കോരാണി ഡി.എ.എം.യു.പി.സ്‌കൂളില്‍ മോഷണം: അഞ്ച് ടാബുകളും പ്രൊജക്ടറും നഷ്ടപ്പെട്ടു

കോരാണി ഡി.എ.എം.യു.പി.സ്‌കൂളില്‍ മോഷണം: അഞ്ച് ടാബുകളും പ്രൊജക്ടറും നഷ്ടപ്പെട്ടു

ആറ്റിങ്ങല്‍: കോരാണി ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ യു.പി.സ്‌കൂളിന്റെ ഓഫീസ് മുറി കുത്തിത്തുറന്ന് അഞ്ച് ടാബുകളും ഒരു പ്രൊജക്ടറും മോഷ്ടിച്ചു. വെള്ളിയാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. ഓഫീസ് മുറിയുടെ ജനാലച്ചില്ലുകള്‍ തല്ലിത്തകര്‍ത്തിട്ടുണ്ട്. ക്ലാസ്മുറികളിലെയും സ്റ്റാഫ് മുറിയിലെയും മേല്‍ക്കൂരയിലെ ഓടുകള്‍ ഇളക്കിമാറ്റി മോഷ്ടാക്കള്‍ ഇതിനുള്ളിലും ഇറങ്ങിയിട്ടുണ്ട്.

ശനിയാഴ്ച രാവിലെ സ്‌കൂളധികൃതര്‍ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. ഉടന്‍തന്നെ ആറ്റിങ്ങല്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസെത്തി സ്‌കൂളും പരിസരവും പരിശോധിക്കുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. തുടര്‍ന്ന് സ്‌കൂളധികൃതര്‍ നടത്തിയ വിശദപരിശോധനയിലാണ് ടാബുകളും പ്രൊജക്ടറും നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ആറ്റിങ്ങല്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

കൊല്ലത്ത് ചെരുപ്പ് ഗോഡൗണിൽ തീപിടുത്തം; ലക്ഷങ്ങളുടെ നാശനഷ്ടം

കൊല്ലത്ത് ചെരുപ്പ് ഗോഡൗണിൽ തീപിടുത്തം; ലക്ഷങ്ങളുടെ നാശനഷ്ടം

കൊല്ലം കുന്നിക്കോട് കുറ്റികോണത്ത് ചെരുപ്പ് ഗോഡൗണിൽ തീപിടുത്തം. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായതായി റിപ്പോർട്ട്.മന്ന ഏജൻസിയുടെ ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്. പുലർച്ചെ ഒരു മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. ഗോഡൗൺ പൂർണമായും കത്തി നശിച്ചു.അഗ്നിരക്ഷാസേന സംഭവസ്ഥലത്തെത്തി തീ അണക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു

നാസില അന്തരിച്ചു

നാസില അന്തരിച്ചു

തോട്ടക്കാട് പനവിള കുടുംബത്തിലെ എം. എം. മൻസിലിൽ (SRA -B-37) നാസില (Ktct ആശുപത്രി അക്കൗണ്ടന്റ്) അന്തരിച്ചു.
ഭർത്താവ് : നജീം ടി. എ.
മക്കൾ: നിധിൻ ഷാ (യു.. എ. ഇ.)
ഫാത്തിമ (തിരുവനന്തപുരം ഗവണ്മെന്റ് ഫർമസി കോളേജ് വിദ്യാർത്ഥിനി)
അൻവർഷാഹ് (ktct സ്കൂൾ വിദ്യാർത്ഥി )

ശബരിമല തീര്‍ത്ഥാടനം: അടിയന്തര വൈദ്യ സഹായത്തിന് 108 ന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകള്‍

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യ സഹായം ഒരുക്കാന്‍ ശബരിമല പാതയില്‍ കനിവ് 108 ന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകള്‍ കൂടി വിന്യസിച്ചതായി ആരോഗ്യമന്ത്രി വീണാജോര്‍ജ്. ആരോഗ്യ വകുപ്പിന്റേയും കനിവ് 108ന്റേയും ആംബുലന്‍സുകള്‍ക്ക് പുറമേയാണ് ഈ യൂണിറ്റുകള്‍ കൂടി സജ്ജമാക്കിയിരിക്കുന്നത്. സുസജ്ജമായ ആശുപത്രികള്‍ക്ക് പുറമേ പമ്പ മുതല്‍ സന്നിധാനം വരെയും കാനനപാതയിലുമായി ആകെ 19 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍, ഓക്‌സിജന്‍ പാര്‍ലറുകള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.

ഇടുങ്ങിയ പാതകളില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ബൈക്ക് ഫീഡര്‍ ആംബുലന്‍സ്, ദുര്‍ഘട പാതകളിലൂടെ സഞ്ചരിക്കാന്‍ കഴിയുന്ന 4ഃ4 റെസ്‌ക്യു വാന്‍, ഐസിയു ആംബുലന്‍സ് എന്നിവ സജ്ജമാക്കിയിട്ടുണ്ട്. കനിവ് 108 ആംബുലന്‍സ് പദ്ധതിക്ക് കീഴില്‍ പമ്പ ആശുപത്രി കേന്ദ്രമാക്കിയാണ് റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. തീര്‍ത്ഥാടകര്‍ക്ക് വൈദ്യസഹായം വേണ്ട സാഹചര്യങ്ങളില്‍ 108 എന്ന ടോള്‍ ഫ്രീ നമ്പറിലേക്ക് ബന്ധപ്പെട്ടാല്‍ ഈ വാഹനങ്ങളുടെ സേവനം ലഭ്യമാകും.

അടിയന്തര വൈദ്യ സഹായത്തിന് 04735 203232 എന്ന നമ്പരിലും വിളിക്കാവുന്നതാണ്. ഒരു രോഗിയെ കിടത്തികൊണ്ട് പോകാന്‍ കഴിയുന്ന തരത്തില്‍ സജ്ജമാക്കിയ സൈഡ് കാറോടു കൂടിയതാണ് ബൈക്ക് ഫീഡര്‍ ആംബുലന്‍സ്. രോഗികളെ പരിചരിക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച ഒരു എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ആയിരിക്കും ഈ വാഹനം നിയന്ത്രിക്കുന്നത്.

ദുര്‍ഘട പാതകളില്‍ അനായാസം സഞ്ചരിക്കാന്‍ കഴിയുന്ന 4ഃ4 വാഹനത്തില്‍ അടിയന്തര വൈദ്യസഹായം നല്‍കാന്‍ വേണ്ടിയുള്ള മരുന്നുകളും ഉപകരണങ്ങളും ലഭ്യമാണ്. അപ്പാച്ചിമേട് കേന്ദ്രീകരിച്ച് ആയിരിക്കും ഇത് പ്രവര്‍ത്തിക്കുക. രോഗികളെ പരിചരിക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച ഒരു എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്റെ സേവനം ഈ വാഹനത്തില്‍ ഉണ്ടായിരിക്കും.

പമ്പയില്‍ നിന്ന് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരെ വിദഗ്ധ ചികിത്സയ്ക്കായി മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനായാണ് ഐ.സി.യു ആംബുലന്‍സ് സജ്ജമാക്കിയിരിക്കുന്നത്. ഡീഫ്രിബിലേറ്റര്‍, വെന്റിലേറ്റര്‍ സംവിധാനങ്ങള്‍ ഉള്‍പ്പടെ അത്യാധുനിക സംവിധാനങ്ങളിളോടെ സജ്ജമാക്കിയ ഈ ആംബുലന്‍സിലും വൈദ്യസഹായം നല്‍കാന്‍ ഒരു എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്റെ സേവനം ലഭ്യമാണ്.

തിരിച്ചുകയറി സ്വര്‍ണവില, ഒറ്റയടിക്ക് വര്‍ധിച്ചത് 480 രൂപ; വീണ്ടും 56,000ലേക്ക്

തിരിച്ചുകയറി സ്വര്‍ണവില, ഒറ്റയടിക്ക് വര്‍ധിച്ചത് 480 രൂപ; വീണ്ടും 56,000ലേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കൂടി. 480 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില വീണ്ടും 56000 രൂപയിലേക്ക് അടുത്തു. 55,960 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 60 രൂപയാണ് വര്‍ധിച്ചത്. 6995 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. ഒരുഘട്ടത്തില്‍ സ്വര്‍ണവില 60,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ ഇടിയുന്നതാണ് കണ്ടത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണള്‍ഡ് ട്രംപ് വിജയിച്ചതിന് പിന്നാലെയാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്. അടുത്തിടെ രണ്ടായിരത്തിലധികം രൂപ കുറഞ്ഞ ശേഷമാണ് സ്വര്‍ണവില ഇന്ന് ഭേദപ്പെട്ട തിരിച്ചുവരവ് നടത്തിയത്.