‘നാളെ സൂര്യഗ്രഹണം, ശബരിമല നട അടയ്ക്കും’; പ്രചാരണം തെറ്റെന്ന് തിരുവിതാംകൂര്‍ ദേവസ്വം

‘നാളെ സൂര്യഗ്രഹണം, ശബരിമല നട അടയ്ക്കും’; പ്രചാരണം തെറ്റെന്ന് തിരുവിതാംകൂര്‍ ദേവസ്വം

ശബരിമല: മണ്ഡല പൂജാദിവസമായ 26ന് സൂര്യഗ്രഹണമാണെന്നും അന്ന് ശബരിമലയില്‍ കുറച്ചുസമയം നട അടച്ചിടുമെന്നുമുള്ള പ്രചാരണത്തിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സൈബര്‍ പൊലീസില്‍ പരാതി നല്‍കി. പ്രചാരണം തെറ്റാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്തും അംഗം എ അജിത്കുമാറും അറിയിച്ചു.

സാമൂഹിക മാധ്യമങ്ങളിലാണ് വ്യാജപ്രചാരണം നടന്നത്. ഭക്തര്‍ ഇത് ഏറ്റെടുക്കരുതെന്നും ദേവസ്വം ബോര്‍ഡ് മുന്നറിയിപ്പ് നല്‍കി.

തങ്ക അങ്കി ഘോഷയാത്ര ഇന്ന് സന്നിധാനത്ത്

ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച തങ്ക അങ്കി ഘോഷയാത്ര ഇന്ന് ശബരിമല സന്നിധാനത്തെത്തും. വൈകുന്നേരം 6.40 നാണ് തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന. പമ്പയില്‍ നിന്നും തീര്‍ത്ഥാടകരെ കടത്തി വിടുന്നതില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാളെയാണ് മണ്ഡലപൂജ.

ഈ മാസം 22 ന് ആറന്മുള പാര്‍ത്ഥസാരഥിക്ഷേത്രത്തില്‍ നിന്നാരംഭിച്ച തങ്ക അങ്കി രഥഘോഷയാത്ര ഉച്ചയോടെ പമ്പയില്‍ എത്തും. ചിത്തിര തിരുനാള്‍ മഹാരാജാവ് ശബരിമല നടക്ക് വച്ച 453 പവന്‍ തങ്കത്തില്‍ നിര്‍മിച്ച അങ്കിയാണ് മണ്ഡല പൂജക്ക് അയ്യപ്പന് ചാര്‍ത്താന്‍ ഘോഷയാത്രയായി കൊണ്ടുവരുന്നത്. പമ്പയില്‍ ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ തങ്കഅങ്കി ഘോഷയാത്രയെ സ്വീകരിക്കും. വൈകീട്ട് ആറുമണിക്കു സന്നിധാനത്ത് എത്തിച്ചേരുന്ന തങ്കഅങ്കി ഘോഷയാത്രയെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. തുടര്‍ന്നു തങ്കഅങ്കി ചാര്‍ത്തിയുള്ള ദീപാരാധന നടക്കും.

തങ്ക അങ്കി ഘോഷയാത്ര എത്തുന്നതിനാല്‍ പമ്പയില്‍ നിന്നും തീര്‍ത്ഥാടകരെ കടത്തിവിടുന്നതില്‍ നിയന്ത്രണമുണ്ട്. രാവിലെ 11 മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ തീര്‍ഥാടകരെ പമ്പയില്‍നിന്നു സന്നിധാനത്തേക്കു കടത്തിവിടില്ല. ഉച്ചപൂജയ്ക്കു ശേഷം അടയ്ക്കുന്ന നട അഞ്ചുമണിക്ക് മാത്രമേ തുറക്കൂ. ദീപാരാധനയ്ക്കു ശേഷം തങ്ക അങ്കി ചാര്‍ത്തിയുള്ള ദര്‍ശനം അനുവദിക്കും.

26ന് പകല്‍ 12 മുതല്‍ 12.30 വരെയാണ് മണ്ഡലപൂജ. അന്നുരാത്രി 11ന് ഹരിവരാസനം കഴിഞ്ഞ് നടയടച്ച് 30ന് വൈകീട്ട് നാലിന് തുറക്കും. മണ്ഡല മകരവിളക്ക് ദിവസങ്ങള്‍ക്കായി വിപുലമായ ക്രമീകരണങ്ങളാണ് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്.

32,000 ഒഴിവുകളിലേക്ക് ഇന്ത്യന്‍ റെയില്‍വേയുടെ വമ്പന്‍ റിക്രൂട്ട്‌മെന്റ്; കൈനിറയെ ശമ്പളവും

32,000 ഒഴിവുകളിലേക്ക് ഇന്ത്യന്‍ റെയില്‍വേയുടെ വമ്പന്‍ റിക്രൂട്ട്‌മെന്റ്; കൈനിറയെ ശമ്പളവും

32,000 ഒഴിവുകളിലേക്ക് ഇന്ത്യന്‍ റെയില്‍വേയുടെ വമ്പന്‍ റിക്രൂട്ട്‌മെന്റ്; കൈനിറയെ ശമ്പളവും; പത്താം ക്ലാസ് മുതല്‍ യോഗ്യത.

ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (RRB) ഇപ്പോള്‍ റെയില്‍വേ ഗ്രൂപ്പ് ഡി തസ്തികയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. മിനിമം പത്താം ക്ലാസ്, പ്ലസ് ടു യോഗ്യതയുള്ളവര്‍ക്കായി ആകെ 32,000 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. ജനുവരി 23ന് അപേക്ഷ വിന്‍ഡോ തുറക്കും, ഫെബ്രുവരി 22 വരെ അപേക്ഷിക്കാനാവും.

തസ്തിക & ഒഴിവ്

ഇന്ത്യന്‍ റെയില്‍വേയില്‍ ഗ്രൂപ്പ് ഡി റിക്രൂട്ട്‌മെന്റ്. ആകെ 32,000 ഒഴിവുകള്‍.

പരസ്യ നമ്പര്‍: 08/2024

PointsmanB Traffic = 5058 ഒഴിവ്

Assistant (Track Machine) Engineering 799 ഒഴിവ്

Assistant (Bridge) Engineering 301 ഒഴിവ്

Track Maintainer Gr. IV Engineering 13187 ഒഴിവ്

Assistant PWay Engineering 257 ഒഴിവ്

Assistant (C&W) Mechanical 2587 ഒഴിവ്

Assistant TRD Eletcrical 1381 ഒഴിവ്

Assistant (S&T) S&T 2012 ഒഴിവ്

Assistant Loco Shed (Diesel) Mechanical 420 ഒഴിവ്

Assistant Loco Shed (Eletcrical) Eletcrical 950 ഒഴിവ്

Assistant Operations (Eletcrical) Eletcrical 744 ഒഴിവ്

Assistant TL &AC Eletcrical 1041 ഒഴിവ്

Assistant TL & AC (Workshop) Eletcrical 624

Assistant (Workshop) (Mech) Mechanical 3077

പ്രായപരിധി

18 മുതല്‍ 36 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

യോഗ്യത

പത്താം ക്ലാസ് വിജയിച്ചിരിക്കണം OR ITI (National Council for Vocational Training (NCVT)//State Council for Vocational Training (SCVT)) (OR) National Apprenticeship Certificate (NAC) granted by NCVT യോഗ്യത വേണം.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 18,000 രൂപ മുതല്‍ 36,000 രൂപ വരെ ശമ്പളമായി ലഭിക്കും.

അപേക്ഷ ഫീസ്

ജനറല്‍, ഒബിസി, ഇഡബ്ല്യൂ എസ് വിഭാഗക്കാര്‍ക്ക് 500 രൂപ.

എസ്.സി, എസ്.ടിക്കാര്‍ക്ക് 250 രൂപയും ഓണ്‍ലൈനായി അടയ്ക്കണം.

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ആര്‍.ആര്‍.ബിയുടെ ഔദ്യോഗി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ വിന്‍ഡോ ജനുവരി 23ന് തുറക്കും.

വർക്കല താഴെവെട്ടൂരിൽ വയോധികന് വെട്ടേറ്റു

വർക്കല താഴെവെട്ടൂരിൽ വയോധികന് വെട്ടേറ്റു

വർക്കല താഴെവെട്ടൂരിൽ വയോധികന് വെട്ടേറ്റു. താഴെവെട്ടൂർ ചരുവിളവീട്ടിൽ 60 വയസ്സുള്ള ഷാജഹാനാണ് വെട്ടേറ്റത്. ഈ പ്രദേശത്ത് യുവാക്കളെ ലഹരിമരുന്ന് ഉപയോഗിക്കുന്നത് തടയാൻ ശ്രമിച്ച വയോധികനാണ് തലയ്ക്ക് ഗുരുതരമായി വെട്ടേറ്റത്. താഴെവെട്ടുർ പള്ളിക്ക് സമീപത്ത് കഴിഞ്ഞ ദിവസം രത്രി 9 മണിയോടുകൂടി അക്രമസംഭവം നടന്നത്.

താഴെവെട്ടൂർ പ്രദേശങ്ങളിൽ മയക്കു മരുന്നും, കഞ്ചാവും ഉപയോഗിക്കുന്നവരുടെ എണ്ണം ക്രമാതീതമായി കൂടി വരികയാണ്. തലയ്ക്ക് ആഴത്തിൽ മുറിവേറ്റ് അബോധാവസ്ഥയിലായിരുന്ന വയോധികനെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് വിട്ടു. വർക്കല പോലീസ് സംഭവസ്ഥലത്ത് എത്തി ‘ അക്രമികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കി.

തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി ഇന്ന് ക്രിസ്മസ്

തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി ഇന്ന് ക്രിസ്മസ്

തിരുവനന്തപുരം: യേശുദേവന്‍റെ തിരുപ്പിറവിയുടെ ഓർമപുതുക്കി ലോകമെമ്പാടുമുള്ള വിശ്വാസികൾ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. ബത്‌ലഹേമിലെ കാലിത്തൊഴുത്തിൽ പിറന്ന ഉണ്ണിയേശുവിന്‍റെ തിരുപിറവി ആഘോഷത്തിലാണ് നാടും ന​ഗരവും. പ്രത്യാശയുടെയും നന്മയുടെയും സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സന്ദേശം പകരുന്ന ക്രിസ്‌മസിനെ വിശ്വാസികൾ വരവേറ്റു.

ക്രിസ്മസിനെ വരവേറ്റ് ക്രൈസ്തവ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുര്‍ബാനയും നടന്നു. തിരുവനന്തപുരം പട്ടം സെന്‍റ് മേരീസ് കത്തീഡ്രലിൽ കുർബാനക്ക് മലങ്കര കാത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ കാര്‍മികത്വം വഹിച്ചു. പിഎംജിയിലെ ലൂര്‍ദ് ഫൊറോന പള്ളിയിൽ നടന്ന കുർബാനക്ക് കര്‍ദ്ദിനാൾ മാർ ജോർജ് കൂവക്കാട്ടിൽ കാര്‍മികത്വം വഹിച്ചു.

പാളയം സെന്റ് ജോസഫ് കത്തീഡ്രൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റൊ പാതിരാ കുർബാനയ്ക്ക് നേതൃത്വം നൽകി. കൊച്ചി വരാപ്പുഴ അതിരൂപതയിൽ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിന്റെ മുഖ്യകാർമ്മികത്വത്തിൽ ക്രിസ്മസ് പാതിരാ കുർബാന നടന്നു. ആലപ്പുഴ കോൺവെന്റ് സ്ക്വയറിലെ മൗണ്ട് കാർമൽ കത്തീ‌ഡ്രൽ ചർച്ചിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ മുഖ്യകാർമ്മികത്വം വഹിച്ചു. കാലടി ശ്രീരാമകൃഷ്ണ അദ്വൈത ആശ്രമത്തിലും ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചിരുന്നു.

സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; പുഞ്ചില്‍ അഞ്ച് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; പുഞ്ചില്‍ അഞ്ച് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പുഞ്ച് ജില്ലയിലെ നിയന്ത്രണരേഖയ്ക്ക് സമീപം മാങ്കോട്ട് മേഖലയില്‍ ബാല്‍നോയിയിലാണ് സംഭവം.

സൈനികര്‍ സഞ്ചരിച്ച ട്രക്ക് 300 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പരിക്കേറ്റവര്‍ക്ക് അടിയന്തരസഹായം നല്‍കിയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്

തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി ഇന്ന് ക്രിസ്മസ്

നാടെങ്ങും തിരുപ്പിറവി ആഘോഷത്തില്‍

ഇന്ന് അർധരാത്രിയും ബുധനാഴ്ച രാവിലെയും പ്രത്യേക പ്രാർഥനയും കുർബാനയുമായി നാടെങ്ങും വിശ്വാസികൾ ക്രിസ്‌മസ് ആഘോഷിക്കും.

പട്ടം സെയ്‌ന്റ് മേരീസ് കത്തീഡ്രലിൽ ചൊവ്വാഴ്ച രാത്രി ഏഴിന് ആരംഭിക്കുന്ന ക്രിസ്‌മസ് തിരുക്കർമങ്ങൾക്ക് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാർമികനായിരിക്കും.