കുടുംബശ്രീ യൂണിറ്റുകൾക്ക് തുണിസഞ്ചി നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു വിദ്യർത്ഥികൾ

കുടുംബശ്രീ യൂണിറ്റുകൾക്ക് തുണിസഞ്ചി നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു വിദ്യർത്ഥികൾ

തോന്നയ്ക്കൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുടുംബശ്രീ യൂണിറ്റുകൾക്ക് തുണിസഞ്ചി നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന മാതൃഭൂമി ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി മുമ്പ് സ്കൂളിൽ കുട്ടികൾക്കു തുണിസഞ്ചി നിർമ്മാണ പരിശീലനം സംഘടിപ്പിച്ചിരുന്നു.

വർക്ക് എക്സ്പീരിയൻസ് അധ്യാപികയായ അനുശ്രീ വി പി യുടെ സാന്നിധ്യത്തിൽ സ്കൂളിൽ നിന്ന് പരിശീലനം ലഭിച്ച കുട്ടികളാണ് കുടുംബശ്രീ യൂണിറ്റിന് പരിശീലനം നൽകിയത്. സ്കൂളിലേ പ്രവർത്തനങ്ങളെ സമൂഹവുമായി ബന്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ പ്രവർത്തനം ചെയ്തത്.

കുടവൂർ വാർഡ് മെമ്പർ തോന്നയ്ക്കൽ രവി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ MPTA പ്രസിഡന്റ്‌ അനില കുമാരി എ ജി സ്വാഗതം പറഞ്ഞു. പ്രഥമാധ്യാപകൻ സുജിത് എസ്,എച്ച് എസ്‌ സീനിയർ അസിസ്റ്റന്റ് ബിന്ദു എൽ എസ്, സീഡ്‌ കോർഡിനേറ്റർ സൗമ്യ,
എസ് ആർ ജി കൺവീനർ ഡ. ദിവ്യ എൽ എന്നിവർ ആശംസകൾ അറിയിച്ചു.

കുടുംബശ്രീ സെക്രട്ടറി സ്വപ്ന നന്ദി രേഖപ്പെടുത്തി. അധ്യാപകരായ മഹേഷ് കുമാർ എം, സന്ധ്യ ജെ, ഹിമ എച്ച് , രമ്യ എൽ, ആർട്ട്‌ അധ്യാപകൻ മഹേഷ് കെ കെ, ലാലി ആർ എന്നിവർ സന്നിഹിതരായിരുന്നു. സീഡ്‌ ക്ലബ്‌ അംഗങ്ങളും അധ്യാപകരും കുടുംബശ്രീ അംഗങ്ങളും ഉൾപ്പെടെ മുപ്പത്തോളം പേർ പരിശീലനത്തിൽ പങ്കെടുക്കുകയും തുണി സഞ്ചി നിർമിക്കുകയും ചെയ്തു.

അന്തർദേശീയ സ്കൂൾ ഗെയിംസ് മത്സരങ്ങൾക്കായുള്ള നാഷണൽ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കു അനുമോദനം നൽകി

അന്തർദേശീയ സ്കൂൾ ഗെയിംസ് മത്സരങ്ങൾക്കായുള്ള നാഷണൽ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കു അനുമോദനം നൽകി

ഭുവനേശ്വറിൽ വച്ച് നടന്ന ദേശീയ സ്കൂൾ ഗെയിംസിൽ കരാട്ടെ മത്സരത്തിൽ കേരളത്തിന് വേണ്ടി വെള്ളിമെഡൽ നേടി. സെർബിയയിൽ വെച്ച് നടക്കുന്ന അന്തർദേശീയ സ്കൂൾ ഗെയിംസ് മത്സരങ്ങൾക്കായുള്ള നാഷണൽ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആറ്റിങ്ങൽ ഗവൺമെന്റ് വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളായ ആലിം, ഫിദ ഹജാത്ത് എന്നിവരെ ആറ്റിങ്ങൽ എംഎൽഎ ഒ. എസ് അംബിക അനുമോദിച്ചു.

സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ പി ടി എ പ്രസിഡന്റ് സന്തോഷ് അധ്യക്ഷത വഹിച്ചു. ഹയർ സെവി എച്ച് എസ് ഇ പ്രിൻസിപ്പാൾ ഹസീനയും നിർവഹിച്ചു. ഹെഡ് മാസ്റ്റർ അനിൽകുമാർ, കായിക അധ്യാപകൻ സുനിൽകുമാർ, അധ്യാപകരായ സുജ സെൽവകുമാരി, ഷൈജാ റാണി, പ്രീത റാണി ബിനു, മുഹമ്മദ് ഷജീർ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ജിമ്മി നന്ദി രേഖപ്പെടുത്തി,

വാട്ടർ അതോറിറ്റി അറിയിപ്പ്

വാട്ടർ അതോറിറ്റി അറിയിപ്പ്

പ്രതിമാസം 15000 ലിറ്ററിൽ താഴെ വെള്ളം ഉപയോഗിക്കുന്ന ഗാർഹിക ബി.പി.എൽ ഉപഭോക്താക്കൾക്ക് കുടി വെള്ളം സൗജന്യമാണ്. അവർ ബന്ധപ്പെട്ട രേഖകൾ സഹിതം അപേക്ഷ പുതുക്കേണ്ടതാണ്.

ആവശ്യമായ രേഖകള്‍
വാട്ടർ ബില്ല്,
കണക്ഷന് നൽകിയ ഫോൺ നമ്പർ,
ബി.പി.എൽ റേഷൻ കാർഡ്
(കുടിശ്ശിക ഉള്ളവർക്ക് അത് അടച്ചശേഷം മാത്രമേ പുതുക്കാനാകൂ, മീറ്റർ ഫാള്‍ട്ട് ഉള്ളവർക്കും അത് മാറ്റിയ ശേഷമേ പുതുക്കാന്‍ സാധിക്കുകയുള്ളൂ)

അവസാന തീയതി : ജനുവരി 31, 2025

ശ്രദ്ധിക്കേണ്ടവ:

പുതുക്കാത്തവർക്ക് ഈ ആനുകൂല്യം നഷ്ടപ്പെടും.
പ്രവർത്തനക്ഷമമായ വാട്ടർ മീറ്റർ ഉള്ള ഉപഭോക്താക്കൾക്ക് മാത്രമേ ബി. പി. എൽ. ആനുകൂല്യം ലഭിക്കുകയുള്ളു.
വാട്ടർ ചാർജ് കുടിശിക ഉള്ള ഉപഭോക്താക്കൾക്ക് ബി. പി. എൽ. ആനുകൂല്യത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല.
(ജനുവരി 31ന് മുമ്പ് കേടായ മീറ്റർ മാറ്റി വയ്ക്കുകയും കുടിശ്ശിക അടക്കുകയും ചെയ്യുന്നപക്ഷം ഉപഭോക്താക്കള്‍ക്ക് ബി.പി.എല്‍ ആനുകൂല്യം നല്‍കുന്നതാണ്.)

കൂടുതല്‍ വിവരങ്ങള്‍ക്ക്: HH Communications, Opp Taluk Hospital, Stadium – Water Authority Road, Valiyakunnu. Mob: 9037452995

പി അനു (37) അന്തരിച്ചു

പി അനു (37) അന്തരിച്ചു

ആറ്റിങ്ങൽ: കൊട്ടിയോട് നന്ദാഭവനിൽ പി അനു (37) (സി.പി.ഐ എം കൊട്ടിയോട് ബ്രാഞ്ച് അംഗം രാജുവിന്റെ മരുമകൻ) അന്തരിച്ചു.

ഭാര്യ: ആർ.ജി വിജി (ജനാധിപത്യ മഹിളാ അസോസിയേഷൻ കൊട്ടിയോട് യൂണിറ്റ് പ്രസിഡന്റ്).
മക്കൾ: എ ദേവനന്ദ, എ ആര്യനന്ദ.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നു മണിക്ക് സ്വവസതിയിൽ

തിരുവനന്തപുരത്ത് കോളജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം; കോളജ് ഉടമയുടേതെന്ന് സംശയം

തിരുവനന്തപുരത്ത് കോളജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം; കോളജ് ഉടമയുടേതെന്ന് സംശയം

രുവനന്തപുരം: കോളേജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാട്-മുല്ലശ്ശേരി റോഡിലുള്ള പി.എ അസീസ് എന്‍ജീനിയറിങ് ആന്‍ഡ് പോളിടെക്നിക് കോളേജിലെ പണി തീരാത്ത ഹാളിനുള്ളിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

കോളജ് ഉടമ മുഹമ്മദ് അബ്ദുള്‍ അസീസ് താഹയുടെതാണ് മൃതദേഹമെന്നാണ് കരുതുന്നത്. കോളജിൽ ഉടമയുടെ മൊബൈൽ ഫോണും കാറും കണ്ടെത്തിയതിനാലാണ് മൃതദേഹം അബ്ദുള്‍ അസീസിന്‍റേത് തന്നെയാണെന്ന് സംശയം പൊലീസ് ഉന്നയിക്കുന്നത്.

പ്രതിഭ എംഎൽഎയുടെ മകനെതിരെ കേസെടുത്ത സംഭവം.. പിന്നാലെ ആലപ്പുഴ ഡെ. കമ്മീഷണറെ സ്ഥലം മാറ്റി

പ്രതിഭ എംഎൽഎയുടെ മകനെതിരെ കേസെടുത്ത സംഭവം.. പിന്നാലെ ആലപ്പുഴ ഡെ. കമ്മീഷണറെ സ്ഥലം മാറ്റി

യു. പ്രതിഭ എംഎൽഎയുടെ മകനെതിരെ കേസെടുത്തതിനു പിന്നാലെ ആലപ്പുഴ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറെ സ്ഥലം മാറ്റി. പി.കെ ജയരാജിനാണ് അടിയന്തര നടപടി. സർവീസിൽനിന്നു വിരമിക്കാൻ അഞ്ചുമാസം ശേഷിക്കെയാണ് മലപ്പുറത്തേക്ക് സ്ഥലം മാറ്റിയത്. കൊല്ലം സ്വദേശിയായ ഇദ്ദേഹം ആലപ്പുഴ ഡെപ്യൂട്ടി കമ്മീഷണറായി ചുമതല ഏറ്റെടുത്ത് മൂന്ന് മാസം തികയും മുൻപാണ് നടപടി.

ഇതിനിടയിൽ, ലഹരിക്കേസുകളിൽ നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ബിനാമി കള്ളുഷാപ്പുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് പ്രതിഭയുടെ മകൻ കനിവിനെതിരെ കഞ്ചാവ് കൈവശംവച്ചതിനു കേസെടുത്തത്. കനിവ് ഉൾപ്പെട്ട സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.