പാലക്കാട് ത്രില്ലർ പോരാട്ടം; വയനാട്ടിൽ പ്രിയങ്കയുടെ തേരോട്ടം

പാലക്കാട് ത്രില്ലർ പോരാട്ടം; വയനാട്ടിൽ പ്രിയങ്കയുടെ തേരോട്ടം

ഉപതെരഞ്ഞെടുപ്പ് ഫല സൂചനകൾ പുറത്തുവരുമ്പോൾ പാലക്കാട് ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന്റെയും യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെയും ലീഡ് നില മാറിമറിയുന്നു. പോസ്റ്റൽ വോട്ടിൽ മുന്നിലെത്തിയ ബിജെപിയെ മറി കടന്ന് യുഡിഎഫ് ആണ് നിലവിൽ പാലക്കാട് ലീഡ് ചെയ്യുന്നത്. വാശിയേറിയ പോരാട്ടത്തിനാണ് പാലക്കാടൻ മണ്ണ് സാക്ഷിയാകുന്നത്. ഏഴ് റൗണ്ടുകൾ പൂർത്തിയാകുമ്പോഴാണ് രാഹുൽ മാങ്കൂട്ടത്തിൽ ലീഡ് ചെയ്യുന്നത്. 14 റൗണ്ട് ആണ് പാലക്കാട് എണ്ണാനുള്ളത്.

അതേസമയം രാഷ്ട്രീയ വിജയം ഉണ്ടാകണേൽ ചേലക്കര പിടിക്കണമെന്ന യുഡിഎഫിന്റെ ആ​ഗ്രഹങ്ങൾക്ക് തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ചേലക്കരയിൽ തുടക്കം മുതൽ ലീഡ് നിലനിർത്തിയ എൽഡിഎഫ് മുന്നേറുകയാണ്. എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപിന്റെ ലീഡ് പതിനായിരത്തോട് അടുക്കുകയാണ്. വോട്ടെണ്ണലിൽ ഇതുവരെ രമ്യ ഹരിദാസിന് ലീഡ് പിടിക്കാൻ കഴിഞ്ഞിട്ടില്ല. 13 റൗണ്ട് ആണ് ചേലക്കരയിൽ എണ്ണുന്നത്. എൽഡിഎഫ് വിജയം ഉറപ്പിച്ച് ചേലക്കരയിൽ പലയിടത്തും സിപിഐഎം പ്രവർത്തകർ ആഘോഷം ആരംഭിച്ചു

സംസ്ഥാനത്ത് സ്വര്‍ണ വിലയിലെ കുതിപ്പ് തുടരുന്നു.

സംസ്ഥാനത്ത് സ്വര്‍ണ വിലയിലെ കുതിപ്പ് തുടരുന്നു.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിലെ കുതിപ്പ് തുടരുന്നു. ഇന്ന് അറുന്നൂറു രൂപ കൂടി ഉയര്‍ന്ന് പവന്‍ വില 58,400ല്‍ എത്തി. ഗ്രാമിന് 75 രൂപ ഉയര്‍ന്ന് 7300 ആയി. ഇന്നലെ പവന്‍ വില 640 രൂപ ഉയര്‍ന്നിരുന്നു.

രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ സ്വര്‍ണ വില കഴിഞ്ഞ ആറു ദിവസം കൊണ്ട് 2900 രൂപയാണ് തിരിച്ചു കയറിയത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു പവന്‍ വില. വില അറുപതിനായിരവും കടന്നു മുന്നേറുമെന്നു തോന്നിച്ച ഘട്ടത്തില്‍ ഇടിവു പ്രകടിപ്പിക്കുകയായിരുന്നു. രാജ്യാന്തര വിപണിയിലെ ഘടകങ്ങളാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത് എന്നാണ് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

അപകടത്തില്‍ പരിക്കേറ്റു തളര്‍ന്ന 12കാരന് രണ്ടു കോടി നഷ്ടപരിഹാരം

അപകടത്തില്‍ പരിക്കേറ്റു തളര്‍ന്ന 12കാരന് രണ്ടു കോടി നഷ്ടപരിഹാരം

കൊച്ചി: ഒരു കുടുംബത്തിലെ മൂന്ന് പേരുടെ ജീവനെടുത്ത മേക്കടമ്പ് വാഹനാപകടത്തില്‍ പരിക്കേറ്റ് എട്ട് വര്‍ഷമായി പൂര്‍ണമായി തളര്‍ന്നു കിടപ്പിലായ കുട്ടിക്ക് 84.87 ലക്ഷം രൂപയും 9% പലിശയും നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി വിധി. 85 മാസത്തെ പലിശ ഉള്‍പ്പെടെ ഇത് രണ്ട് കോടി രൂപയോളം വരും. പരിക്കേറ്റ ജ്യോതിസ് രാജ് കൃഷ്ണയ്ക്ക് നഷ്ടപരിഹാരം നല്‍കാനാണ് ഉത്തരവ്.

എംഎസിടി കോടതി വിധിച്ച 44.94 ലക്ഷം രൂപ നഷ്ടപരിഹാര തുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ അപ്പീല്‍ തള്ളിയ ഹൈക്കോടതി നഷ്ടപരിഹാര തുക വര്‍ധിപ്പിക്കണമെന്ന കുടുംബത്തിന്റെ അപ്പീല്‍ ഭാഗികമായി അനുവദിച്ചു. ജ്യോതിസ് രാജിന്(12) വേണ്ടി പിതാവ് രാജേഷ് കുമാര്‍ നല്‍കിയ അപ്പീല്‍ ജസ്റ്റിസ് എസ് ഈശ്വരനാണ് പരിഗണിച്ചത്. തുക 30 ദിവസത്തിനകം നല്‍കണമെന്നാണ് ഉത്തരവ്. മൂവാറ്റുപുഴ എംഎസിടി കോടതി 2020ല്‍ 44.94 ലക്ഷം രൂപയാണ് നഷ്ടപരിഹാരം വിധിച്ചത്. ഒരു നഷ്ടപരിഹാരത്തുകയും കുട്ടിക്ക് നഷ്ടപ്പെട്ട ബാല്യകാലം മടക്കി നല്‍കില്ലെന്ന് 8 വര്‍ഷമായി കുട്ടി തളര്‍ന്നു കിടക്കുന്നത് ചൂണ്ടിക്കാട്ടി കോടതി പറഞ്ഞു.

2016 ഡിസംബര്‍ 3ന് രാത്രിയാണ് മേക്കടമ്പ് പഞ്ചായത്തിന് സമീപം അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാര്‍ പാഞ്ഞു കയറി ആനകുത്തിയില്‍ രാധ (60), രജിത(30), നിവേദിത(6) എന്നിവര്‍ മരിച്ചു. നവമി, രാധയുടെ മകള്‍ പ്രീജ, പ്രീജയുടെ മക്കളായ ജ്യോതിസ് രാജ്, ശ്രേയ എന്നിവര്‍ക്കു ഗുരുതരമായി പരിക്കേറ്റു. അപകടം നടക്കുമ്പോള്‍ ജ്യോതിസ് രാജ് കൃഷ്ണയ്ക്ക് നാല് വയസായിരുന്നു. കുട്ടിക്ക് 77% വൈകല്യം സംഭവിച്ചതായി കണക്കാക്കിയാണ് എംഎസിടി കോടതി നഷ്ടപരിഹാരം വിധിച്ചത്.

ഹൈക്കോടതി കുട്ടിക്ക് 100% വൈകല്യം സംഭവിച്ചതായി കണക്കിലെടുത്താണ് നഷ്ടപരിഹാരം വര്‍ധിപ്പിച്ചത്. ഭാവി ചികിത്സയ്ക്കുള്ള തുകയായി 3 ലക്ഷം രൂപയും ഹൈക്കോടതി അധികമായി നഷ്ടപരിഹാര തുകയ്‌ക്കൊപ്പം ചേര്‍ത്തു. സഹായിക്കോ പരിചരിക്കുന്ന ആള്‍ക്കോ ഉള്ള തുക 10 ലക്ഷത്തില്‍ നിന്ന് 37.80 ലക്ഷമായി ഉയര്‍ത്തി, പെയിന്‍ ആന്റ് സഫറിങ് ചാര്‍ജ് 3 ലക്ഷത്തില്‍ നിന്ന് 15 ലക്ഷമാക്കി. അപകടത്തില്‍ സംഭവിച്ച സ്ഥിര വൈകല്യത്തിന് 11.08 ലക്ഷമാണ് എംഎസിടി കോടതി വിധിച്ചത്. ഇത് 43.65 ലക്ഷമായും ഉയര്‍ത്തി.

മഹാരാഷ്ട്രയില്‍ ബിജെപി സഖ്യത്തിന് വമ്പന്‍ കുതിപ്പ്; മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിലേക്ക്

മഹാരാഷ്ട്രയില്‍ ബിജെപി സഖ്യത്തിന് വമ്പന്‍ കുതിപ്പ്; മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിലേക്ക്

മുംബൈ: രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മഹാരാഷ്ട്രയില്‍ വീണ്ടും ബിജെപിയുടെ കുതിപ്പ്. ആദ്യ രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം 216 സീറ്റില്‍ ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സഖ്യത്തിന്റെ ലീഡ് 59 സീറ്റിലേക്ക് ചുരുങ്ങി. 13 ഇടത്ത് മറ്റുള്ളവരും ലീഡ് ചെയ്യുന്നു.

മഹാരാഷ്ട്രയില്‍ 288 അംഗ അസംബ്ലിയില്‍ കേവല ഭൂരിപക്ഷത്തിന് 145 എംഎല്‍എമാരാണ് വേണ്ടത്. ലീഡില്‍ കേവലഭൂരിപക്ഷവും കടന്ന് ബിജെപി-ശിവസേന( ഷിന്‍ഡെ)-എന്‍സിപി(അജിത് പവാര്‍) സഖ്യത്തിന്റെ മഹായുതി മുന്നണി കുതിക്കുകയാണ്. കര്‍ഷക മേഖലയായ വിദര്‍ഭയിലെ 62 സീറ്റില്‍ 40 ഇടത്തും ബിജെപി സഖ്യമാണ് മുന്നിട്ടു നില്‍ക്കുന്നത്.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാര്‍ എന്നിവര്‍ ലീഡ് ചെയ്യുന്നു. അതേസമയം കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നാനാ പട്ടോളെ ആദ്യ റൗണ്ടില്‍ പിന്നിലായിരുന്നു.

വാര്‍ഡ് വിഭജനം; വീടുകള്‍ ഉള്‍പ്പെടെ കെട്ടിടങ്ങള്‍ക്ക് പുതിയ നമ്പര്‍ വരും

വാര്‍ഡ് വിഭജനം; വീടുകള്‍ ഉള്‍പ്പെടെ കെട്ടിടങ്ങള്‍ക്ക് പുതിയ നമ്പര്‍ വരും

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ആകെയുള്ള ഒന്നരകോടിയോളം കെട്ടിടങ്ങള്‍ക്ക് പുതിയ നമ്പര്‍ വരും. ഇതില്‍ ഭൂരിഭാഗവും വീടുകളാണ്. കെട്ടിടങ്ങള്‍ക്ക് സ്ഥിര നമ്പര്‍ നല്‍കുന്നതു പരിഗണനയിലുണ്ടെങ്കിലും ഉടന്‍ നടപ്പാക്കിയേക്കില്ലെന്നാണ് സൂചന.

ഓരോ തവണ പുനര്‍ നിര്‍ണയം നടത്തുമ്പോഴും കെട്ടിട നമ്പര്‍ മാറുന്നതൊഴിവാക്കാനാണ് പത്തക്കമുള്ള സ്ഥിര നമ്പര്‍ ആലോചിക്കുന്നത്. സംസ്ഥാനം, ജില്ല, തദ്ദേശ സ്ഥാപനം എന്നിവയുടെ ലീഡ് ചേര്‍ത്തുള്ളതായിരിക്കും സ്ഥിര നമ്പര്‍. ആധാര്‍ മാതൃകയിലുള്ള നമ്പറില്‍ വാര്‍ഡ് നമ്പര്‍ ചേര്‍ക്കില്ല. അതിനാല്‍ ഭാവിയില്‍ വാര്‍ഡില്‍ മാറ്റം വന്നാലും കെട്ടിട നമ്പര്‍ മാറ്റമില്ലാതെ തുടരും.

കെട്ടിടങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കോഡ് ആണ് സ്ഥിര നമ്പറാക്കി മാറ്റുക. കെ സ്മാര്‍ട്ടിന്റെ ഭാഗമായി 87 നഗരസഭകളിലും 6 കോര്‍പ്പറേഷനുകളിലുമാണ് നിലവില്‍ കെട്ടിടങ്ങള്‍ക്കു തിരിച്ചറിയില്‍ കോഡുള്ളത്. 941 പഞ്ചായത്തുകളില്‍ കോഡുകള്‍ സജ്ജമാക്കിയ ശേഷമേ സ്ഥിര നമ്പര്‍ നല്‍കുന്ന നടപടികളിലേയ്ക്ക് കടക്കൂ.

Live ഉപതെരഞ്ഞെടുപ്പ് 2024: ലേറ്റസ്റ്റ് അപ്ഡേറ്റ്സ്

Live ഉപതെരഞ്ഞെടുപ്പ് 2024: ലേറ്റസ്റ്റ് അപ്ഡേറ്റ്സ്

വയനാട്ടില്‍ പ്രിയങ്ക 382975 വോട്ടിന് മുന്നേറുന്നു
വയനാട്ടില്‍ പ്രിയങ്ക 362657   വോട്ടിന് മുന്നേറുന്നു
രാഹുല്‍ മാങ്കൂട്ടത്തില്‍ 18715 വോട്ടുകള്‍ക്ക് ജയിച്ചു
വയനാട്ടില്‍ പ്രിയങ്ക 357580   വോട്ടിന് മുന്നേറുന്നു
രാഹുല്‍ മാങ്കൂട്ടത്തില്‍ 20288 വോട്ടുകള്‍ക്ക് ജയിച്ചു
രാഹുല്‍ മാങ്കൂട്ടത്തില്‍ 20288 വോട്ടുകള്‍ക്ക് മുന്നില്‍
രാഹുല്‍ മാങ്കൂട്ടത്തില്‍ 16525 വോട്ടുകള്‍ക്ക് മുന്നില്‍
വയനാട്ടില്‍ പ്രിയങ്ക 342610  വോട്ടിന് മുന്നേറുന്നു
യു.ആർ പ്രദീപ് 12122 വോട്ടിന്  വിജയിച്ചു[/box

വയനാട്ടില്‍ പ്രിയങ്ക 334335 വോട്ടിന് മുന്നേറുന്നു
വയനാട്ടില്‍ പ്രിയങ്ക 319199 വോട്ടിന് മുന്നേറുന്നു
യു.ആർ പ്രദീപ് 12067 വോട്ടിന് മുന്നിൽ[/box

രാഹുല്‍ മാങ്കൂട്ടത്തില്‍ 15266 വോട്ടുകള്‍ക്ക് മുന്നില്‍
രാഹുല്‍ മാങ്കൂട്ടത്തില്‍ 15401 വോട്ടുകള്‍ക്ക് മുന്നില്‍
വയനാട്ടില്‍ പ്രിയങ്ക 359438 വോട്ടിന് മുന്നേറുന്നു
രാഹുല്‍ മാങ്കൂട്ടത്തില്‍ 14345 വോട്ടുകള്‍ക്ക് മുന്നില്‍
വയനാട്ടില്‍ പ്രിയങ്ക 331678 വോട്ടിന് മുന്നേറുന്നു
യു.ആർ പ്രദീപ് 11362 വോട്ടിന് മുന്നിൽ[/box

രാഹുല്‍ മാങ്കൂട്ടത്തില്‍ 13310 വോട്ടുകള്‍ക്ക് മുന്നില്‍
യു.ആർ പ്രദീപ് 12212 വോട്ടിന് മുന്നിൽ[/box

രാഹുല്‍ മാങ്കൂട്ടത്തില്‍ 12801 വോട്ടുകള്‍ക്ക് മുന്നില്‍
യു.ആർ പ്രദീപ് 15026 വോട്ടിന് മുന്നിൽ
രാഹുല്‍ മാങ്കൂട്ടത്തില്‍ 12810 വോട്ടുകള്‍ക്ക് മുന്നില്‍
യു.ആർ പ്രദീപ് 11936 വോട്ടിന് മുന്നിൽ
രാഹുല്‍ മാങ്കൂട്ടത്തില്‍ 11201 വോട്ടുകള്‍ക്ക് മുന്നില്‍
വയനാട്ടില്‍ പ്രിയങ്ക 315518 വോട്ടിന് മുന്നേറുന്നു
രാഹുല്‍ മാങ്കൂട്ടത്തില്‍ 10906 വോട്ടുകള്‍ക്ക് മുന്നില്‍
യു.ആർ പ്രദീപ് 11574 വോട്ടിന് മുന്നിൽ
രാഹുല്‍ മാങ്കൂട്ടത്തില്‍ 10208 വോട്ടുകള്‍ക്ക് മുന്നില്‍
വയനാട്ടില്‍ പ്രിയങ്ക 313426 വോട്ടിന് മുന്നേറുന്നു
രാഹുല്‍ മാങ്കൂട്ടത്തില്‍ 10610 വോട്ടുകള്‍ക്ക് മുന്നില്‍
രാഹുല്‍ മാങ്കൂട്ടത്തില്‍ 10297 വോട്ടുകള്‍ക്ക് മുന്നില്‍
രാഹുല്‍ മാങ്കൂട്ടത്തില്‍ 5011 വോട്ടുകള്‍ക്ക് മുന്നില്‍
യു.ആർ പ്രദീപ് 10955 വോട്ടിന് മുന്നിൽ
വയനാട്ടില്‍ പ്രിയങ്ക 294518 വോട്ടിന് മുന്നേറുന്നു
യു.ആർ പ്രദീപ് 10511 വോട്ടിന് മുന്നിൽ
രാഹുല്‍ മാങ്കൂട്ടത്തില്‍ 4960 വോട്ടുകള്‍ക്ക് മുന്നില്‍
രാഹുല്‍ മാങ്കൂട്ടത്തില്‍ 5111 വോട്ടുകള്‍ക്ക് മുന്നില്‍
വയനാട്ടില്‍ പ്രിയങ്ക 293316 വോട്ടിന് മുന്നേറുന്നു
രാഹുല്‍ മാങ്കൂട്ടത്തില്‍ 5127 വോട്ടുകള്‍ക്ക് മുന്നില്‍
യു.ആർ പ്രദീപ് 10291 വോട്ടിന് മുന്നിൽ
രാഹുല്‍ മാങ്കൂട്ടത്തില്‍ 5026 വോട്ടുകള്‍ക്ക് മുന്നില്‍
രാഹുല്‍ മാങ്കൂട്ടത്തില്‍ 1634 വോട്ടുകള്‍ക്ക് മുന്നില്‍
രാഹുല്‍ മാങ്കൂട്ടത്തില്‍ 1456 വോട്ടുകള്‍ക്ക് മുന്നില്‍
യു.ആർ പ്രദീപ് 9281 വോട്ടിന് മുന്നിൽ
വയനാട്ടില്‍ പ്രിയങ്ക 290457 വോട്ടിന് മുന്നേറുന്നു
രാഹുല്‍ മാങ്കൂട്ടത്തില്‍ 1374 വോട്ടുകള്‍ക്ക് മുന്നില്‍
വയനാട്ടില്‍ പ്രിയങ്ക 232066 വോട്ടിന് മുന്നേറുന്നു
യു.ആർ പ്രദീപ് 9637 വോട്ടിന് മുന്നിൽ
വയനാട്ടില്‍ പ്രിയങ്ക 219727 വോട്ടിന് മുന്നേറുന്നു
രാഹുല്‍ മാങ്കൂട്ടത്തില്‍ 1634 വോട്ടുകള്‍ക്ക് മുന്നില്‍
യു.ആർ പ്രദീപ് 9228 വോട്ടിന് മുന്നിൽ
രാഹുല്‍ മാങ്കൂട്ടത്തില്‍ 1444 വോട്ടുകള്‍ക്ക് മുന്നില്‍
യു.ആർ പ്രദീപ് 9072 വോട്ടിന് മുന്നിൽ
വയനാട്ടില്‍ പ്രിയങ്ക 210353 വോട്ടിന് മുന്നേറുന്നു
രാഹുല്‍ മാങ്കൂട്ടത്തില്‍ 1000ലേറെ വോട്ടുകള്‍ക്ക് മുന്നില്‍
വയനാട്ടിൽ ഇതുവരെ 1700 നോട്ട വോട്ടുകൾ
ചേലക്കരയിലെ വോട്ട് നില

ഇവിഎം കൗണ്ടിങ് അഞ്ചാം റൗണ്ട് പൂർത്തിയായപ്പോൾ നേടിയ വോട്ട് നില. സ്ഥാനാര്‍ഥി (പാര്‍ട്ടി), ലഭിച്ച വോട്ട് എന്നിവ ക്രമത്തില്‍ യു.ആര്‍. പ്രദീപ് (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റ്-ചുറ്റിക അരിവാള്‍ നക്ഷത്രം) – 27689 കെ. ബാലകൃഷ്ണന്‍ (ഭാരതീയ ജനതാ പാര്‍ട്ടി-താമര) – 11616 രമ്യ ഹരിദാസ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്-കൈ) – 19122 കെ.ബി ലിന്‍ഡേഷ് (സ്വതന്ത്രന്‍-മോതിരം) – 76 എന്‍.കെ സുധീര്‍ (സ്വതന്ത്രന്‍-ഓട്ടോറിക്ഷ) – 1840 ഹരിദാസന്‍ (സ്വതന്ത്രന്‍-കുടം) – 71 നോട്ട – 377

പാലക്കാട് കൃഷ്ണകുമാറിന്റെ ലീഡ് കുറഞ്ഞു
വയനാട് പ്രിയങ്കാ ഗാന്ധി 175792 വോട്ടിന് മുന്നിൽ

ചേലക്കര യു ആർ പ്രദീപ് 8532 വോട്ടിന് ലീഡ് ചെയ്യുന്നു

പാലക്കാട് സി കൃഷ്ണകുമാർ 412 വോട്ടിന് ലീഡ് ചെയ്യുന്നു

 

സ്വന്തം ബൂത്തിൽ ലീഡ് കുത്തനെ ഉയ‍ർത്തി പ്രദീപ്

ചേലക്കരയിൽ ദേശമംഗലം പഞ്ചായത്തിലെ സ്വന്തം ബൂത്തിൽ ലീഡ് കുത്തനെ ഉയർത്തി ഇടത് സ്ഥാനാർത്ഥി യുആർ പ്രദീപ്. 392 വോട്ട് ലീഡ് നേടിയാണ് മുന്നേറ്റം. ദേശമംഗലം പഞ്ചായത്തിലെ 25ാം ബൂത്ത് കൊണ്ടയൂരിലാണ് നേട്ടം. 2021 ൽ രാധാകൃഷ്ണൻ ഇവിടെ നേടിയത് 294 വോട്ട് ലീഡായിരുന്നു.

 

പാലക്കാട് വിവിധ റൗണ്ടുകളിലെ ലീഡ് നില

റൗണ്ട് 1– ലീഡ് ബിജെപിക്ക് – 1057

റൗണ്ട് 2 – ലീഡ് ബിജെപിക്ക് – 798

റൗണ്ട് 3 – ലീഡ് യുഡിഎഫിന് – 1228

റൗണ്ട് 4 – ലീഡ് യുഡിഎഫിന് – 1418