by Midhun HP News | Dec 29, 2024 | Latest News, ജില്ലാ വാർത്ത
വർക്കല: വർക്കല ലഹരി മാഫിയകൾ ഗൃഹനാഥനെ വെട്ടികൊലപ്പെടുത്തിയ കേസിലെ നാലു പ്രതികൾ പിടിയിൽ. പോലീസിൽ പരാതി നൽകിയ വൈരാഗ്യത്തിൽ
ലഹരി മാഫിയകൾ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ഗൃഹനാഥനെ കൊലപ്പെടുത്തിയത്.
അഞ്ചംഗ സംഘം തലയ്ക്കടിച്ചു ആണ് കൊലപ്പെടുത്തിയത്. പോലീസ് മേധാവി കിരൺ നാരായണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
വർക്കല വെട്ടൂർ സ്വദേശികളായ ഹായിസ് നൂഹു സെയ്ദാലി ജസിം അഞ്ചാം പ്രതിയായ വെട്ടൂർ സ്വദേശി ആഷിർനെ സംഭവദിവസം തന്നെ പോലീസ് പിടികൂടി റിമാൻഡ് ചെയ്തിരുന്നു. ഇതോടെ എല്ലാ പ്രതികളും പിടിയിലായി. താഴെ വെട്ടൂർ തീരത്തിനോട് ചേർന്ന് ഷെട്ടു കെട്ടിയുള്ള പ്രതികളുടെ ലഹരി ഉപയോഗം ഷാജഹാനും ബന്ധുവും ചോദ്യംചെയ്യുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു. ഇതിന്റെ പിന്നാലെയാണ് രാത്രിയോടെ അഞ്ചംഗ സംഘം ഷാജഹാനെ തീരത്തിനോട് ചേർന്ന് കുറ്റിക്കാട്ടിൽ പതിയിരുന്ന് ആക്രമിച്ചത്.
തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ ഷാജഹാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വർക്കല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ എസ് എച്ച് ഒ പ്രവീൺ ജെ എസ്, അയിരൂർ എസ് എച്ച് ഓ ശ്യാം എന്നീ സംഘങ്ങളാണ് പ്രതികളെ പിടികൂടിയത്. തമിഴ്നാട് നാഗർകോവിൽ വഴി തിരുവനന്തപുരത്ത് നഗരത്തിൽ എത്തി എന്നുള്ള വിവരം ലഭിച്ചത് തുടർന്ന് തന്ത്രപരമായ നീക്കത്തിലൂടെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തിയത്.
പ്രതികളെ ഇന്നുച്ചയ്ക്ക് കോടതിയിൽ ഹാജരാക്കി റിമാൻ ചെയ്യും.
by Midhun HP News | Dec 29, 2024 | Latest News, ജില്ലാ വാർത്ത
കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൻ്റെ വിഐപി ഗാലറിയിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്ക്. ആശുപത്രിയിൽ പ്രവേശിപ്പിച്ച തൃക്കാക്കര എംഎൽഎയുടെ തലക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
കലൂർ സ്റ്റേഡിയത്തിൽ ഇന്ന് നടന്ന നൃത്തപരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു എംഎൽഎ. വിഐപി ഗാലറിയിൽ നിന്ന് 20 അടിയോളം താഴ്‌ചയിലേക്ക് എംഎൽഎ വീണുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ മന്ത്രി സജി ചെറിയാനും എത്തിയിരുന്നു. മന്ത്രിയെ കണ്ട ശേഷം തൻ്റെ ഇരിപ്പിടത്തിലേക്ക് പോകുമ്പോൾ ഗാലറിയിൽ താത്കാലികമായി കെട്ടിയ ബാരിക്കേഡിൽ നിന്ന് മറിഞ്ഞ് ഉമ തോമസ് താഴേക്ക് വീഴുകയായിരുന്നു
by Midhun HP News | Dec 29, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരള ഹിന്ദി സാഹിത്യ അക്കാദമി വാർഷികം തിരുവിതാംകൂർ രാജ കുടുംബാംഗം അശ്വതി തിരുനാൾ ഗൗരി പാർവതി ബായി ഉദ്ഘാടനം ചെയ്തു. ഡോ. എൻ. ചന്ദ്രശേഖരൻ നായർ ഹിന്ദി ഗവേഷണ പുരസ്കാര സമർപ്പണവും നിർവഹിച്ചു. അക്കാദമി മുഖ്യ രക്ഷാധികാരി ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ അധ്യക്ഷത വഹിച്ചു.
മികച്ച ഹിന്ദി ഗവേഷണ പ്രബന്ധത്തിനുള്ള പുരസ്കാരം ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ
കലാശാലയിൽ നിന്ന് പിഎച്ച്‌ഡി നേടിയ ഡോ. ജെ. അജിത കുമാരിക്ക് പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ .എ. നായർ സമ്മാനിച്ചു.
അക്കാദമി ജനറൽ സെക്രട്ടറി എസ്. സുനന്ദ, എസ്.എൻ കോളജ് റിട്ട അധ്യാപിക ഡോ.എസ്. ലീലാ കുമാരി അമ്മ, ഡോ. എൻ. രാധാകൃഷ്ണൻ, കെ. രാമൻപിള്ള, ഡോ. വി.വി. വിശ്വം, ഡോ. കെ. ശ്രീലത, ഡോ. എം.എസ്. വിനയചന്ദ്രൻ, നീരജ രാജേന്ദ്രൻ, ഡോ.ആർ.എസ്. വിഷ്ണു എന്നിവർ പങ്കെടുത്തു.
by Midhun HP News | Dec 29, 2024 | Latest News
ആറ്റിങ്ങൽ: ഐ. എൻ. ടി. യൂ. സി കോ – ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ എസ്. എസ് പ്ലാസാ മന്ദിരത്തിൽ നടന്ന ഡോ. മൻമോഹൻസിംഗിന്റെ അനുസ്മരണസമ്മേളനം ഐ. എൻ. ടി. യൂ. സി ദേശിയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ ഉത്ഘാടനം ചെയ്തു.
ഡി. സി. സി ജനറൽ സെക്രട്ടറി എൻ. ആർ ജോഷി അദ്ധ്യക്ഷത വഹിച്ചു. ഡി. സി. സി ജനറൽ സെക്രട്ടറി വക്കം സുകുമാരൻ, എസ്. ശ്രീരംഗൻ,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ജയചന്ദ്രൻ നായർ, ജനറൽ സെക്രട്ടറി എ. ഗോപി,ആലംകോട് സഫീർ, നാസർ പള്ളിമുക്ക്, ശാസ്താവട്ടം രാജേന്ദ്രൻ, ആർ. വിജയകുമാർ എന്നിവർ സംസാരിച്ചു.
by Midhun HP News | Dec 29, 2024 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ കടുവയിൽ വൈശാഖിൽ കെ ജയൻബാബു (പൊടിയൻ (64) (സി.പി.ഐ.എം എൽ.എം.എസ് ബ്രാഞ്ച് അംഗം)അന്തരിച്ചു.
ഭാര്യ: ആർ അമുദ.
സഞ്ചയനം ബുധനാഴ്ച രാവിലെ 9 മണിക്ക്.
by Midhun HP News | Dec 29, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സിനിമാ – സീരിയൽ നടൻ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രശസ്ത താരം ദിലീപ് ശങ്കറാണ് മരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമായിട്ടില്ല. രണ്ട് ദിവസം മുമ്പാണ് ദിലീപ് ശങ്കർ ഹോട്ടലിൽ മുറിയെടുത്തത്. എന്നാൽ മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ലെന്നാണ് വിവരം. ഇന്ന് മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ ഹോട്ടൽ ജീവനക്കാർ മുറി തുറന്ന് നോക്കി. അപ്പോഴാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്
Recent Comments