by Midhun HP News | Jan 8, 2025 | Latest News, ജില്ലാ വാർത്ത
അത്ഭുതപ്പെടുത്തുന്ന ഓർമ്മശക്തിയും ബുദ്ധിയും കൊണ്ട് ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടം പിടിച്ച 22 മാസം മാത്രം പ്രായമുള്ള ആരാധ്യയ്ക്ക് ആദരമൊരുക്കി തലസ്ഥാനം. മണികണ്ഠേശ്വരം റോക്ക് ഗാർഡൻസ് ശ്രീകൃഷ്ണയിൽ സുരേഷിൻ്റെയും നിഷയുടെയും മകളാണ് എം.എസ്. ആരാധ്യ. പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ സംസ്ഥാന ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിൻ്റെ സർട്ടിഫിക്കറ്റും ബാഡ്ജും മെഡലും ആരാധ്യയ്ക്ക് കൈമാറി. പ്രസ് ക്ലബ് സെക്രട്ടറി എം.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. സാഹിത്യകാരൻ പിരപ്പൻകോട് മുരളി, നഗരസഭാ കൗൺസിലർ നന്ദഭാർഗവ്, എം.എസ്. നിഷ എന്നിവർ സംസാരിച്ചു.
ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിൻ്റെ സർട്ടിഫിക്കറ്റ് സംസ്ഥാന ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ആരാധ്യയ്ക്ക് കൈമാറി. പ്രസ് ക്ലബ് സെക്രട്ടറി എം.രാധാകൃഷ്ണൻ, സാഹിത്യകാരൻ പിരപ്പൻകോട് മുരളി, എം.എസ്. നിഷ, കൗൺസിലർ നന്ദഭാർഗവ് എന്നിവർ പങ്കെടുത്തു.
by Midhun HP News | Jan 8, 2025 | Latest News, ജില്ലാ വാർത്ത
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിന്ദി ഉപന്യാസ മത്സരത്തിൽ തുടർച്ചയായി മൂന്നാം തവണയും എ ഗ്രേഡ് ലഭിച്ചു എം.എസ്.പി എച്ച്.എസ്.എസ് ലെ വിദ്യാർത്ഥി എ.അനന്യ ഗോപു. എം.എസ്.പിയിൽ നിന്ന് ഇൻസ്പെക്ടറായി റിട്ടയർ ചെയ്ത എസ്.ഗോപകുമാരൻ നായരുടെയും, എം.എസ്.പി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ എച്ച്.എം ടി.ജി.അനിതയുടെയും മകളാണ്. കലാനികേതന്റെ ഉപഹാരം മംഗലപുരം എസ് എച്ച് ഒ കെ.ഹേമന്ത്കുമാറും, കെ പി ആർ എ, കലാനികേതൻ ചെയർമാൻ എം. എ ലത്തീഫ് എന്നിവർ ചേർന്ന് ആദരിച്ചു.
by Midhun HP News | Jan 8, 2025 | Latest News, ജില്ലാ വാർത്ത
അമ്മയുടെയും മകളുടെയും നൃത്ത സന്ധ്യ ശ്രദ്ദേയമായി. ചെമ്പകമംഗലം കുടവൂർ ശിവ ക്ഷേത്രത്തിലാണ് ആലിയാരുകോണം കൈലാസത്തിൽ സസുനാ തമ്പിയും മകൾ സ്വാതി എസ്സും കൂടി നൃത്ത സന്ധ്യ അവതരിപ്പിച്ചത്. മകൾ സ്വാതി 5 വർഷമായി നൃത്തം പഠിച്ചുവരുകയാണ്. അമ്മയുടെ അരങ്ങേറ്റം കൂടിയായിരുന്നു. സുധീർ ഭർത്താവും സ്വാതിഷ് മകനുമാണ്. വിജു ശങ്കർ എന്ന അധ്യാപകന്റെ കീഴിലാണ് ഇരുവരും നൃത്തം അഭ്യസിക്കുന്നത്.
by Midhun HP News | Jan 8, 2025 | Latest News, കേരളം
കൊച്ചി: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം നേതാക്കള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ അടക്കം നാലു പ്രതികളാണ് സിബിഐ കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
ശിക്ഷാ വിധി റദ്ദാക്കണമെന്നാണ് അപ്പീലിലെ ആവശ്യം. കെ വി കുഞ്ഞിരാമന്‍, മണികണ്ഠന്‍, ഭാസ്‌കരന്‍, രാഘവന്‍എന്നിവരാണ് സിബിഐ കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.കേസില്‍ അഞ്ചുവര്‍ഷം തടവുശിക്ഷയാണ് ഇവർക്ക് സിബിഐ കോടതി വിധിച്ചത്. കുറ്റകൃത്യം നടത്തിയ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ നിന്നും മോചിപ്പിച്ചതാണ് ഇവര്‍ക്കെതിരായ കേസ്.
പെരിയ ഇരട്ടക്കൊല കേസില്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒന്നു മുതല്‍ എട്ട് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. ഗൂഢാലോചനയില്‍ പങ്കെടുത്ത 10, 15 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം തടവു ശിക്ഷ വിധിച്ചു. 10 പ്രതികൾക്കും രണ്ടു ലക്ഷം രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്. 2019 ഫെബ്രുവരി 17 രാത്രി 7. 45 ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും രാഷ്ട്രീയ വൈരാഗ്യം മൂലം സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി എന്നാണ് കേസ്.
by Midhun HP News | Jan 8, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ആവേശകരമായ ഫോട്ടോ ഫിനിഷിലേക്ക് കടക്കുമ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത് ആര് കപ്പില്‍ മുത്തമിടും എന്നാണ്. മത്സരവേദികളിലെല്ലാം പൊടിപാറും പോരാട്ടമാണ് നടക്കുന്നത്. 117 പവന്‍ സ്വര്‍ണക്കപ്പിന്റെ അവകാശത്തിനായി തൃശൂര്‍, കണ്ണൂര്‍ ജില്ലകള്‍ പൊരിഞ്ഞ പോരാട്ടമാണ് കാഴ്ചവയ്ക്കുന്നത്.
10 മത്സരങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ 965 പോയിന്റുമായി തൃശൂരാണ് ഒന്നാമത്. 961 പോയിന്റുമായി നിലവിലെ ചാമ്പ്യന്‍മാരായ കണ്ണൂരും പാലക്കാടും രണ്ടാം സ്ഥാനത്താണ്. തൊട്ടു പിന്നില്‍ 959 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്ത് ഉണ്ട്. കണ്ണൂര്‍ മുന്‍വര്‍ഷത്തെ ചാമ്പ്യന്മാരാണ്. കോഴിക്കോടും പാലക്കാടുമായിരുന്നു രണ്ടും മൂന്നും സ്ഥാനത്ത്. ആകെയുള്ള 249 ഇനങ്ങളില്‍ പത്തുമത്സരം മാത്രമാണ് പൂര്‍ത്തിയാകാനുള്ളത്. ചൊവ്വാഴ്ച ഉച്ചയോടെ ഇരുന്നൂറിലേറെ ഇനങ്ങളില്‍ മത്സരം പൂര്‍ത്തിയായി. സമാപനദിവസമായ ബുധനാഴ്ച പകല്‍ രണ്ടോടെ മത്സരങ്ങള്‍ പൂര്‍ത്തിയാകും. നാലിന് സ്വര്‍ണക്കപ്പ് വേദിയിലെത്തും. നടന്മാരായ ടൊവിനോ തോമസും ആസിഫ് അലിയും മുഖ്യാതിഥികളാകും.
സ്‌കൂളുകളില്‍ ആലത്തൂര്‍ ഗുരുകുലം ഹയര്‍ സെക്കന്ററി സ്‌കൂള്‍ വ്യക്തമായ ലീഡോടെ ഒന്നാം സ്ഥാനത്താണ്. തിരുവനന്തപുരം കാര്‍മെല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ രണ്ടാം സ്ഥാനത്തും മാനന്തവാടി എംജിഎംഎസ്എസ് മൂന്നാം സ്ഥാനത്തുമുണ്ട്. അവസാന ദിനമായ ഇന്ന് ഹയര്‍ സെക്കന്ററി വിഭാഗം ആണ്‍ കുട്ടികളുടെ നാടോടി നൃത്തം, ഹൈസ്‌കൂള്‍ വിഭാഗം വഞ്ചിപ്പാട്ട്, ട്രിപ്പിള്‍ ജാസ്, ഹൈസ്‌ക്കൂള്‍ വിഭാഗം കഥാ പ്രസംഗം തുടങ്ങിയ മത്സരങ്ങള്‍ ഉണ്ട്.
by Midhun HP News | Jan 7, 2025 | Latest News, കേരളം
പത്തനംതിട്ട: നഴ്‌സിങ് വിദ്യാര്‍ഥി അമ്മു സജീവ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ കോളജ് പ്രിന്‍സിപ്പലിനും വൈസ് പ്രിന്‍സിപ്പലിനും സസ്‌പെന്‍ഷന്‍. ചുട്ടിപ്പാറ എസ്എംഇ നഴ്‌സിങ് കോളജ് പ്രിന്‍സിപ്പല്‍ എന്‍. അബ്ദുള്‍ സലാമിനെയും സൈക്യാട്രി അധ്യാപകന്‍ സജിയെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്.
നവംബര്‍ 15ന് ആയിരുന്നു സംഭവം. തിരുവനന്തപുരം അയിരൂപ്പാറ സ്വദേശി അമ്മു എസ്. സജീവിനെ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അമ്മുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. പൊലീസിന് നല്‍കിയ മൊഴിയില്‍ അമ്മുവിന്റെ സഹപാഠികളായ അലീനയ്ക്കും അഷിതയ്ക്കും അഞ്ജനയ്ക്കുമെതിരെ പിതാവ് ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്യ്തിരുന്നു. പിന്നീട് പത്തനംതിട്ട കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.
Recent Comments