by Midhun HP News | Dec 18, 2024 | Latest News, കേരളം
തിരുവനന്തപുരം: തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു. അടുത്ത രണ്ടു ദിവസത്തിനുള്ളിൽ കൂടുതൽ ശക്തി പ്രാപിച്ചു തമിഴ്നാട് തീരത്തേക്ക് നീങ്ങാൻ സാധ്യത. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
തെക്കൻ അറബിക്കടൽ അതിനോട് ചേർന്ന ഭൂമധ്യരേഖയോടുചേർന്ന ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
by Midhun HP News | Dec 18, 2024 | Latest News, കേരളം
കോഴിക്കോട്: ആത്മഹത്യ ചെയ്ത നഴ്‌സിങ് വിദ്യാര്‍ത്ഥിനി ലക്ഷ്മി രാധാകൃഷ്ണന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. കോഴിക്കോട് സര്‍ക്കാര്‍ നഴ്‌സിങ് കോളജിലെ ബിഎസ് സി നഴ്‌സിങ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയും കോട്ടയം കിടങ്ങൂര്‍ സ്വദേശിനിയുമായ ലക്ഷ്മി (21) യെ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഫാനിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിയനിലയിലായിരുന്നു. അസ്വാഭാവിക മരണത്തിനാണ് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തത്. തന്റെ മരണത്തിൽ ആരും ഉത്തരവാദികളല്ലെന്ന എഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിയതായി മെഡിക്കൽ കോളജ് പൊലീസ് അറിയിച്ചു. രക്ഷിതാക്കളിൽ നിന്നും ലക്ഷ്മിക്ക് ഒപ്പം ഹോസ്റ്റലിൽ താമസിച്ചിരുന്ന വിദ്യാർത്ഥിനികളിൽ നിന്നും പൊലീസ് ഉടൻ മൊഴിയെടുക്കും. വ്യക്തിപരമായ കാരണങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. കോട്ടയം കിടങ്ങൂർ തേക്കാട്ട് വീട്ടിൽ രാധാകൃഷ്ണൻ– സിന്ധു ദമ്പതികളുടെ മകളാണ് ലക്ഷ്മി രാധാകൃഷ്ണൻ.
by Midhun HP News | Dec 18, 2024 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ് പോലീസിന്റെ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്.
അഴൂർ തെറ്റിച്ചിറ ഭാഗത്ത് ഒരു ഗോഡൗണിലാണ്സാധനങ്ങൾ സൂക്ഷിച്ചിരുന്നത്. ആറ്റിങ്ങൽ ആലങ്കോട് സ്വദേശിയുടേതാണ് ആണ് ഈ ഗോഡൗൺ.
കുപ്പിവെള്ള ബിസിനസ് നടത്തുന്നതിനു വേണ്ടി വാടകയ്ക്ക് എടുത്ത ഗോഡൗണിന്റെ മറവിലാണ് നിരോധിത പുകയില ഉത്പന്നങ്ങളുടെ കച്ചവടം.
സംഭവവുമായി ബന്ധപ്പെട്ട് അഴൂർ സ്വദേശി ശംഭു മോഹനെ പോലീസ് അറസ്റ്റ് ചെയ്തു.
നിരോധിത പുകയില ഉൽപ്പന്നങ്ങളായ ശംഭു,ഹാൻസ് തുടങ്ങിയവയാണ് ഇരുന്നൂറോളം ചാക്കുകളിൽ സൂക്ഷിച്ചിരുന്നത്.
by Midhun HP News | Dec 17, 2024 | Latest News, കേരളം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 446 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ എറണാകുളത്ത് വിറ്റ ST 627505 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. തൃശൂരിൽ വിറ്റ SU 546971 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ
ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inൽ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.
5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
by Midhun HP News | Dec 17, 2024 | Latest News, കേരളം
ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതുമായ ബന്ധപ്പെട്ട വിഷയത്തിൽ എത്രയും വേഗം അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്ന് കെ പി എസ് ടി എ പുളിമാത്ത് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. പരീക്ഷയുടെ രഹസ്യ സ്വഭാവം നഷ്ടപ്പെടുന്നതിൽ പൊതുസമൂഹം ആശങ്കാകുലരാണ്. പൊതു വിദ്യാഭ്യാസ മേഖലയിൽ ദൂര വ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ലാജി ജി എൽ ന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സന്ദീപ് ബി സ്വാഗതം ആശംസിച്ചു. കെ പി എസ് ടി എ തിരുവനന്തപുരം റവന്യൂ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി എ സാജൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. പുളിമാത്ത് ഗ്രാമപഞ്ചായത്ത് അംഗം ബി ജയചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കൗൺസിൽ അംഗം എസ് സബീർ, അനൂപ് എം ജെ, മുഹമ്മദ് അൻസാർ എ എം, എസ് എസ് അജീഷ്, അമൃത സി എസ്, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ആർ ജയലക്ഷ്മി കൃതജ്ഞത രേഖപ്പെടുത്തി. പ്രസിഡന്റ്: സുജിത് ഐ ജി, സെക്രട്ടറി: ഭരത് പ്രസാദ് ചന്ദ്രൻ. സി എസ്, ട്രഷറർ: അശ്വതി ബി കെ എന്നിവർ പങ്കെടുത്തു
by Midhun HP News | Dec 17, 2024 | Latest News, മരണം
വർക്കല പേരേറ്റിൽ ചരുവിള വീട്ടിൽ (അഭയ, ചെറുവള്ളിമുക്ക്, ആറ്റിങ്ങൽ) റിട്ടയേർഡ് ആർമി ആർ ഗോപകുമാറിന്റെ (സി.പി.ഐ.എം ആറ്റിങ്ങൽ വെസ്റ്റ് മുൻ ലോക്കൽകമ്മിറ്റി അംഗം)സഹധർമ്മിണി എസ് ഗംഗാദേവി (77) അന്തരിച്ചു. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30 ന്
Recent Comments