ആചാരങ്ങള്‍ പാലിക്കാന്‍ കഴിയുന്നവര്‍ ക്ഷേത്രത്തില്‍ പോയാല്‍ മതി; കെബി ഗണേഷ് കുമാര്‍

ആചാരങ്ങള്‍ പാലിക്കാന്‍ കഴിയുന്നവര്‍ ക്ഷേത്രത്തില്‍ പോയാല്‍ മതി; കെബി ഗണേഷ് കുമാര്‍

തിരുവന്തപുരം: ഓരോ ക്ഷേത്രത്തിലും ഓരോ ആചാരമുണ്ടെന്നും അതില്‍ മാറ്റം വരുത്തണമോയെന്നത് തന്ത്രിയാണ് തീരുമാനിക്കേണ്ടതെന്നും മന്ത്രി കെബി ഗണേഷ് കുമാര്‍. അതില്‍ ഭരണാധികാരികള്‍ക്ക് നിര്‍ദേശമുണ്ടെങ്കില്‍ തന്ത്രിയുമായി കൂടിയാലോചിക്കാം. ക്ഷേത്രാചാരങ്ങള്‍ പാലിക്കാന്‍ കഴിയുന്നവര്‍ ക്ഷേത്രത്തില്‍ പോയാല്‍ മതിയെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

‘ഓരോ ക്ഷേത്രത്തിനും ഓരോ ആചാരമുണ്ട്. അത് തീരുമാനിക്കുക ക്ഷേത്രത്തിലെ തന്ത്രിമാരാണ്. ഭരണാധികാരികള്‍ക്ക് ഒരുമാറ്റം വേണമെന്നുണ്ടെങ്കില്‍ തന്ത്രികളുമായി ചര്‍ച്ച ചെയ്‌തോ, അല്ലെങ്കില്‍ ദേവപ്രശ്‌നം വച്ചുനോക്കിയോ തീരുമാനിക്കാം. അതാണ് ഹിന്ദുക്ഷേത്രങ്ങളിലെ രീതി. ഏത് മതത്തിലായാലും ഓരോ ദേവലായത്തിനും അതിന്റെതായ ആചാരമുണ്ട്. അതനുസരിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. അല്ലെങ്കില്‍ അങ്ങോട്ടു പോകണ്ട’- ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ക്ഷേത്രത്തില്‍ ഷര്‍ട്ട് ധരിച്ച് കയറുന്നതില്‍ അഭിപ്രായം പറയാനില്ലെന്ന് രമേശ് ചെന്നിത്തല കോഴിക്കോട്ട് പറഞ്ഞു. അതാത് മതസാമുദായിക സംഘടനകള്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കട്ടെ. അത്തരം വിവാദങ്ങളിലേക്ക് പോകാന്‍ തങ്ങളാരും ഉദ്ദേശിക്കുന്നില്ല. അതൊക്കെ മതസാമദായിക നേതാക്കള്‍ തീരുമാനിക്കേണ്ടതാണ്. കോണ്‍ഗ്രസിന് ഏതെങ്കിലും ഒരു മതത്തോട് പ്രത്യേക പ്രീണനമോ, അകല്‍ച്ചയോ ഇല്ല. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുകയെന്നതാണ് സമീപനം. അത് തുടരുമെന്നും ചെന്നിത്തല പറഞ്ഞു.

അതിജീവനത്തിന്റെ നേര്‍സാക്ഷ്യമെന്ന് മുഖ്യമന്ത്രി; തലസ്ഥാന നഗരയില്‍ ആഘോഷത്തിന്റെ അഞ്ചു ദിനങ്ങള്‍

അതിജീവനത്തിന്റെ നേര്‍സാക്ഷ്യമെന്ന് മുഖ്യമന്ത്രി; തലസ്ഥാന നഗരയില്‍ ആഘോഷത്തിന്റെ അഞ്ചു ദിനങ്ങള്‍

തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ കൗമാരകലാമേളയായ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തലസ്ഥാന നഗരിയില്‍ തിരിതെളിഞ്ഞു. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് തിരിതെളിച്ച് ഉദ്ഘാടനം നിര്‍വഹിച്ചത്. ഇത്തവണത്തെ കലോത്സവം അതിജീവനത്തിന്റെ നേര്‍സാക്ഷ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ചരിത്രത്തില്‍ ആദ്യമായി തദ്ദേശീയ ജനതയുടെ അഞ്ച് നൃത്ത് രൂപങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ കലാസാംസ്‌കാരിക രംഗത്തെ സംബന്ധിച്ച് വലിയ നഷ്ടം സംഭവിച്ച വര്‍ഷമാണ് കടന്നുപോയിരിക്കുന്നത്. എംടി വാസുദേവന്‍ നായര്‍ വിടവാങ്ങിയ വര്‍ഷമാണ് കടന്നുപോയത്. എല്ലാവര്‍ഷവും അദ്ദേഹത്തിന്റെ കലാസൃഷ്ടികള്‍ക്ക് വ്യത്യസ്തമായ വ്യാഖ്യാനമുണ്ടാകുന്ന വേദിയാണ് സ്‌കൂള്‍ കലോത്സവം. കേരളത്തെ ആകെ ദുഃഖത്തിലാഴ്ത്തിയ വയനാട് ഉരുള്‍പൊട്ടല്‍ ഉണ്ടായത് കഴിഞ്ഞ വര്‍ഷമാണ്. അതിന്റെ സാഹചര്യത്തില്‍ അവിടുത്തെ കുട്ടികള്‍ക്ക് പഠനം മുടങ്ങുന്ന സാഹചര്യമുണ്ടായി. അതിനെ മറികടക്കാനുള്ള സത്വര നടപടികളിലുടെ അവരെ നമുക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞു. ആ ദുരന്തത്തെ അതിജീവിച്ച വെള്ളാര്‍മല സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഇന്ന് ഈ വേദിയില്‍ സംഘനൃത്തം അവതരിപ്പിക്കുകയാണ് ആ നിലയ്ക്ക് കലാപ്രകടനം എന്നതിലുപരി അതിജീവനനത്തിന്റെ കൂടി നേര്‍ക്കാഴ്ചയാവുകയാണ് ഈ കലോത്സവ വേദി.

വലിയ ഒരു പാരമ്പര്യത്തിന്റെ ഇങ്ങേയറ്റത്തെ കണ്ണികളാവുകയാണ് കലോത്സവത്തില്‍ പങ്കെടുക്കുന്ന ഓരോ കുട്ടിയും. കലോത്സവവേദികളില്‍ മാറ്റുരച്ച നിരവധി പ്രതിഭകളില്‍ കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളില്‍ പിന്നിട് തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ആ ബൃഹത് പാരമ്പര്യം ഉള്‍ക്കൊണ്ടുവേണം ഈ കലോ്ത്സവങ്ങളില്‍ പങ്കെടുക്കാനെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ നാടിന്റെ സാംസ്‌കാരിക ഉന്നമനത്തിനായി നാളെ ഈ സമൂഹത്തെ ഒന്നടങ്കം മുന്നില്‍ നിന്ന് നയിക്കേണ്ടവരാണ് നിങ്ങള്‍ ഓരോരുത്തരും. ആ ബോധ്യത്തോടെയുള്ള ഈ കലോത്സവത്തിലെ പങ്കാളിത്തമാണ് വിജയത്തെക്കാള്‍ വലിയ നേട്ടം. ആതിരിച്ചറിവോടെ പങ്കെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയട്ടെ.

മനുഷ്യര്‍ പൊതുവെ ഉത്സവപ്രിയരാണ്. ജീവിത ദുരന്തങ്ങളെ അഭിമൂഖികരിക്കുമ്പോള്‍ പോലും ജീവിതം ഒരു ഉത്സവമാക്കുന്നതിനെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍ സൂക്ഷിക്കുന്നവരാണ്. അത്തരം സ്വപ്‌നങ്ങളാണ് വലിയ ജനകീയ വിപ്ലവങ്ങള്‍ക്കും സാമൂഹികമാറ്റങ്ങള്‍ക്കും വഴിവച്ചിട്ടുള്ളതെന്നതിന് ലോകചരിത്രത്തില്‍ നിരവധി ഉദാഹരണങ്ങളുണ്ട്. പഠനപക്രിയയ്ക്ക് പുറത്തുള്ള സംഗതിയാണ് കലാസാഹിത്യരംഗത്തെ പ്രവര്‍ത്തനങ്ങളെന്ന കാഴ്ചപ്പാടിന് മാറ്റം വന്നിട്ടുണ്ട്. കേവലം വൈജ്ഞാനിക വികാസം മാത്രമല്ല മറിച്ച് കുട്ടിയുടെ കലാപരവും കായികവുമായ കഴിവുകളുടെയും വ്യക്തിത്വത്തിന് തന്നെയും സര്‍വതലസ്പര്‍ശിയായ വികാസമാണ് വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസത്തിന്റെ

അഭിവാജ്യഘടകമാണ് കലാസാഹിത്യപ്രവര്‍ത്തനങ്ങളുടം അതിന്റെ മൂര്‍ത്തിഭാവമായ ഇത്തരം മേളകളും. ഓരോവിദ്യാര്‍ഥിയിലും അന്തര്‍ലീനമായിരിക്കുന്ന കലാകാരനെ ഉണര്‍ത്തിയെടുക്കാനുള്ള പ്രക്രിയകൂടിയാകണം വിദ്യാഭ്യാസം. കുട്ടികളിലെ കലാപരമായ ശേഷികളെ മാത്രമല്ല അവരുടെ നന്മകളെ കൂടി പ്രകാശിപ്പിച്ചെടുക്കാന്‍ കഴിയണം.

ചുരുക്കത്തില്‍ ഒരുമനുഷ്യന്റെ പൂര്‍ണമായ ജീവിത്തെ അഭിസംബോധന ചെയ്യുന്നതാവണം വിദ്യാഭ്യാസമെന്ന പക്രിയ. രോഗാതുരമായ മനസിനെ ചികിത്സിക്കാന്‍ ഏറ്റവും ഉത്തമമായ ഒഔഷധം കലയാണ്. മനുഷ്യരാശിക്ക് നഷ്ടമാകുന്ന നന്മ കലയിലൂടെ വീണ്ടെടുക്കാനാകും. വിദ്യാഭ്യസത്തില്‍ കലയ്ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നതിലൂടെ വ്യക്തികളുടെ ക്രിയാത്മകത വര്‍ധിപ്പിക്കാന്‍ സാധിക്കും. ജീവിതത്തെ കൂടുതല്‍ ജീവിതയോഗ്യമാക്കാന്‍ സാധിക്കും. തളരാതെ അതീജിവിക്കാന്‍ വേണ്ട മനോബലം കൂടി കലാരംഗത്തേക്ക് കടക്കുന്നവര്‍ ആര്‍ജിക്കേണ്ടതുണ്ട്. കലോത്സവ വേദികള്‍ കിടമത്സരങ്ങളുടെയും തര്‍ക്കങ്ങളുടെ വേദിയാകാറുണ്ട്. അത് ഉണ്ടാവാതിരിക്കാന്‍ കലാപരമായ കഴിവുകളുടെ പ്രകാശനത്തിന് കൈവരുന്ന അവസരമായി ഇതിനെ കാണാന്‍ എല്ലാവരും ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

റിജിത്ത് വധക്കേസ്: 9 ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷാവിധി ചൊവ്വാഴ്ച

റിജിത്ത് വധക്കേസ്: 9 ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷാവിധി ചൊവ്വാഴ്ച

കണ്ണൂര്‍: കണ്ണപുരത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 9 ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. 2005 ഒക്ടോബര്‍ മൂന്നിനാണ് റിജിത്ത് കൊല്ലപ്പെട്ടത്. ശിക്ഷ ചൊവ്വാഴ്ച വിധിക്കും.

കേസില്‍ ആകെ പത്ത് പ്രതികളാണുണ്ടായിരുന്നത്. അതില്‍ മൂന്നാം പ്രതി അജേഷ് വിചാരണയ്ക്കിടെ മരിച്ചു. ബാക്കിയുള്ള ഒമ്പത് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.

2005 ഒക്ടോബറില്‍ രാത്രി ഒമ്പത് മണിയോടു കൂടിയാണ് റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം നടന്നുവരുന്ന സമയത്ത് ക്ഷേത്രത്തിന് സമീപത്ത് വെച്ച് മാരകായുധങ്ങളുമായി ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. ആ സമയത്ത് ഒപ്പമുണ്ടായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായിരുന്ന നികേഷ്, വികാസ്, വിമല്‍ എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. കേസുമായി ബന്ധപ്പെട്ട് 29 സാക്ഷികളെയാണ് വിസ്തരിച്ചത്. ഒപ്പം 59 രേഖകളും 50 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. ക്ഷേത്രത്തില്‍ ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്. 2005 ഒക്ടോബര്‍ രണ്ടാം തിയതി തര്‍ക്കമുണ്ടാവുകയും മൂന്നാം തിയതി റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.

ടവർ സ്ഥാപിക്കുന്നതിനെതിരെ വൻ പ്രതിഷേധം

ടവർ സ്ഥാപിക്കുന്നതിനെതിരെ വൻ പ്രതിഷേധം

കണിയാപുരം ജാവ കോട്ടേജിൽ ജനങ്ങൾ തിങ്ങി താമസിക്കുന്ന ഭാഗത്ത് പുതുതായി സ്ഥാപിക്കാൻ ഒരുങ്ങുന്ന മൊബൈൽ ടവർ ആൾതാമസം കുറഞ്ഞ ഭാഗത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആക്ഷൻ കൗൺസിൽ നടത്തിയ പ്രതിഷേധ സമരം കലാനികേതൻ, കെ പി ആർ എ പ്രസിഡന്റ് എം എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ആക്ഷൻ കമ്മിറ്റി അംഗങ്ങൾ നിസാം കടവിളാകം, സൈഫുദ്ദീൻ, നാസർ. ടി, റഹീം സാർ അനിൽ, കബീർ ആലായി തുടങ്ങിയവർ സംസാരിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് നാളുകൾ പങ്കെടുത്തു.

യുവതിയെ പിന്തുടർന്നെത്തി ബലാത്സം​ഗം ചെയ്യാൻ ശ്രമം; യുവാവ് അറസ്റ്റിൽ

യുവതിയെ പിന്തുടർന്നെത്തി ബലാത്സം​ഗം ചെയ്യാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: സാധനം വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന അതിഥിത്തൊഴിലാളിയായ യുവതിയെ പിന്തു‌ടർന്നെത്തി. വീടിനുള്ളിൽ അതിക്രമിച്ചു കയറി യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു. പ്രതി പിടിയിൽ. മേനംകുളം കൽപ്പന കോളനിയിൽ പുതുവൽ പുത്തൻവീട്ടിൽ 41 കാരനായ മാനുവൽ ആണ് പോലീസി​ന്റെ പിടിയിലായത്. കടന്നുപിടിക്കുന്നതിനിടയിൽ കുതറിയോടിയ യുവതി നിലത്തുവീണ് കൈക്ക് ഗുരുതരമായി പരിക്കേറ്റു. യുവതിയുടെ പരാതിയിൽ കഠിനംകുളം പൊലീസാണ് പ്രതിയെ പിടികൂടിയത്.

രണ്ടുദിവസം മുമ്പായിരുന്നു സംഭവം. കടയിൽ നിന്നും സാധനം വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയുടെ പിന്നാലെ പോയ പ്രതി വീട്ടിനുള്ളിലേക്ക് അതിക്രമിച്ച് കയറി യുവതിയെ കടന്നുപിടിക്കുകയായിരുന്നു. കുതറി ഓടിയ യുവതി താഴേക്ക് വീണ് കൈക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കാര്യം തിരക്കിയപ്പോൾ ജോലി ചെയ്ത ശമ്പളം വാങ്ങാൻ വന്നതാണെന്ന് മാനുവൽ പറഞ്ഞ് ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു.

തുടർന്നായിരുന്നു യുവതി കഠിനംകുളം പൊലീസിൽ പരാതി നൽകിയത്. ബൈക്കിന്‍റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ടെക്നോപാർക്കിലെ പൂന്തോട്ടത്തിലെ തൊഴിലാളിയാണ് അറസ്റ്റിലായ മാനുവൽ. ടെക്നോപാർക്കിൽ വെച്ചാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.

പ്രൗഢി കുറയാതെ പാറമേക്കാവ് വേല; വെടിക്കെട്ടു കാണാന്‍ തിങ്ങിനിറഞ്ഞ് ജനം

പ്രൗഢി കുറയാതെ പാറമേക്കാവ് വേല; വെടിക്കെട്ടു കാണാന്‍ തിങ്ങിനിറഞ്ഞ് ജനം

തൃശൂര്‍: ആന എഴുന്നള്ളിപ്പിന്റെയും വെടിക്കെട്ട് നിയന്ത്രണത്തിന്റെയും നിയന്ത്രണങള്‍ തീര്‍ത്ത അനിശ്ചിതത്തിനൊടുവില്‍ പാറമേക്കാവ് വേല ആചാര നിറവില്‍ ആഘോഷിച്ചു. പുലര്‍ച്ചെ ഒരു മണിയോടെ നടന്ന വെടിക്കെട്ട് ആസ്വദിക്കാനും മൊബൈലില്‍ പകര്‍ത്താനും നഗരത്തില്‍ ജനം തിങ്ങി നിറഞ്ഞു.

കൊമ്പന്‍ പുതുപ്പള്ളി കേശവന്‍ പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റി. രാവിലെ ചതുശ്ശത നിവേദ്യത്തിനും പ്രസാദ വിതരണത്തിനും ശേഷം ശീവേലി, കളഭാട്ടം, വൈകിട്ട് ചോ റ്റാനിക്കര നന്ദപ്പന്‍ മാരാരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യം, തുടര്‍ന്ന് ഭഗവതിയുടെ കളമെഴുത്തുപാട്ട്, തായമ്പക എന്നിവ നടന്നു. മേല്‍ക്കാവില്‍ ഗുരുതി തര്‍പ്പണത്തിനു ശേഷം കൂര്‍ക്കഞ്ചേരി കളരിയിലേക്കു കോമരം പുറപ്പെട്ടു.

വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് ഒന്‍പത് ആനപ്പുറത്ത് പഞ്ചവാദ്യം അകമ്പടിയോടെ ഭഗവതി എഴുന്ന ള്ളി മണികണ്ഠനാല്‍ തറക്കല്‍ നിന്ന് ശ്രീമൂലസ്ഥഥാനം വരെ കിഴക്കൂട്ട് അനിയന്‍ മാരാരുടെ നേത്യത്വത്തില്‍ പാണ്ടിമേളം അകമ്പടിയായി.മേളം കലാശിച്ച ശേഷം ക്ഷേത്രത്തിലേക്കു ഭഗവതി തിരിച്ചെഴുന്നള്ളി അരിയേറ്, കൂറവലിക്കല്‍, വടക്കും വാതില്‍ ഗുരുതി എന്നിവയോടെ വേല സമാപിച്ചു.

നാളെയാണ് തിരുവമ്പാടി വേല. തിരുവമ്പാടിക്കും വെടിക്കെട്ടിന് തൃശൂര്‍ എഡിഎം അനുമതി നല്‍കിയിട്ടുണ്ട്.