ശിവഗിരിയിലേക്കുള്ള വിളംബര ഘോഷയാത്രയ്ക്ക് ആറ്റിങ്ങലിൽ പൗരാവലി സ്വീകരണം നൽകി

ശിവഗിരിയിലേക്കുള്ള വിളംബര ഘോഷയാത്രയ്ക്ക് ആറ്റിങ്ങലിൽ പൗരാവലി സ്വീകരണം നൽകി

92 – > മത് ശിവഗിരി തീർത്ഥാടനത്തിനോടനുബന്ധിച്ച് കുളത്തൂർ കോലത്തുകര ക്ഷേത്രത്തിൽ നിന്ന് ശിവഗിരിയിലേക്കുള്ള വിളംബര ഘോഷയാത്രയ്ക്ക് ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ പൗരാവലി സ്വീകരണം നൽകി.

ആറ്റിങ്ങൽ സതീഷിന്റെ അധ്യക്ഷതയിൽ ഒ.എസ്. അംബിക എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഗുരുധർമ്മസഭ മണ്ഡലം പ്രസിഡന്റ് കെ അനിൽകുമാർ, പ്രതിഭാ അശോകൻ, കൂട്ടിൽ രാജേന്ദ്രൻ, എച്ച്. ബഷീർ, കെ സുരേന്ദ്രൻ നായർ, ഷൈജു ചന്ദ്രൻ, ഭാസി, ആർ. വിജയകുമാർ, കിരൺ കൊല്ലമ്പുഴ, ആലങ്കോട് പ്രകാശ്, മാമം സുരേഷ് ബാബു, സുബ്രഹ്മണ്യൻ ചെട്ടിയാർ, പ്രതാപൻ, സുരേഷ്, തുടങ്ങിയവർ പങ്കെടുത്തു.

ശില്പശാലയും ക്രിസ്തുമസ് -പുതുവത്സര ആഘോഷവും സംഘടിപ്പിച്ച്  മാമം,തക്ഷശില ലൈബ്രറി &റീഡിങ് റൂം

ശില്പശാലയും ക്രിസ്തുമസ് -പുതുവത്സര ആഘോഷവും സംഘടിപ്പിച്ച് മാമം,തക്ഷശില ലൈബ്രറി &റീഡിങ് റൂം

മാമം,തക്ഷശില ലൈബ്രറി &റീഡിങ് റൂമിന്റെ ജ്വാല വനിതാവേദിയുടെ “സ്ത്രീകളെ സാമൂഹിക വികസനത്തിൽ പങ്കാളികളാക്കുക” എന്ന വിഷയത്തിൽ ഉള്ള ശില്പശാലയും ക്രിസ്തുമസ് -പുതുവത്സര ആഘോഷവും ചെയർ പേഴ്സൺ പി ജി ഉഷയുടെ അധ്യക്ഷതയിൽ ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ചെയർ പേഴ്സൺ അഡ്വ എസ് കുമാരി ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ലില്ലി മുഖ്യപ്രഭാഷണം നടത്തി. കുമാരി നന്ദന എസ് സ്വാഗതം പറഞ്ഞ യോഗത്തിൽ കിഴുവിലം പഞ്ചായത്ത്‌ ആരോഗ്യ-വിദ്യാഭ്യാസസ്ഥിരം സമിതി അധ്യക്ഷ വിനീത, അംഗം പ്രസന്നകുമാരി എന്നിവർ ആശംസകൾ അർപ്പിച്ചു. വനിതാ വേദി നിർവാഹക സമിതി അംഗം സ്വപ്ന സി. നായർ റിപ്പോർട്ട്‌ അവതരിപ്പിച്ചു. വനിതാ വേദി നിർവ്വാഹക സമിതി അംഗങ്ങളായ പ്രമീളദേവി, പ്രമീള ലൈജു, ശ്രീകലാ ദേവി, ലൈബ്രറി ഭരണ സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ കൺവീനർ സ്മിത വിക്രമൻ നന്ദി രേഖപ്പെടുത്തി.

യുവാവിനെ കമ്പി വടി കൊണ്ടു അടിച്ച് കൊന്നു; 6 പേർ പിടിയിൽ

യുവാവിനെ കമ്പി വടി കൊണ്ടു അടിച്ച് കൊന്നു; 6 പേർ പിടിയിൽ

തൃശൂർ: യുവാവിനെ അടിച്ചു കൊന്നു മൃതദേഹം പുഴയിൽ ഉപേക്ഷിച്ച സംഭവത്തിൽ ആറ് പേർ പിടിയിൽ. ചെറുതുരുത്തിയിലാണ് ദാരുണ കൊലപാതകം. നിലമ്പൂർ വഴിക്കടവ് സ്വദേശി സൈനുൽ ആബിദ് (39) ആണ് മരിച്ചത്. മദ്യാപനത്തിനിടെയുണ്ടായ തർക്കമാണ് കൊലയ്ക്ക് കാരണം.

യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് കൊലപാതകമാണെന്നു തെളിഞ്ഞത്. പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. പിന്നാലെയാണ് ആറ് പ്രതികളേയും അറസ്റ്റ് ചെയ്തത്. സൈനുൽ ആബിദിനെ പ്രതികൾ കമ്പി വടി കൊണ്ടു തലയ്ക്കടിച്ച് പുഴയിൽ ഉപേക്ഷിക്കുകയായിരുന്നു. പ്രതികൾ സംഘം ചേർന്നാണ് യുവാവിനെ ആക്രമിച്ചത്. മരിച്ച സൈനുൽ ആബിദ് ഒട്ടേറെ മോഷണ കേസുകളിൽ പ്രതിയാണ്. ലഹരിക്കടത്തിലും ഇയാൾ നേരത്തെ പിടിയിലായിട്ടുണ്ട്.

മരത്തില്‍ നിന്നും വീണ് യുവാവ് മരിച്ച സംഭവം; മൃതദേഹവുമായി നാട്ടുകാര്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം

മരത്തില്‍ നിന്നും വീണ് യുവാവ് മരിച്ച സംഭവം; മൃതദേഹവുമായി നാട്ടുകാര്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം

തിരുവനന്തപുരം: ക്രിസ്മസ് ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ മരത്തില്‍ നിന്നും വീണ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ സ്വകാര്യ ആശുപത്രിക്കെതിരെ സുഹൃത്തുക്കള്‍. ആശുപത്രിക്ക് അനാസ്ഥയുണ്ടായതായി മരിച്ച അജിന്റെ സുഹൃത്തുക്കള്‍ ആരോപിച്ചു. അജിനെ സ്വകാര്യ ആശുപത്രിയില്‍ കാണിച്ചെങ്കിലും വിദഗ്ധ ചികിത്സ ലഭിച്ചില്ലെന്നാണ് ആരോപണം.

മരുന്ന് നല്‍കി വിട്ടയക്കുക മാത്രമാണ് ചെയ്തത്. ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് അജിന്‍ വീട്ടിലേക്ക് പോയതെന്നും സുഹൃത്തുക്കള്‍ പറയുന്നു. കഴിഞ്ഞ ദിവസം അലങ്കരിക്കാനായി മരത്തില്‍ കയറിയ അജിന്‍ താഴെ വീഴുകയും തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു. എന്നാല്‍ ഇന്ന് രാവിലെ അജിനെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

തലയ്ക്ക് സ്‌കാന്‍ ചെയ്യുന്നത് അടക്കം വിദഗ്ധ ചികിത്സ നിര്‍ദേശിച്ചിരുന്നെങ്കിലും കാര്യമാക്കിയിരുന്നില്ലെന്നായിരുന്നു തുടക്കത്തില്‍ പുറത്തുവന്ന വിവരം. പിന്നാലെയാണ് സുഹൃത്തുക്കള്‍ രംഗത്തെത്തുന്നത്. തലയ്ക്ക് ക്ഷതമേറ്റതാകാം മരണകാരണമെന്നാണ് നിഗമനം. അജിന്റെ മൃതദേഹവുമായി നാട്ടുകാര്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിക്കുകയാണ്.

പാര്‍ലമെന്റിന് മുന്നില്‍ യുവാവ് സ്വയം തീകൊളുത്തി

പാര്‍ലമെന്റിന് മുന്നില്‍ യുവാവ് സ്വയം തീകൊളുത്തി

ഡല്‍ഹി: പാര്‍ലമെന്റിന് മുന്നില്‍ യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. വൈകിട്ട് നാലോടെ പുതിയ പാര്‍ലമെന്റ് മന്ദിരത്തോട് ചേര്‍ന്നുള്ള റോഡിലാണ് സംഭവം. ഉത്തര്‍പ്രദേശിലെ ബാഗ്പദ് സ്വദേശി ജിതേന്ദ്ര ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളുടെ പക്കല്‍നിന്ന് ഒരു ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

പെട്രോള്‍ പോലെയുള്ള വസ്തു ദേഹത്ത് ഒഴിച്ച് യുവാവ് തീകൊളുത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്ത് എത്തി കട്ടിയുള്ള തുണി ഉപയോഗിച്ച് തീ കെടുത്തുകയായിരുന്നു.

പൊള്ളലേറ്റ യുവാവിനെ ഉടന്‍ ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിന് സാരമായി പൊള്ളലേറ്റിട്ടുണ്ടെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇയാളുടെ ഒരു ബാഗ് റോഡില്‍ വച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കുറിപ്പിലെ വിശദാംശങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ല. ഫോറന്‍സിക് സംഘവും ഡല്‍ഹി പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തുകയാണ്.

മുൻ ഡിഐജിയുടെ വീട് കുത്തിത്തുറന്ന് മോഷണം

മുൻ ഡിഐജിയുടെ വീട് കുത്തിത്തുറന്ന് മോഷണം

തിരുവനന്തപുരം: ജയില്‍ മുന്‍ ഡിഐജി സന്തോഷ് കുമാറിന്റെ വീട്ടില്‍ മോഷണം. കരമന നെടുങ്കാട് പമ്പ് ഹൗസ് റോഡിലെ ഇരുനില വീട്ടിലാണ് മോഷണം നടന്നത്. വീട് കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്തു കയറിയത്.

മോഷണം നടക്കുമ്പോൾ സന്തോഷ് കുമാറും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല. ബുധനാഴ്ച രാവിലെ ജോലിക്കാരി എത്തിയപ്പോഴാണ് വീടിന്റെ പിന്‍വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടത്. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു വീട്ടിലെ അലമാരകളും മേശകളും വാരി വലിച്ചിട്ട നിലയിലായിരുന്നു. കരമന പോലീസ് അന്വേഷണം ആരംഭിച്ചു.