മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു. വെഞ്ഞാറമൂട്ടിൽ എംസി റോഡിൽ വച്ചാണ് അപകടമുണ്ടായത്. കമാൻഡോ വാഹനത്തിൽ പിന്നിൽ ലോക്കൽ പൊലീസിന്റെ ജീപ്പ് ഇടിക്കുകയായിരുന്നു. ആർക്കും പരുക്കില്ല.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു. വെഞ്ഞാറമൂട്ടിൽ എംസി റോഡിൽ വച്ചാണ് അപകടമുണ്ടായത്. കമാൻഡോ വാഹനത്തിൽ പിന്നിൽ ലോക്കൽ പൊലീസിന്റെ ജീപ്പ് ഇടിക്കുകയായിരുന്നു. ആർക്കും പരുക്കില്ല.

കഴിഞ്ഞ ഒക്ടോബറിലും എംസി റോഡിൽവച്ച് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടിരുന്നു. അന്ന് വാമനപുരത്തായിരുന്നു അപകടം. ബൈക്ക് യാത്രക്കാരിയെ രക്ഷിക്കാനായി പൈലറ്റ് പൊലീസ് വാഹനം പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ മുഖ്യമന്ത്രി സഞ്ചരിച്ച വാഹനമടക്കം 5 വാഹനങ്ങൾ ഒന്നിനു പുറകെ ഒന്നായി കൂട്ടിയിടിച്ചു.

കോൺഗ്രസ് പെരുങ്ങുഴി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനവും, പുഷ്പാർച്ചനയും സംഘടിപ്പിച്ചു

കോൺഗ്രസ് പെരുങ്ങുഴി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനവും, പുഷ്പാർച്ചനയും സംഘടിപ്പിച്ചു

മുൻ മുഖ്യമന്ത്രിയും, കോൺഗ്രസ് അഖിലേന്ത്യാ വർക്കിങ്ങ് കമ്മിറ്റിയംഗവുമായിരുന്ന കെ. കരുണാകരൻ്റെ പതിനാലാം ചരമദിനത്തിൽ കോൺഗ്രസ് പെരുങ്ങുഴി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരുങ്ങുഴി ജംഗ്ഷനിൽ അനുസ്മരണ സമ്മേളനവും, പുഷ്പാർച്ചനയും സംഘടിപ്പിച്ചു.

ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ് കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് എ.ആർ നിസാർ അദ്ധ്യക്ഷത വഹിച്ചു. ബി. മനോഹരൻ, വി.കെ ശശിധരൻ, കെ. ഓമന, പുതുക്കരി പ്രസന്നൻ, എസ്. മധു, ബി സുധർമ്മ, ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ മാടൻവിള നൗഷാദ്, എം.കെ ഷാജഹാൻ, എസ്.ജി അനിൽകുമാർ, സുരേഷ് ബാബു.എൽ, പ്രവീണ കുമാരി, മണ്ഡലം ഭാരവാഹികളായ ചന്ദ്രബാബു, രാജൻ കൃഷ്ണപുരം, ജനകലത, എസ്. സുരേന്ദ്രൻ, റഷീദ് റാവുത്തർ, അജിത, ലതാകുമാരി, സന്തോഷ്, അനുരാജ്, ജയകുമാർ മൂലയിൽ, രാജാഭായ്, നാസിമുദ്ദീൻ, ചന്ദ്രസേനൻ, കോളിച്ചിറ കുമാർ, അശോകൻ അഴൂർ, സോനു തുടങ്ങിയവർ പ്രസംഗിച്ചു.

സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വീണ്ടും വി ജോയി എം എൽ എ

സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വീണ്ടും വി ജോയി എം എൽ എ

സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി ജോയി എം എൽ എയെ വീണ്ടും തെരഞ്ഞെടുത്തു. കോവളത്തു നടന്ന ജില്ലാ സമ്മേളനത്തില്‍ ഐകകണ്ഠേനയായാണ് ജോയിയെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. 46 അംഗ ജില്ലാകമ്മിറ്റിയേയും
ഐകകണ്ഠേന തെരഞ്ഞെടുത്തു.

8 പേരെ പുതുതായി ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. 32 അംഗ സംസ്ഥാന
സമ്മേളന പ്രതിനിധികളേയും സമ്മേളനം തെരഞ്ഞെടുത്തു. എസ്എഫ്‌ഐയിലൂടെ പൊതുപ്രവര്‍ത്തനരംഗത്ത് എത്തിയ ജോയ് രണ്ടുതവണ തുടര്‍ച്ചയായി വര്‍ക്കല മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എ ആണ്.

എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡൻ്റ്,
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം, അഴൂർ പഞ്ചായത്ത്‌ പ്രസിഡന്റ്, രണ്ടുതവണ ചിറയൻകീഴ് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്, കേരള സർവകലാശാല സെനറ്റംഗം തുടങ്ങിയ
നിലകളിൽ പ്രവർത്തിച്ചു.

പെരിയ കൊലക്കേസ്; സിബിഐ കോടതി വെള്ളിയാഴ്ച വിധി പറയും

പെരിയ കൊലക്കേസ്; സിബിഐ കോടതി വെള്ളിയാഴ്ച വിധി പറയും

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്യോട്ടെ ശരത് ലാലിനെയും കൃപേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ വിധി വെള്ളിയാഴ്ച. എറണാകുളം സിബിഐ പ്രത്യേക കോടതിയാണ് കേസില്‍ വിധി പറയുന്നത്. മുന്‍ എംഎല്‍എയും സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റംഗവുമായി കെവി കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സിപിഎം മുന്‍ ഉദുമ ഏരിയാ സെക്രട്ടറിയുമായ കെ മണികണ്ഠന്‍. മുന്‍ പെരിയ ലോക്കല്‍ സെക്രട്ടറി എന്‍ ബാലകൃഷ്ണന്‍, മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളി തുടങ്ങി 24 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.

എ പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. 14 പേരെ ക്രൈംബ്രാഞ്ചും കെവി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ പത്തുപേരെ സിബിഐയുമാണ് അറസ്റ്റു ചെയ്തത്. 2019 ഫെബ്രുവരി 17നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ആദ്യം ലോക്കല്‍ പൊലീസിലെ പ്രത്യേക സംഘവും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചു. പിന്നാലെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശരത്‌ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെ ഹൈക്കോടതി ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം റദ്ദ് ചെയ്ത് സിബിഐ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.

ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സിബിഐ സംഘമാണ് അന്വേഷണം നടത്തിയത്. കേസില്‍ കെ മണികണ്ഠന്‍, എന്‍ ബാലകൃഷ്ണന്‍, ആലക്കോട് മണി, കെവി കുഞ്ഞിരാമന്‍, രാഘവന്‍ വെളുത്തോളി എന്നിവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. പ്രതികള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലും കാക്കനാട് ജയിലിലുമാണ് ഉള്ളത്. ക്രിമനല്‍ അഭിഭാഷകന്‍ അഡ്വ. സികെ ശ്രീധരനാണ് പ്രതികള്‍ക്കു വേണ്ടി വാദിച്ചത്.

മണ്ഡല പൂജ: എരുമേലി കാനനപാതയിലൂടെയുള്ള സഞ്ചാരസമയം ദീര്‍ഘിപ്പിച്ചു

മണ്ഡല പൂജ: എരുമേലി കാനനപാതയിലൂടെയുള്ള സഞ്ചാരസമയം ദീര്‍ഘിപ്പിച്ചു

പത്തനംതിട്ട: ശബരിമല മണ്ഡല പൂജയോട് അനുബന്ധിച്ച് എരുമേലി കാനനപാതയിലൂടെയുള്ള സഞ്ചാരസമയം ദീര്‍ഘിപ്പിച്ചു. ഒരു മണിക്കൂര്‍ അധികമായി അനുവദിച്ചിട്ടുണ്ട്. അഴുതയില്‍ നിന്നും രാവിലെ ഏഴു മണി മുതല്‍ മൂന്നര വരെ പ്രവേശനം അനുവദിക്കും. മുക്കുഴിയില്‍ നിന്ന് രാവിലെ ഏഴു മുതല്‍ വൈകീട്ട് നാലു വരെയും പ്രവേശനം അനുവദിക്കും. സത്രം പുല്ലുമേട് പാതയിലെ പ്രവേശന സമയത്തില്‍ മാറ്റമില്ല.

ശബരിമല മണ്ഡല പൂജയോട് അനുബന്ധിച്ച് തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും തങ്ക അങ്കി ഘോഷയാത്രയുടെ ഭാഗമായും ഡിസംബര്‍ 25, 26 തീയതികളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ പ്രേംകൃഷ്ണന്‍ അറിയിച്ചു. 25, 26 തീയതികളില്‍ വെര്‍ച്ചല്‍ ക്യൂ വഴിയുള്ള ബുക്കിംഗ് 50,000 മുതല്‍ 60,000 വരെയായി ക്രമീകരിക്കും. സ്‌പോട്ട് ബുക്കിംഗ് 5000 ആയി നിജപ്പെടുത്തി.

25ന് ഉച്ചയ്ക്ക് ഒന്നിനുശേഷം പമ്പയില്‍നിന്ന് പരമ്പരാഗത തീര്‍ത്ഥാടന പാതയിലൂടെ തീര്‍ത്ഥാടകരെ സന്നിധാനത്തേക്ക് കയറ്റിവിടുന്നതിനും നിയന്ത്രണമുണ്ട്. തങ്ക അങ്കി ഘോഷയാത്ര 25ന് പമ്പയിലെത്തിയിട്ട് 6.15 ന് സന്നിധാനത്ത് എത്തിച്ചേരുന്ന സാഹചര്യത്തില്‍ തീര്‍ത്ഥാടകരെ പമ്പയില്‍ നിന്ന് വൈകിട്ട് അഞ്ചിനു ശേഷം നിയന്ത്രണങ്ങള്‍ ഒഴിവാക്കി സന്നിധാനത്തേക്ക് കയറ്റിവിടും എന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

കോഹ്‌ലിയും റൂട്ടും അടങ്ങുന്ന നിരയിലേക്ക്; വരവറിയിച്ച് പാക് യുവതാരം

കോഹ്‌ലിയും റൂട്ടും അടങ്ങുന്ന നിരയിലേക്ക്; വരവറിയിച്ച് പാക് യുവതാരം

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച പാക് ബാറ്റര്‍ സയിം അയുബ് കോഹ്‌ലിയും ജോ റൂട്ടും ഉള്‍പ്പെടുന്ന പട്ടികയില്‍. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ പാകിസ്ഥാന്റെ ആധികാരിക വിജയത്തില്‍ സയിം അയുബിന്റെ പ്രകടനം നിര്‍ണായകമായിരുന്നു.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടിയ അയുബ്, ഇന്നലെ ജോഹന്നാസ്ബര്‍ഗില്‍ 94 പന്തില്‍ നിന്ന് 101 റണ്‍സ് നേടി രണ്ടാം സെഞ്ച്വറിയും കുറിച്ചു. 107.45 സ്‌ട്രൈക്ക് റേറ്റില്‍ 13 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

പരമ്പരയില്‍ രണ്ടാമത്തെ സെഞ്ച്വറി നേടിയതോടെ അയുബ് കോഹ്‌ലി, ജോ റൂട്ട്, ഡേവിഡ് വാര്‍ണര്‍, കെവിന്‍ പീറ്റേഴ്‌സണ്‍, ഫഖര്‍ സമാന്‍ എന്നിരുള്‍പ്പെടുന്ന പട്ടികയിലും അയുബ് ഇടം നേടി. ദക്ഷിണാഫ്രിക്കയില്‍ ഒരു ദ്വിരാഷ്ട്ര ഏകദിന പരമ്പരയില്‍ രണ്ടോ അതിലധികമോ സെഞ്ച്വറികള്‍ നേടുന്ന സന്ദര്‍ശക ബാറ്റര്‍മാരുടെ പട്ടികയിലാണ് താരം ഇടം നേടിയത്.

കോഹ്‌ലി, ഡേവിഡ് വാര്‍ണര്‍, കെവി പീറ്റേഴ്‌സണ്‍ എന്നിവര്‍ മൂന്ന് സെഞ്ച്വറികള്‍ വീതം നേടിയപ്പോള്‍ ഫഖര്‍ സമാനും ജോ റൂട്ടും സയിബ് അയുബും രണ്ട് സെഞ്ച്വറികള്‍ സ്വന്തമാക്കി.