by Midhun HP News | Dec 12, 2024 | Latest News, കേരളം
തിരുവനന്തപുരം: ഇരുപത്തിയൊമ്പതാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തലസ്ഥാന നഗരം ഒരുങ്ങിക്കഴിഞ്ഞു. 15 സ്ക്രീനുകളിലായി 177 സിനിമകളാണ് ഇത്തവണ പ്രദർശിപ്പിക്കുന്നത്. ഡിസംബർ 13 ന് വെെകുന്നേരം അഞ്ച് മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ചാണ് മേളയുടെ ഉദ്ഘാടന ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ ഇന്ത്യൻ ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭ ശബാന ആസ്മിയെ മുഖ്യമന്ത്രി പിണറായി വിജയൻ ആദരിക്കും. അഭിനയരംഗത്ത് 50 വർഷം തികയ്ക്കുന്ന വേളയിലാണ് ശബാന ആസ്മിക്ക് ഐഎഫ്എഫ്എഫ്കെയുടെ ആദരം. ശബാന ആസ്മി മുഖ്യവേഷത്തിലഭിനയിച്ച അഞ്ചു സിനിമകൾ മേളയിൽ പ്രദർശിപ്പിക്കും.
അങ്കുർ (ശ്യാം ബെനഗൽ/1974), ഫയർ (ദീപ മേത്ത/1999), അർഥ് (മഹേഷ് ഭട്ട്/1982), കാന്ധാർ (മൃണാൾ സെൻ/1984), പാർ (ഗൗതം ഘോഷ്/1984) എന്നീ ചിത്രങ്ങളാണ് സെലിബ്രേറ്റിങ് ശബാന ആസ്മി എന്ന പായ്ക്കേജിൽ പ്രദർശിപ്പിക്കുന്നത്. ഐ ആം സ്റ്റില്‍ ഹിയര്‍ ആണ് ഇത്തവണത്തെ ഉദ്ഘാടന ചിത്രം.
by Midhun HP News | Dec 12, 2024 | Latest News, കേരളം
തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തീവ്രവും ശക്തവുമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടക്കി, തൃശൂര്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് മഴയെ സ്വാധീനിക്കുന്നത്.
കേരള തീരങ്ങളില്‍ വെള്ളിയാഴ്ച വരെയും ലക്ഷദ്വീപ് തീരങ്ങളില്‍ വ്യാഴം, വെള്ളി ദിവസങ്ങളിലും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളില്‍ കേരള തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.
by Midhun HP News | Dec 11, 2024 | Latest News, കേരളം
കൊച്ചി: ഹേമ കമ്മിറ്റിയിലെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിനെതിരെ മറ്റൊരു നടികൂടി രംഗത്ത്. അന്വേഷണത്തിനെതിരെ നടി സുപ്രീം കോടതിയെ സമീപിച്ചു. ഹേമ കമ്മിറ്റിയില്‍ താന്‍ നല്‍കിയ മൊഴിയില്‍ കൃത്രിമത്വം നടന്നതായി സംശയിക്കുന്നുവെന്നും പ്രത്യേക അന്വേഷണ സംഘം ഇതുവരെയും തന്നെ സമീപിച്ചിട്ടില്ലെന്നും നടി ഹര്‍ജിയില്‍ പറയുന്നു. നേരത്തെ നടി മാലാ പാര്‍വ്വതിയും ഹേമ കമ്മിറ്റി അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ചിരുന്നു.
ഹേമ കമ്മിറ്റി വിശ്വാസ വഞ്ചന കാണിച്ചെന്നും തങ്ങള്‍ക്ക് ഉണ്ടായ ദുരനുഭവമാണ് മൊഴിയായി നല്‍കിയതെന്നും നടി മാലാ പാര്‍വതി പറഞ്ഞിരുന്നു. മറ്റുളളവര്‍ക്കുണ്ടായ കേട്ടറിവുകള്‍ പറഞ്ഞു. കേസിന് താല്‍പര്യമില്ലെന്ന് അന്നേ പറഞ്ഞതാണ്. റിപ്പോര്‍ട്ടില്‍ പേരുപോലും വരരുതെന്ന് ആവശ്യപ്പെട്ടിരുന്നു. സിനിമയില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ നിയമനിര്‍മാണമായിരുന്നു ലക്ഷ്യം. മൊഴിയുടെ പേരില്‍ കേസെടുക്കുന്നത് ശരിയല്ല. എസ്‌ഐടി ചലച്ചിത്ര പ്രവര്‍ത്തകരെ വിളിച്ച് ഭീഷണിപ്പെടുത്തുകയാണ്. കേസിന് ഇല്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. അതുകൊണ്ടാണ് സുപ്രീം കോടതിയെ സമീപിച്ചതെന്നും മാലാ പാര്‍വതി നേരത്തെ വ്യക്തമാക്കിയിരുന്നു.
മാലാ പാര്‍വതിക്കെതിരെ ഡബ്ല്യുസിസിയും രംഗത്തെത്തിയിരുന്നു. സുപ്രീംകോടതിയില്‍ നടി നല്‍കിയ ഹര്‍ജി അപ്രസക്തമാണെന്നും ഡബ്ല്യുസിസി ചൂണ്ടിക്കാട്ടി. ഹര്‍ജിയില്‍ കക്ഷി ചേരാന്‍ ഡബ്ല്യുസിസി അപേക്ഷ നല്‍കിയിട്ടുണ്ട്.
by Midhun HP News | Dec 11, 2024 | Latest News, ദേശീയ വാർത്ത
മുബൈ: ക്രിസ്മസ്-പുതുവത്സര അവധിയില്‍ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് മുബൈയില്‍ നിന്ന് കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. നാട്ടിലെത്താന്‍ ടിക്കറ്റ് കിട്ടാതെ ബുദ്ധിമുട്ടുന്ന യാത്രക്കാര്‍ക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ സഹായകരമാകും. മുബൈ എല്‍ടിടിയില്‍ നിന്നും കൊച്ചുവേളിയിലേക്കാണ് പ്രത്യേക പ്രതിവാര ട്രെയിന്‍ പ്രഖ്യാപിച്ചത്. കോട്ടയം വഴിയായിരിക്കും ട്രെയിന്‍ തിരുവനന്തപുരം കൊച്ചുവേളിയിലെത്തുക.
ഡിസംബര്‍ 19, 26, ജനുവരി 2, 9 തീയതികളില്‍ വൈകിട്ട് നാലിനായിരിക്കും മുബൈ എല്‍ടിടിയില്‍ നിന്ന് ട്രെയിന്‍ കൊച്ചുവേളിയിലേക്ക് പുറപ്പെടുക. തിരിച്ച് കൊച്ചുവേളിയില്‍ നിന്ന് ഡിസംബര്‍ 21,28, ജനുവരി 4, ജനുവരി 11 തീയതികളില്‍ വൈകിട്ട് 4.20ന് മുബൈ എല്‍ടിടിയിലേക്കും ട്രെയിന്‍ പുറപ്പെടും.
by Midhun HP News | Dec 11, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരത്ത് കാല്‍നടയാത്രക്കാരിയായ ഭിന്നശേഷിക്കാരി കെഎസ്ആര്‍ടിസി ബസ് കയറി മരിച്ചു. തിരുവനന്തപുരത്തെ കെ റെയില്‍ ഓഫീസിലെ ജീവനക്കാരിയായ നിഷ(39) ആണ് മരിച്ചത്. തിരുവനന്തപുരം വിമന്‍സ് കോളജിന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം.
രാവിലെ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇതിനിടെ കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയറുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് നിഷയുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി.
by Midhun HP News | Dec 11, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങല്‍: വാമനപുരം ആറ്റില്‍ ഇടയാവണത്ത് അവനവഞ്ചേരി ഗവ.എച്ച്.എസിലെ അഞ്ചാംക്ലാസ്സ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. നഗരൂര്‍ വെള്ളംകൊള്ളി ശിവകൃപ വീട്ടില്‍ നിന്നും ആറ്റിങ്ങല്‍ ചന്തറോഡിലുള്ള ചന്ദ്രഗീതം വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന അഖില്‍-അനു ദമ്പതിമാരുടെ മൂത്തമകന്‍ ശിവനന്ദനാണ് (10) മരിച്ചത്.
ഇന്ന് വൈകീട്ട് 5.30 ഓടെയാണ് സംഭവം. കൂട്ടുകാരനുമൊത്ത് വാമനപുരം ആറ് കാണാനെത്തിയതായിരുന്നു. ആറ്റുതീരത്തെത്തിയ ശിവനന്ദന്‍ വസ്ത്രങ്ങളഴിച്ചുവച്ച് ആറ്റിലിറങ്ങിനോക്കിയപ്പോള്‍ ചെളിയില്‍ പുതഞ്ഞുപോയി. കയറാന്‍ പറ്റുന്നില്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് കൂട്ടുകാരനായ വിവേക് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
തുടര്‍ന്ന് മുതിര്‍ന്നവരെ വിവരം അറിയിച്ചു. അവരെത്തിയപ്പോഴേക്കും ശിവനന്ദന്‍ വെള്ളത്തില്‍ മുങ്ങിപ്പോയിരുന്നു. തുടര്‍ന്ന് ആറ്റിങ്ങല്‍ അഗ്നിരക്ഷാസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ആറ്റിങ്ങല്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ചിറയിന്‍കീഴ് താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Recent Comments