by Midhun HP News | Dec 24, 2024 | Latest News, ജില്ലാ വാർത്ത
തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഞാറു നടീൽ ഉത്സവം സംഘടിപ്പിച്ചു. പിരപ്പമൺകാട് ഏലായിയിൽ സ്കൂൾ പാട്ടത്തിനെടുത്ത 25 സെന്റ് ഭൂമിയിലാണ് കൃഷിയിക്കിയത്. ഉമ നെല്ലിനമാണ് നടാനായി ഉപയോഗിച്ചത്. കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് തുടർച്ചയായി നാലാം തവണയും സ്കൂൾ കൃഷിയിറക്കുന്നത്.പി ടി എ അംഗങ്ങളായ വിനയ് എം എസ്, അനിൽകുമാർ എൻ, എച്ച് എസ് സീനിയർ അസിസ്റ്റന്റ് ബിന്ദു എൽ എസ്, സീഡ് കോർഡിനേറ്റർ സൗമ്യ എസ്, ഡോ.ദിവ്യ എൽ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
by Midhun HP News | Dec 24, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരത്ത് പടക്ക വില്പനശാലയ്ക്ക് തീ പിടിച്ചു. പാലോട് – നന്ദിയോട് ഇന്ന് രാവിലെ 6.15 ഓടെയാണ് അപകടം ഉണ്ടായത്.നന്ദിയോട് – ആനകുഴിയിൽ കുഞ്ഞുമോന്റെ ഉടമസ്ഥയിൽ ഉളള പടക്ക് കടയ്ക്കാണ് തീപിടിച്ചത്.
തീപിടിത്തം ഉണ്ടായതിനെ തുടർന്ന് വിതുര ഫയർ ഫോഴ്സ് എത്തി തീ അണച്ചു. അപകടത്തിൽ കട പൂർണ്ണമായും കത്തി നശിച്ചു. ഷോർട്ട് സർക്ക്യൂട്ട് ആണ് അപകട കാരണമെന്നാമ് എന്ന് പ്രാഥമിക നിഗമനം. രാവിലെ ആയതിനാൽ വൻ അപകടമാണ് ഒഴിവായത്.
by Midhun HP News | Dec 24, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം : ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 15കാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച യുവാവ് പോക്സോ കേസിൽ അറസ്റ്റിലായി. കിളിമാനൂർ പുളിമാത്ത് സ്വദേശി കിരൺ (21) ആണ് കഴക്കൂട്ടം പൊലീസിന്റെ പിടിയിലായത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ദളിത് പെൺകുട്ടിയെ കഴക്കൂട്ടത്തെ ലോഡ്ജിലെത്തിച്ചാണ് പീഡിപ്പിച്ചത്. കഴക്കൂട്ടത്ത് ജോലി വാഗ്ദാനം ചെയ്താണ് പെൺകുട്ടിയെ എത്തിച്ചത്. കുട്ടിയെ കാണാതായതോടെ ബന്ധുകൾ ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു.
കഴക്കൂട്ടത്ത് വച്ച് പെൺകുട്ടിയും സുഹൃത്തുക്കളും സ്കൂട്ടർ മറിഞ്ഞ് അപകടത്തിൽപ്പെട്ടിരുന്നു. മെഡിക്കൽ കോളേജിലെ ചികിത്സയ്ക്ക് ശേഷം ഇയാൾ തന്നെ പെൺകുട്ടിയെ തിരികെ വീട്ടിലെത്തിച്ചു. ബന്ധുക്കൾ വിശദമായി കാര്യങ്ങൾ ചോദിച്ചപ്പോഴാണ് പീഡന വിവരം അറിഞ്ഞത്. തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ ചെങ്ങന്നൂർ പോലീസിൽ പരാതി നൽകി. ചെങ്ങന്നൂർ പൊലീസെടുത്ത പോക്സോ കേസ് കഴക്കൂട്ടം പൊലീസിന് കൈമാറുകയായിരുന്നു. വൈദ്യപരിശോധനയിൽ പീഡനം നടന്നതായി തിരിച്ചറിഞ്ഞതോടെയാണ് പ്രതിയെ പിടികൂടിയത്.
ഇയാളുടെ ഫോണിൽ നിന്നും നിരവധി പെൺകുട്ടികളുടെ നഗ്ന വീഡിയോകളും പൊലീസ് കണ്ടെത്തി. പോക്സോ കേസിന് പുറമേ എസ് സി-എസ് ടി വകുപ്പ് പ്രകാരവും കഴക്കൂട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
by Midhun HP News | Dec 24, 2024 | Latest News, കേരളം
മലപ്പുറം: മദ്ദളവാദ്യ കുലപതിയും കലാമണ്ഡലം റിട്ട പ്രിൻസിപ്പലുമായ മാണിക്യപുരം പുഷ്പകത്ത് നാരായണൻ നമ്പീശൻ അന്തരിച്ചു. 83 വയസായിരുന്നു. തിങ്കളാഴ്ച രാവിലെയോടെയാണ് അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിനു സമീപം താമസിച്ചു പോന്ന നാരായണൻ നമ്പീശന്റെ അന്ത്യം. മഞ്ചേരി കരിക്കാട് പൂഴിക്കുന്നത്ത് പുഷ്പകത്ത് ശാന്താ ദേവി ബ്രാഹ്മണിയാണ് ഭാര്യ.
മക്കൾ രമണി (യുഡിസി തെക്കുംകര പഞ്ചായത്ത്), ഡോ ശ്രീദേവി (സംഗീതജ്ഞ), രമ (ഡെപ്യൂട്ടി തഹസിൽദാർ, തിരൂർ). കെഎസ്എസ്പിയു അങ്ങാടിപ്പുറം യൂണിറ്റ് അംഗമായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് അങ്ങാടിപ്പുറം നീലീശ്വരം ശ്മശാനത്തിൽ നടക്കും.
by Midhun HP News | Dec 24, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സിപിഎം ജില്ലാ സമ്മേളന വേദിക്കരികിൽ ആത്മഹത്യാ ശ്രമം. തിരുവനന്തപുരം കരയടിവിളാകം സ്വദേശി രതീഷ് (43) ആണ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. കോവളത്താണ് സംഭവം.
40 ശതമാനത്തിലേറെ പൊളളലേറ്റ രതീഷ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഭാര്യയും കുട്ടികളും പൊതുസമ്മേളനത്തിന് ശേഷമുള്ള കലാപരിപാടി കണ്ടുകൊണ്ടിരിക്കുമ്പോഴാണ് രതീഷ് തീ കൊളുത്തിയത്. ഇയാൾ മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
by Midhun HP News | Dec 24, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: എൻഎസ്എസ് ക്യാമ്പിലുണ്ടായിരുന്ന വിദ്യാർത്ഥിയെ രക്ഷിതാക്കളുടെ അനുമതിയില്ലാതെ സിപിഎം ജില്ലാ സമ്മേളനത്തിന്‍റെ റെഡ് വോളൻ്റിയർ മാർച്ചിനായി കൊണ്ടുപോയി. മകനെ കാണാനായി ക്യാമ്പിൽ അച്ഛനെത്തിയപ്പോഴാണ് പ്രാദേശിക സിപിഎം പ്രവർത്തകർ ക്യാമ്പിൽ നിന്നും കുട്ടിയെ കൊണ്ടുപോയ കാര്യമറിയുന്നത്. ഏണിക്കര സ്വദേശി ഹരികുമാറിന്‍റെ മകൻ സിദ്ധാർത്ഥിനെയാണ് ക്യാമ്പിൽ നിന്നും രക്ഷിതാക്കളുടെ അനുമതിയില്ലാതെ കൊണ്ടുപോയത്. സംഭവത്തില്‍ ഹരികുമാർ പേരൂർക്കട പൊലീസിൽ പരാതി നൽകി.
കരകുളം ഹയർസെൻ്ററി സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികളുടെ ക്യാമ്പ് നടക്കുന്നത് പേരൂർക്കട പിഎസ്എൻഎം സ്കൂളിലാണ്. ഈ ക്യാമ്പിൽ പങ്കെടുത്തിരുന്ന എസ്എഫ്ഐ പ്രവർത്തകൻ കൂടിയായ സിദ്ധാർത്ഥിനെയാണ് ഇന്നലെ വൈകുന്നേരം പ്രാദേശിക സിപിഎം പ്രവർത്തകരും എസ്എഫ്ഐ പ്രവർത്തകരുമെത്തി ജില്ല സമ്മേളനത്തോടനുബന്ധിച്ച റെഡ് വോളൻ്റിയർ മാർച്ചിൽ പങ്കെടുക്കാൻ കൂട്ടികൊണ്ടുപോയത്. അധ്യാപകർ ക്യാമ്പിൽ നിന്നും കുട്ടിയെ കൊണ്ടുപോകാൻ അനുമതി നൽകുകയും ചെയ്തു. വൈകുന്നേരം മകനെ കാണാൻ അച്ഛൻ എത്തിയപ്പോഴാണ് കുട്ടി ക്യാമ്പിലില്ലെന്ന് അറിഞ്ഞത്. ഇതോടെയാണ് പിതാവ് പൊലീസിനെ സമീപിച്ചത്. ക്യാമ്പിലുള്ള കുട്ടിയെ കൊണ്ടുപോകാൻ അനുമതി ചോദിച്ചുവെങ്കിലും അച്ഛൻ നൽകിയിരുന്നില്ല. പൊലീസിൽ പരാതിയായപ്പോള്‍ കുട്ടിയെ ക്യാമ്പിൽ തിരിച്ചു കൊണ്ടുവിട്ടു.
സ്കൂളിൽ നിന്നും അച്ഛനോടും അനുമതി വാങ്ങിയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കൊണ്ടുപോയതെന്ന് സിദ്ധാർത്ഥ് പറയുന്നു. ഹരികുമാർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിട്ടില്ല. സ്കൂളിലെ അച്ചടക്ക ചുമതലയുള്ള അധ്യാപകൻ വിളിച്ചു പറഞ്ഞതുകൊണ്ടാണ് ഒരു മണിക്കൂർ പുറത്തുപോകാൻ അനുമതി നൽകിയതെന്നാണ് പ്രിൻസിപ്പൽ പൊലീസിനെ അറിയിച്ചത്. വിശദാശങ്ങള്‍ അന്വേഷിച്ച ശേഷമെ കേസെടുക്കൂവെന്ന് പൊലീസ് പറഞ്ഞു. അധ്യാപകർക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്കും ബാലവകാശ കമ്മീഷണനും പരാതി നൽകുമെന്ന് ഹരികുമാർ പറഞ്ഞു.
Recent Comments