അ​മ്മ​യു​ടെ മൃ​ത​ദേ​ഹം ആ​രും അ​റി​യാ​തെ സം​സ്ക​രി​ച്ച സം​ഭ​വം; മ​ക​നെ വി​ട്ട​യ​ക്കും

അ​മ്മ​യു​ടെ മൃ​ത​ദേ​ഹം ആ​രും അ​റി​യാ​തെ സം​സ്ക​രി​ച്ച സം​ഭ​വം; മ​ക​നെ വി​ട്ട​യ​ക്കും

അ​മ്മ​യു​ടെ മൃ​ത​ദേ​ഹം ആ​രും അ​റി​യാ​തെ മ​ക​ൻ സം​സ്ക​രി​ച്ച സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യി​ല്ലെ​ന്ന് പോ​ലീ​സ്. വെ​ണ്ണ​ല സ്വ​ദേ​ശി​നി അ​ല്ലി​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് മ​ക​ൻ പ്ര​ദീ​പ് ആ​രും അ​റി​യാ​തെ സം​സ്ക​രി​ച്ച​ത്. ഇ​ന്ന് പു​ല​ര്‍​ച്ചെ​യോ​ടെ​യാ​ണ് വീ​ട്ടു മു​റ്റ​ത്തെ തെ​ങ്ങി​ന്‍ ചു​വ​ട്ടി​ല്‍ അ​മ്മ​യു​ടെ മൃ​ത​ദേ​ഹം മ​ക​ന്‍ കു​ഴി​ച്ചി​ട്ട വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്.

കു​ഴി​ച്ചി​ട്ട മൃ​ത​ദേ​ഹ​ത്തി​ന്‍റെ കാ​ല് പു​റ​ത്തു ക​ണ്ട നാ​ട്ടു​കാ​രാ​ണ് വി​വ​രം പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. പോ​ലീ​സെ​ത്തു​മ്പോ​ള്‍ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു പ്ര​ദീ​പ്. അ​മ്മ പു​ല​ര്‍​ച്ചെ മ​രി​ച്ചെ​ന്നും ശ്മ​ശാ​ന​ത്തി​ല്‍ കൊ​ടു​ക്കാ​ന്‍ പ​ണ​മി​ല്ലാ​ത്ത​തു കൊ​ണ്ട് മൃ​ത​ദേ​ഹം കു​ഴി​ച്ചി​ട്ടെ​ന്നും പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മ​ര​ണ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത​യി​ല്ലെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ അ​ല്ലി​യു​ടെ മ​ര​ണ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​മാ​യി ഒ​ന്നും ത​ന്നെ ഇ​ല്ലെ​ന്ന് ക​ണ്ടെ​ത്തി. ബ​ല​പ്ര​യോ​ഗം ന​ട​ന്ന​തി​ന്‍റെ​യോ മ​റ്റോ ല​ക്ഷ​ണ​ങ്ങ​ള്‍ ഇ​ല്ലെ​ന്നാ​ണ് പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്രാ​ഥ​മി​ക​മാ​യി കൊ​ല​പാ​ത​ക സാ​ധ്യ​ത ത​ള്ളി​ക്ക​ള​യു​ന്ന​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​ദീ​പി​നെ ഉ​ട​ൻ വി​ട്ട​യ​യ്ക്കും എ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ ല​ഭി​ച്ചാ​ല്‍ മാ​ത്ര​മേ തു​ട​ര്‍ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കൂ എ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

തിരുവനന്തപുരത്ത് എത്തുന്ന സ്ത്രീകൾക്ക് കുറഞ്ഞ ചെലവിൽ സുരക്ഷിതമായി താമസിക്കാനും ജോലി ചെയ്യാനുമായി നഗരസഭ നിര്‍മിച്ച ഷീ സ്പേസും ഷീ ഹബും ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരത്ത് എത്തുന്ന സ്ത്രീകൾക്ക് കുറഞ്ഞ ചെലവിൽ സുരക്ഷിതമായി താമസിക്കാനും ജോലി ചെയ്യാനുമായി നഗരസഭ നിര്‍മിച്ച ഷീ സ്പേസും ഷീ ഹബും ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് എത്തുന്ന സ്ത്രീകൾക്ക് കുറഞ്ഞ ചെലവിൽ സുരക്ഷിതമായി താമസിക്കാനും ജോലി ചെയ്യാനുമായി നഗരസഭ നിര്‍മിച്ച ഷീ സ്പേസും ഷീ ഹബും ഉദ്ഘാടനം ചെയ്തു. തമ്പാനൂരിലെ നഗരസഭ ഗോൾഡൻ ജൂബിലി ബിൽഡിംഗിലാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. മേയര്‍ ആര്യ രാജേന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മന്ത്രി എം ബി. രാജേഷ്‌ ഷീ ഹബും ഷീ സ്പേസും തുറന്നകൊടുത്തു.

നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് സുരക്ഷിതമായി വൃത്തിയുള്ള താമസസ്ഥലമൊരുക്കുക എന്ന ആശയമാണ് ഷീ സ്പെയിസിനു പിന്നിലെന്ന് മന്ത്രി പറഞ്ഞു. ഷീ ഹബ് സ്ത്രീ സംരംഭകർക്കുള്ള, സ്റ്റാർട്ടപ്പുകൾക്കുള്ള തൊഴിലിടമാണ്. രണ്ടും ഒരു പുതിയ തലത്തിലേക്ക് കോർപറേഷന്റെ പ്രവർത്തനങ്ങളെ ഉയർത്തുകയാണെന്ന് മേയര്‍ ആര്യ രാജേന്ദ്രൻ പറഞ്ഞു. എ.സി, നോൺ എ.സി റൂമുകൾ, ഡോർമെറ്ററികൾ എന്നിവ ഷീ സ്പെയിസിൽ ഒരുക്കിയിട്ടുണ്ട്. ആധുനിക രീതിയിൽ ഫർണിഷ് ചെയ്ത് കമ്പ്യൂട്ടർ, വൈഫൈ ഉൾപ്പെടെ ക്രമീകരിച്ചതാണ് ഷീ ഹബ്.ഷീ സ്പെയിസ് ഓൺലൈൻ ബുക്കിങ്ങിനുള്ള സംവിധാനവും ഇവിടെയുണ്ട്.

നഗരത്തിലെ വനിതാ സംരംഭകർക്ക് തൊഴിലിടമായി ഉപയോഗിക്കുവാൻ കഴിയുന്ന തരത്തിലാണ് ഷീ ഹബ് ഒരുക്കിയിരിക്കുന്നത്. ആധുനിക രീതിയിൽ ഫർണിഷ് ചെയ്ത ശീതീകരിച്ച കോൺഫറൻസ് ഹാളും, കമ്പ്യൂട്ടർ, വൈഫൈ തുടങ്ങിയ എല്ലാ സൗകര്യങ്ങളോടെ വനിതകൾക്ക് മാത്രമായി ഒരു വർക്കിംഗ് സ്പെയ്‌സും സജ്ജീകരിച്ചിരിക്കുന്നു. നഗരത്തിലെത്തുന്ന വനിതകൾക്ക് ഈ പുതിയ സംവിധാനങ്ങൾ സ്വതന്ത്രവും സുരക്ഷിതവുമായി ഉപയോഗിക്കുവാൻ കഴിയുന്ന തരത്തിലാണ് ഒരുക്കിയിട്ടുള്ളതെന്നും മേയര്‍ ഫേസ്ബുക്കിൽ കുറിച്ചു.

സ്ത്രീകളുടെ സർവ്വതോന്മുഖമായ ഉന്നമനം ലക്ഷ്യമാക്കിയുള്ള നഗരസഭയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നേറുകയാണ്. ഒരു വനിത സൗഹൃദ നഗരമെന്ന നിലയിൽ നിരവധി പദ്ധതികളാണ് ഈ മേഖലയിൽ നമ്മൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നത്. നഗരസഭയുടെ ഗോൾഡൻ ജൂബിലി ബിൽഡിംഗിൽ രണ്ട് പദ്ധതികളാണ് ഇപ്പോൾ ആരംഭിച്ചത്. ഷീ സ്പെസിൽ എ.സി, നോൺ എ.സി റൂമുകളും ഡോർമെറ്ററികളും ഉൾപ്പെടെ 20 കിടക്കകളോടെയുള്ള താത്കാലിക താമസസൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇവിടെ മുറികൾ ബുക്ക് ചെയ്യുന്നതിന് മാർ ബസേലിയോസ് എഞ്ചിനീയറിംഗ് കോളേജിലെ മൂന്നാം വർഷ വിദ്യാർഥികളായ റിസ്വാൻ ഷാജഹാൻ, അനസ് മുഹമ്മദ്, അദ്വൈത് എസ് ജിത്ത് എന്നിവർ സൗജന്യമായി തയ്യാറാക്കി നൽകിയ സോഫ്റ്റ്‌വെയറാണ് ഉപയോഗിക്കുന്നതെന്നും മേയര്‍ വ്യക്തമാക്കി.

ഷീ ഹബ്

ഒരേസമയം 26 പേർക്ക് വരെ ഷീ ഹബ് സൗകര്യം ഉപയോഗിക്കാം. കഫറ്റേരിയ, സൂം മീറ്റിംഗിനുള്ള സംവിധാനവും അടക്കമുള്ള മിനി കോൺഫറൻസ് ഹാളും ഇവിടെയുണ്ട്. മണിക്കൂറിന് 50 രൂപ മുതലാണ് ഈടാക്കുന്നത്.

ഷീ സ്പേസ്

എസി, നോൺ എസി റൂമുകൾ, ഡോമറ്ററികൾ ഉൾപ്പെടെ 20 ബെഡാളാണ് ഷീ സ്പേസിൽ ഉള്ളത്. കംപ്യൂട്ടര്‍, വൈഫൈ സൗകര്യമടക്കം ഉവിടെയുണ്ട്. ദിവസം 100 രൂപയാണ് നിരക്ക്.

ആറ്റിങ്ങലുകാരൻ നേതൃത്വം നൽകിയ കേരള ടീമിന് മികച്ച വിജയം

ആറ്റിങ്ങലുകാരൻ നേതൃത്വം നൽകിയ കേരള ടീമിന് മികച്ച വിജയം

ഡൽഹി: വിജയ് മർച്ചൻ്റ് ട്രോഫിയിൽ മേഘാലയക്കെതിരെ ആറ്റിങ്ങലുകാരൻ നേതൃത്വം നൽകിയ കേരളത്തിന് ഉജ്ജ്വല വിജയം. ഇന്നിങ്സിനും 391 റൺസിനുമാണ് കേരളം മേഘാലയയെ തകർത്തത്. ആദ്യ ഇന്നിങ്സിൽ 25 റൺസിന് പുറത്തായ മേഘാലയക്കെതിരെ കേരളം എട്ട് വിക്കറ്റിന് 478 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. രണ്ടാം ഇന്നിങ്സിലും ബാറ്റിങ് തകർച്ച നേരിട്ട മേഘാലയ 62 റൺസിന് പുറത്തായതോടെയാണ് കേരളം കൂറ്റൻ വിജയം സ്വന്തമാക്കിയത്. ഒരു ദിവസത്തെ കളി ബാക്കിയിരിക്കെയാണ് കേരളത്തിൻ്റെ വിജയം.

ആറ് വിക്കറ്റിന് 252 റൺസെന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിങ് തുടർന്ന കേരളത്തിന് ക്യാപ്റ്റൻ ആറ്റിങ്ങൽ സ്വദേശി ഇഷാൻ രാജിൻ്റെയും തോമസ് മാത്യുവിൻ്റെയും ഉജ്ജ്വല ഇന്നിങ്സുകളാണ് കൂറ്റൻ ലീഡ് നൽകിയത്. ഇരുവരും ചേർന്ന് ഏഴാം വിക്കറ്റിൽ 140 റൺസ് കൂട്ടിച്ചേർത്തു. തോമസ് മാത്യു സെഞ്ച്വറിയടിച്ച് കളം വാണു. 143 പന്തിൽ 152 റൺസുമായി തോമസ് മാത്യു പുറത്താകാതെ നിന്നു. 25 ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു തോമസ് മാത്യുവിൻ്റെ ഇന്നിങ്സ്.

ഇഷാൻ രാജ് സെഞ്ച്വറിക്ക് ഏഴ് റൺസ് അകലെ പുറത്തായി. 140 പന്തുകളിൽ നിന്ന് 10 ഫോറടക്കം ഇഷാൻ രാജ് 93 റൺസ് നേടി. നേരത്തെ ലെറോയ് ജോക്വിൻ ഷിബുവും കേരളത്തിന് വേണ്ടി സെഞ്ച്വറി നേടിയിരുന്നു. 38 റൺസെടുത്ത നെവിൻ, 24 റൺസെടുത്ത ദേവഗിരി എന്നിവരാണ് കേരളത്തിന് വേണ്ടി തിളങ്ങിയ മറ്റ് ബാറ്റർമാർ. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ മേഘാലയ വീണ്ടും തകർന്നടിഞ്ഞു. സ്കോർ ബോർഡ് തുറക്കും മുൻപെ ക്യാപ്റ്റൻ സുരനയുടെ വിക്കറ്റ് നഷ്ടമായ മേഘാലയക്ക് തുടരെ വിക്കറ്റുകൾ നഷ്ടമായി. 14 റൺസെടുത്ത എസ് ചൗധരിയാണ് മേഘാലയയുടെ ടോപ് സ്കോറർ. 26ാം ഓവറിൽ വെറും 62 റൺസിന് മേഘാലയയുടെ ഇന്നിങ്സിന് അവസാനമായി.

കേരളത്തിന് വേണ്ടി ഇഷാൻ കുനാൽ നാലും നന്ദൻ മൂന്നും വിക്കറ്റുകൾ വീഴ്ത്തി. ആദ്യ ഇന്നിങ്സിൽ നന്ദൻ ആറ് വിക്കറ്റും വീഴ്ത്തിയിരുന്നു. 7.3 ഓവറിൽ ഒരു റൺ പോലും വിട്ട് കൊടുക്കാതെയാണ് നന്ദൻ്റെ ആറ് വിക്കറ്റ് നേട്ടം. വിജയ് മർച്ചൻ്റ് ട്രോഫിയിൽ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാണ് നന്ദൻ. നേരത്തെ ഹൈദരാബാദിനെതിരായ വിജയത്തിലും ഏഴ് വിക്കറ്റുകളുമായി നന്ദൻ നിർണയക പങ്കു വഹിച്ചിരുന്നു.

എരുമയെ തിരഞ്ഞ് കാട്ടിലെത്തി; കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന്‍ മരിച്ചു

എരുമയെ തിരഞ്ഞ് കാട്ടിലെത്തി; കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന്‍ മരിച്ചു

ബംഗളൂരു: കര്‍ണാടക ചിക്കമംഗളൂരുവില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളി വയോധികന്‍ മരിച്ചു. കാലടി സ്വദേശി കാട്ടുകുടി ഏലിയാസ് (76) ആണ് മരിച്ചത്. മേയാന്‍വിട്ട എരുമയെ തിരഞ്ഞ് എത്തിയപ്പോഴായിരുന്നു ആക്രമണം.

ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. കാലടി സ്വദേശിയായ ഏലിയാസ് നരസിംഹരാജ താലൂക്കിലെ മടവൂര്‍ ഗ്രാമത്തിലാണ് ഇപ്പോള്‍ താമസിക്കുന്നത്. മേയാന്‍വിട്ട എരുമയെ അന്വേഷിച്ച് മകനൊപ്പമാണ് ഏലിയാസ് കാട്ടില്‍ എത്തിയത്. കാട്ടാന പിന്നില്‍ നിന്നാണ് ആക്രമിച്ചത്. തലയ്‌ക്കേറ്റ ഗുരുതര പരിക്ക് ആണ് മരണ കാരണം.അങ്കമാലി കാലടിയില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മടവൂരിലേക്ക് കുടിയേറിയ കര്‍ഷക കുടുംബത്തിലെ അംഗമാണ് ഏലിയാസ്.

ലോറിക്കും ജെസിബിക്കും ഇടയില്‍പ്പെട്ടു; കൊച്ചിയില്‍ മെട്രോ നിര്‍മാണത്തിനിടെ ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

ലോറിക്കും ജെസിബിക്കും ഇടയില്‍പ്പെട്ടു; കൊച്ചിയില്‍ മെട്രോ നിര്‍മാണത്തിനിടെ ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

കൊച്ചി: കാക്കനാട് മെട്രോ നിര്‍മാണത്തിനിടെ ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ആലുവ സ്വദേശിയായ ടിപ്പര്‍ ലോറി ഡ്രൈവര്‍ അഹമ്മദ് നൂര്‍ ആണ് മരിച്ചത്. 28 വയസ്സായിരുന്നു. മണ്ണുമാന്തി യന്ത്രത്തിനും ലോറിക്കും ഇടയില്‍പ്പെട്ടായിരുന്നു അപകടം.

ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയാണ് അപകടം സംഭവിച്ചത്. കാക്കനാട് മേഖലയില്‍ മെട്രോ നിര്‍മാണം പുരോഗമിക്കുന്നതിനിടെ മണ്ണ് നീക്കം ചെയ്യാനായി എത്തിയ ലോറിയുടെ ഡ്രൈവറാണ് മരിച്ചത്. ലോറിയില്‍ ലോഡ് നിറഞ്ഞോ എന്ന് നോക്കുന്നതിനിടെ മണ്ണുമാന്തി യന്ത്രം തിരിഞ്ഞുവരികയായിരുന്നു. അതിനിടെ ഡ്രൈവര്‍ ലോറിക്കും ജെസിബിക്കും ഇടയില്‍പ്പെടുകയായിരുന്നു.

ഉടന്‍ തന്നെ അവിടെയുള്ളവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം എറണാകുളം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

അറബിക് ഭാഷാ സെമിനാർ  നടത്തി

അറബിക് ഭാഷാ സെമിനാർ നടത്തി

പാലോട്: അന്താരാഷ്ട്രാ അറബിക് ഭാഷാ ദിനത്തിൻ്റെ ഭാഗമായി താന്നിമൂട് ഗവ.ട്രൈബൽ എൽ.പി.സ്കൂളിൽ അറബിക് ഭാഷാ സെമിനാർ സംഘടിപ്പിച്ചു. കൊല്ലായിൽ അൽ ഫലാഹ് ഹിഫ്ദ് അക്കാദമി അധ്യപകൻ ജസീൽ അൻസാരി കലയപുരം സെമിനാർ ഉദ്ഘാടനം ചെയ്തു.

റിട്ട. അറബിക് അധ്യാപകൻ അബ്ദുൾ അസീസ് മുഖ്യപ്രഭാഷണം നടത്തി. എസ്.എം.സി. ചെയർമാൻ നാസിമുദ്ദീൻ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക ജമനിസാ ബീഗം, എസ്.എം.സി. വൈസ് പ്രസിഡന്റ് സഫീർഖാൻ, രാഗേഷ് തമ്പി, ജാരിയാ മോൾ, ആൻസി പി.സി, അൻസാറുദ്ദിൻ തുടങ്ങിയവർ സംസാരിച്ചു. ഭാഷാ ദിനത്തിൻ്റെ ഭാഗമായി പോസ്റ്റർ പ്രദർശനവും കുട്ടികളുടെ കലാപരിപാടികളും നടത്തി.