by Midhun HP News | Feb 4, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം : കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് നാല് ജില്ലകളില്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ച് സമുദ്ര സ്ഥിതി പഠന കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക മത്സ്യതൊഴിലാളികളും തീരദേശവാസികകളും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
നാളെ രാവിലെ 5:30 മുതല്‍ വൈകുന്നേരം 5:30 വരെ ഉയര്‍ന്ന തിരമാലകള്‍ക്കുള്ള സാധ്യതയുണ്ടെന്നാണ് സമുദ്ര സ്ഥിതി പഠന കേന്ദ്രം അറിയിച്ചിരിക്കുന്നത്. സംസഥാനത്ത് 0.2 മുതല്‍ 0.6 മീറ്റര്‍ വരെയും തമിഴ്നാട് തീരത്ത് 0.5 മുതല്‍ 0.7 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്. തീരത്തുള്ള ചെറു വള്ളങ്ങളും മത്സ്യബന്ധന യാനകളും കെട്ടി സൂക്ഷിക്കണമെന്നും നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ആറ്റിങ്ങൽ: ചെമ്പകമംഗലം വടക്കതിൽ വീട്ടിൽ ആർ. പ്രഫുല്ലചന്ദ്രൻ നായർ (63) നിര്യാതനായി.
ഭാര്യ: എസ്. ഉഷാകുമാരി
മക്കൾ: ജയറാം. പി. നായർ, പൗർണമി.യു.
മരുമകൾ: ദേവി. എസ്. എം.
by Midhun HP News | Feb 4, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നാവായിക്കുളം തട്ടുപാലത്ത് സ്കൂൾ വിദ്യാർഥികളെ കൊണ്ടുപോവുകയായിരുന്ന വാനിൽ സ്വകാര്യ ബസ് ഇടിച്ചു. വാനിന്‍റെ പിന്നിൽ ബസ് വന്നിടിച്ചതിന്‍റെ ആഘാതത്തിൽ രണ്ട് വിദ്യാർഥികൾക്കും നിരവധി ബസ് യാത്രികർക്കും പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇടിയുടെ ആഘാതത്തിൽ ബസിന്‍റെ മുൻ ഭാഗത്തെ ഗ്ലാസ് പൂർണമായും തകർന്നു വീണു. ഇന്ന് രാവിലെ ഒമ്പതുമണിയോടെയായിരുന്നു സംഭവം. ആയൂർ-ആറ്റിങ്ങൽ റൂട്ടിൽ സർവീസ് നടത്തുന്ന ഹബീബി എന്ന സ്വകാര്യ ബസ് ആണ് റോസ് ഡേയ്ൽ സ്കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ച വാനിന്‍റെ പിന്നിൽ ഇടിച്ച് അപകടമുണ്ടായതെന്ന് കല്ലമ്പലം പൊലീസ് പറഞ്ഞു. പ്രദേശത്ത് വാഹനാപകടം പതിവാണെങ്കിലും യാതൊരു സുരക്ഷാ സംവിധാനങ്ങളും അധിക്യതർ ഒരുക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
by Midhun HP News | Feb 4, 2025 | Latest News, ജില്ലാ വാർത്ത
തോന്നയ്ക്കൽ വിഷ്ണുമംഗലം ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലെ 15-ാംപുന:പ്രതിഷ്ഠാ വാർഷികത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ വച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ഹിന്ദു മതവേദാന്ത സംസ്കൃതപാഠശാലനടത്തിയ പ്രഥമ പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ ക്ഷേത്രതന്ത്രി അനുമോദിച്ചു.
ഉപദേശക സമിതി പ്രസിഡൻ്റ് ആർ.എസ്. വിനോദ്മണി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ വച്ച് ഹിന്ദുമത അദ്ധ്യാത്മിക പ്രഭാഷകൻ തച്ചപ്പള്ളി ശശിധരൻനായർ, ക്ഷേത്രം മേൽശാന്തി പ്രേം പോറ്റി എന്നിവരെ ആദരിച്ചു. സെക്രട്ടറി പ്രസന്നകുമാർ.ജി സ്വാഗതവും സമിതി അംഗം പ്രതീഷ്. പി. നന്ദിയും പറഞ്ഞു.
by Midhun HP News | Feb 4, 2025 | Latest News, ജില്ലാ വാർത്ത
തോന്നയ്ക്കൽ വിഷ്ണുമംഗലം ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലെ 15-ാംപുന:പ്രതിഷ്ഠാ വാർഷികവും പഞ്ചദിന രോഹിണി മഹോത്സവവും 2025 ഫെബ്രുവരി 3 മുതൽ 7 വരെ വരെ നടക്കും. 3 ന് പുന:പ്രതിഷ്ഠാദിനത്തിൽ രാവിലെ 6 മണിയ്ക്ക് സമൂഹ ധന്വന്തരി ഹോമം, കലശപൂജ, കലശാഭിഷേകം, നാഗരൂട്ട് എന്നിവയും നടക്കും. വൈകിട്ട് 5.15 ന് ഭജന, 6.45 ന് നടനം 2025, രാത്രി 8.15 ന് വിൽപ്പാട്ട്.
രണ്ടാം ഉത്സവ ദിവസം 4 ന് രാവിലെ 6.30 മുതൽ ഹരിനാമ കീർത്തനയജ്ഞം, 6.45 ന് നൃത്തനൃത്ത്യങ്ങൾ, 7.45 ന് ആദ്ധ്യാത്മിക പ്രഭാഷണം, 8.45 ന് കുട്ടികളുടെ കലാപരിപാടികൾ.
മൂന്നാം ദിവസമായ 5 ന് രാവിലെ 6.30 മുതൽ അഖണ്ഡനാമജപ യജ്ഞം, 6.45 ന് ലാസ്യധ്വനി, രാത്രി 8.15 ന് കൈകൊട്ടിക്കളിയും ഡാൻസും.
നാലാം ദിവസമായ 6 ന് രാവിലെ മൃത്യുഞ്ജയ ഹോമം, 7.30 ന് ഭാഗവത പാരായണം, 5.30 ന് സമൂഹ നീരാഞ്ജനം, 6.45 ന് തിരുവാതിര, 8.15 ന് ഈശ്വരനാമഘോഷം.
അഞ്ചാം ദിവസം 7 ന് രാവിലെ 6 ന് സമൂഹ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 8.45 ന് സമൂഹ പാൽപ്പായസ പൊങ്കാല, 9.30ന് ആദ്ധ്യാത്മിക പ്രഭാഷണം, വൈകിട്ട് 5.30 ന് കുലവാഴച്ചിറപ്പ് ഘോഷയാത്ര, 6.30.ന് ഹിന്ദു മത ആദ്ധ്യാത്മിക പ്രഭാഷണം, 7.30 ന് ഉരുൾ വഴിപാട്, വീരനാട്യം, 9 മണിയ്ക്ക് നാടകം ലക്ഷ്മണരേഖ. 3 മുതൽ 6 വരെയുള്ള ഉത്സവ ദിവസങ്ങളിൽ പ്രഭാത ഭക്ഷണവും, ഉച്ചയ്ക്ക് അന്നദാനവും സമാപന ദിവസം ഉച്ചയ്ക്ക് സമൂഹസദ്യയും ഉണ്ടായിരിക്കും.
by Midhun HP News | Feb 4, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ക്യാൻസർ രോഗികളുടെ ജീവിത പ്രശ്നങ്ങൾക്ക് പൊതുസമൂഹം കരുതൽ നൽകണമെന്ന് ഗോകുലം ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻ വൈസ് ചെയർമാൻ ഡോക്ടർ കെ കെ മനോജൻ അഭ്യർത്ഥിച്ചു. ക്യാൻസർ ഡേയോട് അനുബന്ധിച്ച് ശ്രീ ഗോകുലം ഹെൽത്ത് ആൻഡ് കെയർ മാർക്കറ്റിംഗ് ഡിപ്പാർട്ട്മെന്റ്, ഓങ്കോളജി ഡിപ്പാർട്ട്മെന്റും ചേർന്നു സംഘടിപ്പിച്ച പരിപാടിയിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു ഡോ കെ കെ മനോജൻ.
ക്യാൻസർ രോഗികൾക്ക് വേണ്ടിയുള്ള കേരള സർക്കാരിന്റെ ആരോഗ്യമാനന്ദം പദ്ധതിയിൽ ശ്രീ ഗോകുലം മെഡിക്കൽ കോളേജും ജിജി ഹോസ്പിറ്റലിലും ഭാഗമാകുമെന്ന് ഡോക്ടർ മനോജൻ പറഞ്ഞു.
ക്യാൻസർ രോഗം സ്ഥിതീകരിച്ച ഒരാളെയും ബന്ധുക്കളും സുഹൃത്തുക്കളും ഒറ്റപ്പെടുത്തുകയോ മനോവീര്യം നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തരുതെന്നും ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ജുലാൽ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പൊതുസമൂഹത്തെ ആഹ്വാനം ചെയ്തു.
കാൻസർ ചികിത്സ തേടി രോഗമുക്തത നേടിയ നാൽപ്പതിലധികം പേരെ ചടങ്ങിൽ വൈസ് ചെയർമാൻ ഡോ മനോജനും, ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ജുലാലും ചേർന്ന് ആദരിച്ചു.
രോഗമുക്തരായവരുടെയും, ഗോകുലം മെഡിക്കൽ വിദ്യാർഥികളുടെയും നഴ്സിംഗ് കോളേജ് വിദ്യാർത്ഥികളുടെയും, പാരാമെഡിക്കൽ കോളേജ് വിദ്യാർഥികളുടെയും നൃത്ത സംഗീത പരിപാടികളും ഉണ്ടായിരുന്നു.
ക്യാൻസർ അനുബന്ധിച്ച് ഗോകുലം മെഡിക്കൽ കോളജിൽ നിന്ന് വെഞ്ഞാറമൂട് ബസ്റ്റാൻഡ് വരെ സ്കൂട്ടർ റാലിയും വെഞ്ഞാറമൂട് ബസ്റ്റാൻഡിൽ ഫ്ലാഷ് മോവും വിദ്യാർത്ഥികളുടെ വക ഉണ്ടായിരുന്നു. മുഖ്യ അതിഥിയായിപ്രശസ്ത ഗായിക അവനി വെഞ്ഞാറമൂട് പങ്കെടുത്തു.
ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ഡീൻ ഡോ ചന്ദ്രമോഹൻ, സൂപ്രണ്ട് ഡോ കൃഷ്ണ, നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ലെഫ്റ്റനന്റ് കേണൽ മീരാ പിള്ള, ഡോ പി വി ബെന്നി, ഡോ പി പി അൻസാർ, ഡോ അനില ട്രീസ്സാ തുടങ്ങിയവർ പ്രസംഗിച്ചു.
Recent Comments