മഹാത്മാഗാന്ധി കുടുംബ സംഗമം’ സംഘടിപ്പിക്കുമെന്നും ആ പരിപാടിയിൽ വെച്ച് ഇത്തരം കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും കോൺഗ്രസ്സ് ഒറ്റപ്പന വാർഡ് പ്രസിഡന്റ് ഷാജഹാൻ സെക്രട്ടറി അർഷിദ് അമീർ എന്നിവർ പറഞ്ഞു.

ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് കെ.ആർ.അഭയൻ പരിപാടി ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ്‌ സുനിൽ പെരുമാതുറ മുഖ്യപ്രഭാഷണം നടത്തും. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് മാഹിൻ എം കുമാർ, ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ പരിപാടിയിൽ പങ്കെടുക്കും. ചടങ്ങിൽ പ്രദേശത്തെ മുതിർന്ന പാർട്ടി പ്രവർത്തകരെ ആദരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

കല്ലമ്പലത്ത് കശുവണ്ടി ഫാക്ടറിക്കു തീ പിടിച്ചു

കല്ലമ്പലത്ത് കശുവണ്ടി ഫാക്ടറിക്കു തീ പിടിച്ചു

കല്ലമ്പലം ഡീസന്റ് മുക്ക് സ്ഥിതി ചെയ്യുന്ന ശ്രീലക്ഷ്മി കശുവണ്ടി ഫാക്ടറിക്കു ഇന്ന് രാവിലെ 11:30 ഓടെ തീപിടിച്ചു. ആറ്റിങ്ങൽ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ അഖിൽ എസ്സ് ബി യുടെ നേതൃത്വത്തിൽ പൂർണ്ണമായും കെടുത്തി. തീ അടുത്തുള്ള വീട്ടു മുറ്റത്തേക്കും പ്രവർത്തിക്കാതെ നിർത്തിയിട്ടിരുന്ന ഒമിനി വാനിലേക്കും പടർന്നു. വാൻ ഭാഗികമായി കത്തി നശിച്ചു.

പി സുരേന്ദ്രൻ ലക്ഷ്മിഭദ്ര, കടപ്പാക്കട കൊല്ലം എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ളതാണ് ഈ കശുവണ്ടി ഫാക്ടറി. ആറ്റിങ്ങൽ നിലയത്തിലെ ജി ആർ സ്റ്റേഷൻ ഓഫീസർ സജ്ജുകുമാർ, Gr. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ ഉണ്ണികൃഷ്ണൻ.എസ്സ്. എൽ, അമൽജിത്ത്, മനീഷ് ക്രിസ്റ്റഫർ, വിക്രം രാജ്. ബി.,സാൻ. ബി. എസ്സ്, നന്ദഗോപാൽ. വി. ആർ, ഹോം ഗാർഡ് ബിജു. ബി. എസ്സ് എന്നിവർ പങ്കെടുത്തു

വേനൽ കടുത്തതോടെ ആറ്റിങ്ങൽ മേഖലയിൽ തീപ്പിടുത്തം വ്യാപകമായിരിക്കുന്നു. കാട് വൃത്തിയാക്കുന്നതിനു ആളൊഴിഞ്ഞ പറമ്പുകളിൽ ഉച്ചസമയത്തു ഉടമസ്ഥരോ തൊഴിലാളികളോ തീയിടുന്നതും അലക്ഷ്യമായി കത്തുന്ന സിഗരറ്റു കുറ്റി, തീപ്പെട്ടി കൊള്ളി എന്നിവ വലിച്ചെറിയുന്നതും ഒഴിവാക്കാൻ പൊതുജനങ്ങൾ ശ്രെദ്ധിക്കണമെന്ന് അറിയിപ്പും നൽകി

ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവിന് ​ഗുരുതര പരിക്ക്

ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവിന് ​ഗുരുതര പരിക്ക്

പാലക്കാട്: ഉപ്പുംപാടത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. ഉപ്പുംപാടത്ത് താമസിക്കുന്ന ചന്ദ്രികയാണ് മരിച്ചത്. ഭര്‍ത്താവ് രാജനെ ഗുരുതര പരിക്കുകളോടെ തൃശൂര്‍ മെഡിക്കൽ കോളജിലേക്ക് മാറ്റി. തോലന്നൂര്‍ സ്വദേശികളായ ഇവര്‍ രണ്ടാഴ്ചയായി ഉപ്പുംപാടത്ത് വാടകയ്ക്ക് താമസിച്ചു വരുകയാണ്.

വീട്ടിനകത്ത് വെച്ച് പരസ്പരം വഴക്കിട്ടതിനിടെയാണ് സംഭവം. രാജൻ ചന്ദ്രികയെ കത്തി കൊണ്ട് കുത്തുകയായിരുന്നു. ഇതിനു ശേഷം രാജൻ സ്വയം കുത്തി പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. കുടുംബ വഴക്കിനെ തുടര്‍ന്ന് രാജൻ പലപ്പോഴായി ഭാര്യയെ പരിക്കേൽപ്പിച്ചിരുന്നു. താഴത്തെ നിലയിലാണ് ഇവര്‍ പരസ്പരം വഴക്കിട്ടത്.

വീട്ടിനകത്ത് വെച്ച് പരസ്പരം വഴക്കിട്ടതിനിടെയാണ് സംഭവം. രാജൻ ചന്ദ്രികയെ കത്തി കൊണ്ട് കുത്തുകയായിരുന്നു. ഇതിനു ശേഷം രാജൻ സ്വയം കുത്തി പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. കുടുംബ വഴക്കിനെ തുടര്‍ന്ന് രാജൻ പലപ്പോഴായി ഭാര്യയെ പരിക്കേൽപ്പിച്ചിരുന്നു. താഴത്തെ നിലയിലാണ് ഇവര്‍ പരസ്പരം വഴക്കിട്ടത്.

മാരകസിന്തറ്റിക് ലഹരിയുമായി യുവാക്കള്‍ പിടിയില്‍

മാരകസിന്തറ്റിക് ലഹരിയുമായി യുവാക്കള്‍ പിടിയില്‍

തൃശൂര്‍: വാഹനത്തില്‍ ലഹരമരുന്ന് കടത്തിയ സംഭവത്തില്‍ രണ്ട് യുവാക്കള്‍ പിടിയില്‍. കയ്പമംഗലം മതിലകത്ത് വീട്ടില്‍ ഫരീദ്(25), ചെന്ത്രാപ്പിന്നി ഈസ്റ്റ് പുതിയായിക്കാരന്‍ വീട്ടില്‍ സാബിത്ത്(21) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും 13 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

രഹസ്യവിവരത്തെ തുടര്‍ന്ന് വാഹന പരിശോധന നടത്തിയപ്പോള്‍ റിയര്‍ വ്യൂ മിററിന്റെ ഉള്ളില്‍ കടലാസില്‍ പൊതിഞ്ഞു സീപ് ലോക്ക് കവറില്‍ സൂക്ഷിച്ചിരുന്ന നിലയില്‍ മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. പ്രതികളില്‍ ഒരാളായ സാബിതിന് മുമ്പ് മയക്കുമരുന്ന് ഉപയോഗിച്ചതിന് കയ്പമംഗലം പൊലീസ് സ്റ്റേഷനില്‍ കേസ് നിലവിലുണ്ട്.

ബംഗളൂരുവില്‍ നിന്നും റെഡിമെയ്ഡ് വസ്ത്രങ്ങളുടെ ബിസിനസ്സിന്റെ മറവില്‍ വസ്ത്രങ്ങള്‍ വാങ്ങിക്കുവാന്‍ എന്ന വ്യാജേനയാണ് എഡിഎംഎ എത്തിക്കുന്നത്. ഇവര്‍ ആര്‍ക്കൊക്കെയാണ് ലഹരിമരുന്ന് വില്‍പന നടത്തിയതെന്നും, എവിടെ നിന്നാണ് ലഹരി മരുന്ന് കിട്ടിയതെന്നും, ലഹരി മരുന്ന് വാങ്ങുന്നതിന് പ്രതികള്‍ക്ക് ആരൊക്കെയാണ് സാമ്പത്തിക സഹായം ചെയ്യുന്നതെന്നും പൊലിസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

തൃശൂര്‍ റൂറല്‍ ജില്ലാ പൊലിസ് മേധാവി ആ.കൃഷ്ണകുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഡിവൈഎസ്പിമാരായ വി. കെ.രാജു, ഉല്ലാസ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കയ്പമംഗലം പൊലിസ് സ്റ്റേഷന്‍ ഐഎസ്എച്ചഒ ബിജു കെ ആര്‍, എസ്‌ഐ സൂരജ്, എസ്‌ഐ ഷൈന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.