ആറ്റിങ്ങൽ തോട്ടവാരം കരയോഗത്തിന്റെ വാർഷിക പൊതുയോഗവും, ആദരവും ജനുവരിയിൽ സംഘടിപ്പിക്കുന്നു

ആറ്റിങ്ങൽ തോട്ടവാരം കരയോഗത്തിന്റെ വാർഷിക പൊതുയോഗവും, ആദരവും ജനുവരിയിൽ സംഘടിപ്പിക്കുന്നു

ആറ്റിങ്ങൽ തോട്ടവാരം കരയോഗത്തിന്റെ വാർഷിക പൊതുയോഗം 2025 ജനുവരി 05 ഞായറാഴ്‌ച രാവിലെ 11 മണിക്ക് സംഘടിപ്പിക്കുന്നു. കരയോഗത്തിൽ പുതുതായി നിർമ്മിച്ച കരയോഗ ഹാളിന്റെ ഉദ്ഘാടനം, വിവിധ മേഖലകളിൽ വ്യക്‌തിമുദ്ര പതിപ്പിച്ചവർക്കുള്ള മന്നം പുരസ്കാര സമർപ്പണം, വിവിധ പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കൽ തുടങ്ങിയവയാണ് അനുബന്ധ പരിപാടികൾ.

മന്നം പുരസ്ക്‌കാരം നൽകി ആദരിക്കപ്പെടുന്നവർ

പി.രാധാകൃഷ്‌ണൻ നായർ (ആതുരസേവനം),

സി.എസ്.ബാലചന്ദ്രൻ നായർ(കവി),

മണികണ്ഠ‌ൻ (സീരിയൽ നടൻ വിൽപ്പാട്ട് കലാകാരൻ)

ഷിജു ഹൃദയപൂർവ്വം (മാധ്യമപ്രവർത്തകൻ)

ലക്ഷ്മി എസ് (നൃത്താധ്യാപിക). കൂടാതെ

കരയോഗത്തിലെ മുതിർന്ന അംഗങ്ങളായ
പ്രസന്നകുമാർ (ശാസ്‌താഞ്ജലി, കുന്നുവാരം), രാധാകൃഷ്‌ണൻനായർ (രാഗം, കൊല്ലമ്പുഴ), തുളസീധരൻ നായർ (ഹരിലക്ഷ്‌മി, കുന്നുവാരം) എന്നിവരേയും ആദരിക്കും.

ശിവഗിരി
തീര്‍ഥാടനത്തിന് നാളെ തുടക്കം

ശിവഗിരി
തീര്‍ഥാടനത്തിന് നാളെ തുടക്കം

വർക്കല: ശ്രീനാരായണ ധർമസംഘം ട്രസ്റ്റിന്റെ നേതൃത്വത്തിൽ 92–ാമത് ശിവഗിരി തീർഥാടനം 30, 31, ജനുവരി ഒന്ന്‌ തീയതികളിൽ നടക്കും. തിങ്കൾ രാവിലെ പത്തിന് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡന്റ്‌ സ്വാമി സച്ചിദാനന്ദ അധ്യക്ഷനാകും. പകൽ 11. 30ന് വിദ്യാഭ്യാസ സമ്മേളനം മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി ജി ആര്‍ അനില്‍ അധ്യക്ഷനാകും. പകൽ രണ്ടിന് ശാസ്ത്ര സാങ്കേതിക സമ്മേളനം മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ഏഴിന് കലാപരിപാടികളുടെ ഉദ്ഘാടനം നടി മല്ലിക സുകുമാരന്‍ നിര്‍വഹിക്കും.

31ന് പുലർച്ചെ 5.30ന് തീർഥാടന ഘോഷയാത്ര ആരംഭിക്കും. രാവിലെ 10ന് തീർഥാടന മഹാസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പകൽ രണ്ടിന് കൃഷി, കൈത്തൊഴിൽ, വ്യവസായം, ടൂറിസം – സമ്മേളനം കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവ് അധ്യക്ഷനാകും. വൈകിട്ട് അഞ്ചിന് സർവമത സമ്മേളനം നടക്കും. ജനുവരി ഒന്നിന് രാവിലെ 10ന് വിദ്യാർഥി, യുവജന സമ്മേളനം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പകൽ രണ്ടിന് സാഹിത്യ സമ്മേളനം കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം കേന്ദ്രമന്ത്രി ജോർജ് കുര്യനും ഉദ്ഘാടനം ചെയ്യും.

ഒറ്റ ദിവസം 9.22 കോടി രൂപ; കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനം സര്‍വകാല റെക്കോര്‍ഡിലേയ്ക്ക്

ഒറ്റ ദിവസം 9.22 കോടി രൂപ; കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനം സര്‍വകാല റെക്കോര്‍ഡിലേയ്ക്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനം സര്‍വകാല റെക്കോര്‍ഡിലേക്ക്. ഈ ആഴ്ചത്തെ ആദ്യ പ്രവൃത്തി ദിനമായ തിങ്കളാഴ്ച (ഡിസംബര്‍ 23) പ്രതിദിന വരുമാനം 9.22 കോടി രൂപയാണ്. 2023 ഡിസംബര്‍ മാസം 23ന് നേടിയ 9.06 കോടി എന്ന നേട്ടമാണ് ഇപ്പോള്‍ മറികടന്നത്. ശബരിമല സ്‌പെഷല്‍ സര്‍വീസിനൊപ്പം മറ്റു സര്‍വീസുകളും മുടക്കമില്ലാതെ ഓപ്പറേറ്റ് ചെയ്താണ് നേട്ടം ഉണ്ടാക്കിയത്.

മുന്‍കൂട്ടി ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനം ഏര്‍പ്പെടുത്തി കൃത്യമായ ആസൂത്രണത്തോടു കൂടി വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലെ അധിക സര്‍വീസുകളും വാരാന്ത്യ സര്‍വീസുകളും ഓപ്പറേറ്റ് ചെയ്തത് യാത്രക്കാര്‍ക്ക് ഏറെ ഗുണകരമായെന്ന് കെഎസ്ആര്‍ടിസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

തിരുവനന്തപുരം-കോഴിക്കോട്-കണ്ണൂര്‍ സര്‍വീസുകള്‍ യാത്രക്കാര്‍ ഏറ്റെടുത്തതും വരുമാന വര്‍ധനയ്ക്ക് കാരണമായി. രാപകല്‍ വ്യത്യാസം ഇല്ലാതെ പ്രവര്‍ത്തിച്ച മുഴുവന്‍ ജീവക്കാരെയും സൂപ്പര്‍വൈര്‍മാരെയും ഓഫിസര്‍മാരെയും അഭിനന്ദിക്കുന്നതായി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.

60 വയസ് പൂർത്തിയായവർക്ക് പ്രത്യേക കൗണ്ടർ; പമ്പയിൽ സ്പോട് ബുക്കിങ് കൗണ്ടറുകളുടെ എണ്ണം കൂട്ടും

60 വയസ് പൂർത്തിയായവർക്ക് പ്രത്യേക കൗണ്ടർ; പമ്പയിൽ സ്പോട് ബുക്കിങ് കൗണ്ടറുകളുടെ എണ്ണം കൂട്ടും

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം സു​ഗ​മ​മാ​ക്കാ​ൻ പ​മ്പ​യി​ലെ സ്പോട് ബുക്കിങ് കൗ​ണ്ട​റു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കും. നി​ല​വി​ലു​ള്ള ഏ​ഴ് കൗ​ണ്ട​റു​ക​ൾ പ​ത്താ​ക്കും. മ​ന്ത്രി വി എ​ൻ വാ​സ​വ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. 60 വ​യ​സ് പൂ​ർ​ത്തി​യാ​യ​വ​ർ​ക്ക് മാ​ത്ര​മാ​യി പ്ര​ത്യേ​ക കൗ​ണ്ട​ർ തു​റ​ക്കാ​നും തീ​രു​മാ​നി​ച്ചു.

ഡി​സം​ബ​ർ 30ന് വൈ​കു​ന്നേ​രം മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തി​നാ​യി ഇ​നി ശ​ബ​രി​മ​ല ന​ട തു​റ​ക്കു​ന്ന​ത്. ജ​നു​വ​രി 14 നാ​ണ് മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വം ന​ട​ക്കു​ക.

മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വം സു​ഗ​മ​മാ​ക്കാ​ൻ കൂ​ടു​ത​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ പ​മ്പ​യി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തും. ഭ​ക്ത​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ കൂ​ടു​ത​ൽ പൊ​ലീ​സി​നെ നി​യോ​ഗി​ക്കാ​നും അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.

മാഹിയിലും രക്ഷയില്ല; പുതുവർഷത്തിൽ ഇന്ധന വില കൂടും

മാഹിയിലും രക്ഷയില്ല; പുതുവർഷത്തിൽ ഇന്ധന വില കൂടും

മാഹി: മാ​​ഹിയിൽ ജനുവരി ഒന്ന് മുതൽ ഇന്ധന വില നേരിയ തോതിൽ കൂടും. പുതുച്ചേരിയിൽ ഇന്ധന നികുതി വർധിപ്പിച്ചതിനെ തുടർന്നാണിത്. നിലവിൽ പെട്രോളിന് മാഹിയിൽ 13.32 ശതമാനമുള്ള നികുതി 15.74 ശതമാനമായും, ഡീസലിന് 6.91 എന്നത് 9.52 ആയുമാണ് വർധിപ്പിക്കുന്നത്. ഇതോടെ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില ലിറ്ററിന് മൂന്നര രൂപയിലേറെ വർധിക്കുമെന്നാണ് കരുതുന്നത്.

നിലവിൽ മാഹിയിലെ വില പെട്രോളിന് ലിറ്ററിന് 91.92 രൂപയും, ഡീസലിന് 81.90 രൂപയുമാണ്. കേരളത്തിലാകട്ടെ പെട്രോളിന് 105.89 രൂപയും ഡീസലിന് 94.91 രൂപയുമാണ്. മാഹിയിലെ ഇന്ധന വിലയുമായി നിലവിൽ 13 രൂപയുടെ വ്യത്യാസമുണ്ട്.

വിലക്കുറവുള്ളതിനാൽ മാഹിയിലെ പെട്രോൾ പമ്പുകളിൽ വൻ തിരക്കാണനുഭവപ്പെടാറ്. മാഹിയിൽ വില കൂടുന്നതോടെ കേരളത്തിലെ വിലയുമായുള്ള വ്യത്യാസത്തിൽ നേരിയ കുറവ് വരും.

വാഹനാപകടത്തിൽപ്പെട്ടു 19 കാരന് ദാരുണാന്ത്യം

വാഹനാപകടത്തിൽപ്പെട്ടു 19 കാരന് ദാരുണാന്ത്യം

വർക്കല: ശിവഗിരി ഉത്സവം കണ്ടു മടങ്ങവേ 19കാരൻ വാഹനാപകടത്തിൽ മരണപ്പെട്ടു. വർക്കല അയന്തിയിയിൽ പുണർതം വീട്ടിൽ 19 വയസ്സുള്ള ആദിത്യനാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെ ശിവഗിരിയിൽ നിന്നും കൂട്ടുകാരോടൊന്നിച്ച് വീട്ടിലേക്ക് മടങ്ങവേ പുത്തൻചന്ത തടിമില്ലിനു സമീപം വച്ചായിരുന്നു അപകടം.

റോഡിന്റെ അരികിലൂടെ കൂട്ടുകാരോടൊപ്പം നടന്നുപോയ ആദിത്യനെ പിന്നിൽ നിന്നും അതിവേഗത്തിൽ പാഞ്ഞു വന്ന സ്കൂട്ടർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആദിത്യനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു. ഐ.ടി.ഐ വിദ്യാർത്ഥിയാണ് മരണപ്പെട്ട ആദിത്യൻ.