by Midhun HP News | Dec 24, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് നടത്തിയ ആരോഗ്യവകുപ്പ് ജീവനക്കാരുടെ പട്ടിക പുറത്ത്. 373 ജീവനക്കാരുടെ പട്ടികയാണ് പുറത്തുവന്നത്. ഇവരില്‍ നിന്ന് പെന്‍ഷനായി കൈപ്പറ്റിയ തുക ഒന്നടങ്കം 18 ശതമാനം പലിശസഹിതം തിരിച്ചുപിടിക്കാന്‍ ആരോഗ്യവകുപ്പ് ഉത്തരവിട്ടു. ജീവനക്കാര്‍ക്കെതിരെ വകുപ്പുതല അച്ചടക്ക നടപടി എടുക്കാനും അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. ക്രമക്കേട് നടത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ഏറ്റവുമധികം പേര്‍ ആരോഗ്യവകുപ്പ് ജീവനക്കാരാണ്.
വര്‍ഷങ്ങളായി ക്ഷേമ പെന്‍ഷന്‍ വാങ്ങി കൊണ്ടിരുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം ധനംവകുപ്പ് ആണ് ആദ്യം പുറത്തുവിട്ടത്. ഇതില്‍ വിവിധ വകുപ്പുകളില്‍ തട്ടിപ്പ് നടത്തിയ ജീവനക്കാരുടെ പട്ടികയാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. ഒടുവില്‍ ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് നടത്തിയ ആരോഗ്യവകുപ്പ് ജീവനക്കാരുടെ പട്ടികയാണ് പുറത്തുവന്നത്. ജീവനക്കാരുടെ പേരുകള്‍ സഹിതമുള്ള പട്ടികയാണ് ആരോഗ്യവകുപ്പ് പുറത്തുവിട്ടത്.
ആരോഗ്യവകുപ്പില്‍ താഴെക്കിടയിലെ തസ്തികകളില്‍ ജോലി ചെയ്യുന്നവരാണ് തട്ടിപ്പ് നടത്തിയത്. ക്ലര്‍ക്ക്, ഫാര്‍മസിസ്റ്റ്,യുഡി ടൈപ്പിസ്റ്റ്, ജൂനിയര്‍ ലബോറട്ടറി അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളില്‍ ജോലി ചെയ്യുന്നവരാണ് തട്ടിപ്പ് നടത്തിയത്.
by Midhun HP News | Dec 24, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ മണ്ണൂർ ഭാഗത്ത് ഒറ്റയ്ക്ക് താമസിച്ചു വന്നിരുന്ന 60 വയസുകാരിയായ വിധവയെ വീടിനകത്തുകയറി ബലാത്സംഗം ചെയ്ത കേസ്സിലെ പ്രതി ആറ്റിങ്ങൽ പോലീസിന്റെ പിടിയിലായി.ആലംകോട് മണ്ണൂർഭാഗം അഭയത്തിൽ അമൽകുമാർ (53) നെയാണ് ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഗോപകുമാർ.ജി, എസ് ഐ മാരായ ജിഷ്ണു, ബിജു എ എച്ച് ,ജി എസ് ഐ സുനിൽ കുമാർ, SCPO ശരത് കുമാർ, നിതിൻ, പ്രശാന്തകുമാരൻ നായർ എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്. ഒറ്റയ്ക്ക് വാടകയ്ക്ക് താമസിക്കുന്ന വൃദ്ധ രാത്രി വീടിനു പുറത്തേക്കിറങ്ങി
യ സമയം ഇരുട്ടിൽ പതിയിരുന്ന പ്രതി വൃദ്ധയെ പീഢിപ്പിക്കുകയായിരുന്നു.അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
by Midhun HP News | Dec 23, 2024 | Latest News, ജില്ലാ വാർത്ത
കല്ലമ്പലം: കല്ലമ്പലം കടുവ പള്ളിയ്ക്ക് സമീപം ഓടിക്കൊണ്ടിരിക്കുന്ന കാറിനു തീ പിടിച്ചു. യാത്രക്കാർ അത്ഭുത കാര്യമായി രക്ഷപെട്ടു. കല്ലമ്പലം ഭാഗത്ത് നിന്നും തിരുവനന്തപുര ത്തേയ്ക്കു പോകവേയായാണ് കാറിനു തീ പിടിച്ചത്. കാറിൽ 6 പേർ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ആർക്കും പരിക്കുകളില്ലാതെ രക്ഷപെട്ടു. ഫയർഫോഴ്‌സ്എത്തി തീ അണച്ചു.ആറ്റിങ്ങൽ ഫയർഫോഴ്‌സും നാവായിക്കുളം ഫയർഫോഴ്‌സും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്
by Midhun HP News | Dec 23, 2024 | Latest News, കേരളം
പാലക്കാട്: ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സ്‌കൂളില്‍ സ്ഥാപിച്ച പുല്‍ക്കൂട് തകര്‍ത്തതായി പരാതി. പാലക്കാട് തത്തമംഗലം ജിബിയുപി സ്‌കൂളിലാണ് സംഭവം. വെള്ളിയാഴ്ചയാണ് ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സ്‌കൂളില്‍ പുല്‍ക്കൂട് സ്ഥാപിച്ചത്. ഇന്ന് സ്‌കൂളിലെത്തിയ അധ്യാപകരാണ് പുല്‍ക്കൂട് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്.
ഗേറ്റിനുള്ളിലുണ്ടായിരുന്ന പുല്‍ക്കൂട് നീളമുള്ള വടി ഉപയോഗിച്ചാണ് തകര്‍ത്തിരിക്കുന്നത്. സാമൂഹ്യവിരുദ്ധരായിരിക്കാം പുല്‍ക്കൂട് തകര്‍ത്തതെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. സംഭവത്തില്‍ ചിറ്റൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സ്‌കൂളിന് സമീപ സിസിടിവി കാമറകളില്ലാത്തതിനാല്‍ ദൃശ്യങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ല. പൊലീസ് കേസ് എടുത്ത് അന്വേഷണമാരംഭിച്ചു.
കഴിഞ്ഞ ദിവസം നല്ലേപ്പിള്ളി ഗവ.യുപി സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടയാന്‍ വിശ്വഹിന്ദു പരിഷത്ത് നേതാക്കള്‍ ശ്രമിച്ചത് വിവാദമായിരുന്നു. ഈ സ്‌കൂളിനടുത്താണ് തത്തമംഗലം ജിബിയുപി സ്‌കൂള്‍. പരീക്ഷ കഴിഞ്ഞ് സ്‌കൂള്‍ മുറ്റത്ത് സാന്റക്ലോസിന്റെ തൊപ്പിയണിഞ്ഞ് ക്രിസ്മസ് ആഘോഷിക്കുന്നതിനിടെ അപ്രതീക്ഷിതമായിണ് മൂവര്‍ സംഘം എത്തിയത്. വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വെച്ച് അധ്യാപകരെ അസഭ്യം പറഞ്ഞ ശേഷം മടങ്ങി. സംഭവത്തില്‍ വിഎച്ച്പി ജില്ലാ സെക്രട്ടറി കെ. അനില്‍കുമാര്‍ ജില്ലാ സംയോജക് വി. സുശാസനന്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ. വേലായുധന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
by Midhun HP News | Dec 23, 2024 | Latest News, കേരളം
കൊച്ചി: ലൈംഗിക അതിക്രമ കേസുകളില്‍ നടന്മാരായ മുകേഷിനും ഇടവേള ബാബുവിനുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. വടക്കാഞ്ചേരി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുകേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. എഐജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
കുറ്റപത്രത്തില്‍ മുപ്പത് സാക്ഷികളാണുള്ളത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മുകേഷിനെതിരെ നടി ലൈംഗികാരോപണം ഉന്നയിച്ചത്. ആലുവ സ്വദേശിയായ യുവ നടിയുടെ പരാതിയില്‍ കൊച്ചി മരട് പൊലീസും മുകേഷിനെതിരെ കേസെടുത്തിരുന്നു. എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇടവേള ബാബുവിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് ഇടവേള ബാബുവിന് എതിരെ കേസെടുത്തിരുന്നത്. കുറ്റപത്രത്തില്‍ 40 സാക്ഷികളുടെ മൊഴിയുണ്ട്. താരസംഘടന അമ്മയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് കലൂരിലെ ഫ്‌ളാറ്റില്‍ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി.
by Midhun HP News | Dec 23, 2024 | Latest News, കേരളം
തൃശൂർ: കൊടുങ്ങല്ലൂരിൽ ലോറിയ്ക്ക് പിന്നിൽ സ്കൂട്ടറിടിച്ച് വിദ്യാർഥി മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനു പരിക്കേറ്റു. കൊടുങ്ങല്ലൂർ കാര അഞ്ചങ്ങാടിയിലാണ് അപകടം. കയ്പമംഗലം കുറ്റക്കാട്ട് സ്വദേശി മേനാലി അൻസാറിന്റെ മകൻ അഫ്നാൻ റോഷൻ (16) ആണ് മരിച്ചത്. സുഹൃത്ത് മതിലകം കൂളിമുട്ടം സ്വദേശി കൂട്ടുങ്ങൽ നസ്മലിനാണ് പരിക്കേറ്റത്.
ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അഞ്ചങ്ങാടി സ്കൂളിനു മുന്നിലാണ് അപകടമുണ്ടായത്. അപകടത്തിനു പിന്നാലെ അഫ്നാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പെരിഞ്ഞനം ആർഎം സ്കൂളിലെ പ്ലസ്ടു വിഎച്ച്എസ്ഇ വിദ്യാർഥിയാണ് അഫ്നാൻ.
Recent Comments