by Midhun HP News | Dec 7, 2024 | Latest News, കേരളം
പത്തനംതിട്ട: 17 വയസുകാരി അമ്മയായതിനെത്തുടര്‍ന്ന് ഒപ്പം താമസിച്ചിരുന്ന 21 കാരന്‍ അറസ്റ്റില്‍. അടൂര്‍ ഏനാത്താണ് സംഭവം. പെണ്‍കുട്ടിയുടം കൂടെ ഏറെ നാളായി താമസിക്കുന്ന ആദിത്യനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
നാളുകളായി ഇരുവരും ഒരുമിച്ചാണ് താമസം. ഇപ്പോള്‍ കുഞ്ഞിന് എട്ട് മാസം പ്രായമായി. കുടുംബത്തിലെ ചില പ്രശ്‌നങ്ങളെത്തുടര്‍ന്ന് ബന്ധുവാണ് പരാതി നല്‍കിയത്. പെണ്‍കുട്ടിയും ആദിത്യനും ഒരുമിച്ച് താമസിക്കുന്നത് പെണ്‍കുട്ടിയുടെ അമ്മയ്ക്കും ബന്ധുക്കള്‍ക്കും അറിയാമായിരുന്നതിനാല്‍ അമ്മയ്‌ക്കെതിരെ കേസെടുത്തേക്കും. കുടുംബാംഗങ്ങളുടെ സമ്മതത്തോടെയുള്ള ബന്ധമായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ നിന്നും വ്യക്തമാകുന്നത്. നിലവില്‍ പെണ്‍കുട്ടിക്കും കുഞ്ഞിനും ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. ഇരുവരേയും മഹിളാ മന്ദിരത്തിലേയ്ക്ക് മാറ്റിയേക്കും.
by Midhun HP News | Dec 7, 2024 | Latest News, കേരളം
കണ്ണൂര്‍: ലോകത്തുള്ള എല്ലാ മക്കളുടെയും അമ്മരത്‌നമാണ് അന്തരിച്ച പ്രിയനേതാവ് ഇകെ നായനാരുടെ ഭാര്യ ശാരദാമ്മയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. താന്‍ ഈ വേദിയില്‍ നില്‍ക്കുന്നത് രാഷ്ട്രീയ പ്രവര്‍ത്തകനോ, മന്ത്രിയോ, സിനിമാ നടനോ ആയിട്ടല്ല, ശാരദാമ്മയുടെ മൂത്തമകനായിട്ടാണെന്ന് ശാരദടീച്ചറുടെ തൊണ്ണൂറാം പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തുകൊണ്ട് സുരേഷ് ഗോപി പറഞ്ഞു..
‘എന്റെ അച്ഛനാണ് എനിക്ക് ഏറ്റവും പരിചയമുള്ള അച്ഛന്‍. ആ അച്ഛന്‍ എങ്ങനെ ആയിരുന്നവോ, അതിന്റെ ഒരുപ്പപ്പൂന്‍ അച്ഛനായിരുന്നു സഖാവ് നായനാര്‍. ഒരമ്മയുടെ ഉത്തരവാദിത്തമെന്നത് ശാരദാമ്മയെ സംബന്ധിച്ച് ഒരുപാട് പേരുടെ, സ്വന്തവും ബന്ധവും അല്ലാത്ത നിരവധി പേരുടെ അമ്മയായി വര്‍ത്തിച്ചുവെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം ഞാന്‍ തന്നെയാണ്. ഞാന്‍ ഈ വേദിയില്‍ നില്‍ക്കുന്നത് രാഷ്ട്രീയ പ്രവര്‍ത്തകനോ, മന്ത്രിയോ, സിനിമാ നടനോ ആയിട്ടല്ല. ഇതുപോലെ കല്യാശേരിയിലെ വിട്ടീലെത്തിയാല്‍ ഒന്നുവാരിപ്പുണര്‍ന്ന് അനുഗ്രഹം വാങ്ങും. ഈ വേദിയില്‍ എനിക്ക് അമ്മയുടെ മൂത്തസന്താനത്തിന്റെ സ്ഥാനമാണ് ഞാന്‍ എടുത്തിരുക്കുന്നത്. അങ്ങനെയെ എനിക്ക് പറയുവാന്‍ സാധിക്കു. ഈ അമ്മയെ ഞാനിങ് എടുക്കുവാ, എന്ന് പറയാതെ എടുത്ത മകനാണ് ഞാന്‍. അത് ശാരദാമ്മയുടെ മറ്റ് മക്കളും അംഗീകരിച്ചതാണ്.
92 മുതലാണ് സഖാവുമായി ബന്ധം തുടരുന്നത്. അദ്ദേഹം തിരുവന്തപുരം ആശുപത്രിയില്‍ ചുമബാധിച്ച് കിടക്കുമ്പോള്‍ ലീഡര്‍ പറഞ്ഞ് അറിഞ്ഞാണ് ഞാന്‍ അവിടെ എത്തുന്നത്. അന്ന് അമ്മ അടുത്തിട്ടുണ്ട്. അന്ന് മഹാഭാരതം അവലോകനം ചെയ്ത് ഏറെ നേരം സംസാരിച്ചു. എന്നിട്ട് എന്റെ കൃഷ്ണനെ കളിയാക്കി പറഞ്ഞുകൊണ്ട് തന്റെ കൃഷ്ണനുണ്ടല്ലോടോ അവനാ ഈ ലോകത്തെ ഏറ്റവും വലിയ കള്ളന്‍. കൗരവന്‍മാര്‍ക്ക് പണികൊടുത്ത പെരുങ്കള്ളനാ എന്ന് പറഞ്ഞു. അപ്പോള്‍ കൃഷ്ണകുമാറിന്റെ മകന്റെ ചോറൂണിന്റെ ഫോട്ടോ ഞാന്‍ കണ്ടെന്ന് പറഞ്ഞപ്പോള്‍ അന്ന് കണ്ണ് നിറഞ്ഞ സഖാവിനെ കണ്ടു. ആരുടെയും മുന്നില്‍ കണ്ണുനിറയുന്നയാളല്ല സഖാവ്. അത്ര കരുത്തനായിരുന്നു’ – സുരേഷ് ഗോപി പറഞ്ഞു.
മക്കളുടെ ആഗ്രഹപ്രകാരമാണ് ശാരദ ടീച്ചര്‍ നവതി ആഘോഷത്തിന് ഒരുങ്ങിയത്. ശാരദ ടീച്ചറുടെ തൊണ്ണൂറാം ജന്മദിനത്തിന് ഒരു പ്രത്യേകത കൂടെയുണ്ട്. ജന്മദിനവും ജന്മനാളും ഒരുമിച്ച് വന്നെത്തുന്നുവെന്ന സവിശേഷതയാണത്. ആ ഭാഗ്യം തൊണ്ണൂറിന്റെ നിറവില്‍ തന്നെ ലഭിച്ചതില്‍ സന്തോഷമുണ്ട് ശാരദ ടീച്ചര്‍ക്ക് ‘നവംബര്‍ ഏഴിനാണ് ശാരദ ടീച്ചറുടെ ജന്മദിനം നായനാരുടേത് ഒന്‍പതിനും. എന്നാല്‍ അദ്ദേഹം ജന്മദിനം ആഘോഷിക്കാറില്ല. ‘എന്ത് പിറന്നാള്‍’ എന്ന് നായനാര്‍ പറയാറുള്ളത് ഇന്നും ശാരദയുടെ മനസിലുണ്ട്.
‘എണ്‍പതാം വയസ്സില്‍ മക്കളുടെ നിര്‍ബന്ധപ്രകാരം സഖാവിന്റെ ജന്മദിനം ആഘോഷിച്ചു. ആ വര്‍ഷം മാത്രം എന്ത് പിറന്നാള്‍ എന്ന സ്ഥിരം വാചകം നായനാര്‍ പറഞ്ഞിരുന്നില്ലെന്ന് ശാരദ ടീച്ചര്‍ ഓര്‍ത്തെടുത്തു. നായനാരുടെയും കെ കരുണാകരന്റെയും സൗഹൃദം നന്നായി അറിയുന്ന ഒരാളാണ് ശാരദ ടീച്ചര്‍’സഖാവിന്റെ ജന്മദിനത്തിലും ഓര്‍ക്കാന്‍ ഇരുവരുടെയും കളങ്കമില്ലാത്ത സൗഹൃദത്തിന്റെ ഒരു കഥയുണ്ട്. അന്നൊരു ജന്മദിനത്തില്‍ നായനാര്‍ ചികിത്സയിലായിരുന്നു. അതേ ആശുപത്രിയില്‍ ആസ്മയുടെ ചികിത്സയ്ക്കായി കരുണാകരനും എത്തി. രോഗാവസ്ഥയില്‍ കിടക്കുന്ന സഖാവിനെ ഓര്‍ത്ത് അദ്ദേഹത്തിന്റെ ജന്മദിനം ശാരദ ടീച്ചറുടെ മനസ്സിലെത്തിയിരുന്നില്ല. പക്ഷേ ആശുപത്രി മുറിയില്‍ നായനാര്‍ക്ക് ജന്മദിനാശംസകള്‍ അറിയിച്ചു കെ കരുണാകരന്‍ എത്തിയത് അത്ഭുതമായി തോന്നി. അപ്പോഴാണ് ശാരദ പോലും സഖാവിന്റെ ജന്മദിനമാണെന്ന് ഓര്‍ത്തതെന്ന് ശാരദ ടീച്ചര്‍ അനുസ്മരിച്ചു.
പാര്‍ട്ടിയും ജനങ്ങളുമായിരുന്നു എന്നും സഖാവിന്റെ മനസ്സില്‍. എല്ലാവരെയും സ്‌നേഹിച്ചു. ജനങ്ങളില്‍ നിന്ന് എനിക്ക് ഇന്ന് ആ സ്‌നേഹം തിരിച്ചു കിട്ടുന്നു. ഈ തൊണ്ണൂറാം വയസ്സില്‍ വേറെന്ത് വേണം.’ ചുമരിലെ നായനാരുടെ ചിരിച്ച ഫോട്ടോയില്‍ നോക്കി പൊട്ടിച്ചിരിച്ചു കൊണ്ട് ശാരദ പറഞ്ഞു. ധര്‍മ്മശാലയിലെ പാര്‍ത്ഥാസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വിപുലമായ ആഘോഷ പരിപാടികളാണ് നവതിയുടെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. നാല് തലമുറയ്ക്ക് ഒപ്പം ഇരുന്നാണ് ശാരദ ടീച്ചര്‍ ഇന്ന് ജന്മദിനം ആഘോഷിച്ചത്.
by Midhun HP News | Dec 7, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങലിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം. ആറ്റിങ്ങൽ കച്ചേരി നടയിൽ പ്രവർത്തിക്കുന്ന വെബ്‌കോ ഔട്ട് ലെറ്റിന്റെ എതിർവശമുള്ള കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേയ്ക്കു ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവാവിനെ പോലീസ് അനുനയിപ്പിച്ചു രക്ഷപെടുത്തി. കേസുമായി ബന്ധപ്പെട്ട് അഭിഭാഷകയുമായുള്ള സാമ്പത്തിക തർക്കത്തെ തുടർന്നാണ് യുവാവ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ആത്മഹത്യശ്രമം നടത്തിയന് യുവാവിനെതിരെ ആറ്റിങ്ങൽ പോലീസ് കേസെടുത്തു.
by Midhun HP News | Dec 7, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരത്ത് നവവധുവിനെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ഇന്ദുജയ്ക്ക് ഭർതൃവീട്ടിൽ മാനസിക പീഡനം ഏൽക്കേണ്ടി വന്നിട്ടുണ്ടെന്നും കുടുംബം ആരോപിച്ചു. ഭർത്താവ് അഭിജിത്തും അമ്മയുമാണ് മരണത്തിന് പിന്നിലെന്നാണ് കുടുംബം ആരോപിക്കുന്നത്. മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ദുജയുടെ കുടുംബം പാലോട് പൊലീസിൽ പരാതി നൽകി.
ഭര്‍ത്താവ് അഭിജിത്ത് ഉച്ചയ്ക്ക് വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോഴാണ് രണ്ടാംനിലയിലെ കിടപ്പുമുറിയിലെ ജനലില്‍ തൂങ്ങിയ നിലയില്‍ ഇന്ദുജയെ കണ്ടെത്തിയത്. ഈ സമയം വീട്ടില്‍ അഭിജിത്തിന്റെ അമ്മൂമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉടന്‍ തന്നെ ഇന്ദുജയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ പാലോട് പൊലീസ് കേസെടുത്തു.
by Midhun HP News | Dec 7, 2024 | Latest News, കേരളം
ആലപ്പുഴ: മാന്നാര്‍ ജയന്തി വധക്കേസില്‍ ഭര്‍ത്താവിനു വധശിക്ഷ. മാന്നാര്‍ ആലുംമൂട്ടില്‍ താമരപ്പള്ളി വീട്ടില്‍ ജയന്തിയെ കൊലപ്പെടുത്തിയ കേസില്‍ കുട്ടിക്കൃഷ്ണനെയാണ് വധശിക്ഷക്കു വിധിച്ചത്. മാവേലിക്കര അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി വിജി ശ്രീദേവിയാണു ശിക്ഷ വിധിച്ചത്. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്ത കണ്ടെത്തിയിരുന്നു. 2004 ഏപ്രില്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം.
ഭാര്യയെ സംശയമായിരുന്ന കുട്ടിക്കൃഷ്ണന്‍ ജയന്തിയെ വീട്ടിനുള്ളില്‍ വച്ച് ചുറ്റികകൊണ്ട് തലയ്ക്കടിച്ച ശേഷം മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് തല അറുത്ത് കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷന്‍ കേസ്. സംഭവത്തിന്റെ തൊട്ടടുത്ത ദിവസം കുട്ടികൃഷ്ണന്‍ മാന്നാര്‍ പൊലീസ് സ്റ്റേഷനിലെത്തി ഭാര്യ മരിച്ച വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികൃഷ്ണനാണ് കൊലപാതകം നടത്തിയതെന്ന് തെളിഞ്ഞത്.
താന്‍ നിരപരാധിയാണെന്നും പ്രായമായ തനിക്ക് മറ്റാരുമില്ലെന്നും ശിക്ഷയില്‍നിന്ന് ഒഴിവാക്കണമെന്നും പ്രതി കുട്ടിക്കൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. പരമാവധി കുറഞ്ഞ ശിക്ഷ നല്‍കണമെന്നും റിമാന്‍ഡില്‍ കഴിഞ്ഞ കാലയളവ് ശിക്ഷാകാലമായി കണക്കാക്കണമെന്നുമായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം. ഒന്നര വയസ്സുള്ള മകളുടെ കണ്‍മുന്നില്‍വെച്ച് ഭാര്യയെ തലയറത്തുകൊന്ന പ്രതി ദയ അര്‍ഹിക്കുന്നില്ലെന്നും ജാമ്യം നേടിയശേഷം 20 വര്‍ഷത്തോളം ഒളിവിലായിരുന്ന പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.
ജാമ്യം ലഭിച്ച ശേഷം ഒളിവില്‍ പോയ പ്രതിയെ 2023ലാണ് വീണ്ടും പിടികൂടിയത്. പ്രോസിക്യൂഷനു വേണ്ടി ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ പിവി സന്തോഷ്‌കുമാര്‍ ഹാജരായി.
by Midhun HP News | Dec 7, 2024 | Latest News, കേരളം
ഓൺലൈൻ തട്ടിപ്പിന് ഇരയാകുന്നതിനെതിരെ നിരവധി മുന്നറിയിപ്പുകളാണ് കേരള പൊലീസ് സോഷ്യൽമീഡിയ പേജുകളിൽ പങ്കുവെയ്ക്കുന്നത്. വീഡിയോകളായും സന്ദേശങ്ങളായും ജനങ്ങൾക്ക് ആവശ്യമായ സൈബർ തട്ടിപ്പ് മുന്നറിയിപ്പുകളാണ് കേരള പൊലീസ് തങ്ങളുടെ സോഷ്യൽമീഡിയ പേജിൽ പങ്കുവെയ്ക്കാറുള്ളത്. മികച്ച പ്രതികരണങ്ങളും ഇതിനു ലഭിക്കാറുണ്ട്.
ഓൺലൈൻ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് സന്ദേശം സെലിബ്രിറ്റികൾ ഉൾപ്പടെ വ്യക്തമാക്കുന്ന വീഡിയോകളും റീലുകളും കേരള പൊലീസ് പങ്കുവെയ്ക്കാറുണ്ട്. ഇതുമായി ബന്ധപ്പെട്ട ഷോർട് ഫിലിമുകളും കേരള പൊലീസിന്റെ പേജുകളിൽ ഷെയർ ചെയ്യാറുണ്ട്.
ഇപ്പോഴിതാ അവതാരകയും നടിയുമായ പേർളി മാണി ചെയ്ത ഒരു വീഡിയോ ആണ് കേരള പൊലീസ് പങ്കുവെച്ചിരിക്കുന്നത്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപെട്ട ഇത്തരം ചതിക്കുഴികളിൽ വീഴാതിരിക്കാനും അത്തരത്തിൽ എന്തെങ്കിലും തട്ടിപ്പിന് ഇരയായാൽ സൈബർ പോലീസിനെ അറിയിക്കാനുമായി ബന്ധപെട്ട ഒരു വീഡിയോ ആണ് മുന്നറിയിപ്പ് പോലെ പേർളി മാണി ചെയ്തിരിക്കുന്നത്.’ സുമലതയെ പോലെ പെട്ട് പോകാതിരിക്കാൻ ഓൺലൈൻ തട്ടിപ്പിനിരയായാൽ 1930 എന്ന നമ്പറിലേക്ക് വിളിച്ച് സൈബർ പൊലീസിനെ അറിയിക്കുക’ എന്നാണ് പേർളിയുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് കേരള പൊലീസ് കുറിച്ചത്.
Recent Comments