ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം, ഉടന്‍ അപ്‌ഡേറ്റ് ചെയ്യുക

ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം, ഉടന്‍ അപ്‌ഡേറ്റ് ചെയ്യുക

ഡല്‍ഹി: ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. ഗൂഗിള്‍ ക്രോം ബ്രൗസറില്‍ ഒന്നിലധികം സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് അവസരമായി കണ്ട് ഹാക്കര്‍മാര്‍ ഉപയോക്താക്കളെ സൈബര്‍ തട്ടിപ്പിന് ഇരയാക്കിയേക്കാം. അപകടസാധ്യത ഒഴിവാക്കി സുരക്ഷ ഉറപ്പാക്കാന്‍ ഉടന്‍ തന്നെ ബ്രൗസര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സിഇആര്‍ടി-ഇന്‍) മുന്നറിയിപ്പ് നല്‍കി.

വിന്‍ഡോസ്, മാക് എന്നി ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന, 131.0.6778.204/.205ന് മുമ്പുള്ള ഡെസ്‌ക്ടോപ്പ് പതിപ്പുകള്‍ക്കുള്ള ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ക്കും ലിനക്‌സ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന, 131.0.6778.204-ന് മുമ്പുള്ള ഡെസ്‌ക്ടോപ്പ് പതിപ്പുകള്‍ക്കുള്ള ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ക്കുമാണ് അപകട സാധ്യത. ഈ ബ്രൗസറുകള്‍ക്കാണ് സുരക്ഷാവീഴ്ച ഉള്ളത്. അതിനാല്‍ ഉയര്‍ന്ന അപകട സാധ്യതയാണ് കേന്ദ്ര വിവരസാങ്കേതികവിദ്യ മന്ത്രാലയം മുന്നറിയിപ്പായി നല്‍കിയിരിക്കുന്നത്. സുരക്ഷാ പിഴവ് കാരണം ഡെസ്‌ക്ടോപ്പിനായി ഈ വേര്‍ഷനുകളിലുള്ള ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉപയോഗിക്കുന്ന എല്ലാ ഉപയോക്താക്കളുടേയും സെന്‍സിറ്റീവ് വിവരങ്ങള്‍ ചോരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഉപയോക്താക്കള്‍ ഉടന്‍ തന്നെ ബ്രൗസറിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യാന്‍ സിഇആര്‍ടി- ഇന്‍ നിര്‍ദ്ദേശിക്കുന്നു. Windows, Mac ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഡെസ്‌ക്ടോപ്പ് വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ 131.0.6778.204/.205 ലേക്കും ലിനക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഡെസ്‌ക്ടോപ്പ് വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ 131.0.6778.204 ലേക്കും ബ്രൗസറിനെ അപ്‌ഡേറ്റ് ചെയ്യേണ്ടതാണെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കി.

നാളെ മുതല്‍ 20ലേറെ ഫോണുകളില്‍ വാട്‌സ്ആപ്പ് ലഭിക്കില്ല; പട്ടിക ഇങ്ങനെ

നാളെ മുതല്‍ 20ലേറെ ഫോണുകളില്‍ വാട്‌സ്ആപ്പ് ലഭിക്കില്ല; പട്ടിക ഇങ്ങനെ

ഡല്‍ഹി: നാളെ മുതല്‍ ( ജനുവരി 1) 20ലേറെ ആന്‍ഡ്രോയിഡ് ഫോണുകളില്‍ വാട്സ്ആപ്പ് ലഭിക്കില്ല. പഴയ ആന്‍ഡ്രോയിഡ് വേര്‍ഷനുകളിലാകും ഈ പ്രശ്‌നം നേരിടുക. അതായത് ആന്‍ഡ്രോയിഡ് 4.4 അല്ലെങ്കില്‍ കിറ്റ്കാറ്റിലും അല്ലെങ്കില്‍ അതിനു മുമ്പത്തെ ഓപ്പറേറ്റിങ് സിസ്റ്റത്തിലും പ്രവര്‍ത്തിക്കുന്ന ഫോണുകളിലാണ് വാട്സ്ആപ്പ് സേവനം ലഭിക്കാതെ വരുന്നത്. വാട്സ്ആപ്പിനു പുറമെ മറ്റ് മെറ്റ പ്ലാറ്റ്ഫോമുകളായ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയും ഈ ഫോണുകളില്‍ സപ്പോര്‍ട്ട് ചെയ്യില്ല.

വിപണിയിലിറങ്ങി പത്ത് വര്‍ഷത്തിലേറെയായ എല്ലാ ഫോണുകളിലും വാട്സ്ആപ്പ് പ്രവര്‍ത്തനം നിര്‍ത്തില്ല. അഞ്ചോ ആറോ വര്‍ഷം പഴക്കമുള്ളവയില്‍ പഴയതുപോലെ തുടരാനും സാധ്യതയുണ്ട്. വാട്സ്ആപ്പ് സേവനം അവസാനിപ്പിക്കുന്ന പ്രധാന സ്മാര്‍ട്ട്ഫോണുകള്‍ ഇവയാണ്.

സാംസങ് ഗാലക്സി എസ് 3

സാംസങ് ഗാലക്സി നോട്ട് 2

സാംസങ് ഗാലക്സി എയ്സ് 3

സാംസങ് ഗാലക്സി എസ് 4 മിനി

മോട്ടോ ജി (ഫസ്റ്റ് ജെന്‍)

മോട്ടോറോള റേസര്‍ എച്ച്.ഡി

എച്ച്.ടി.സി വണ്‍ എക്സ്

എച്ച്.ടി.സി വണ്‍ എക്സ് പ്ലസ്

എച്ച്.ടി.സി ഡിസയര്‍ 500

എച്ച്.ടി.സി ഡിസയര്‍ 601

എച്ച്.ടി.സി ഒപ്റ്റിമസ് ജി

എച്ച്.ടി.സി നെക്സസ് 4

എല്‍.ജി ജി2 മിനി

എല്‍.ജി എല്‍90

സോണി എക്സ്പീരിയ ഇസഡ്

സോണി എക്സ്പീരിയ എസ്പി

സോണി എക്സ്പീരിയ ടി

സോണി എക്സ്പീരിയ വി

ഓട്ടോറിക്ഷ സ്റ്റേറ്റ് പെർമിറ്റിന് വ്യവസ്ഥയായി; യാത്രക്കാരുമായി സംസ്ഥാനത്ത് എവിടേയും പോകാം

ഓട്ടോറിക്ഷ സ്റ്റേറ്റ് പെർമിറ്റിന് വ്യവസ്ഥയായി; യാത്രക്കാരുമായി സംസ്ഥാനത്ത് എവിടേയും പോകാം

നഗരസഭാ, കോര്‍പ്പറേഷന്‍ പ്രദേശങ്ങളില്‍ നിന്ന് യാത്ര എടുക്കരുതെന്ന നിബന്ധനയോടെ ഓട്ടോറിക്ഷ സ്റ്റേറ്റ് പെര്‍മിറ്റിന് വ്യവസ്ഥയായി. യാത്രക്കാരുമായി സംസ്ഥാനത്ത് എവിടേയും പോകുകയും മടങ്ങുകയും ചെയ്യാം. നഗരപ്രദേശങ്ങളില്‍ യാത്രക്കാരെ ഇറക്കിയാല്‍ കാലിയായി മടങ്ങണം.

അഞ്ചു വര്‍ഷത്തേക്ക് 1500 രൂപയാണ് സംസ്ഥാന പെര്‍മിറ്റ് ഫീസ്. നിലവില്‍ ജില്ലാ പെര്‍മിറ്റിന് 300 രൂപയാണ്. സി.ഐ.ടി.യു. കണ്ണൂര്‍ മാടായി യൂണിറ്റ് നല്‍കിയ അപേക്ഷയില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ചേര്‍ത്ത സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗമാണ് ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാന പെര്‍മിറ്റ് നല്‍കാന്‍ തീരുമാനിച്ചത്. ഇതിനെ ഒരുവിഭാഗം എതിര്‍ത്തതിനെത്തുടര്‍ന്ന് പെര്‍മിറ്റ് വ്യവസ്ഥ കര്‍ശനമാക്കി. ഫീസ് ഉയര്‍ത്തുകയായിരുന്നു.നിലവിലെ ജില്ലാ പെര്‍മിറ്റില്‍ അതിര്‍ത്തി ജില്ലകളിലേക്ക് 20 കിലോമീറ്റര്‍ കടക്കാന്‍ അനുമതിയുണ്ടായിരുന്നു. സംസ്ഥാനം മുഴുവന്‍ യാത്ര ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും മണിക്കൂറില്‍ 50 കിലോമീറ്റര്‍ എന്ന വേഗപരിധി ഉയര്‍ത്തിയിട്ടില്ല.

അറിയിപ്പ്

അറിയിപ്പ്

നാഷണൽ പോസ്റ്റൽ & ആർ. എം. എസ് പെൻഷനേഴ്സ് അസോസിയേഷന്റെ 12-)0 വാർഷിക സമ്മേളനം ജനുവരി 5-)0 തിയതി രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ ആറ്റിങ്ങൽ വെച്ച് വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്നു. ഇതിനു മുന്നോടിയായി നാളെ രാവിലെ 11.30 മണിക്ക് ആറ്റിങ്ങൽ കിഴക്കേ നാലുമുക്ക് എസ്. എസ് പ്ലാസയിൽ ഉള്ള ഐ. എൻ. ടി. യൂ. സി ഓഫീസിൽ പത്ര സമ്മേളനം നടത്തുന്നുവെന്നു സംഘടനഭാരവാഹികൾ അറിയിച്ചു.

കുടുംബശ്രീ യൂണിറ്റുകൾക്ക് തുണിസഞ്ചി നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു വിദ്യർത്ഥികൾ

കുടുംബശ്രീ യൂണിറ്റുകൾക്ക് തുണിസഞ്ചി നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു വിദ്യർത്ഥികൾ

തോന്നയ്ക്കൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുടുംബശ്രീ യൂണിറ്റുകൾക്ക് തുണിസഞ്ചി നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന മാതൃഭൂമി ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി മുമ്പ് സ്കൂളിൽ കുട്ടികൾക്കു തുണിസഞ്ചി നിർമ്മാണ പരിശീലനം സംഘടിപ്പിച്ചിരുന്നു.

വർക്ക് എക്സ്പീരിയൻസ് അധ്യാപികയായ അനുശ്രീ വി പി യുടെ സാന്നിധ്യത്തിൽ സ്കൂളിൽ നിന്ന് പരിശീലനം ലഭിച്ച കുട്ടികളാണ് കുടുംബശ്രീ യൂണിറ്റിന് പരിശീലനം നൽകിയത്. സ്കൂളിലേ പ്രവർത്തനങ്ങളെ സമൂഹവുമായി ബന്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ പ്രവർത്തനം ചെയ്തത്.

കുടവൂർ വാർഡ് മെമ്പർ തോന്നയ്ക്കൽ രവി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ MPTA പ്രസിഡന്റ്‌ അനില കുമാരി എ ജി സ്വാഗതം പറഞ്ഞു. പ്രഥമാധ്യാപകൻ സുജിത് എസ്,എച്ച് എസ്‌ സീനിയർ അസിസ്റ്റന്റ് ബിന്ദു എൽ എസ്, സീഡ്‌ കോർഡിനേറ്റർ സൗമ്യ,
എസ് ആർ ജി കൺവീനർ ഡ. ദിവ്യ എൽ എന്നിവർ ആശംസകൾ അറിയിച്ചു.

കുടുംബശ്രീ സെക്രട്ടറി സ്വപ്ന നന്ദി രേഖപ്പെടുത്തി. അധ്യാപകരായ മഹേഷ് കുമാർ എം, സന്ധ്യ ജെ, ഹിമ എച്ച് , രമ്യ എൽ, ആർട്ട്‌ അധ്യാപകൻ മഹേഷ് കെ കെ, ലാലി ആർ എന്നിവർ സന്നിഹിതരായിരുന്നു. സീഡ്‌ ക്ലബ്‌ അംഗങ്ങളും അധ്യാപകരും കുടുംബശ്രീ അംഗങ്ങളും ഉൾപ്പെടെ മുപ്പത്തോളം പേർ പരിശീലനത്തിൽ പങ്കെടുക്കുകയും തുണി സഞ്ചി നിർമിക്കുകയും ചെയ്തു.

അന്തർദേശീയ സ്കൂൾ ഗെയിംസ് മത്സരങ്ങൾക്കായുള്ള നാഷണൽ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കു അനുമോദനം നൽകി

അന്തർദേശീയ സ്കൂൾ ഗെയിംസ് മത്സരങ്ങൾക്കായുള്ള നാഷണൽ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കു അനുമോദനം നൽകി

ഭുവനേശ്വറിൽ വച്ച് നടന്ന ദേശീയ സ്കൂൾ ഗെയിംസിൽ കരാട്ടെ മത്സരത്തിൽ കേരളത്തിന് വേണ്ടി വെള്ളിമെഡൽ നേടി. സെർബിയയിൽ വെച്ച് നടക്കുന്ന അന്തർദേശീയ സ്കൂൾ ഗെയിംസ് മത്സരങ്ങൾക്കായുള്ള നാഷണൽ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആറ്റിങ്ങൽ ഗവൺമെന്റ് വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളായ ആലിം, ഫിദ ഹജാത്ത് എന്നിവരെ ആറ്റിങ്ങൽ എംഎൽഎ ഒ. എസ് അംബിക അനുമോദിച്ചു.

സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ പി ടി എ പ്രസിഡന്റ് സന്തോഷ് അധ്യക്ഷത വഹിച്ചു. ഹയർ സെവി എച്ച് എസ് ഇ പ്രിൻസിപ്പാൾ ഹസീനയും നിർവഹിച്ചു. ഹെഡ് മാസ്റ്റർ അനിൽകുമാർ, കായിക അധ്യാപകൻ സുനിൽകുമാർ, അധ്യാപകരായ സുജ സെൽവകുമാരി, ഷൈജാ റാണി, പ്രീത റാണി ബിനു, മുഹമ്മദ് ഷജീർ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ജിമ്മി നന്ദി രേഖപ്പെടുത്തി,