വനിതാ ജംഗ്ഷൻ പരിപാടി സംഘടിപ്പിച്ചു

വനിതാ ജംഗ്ഷൻ പരിപാടി സംഘടിപ്പിച്ചു

മുദാക്കൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വനിതാ ജംഗ്ഷൻ എന്ന പരിപാടി വാളക്കാട് ജംഗ്ഷനിൽ സംഘടിപ്പിച്ചു.പരിപാടിയുടെ ഉദ്ഘാടനം തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി കിരൺ നാരായണൻ ഐപിഎസ് നിർവഹിച്ചു.

മുദാക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ വിഎസ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ കമ്മിറ്റി ചെയർപേഴ്സൺ ദീപാറാണി സ്വാഗതം ആശംസിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജയശ്രീ പിഎസ്സി മുഖ്യാതിഥിയായി.
ജനപ്രതിനിധികൾ, മുൻ ജനപ്രതിനിധികൾ വനിത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് മുദാക്കൽ കുടുംബശ്രീ പ്രവർത്തകർ അവതരിപ്പിച്ച ശിങ്കാരിമേളം ജംഗ്ഷനിൽ നടന്നു. തുടർന്ന് വിവിധ വനിതാ സംഘടനകൾ,നൂറിൽപരം കലാപരിപാടികൾ വാളക്കാട് ജംഗ്ഷനിൽ നടന്നു. ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിച്ച പരിപാടി രാത്രി 1 മണി വരെ വാളക്കാട് ജംഗ്ഷനിൽ തുടർന്നു.

നോട്ടിരട്ടിപ്പ് സംഘം ആറ്റിങ്ങൽ പോലീസിന്റെ പിടിയിലായി

നോട്ടിരട്ടിപ്പ് സംഘം ആറ്റിങ്ങൽ പോലീസിന്റെ പിടിയിലായി

ആറ്റിങ്ങൽ ചിറ്റാറ്റിൻകര എം ജി റോഡിൽ ജൂവലറി ബിസിനസ് നടത്തി വരുന്ന ശ്യാം എന്നയാളിൽ നിന്നും 2 ലക്ഷം രൂപ വാങ്ങി പകരം 5 ലക്ഷം രൂപയുടെ ഡോളർ നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ നോട്ടിരട്ടിപ്പ് സംഘത്തെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു. കള്ള നോട്ട്, കുഴൽപണം, പിടിച്ചുപറി, വധശ്രമം തുടങ്ങി നിരവധി കേസുകളിൽ പ്രതികളായിട്ടുള്ള തിരുവനന്തപുരം സ്വദേശി മുഹമ്മദ് ഷാൻ( 34), കൊല്ലം സ്വദേശികളയാ ചന്ദ്രബാബു (62) ഗീവർഗ്ഗീസ്( 58) എന്നിവരെയാണ് തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി കിരൺ നാരായണൺ IPS ന് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ DySP എസ്. മഞ്ജുലാലിൻ്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ ISHO ജി.ഗോപകുമാർ, SI ജിഷ്ണു, തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീം ഗ്രേഡ് SI ദിലീപ്, ASI രാജീവൻ, SCPO മാരായ അനിൽകുമാർ, അരുൺകുമാർ, റിയാസ് എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്.അറസ്റ്റ് ചെയ്ത പ്രതികളെ റിമാൻഡ് അപേക്ഷ സഹിതം കോടതിയിൽ ഹാജരാക്കി.

വനിതാസംഘം നേതൃസംഗമത്തിന്റെ ഉദ്ഘാടനം നടന്നു

വനിതാസംഘം നേതൃസംഗമത്തിന്റെ ഉദ്ഘാടനം നടന്നു

എസ് എന്‍ ഡി പി യോഗം ആറ്റിങ്ങല്‍ യൂണിയന്‍ വനിതാസംഘം നേതൃസംഗമം. യൂണിയന്‍ വനിതാസംഘം പ്രസിഡന്‍റ് സുശീലരാജന്‍റെ അദ്ധ്യക്ഷതയില്‍ യൂണിയന്‍ പ്രസിഡന്റ് എസ്. ഗോകുല്‍ദാസ് ഉദ്ഘാടനം ചെയ്തു.

വനിതാസംഘം യൂണിയന്‍ സമ്മേളനം നടത്തുവാനും സമ്മേളനത്തിന് മുന്നോടിയായി യൂണിയന് കീഴിലുള്ള മുഴുവന്‍ ശാഖ വനിതാസംഘം കമ്മിറ്റികളും പുന:സംഘടിപ്പിച്ചു. ശാഖ സമ്മേളനങ്ങള്‍ നടത്തുവാനും, പ്രവര്‍ത്തന മികവിനായി മേഖല കമ്മറ്റികള്‍ രൂപികരിക്കാനും യൂണിയന്‍ പ്രസിഡന്‍റ് നിര്‍ദ്ദേശം നല്‍കി.

യൂണിയന്‍ ആക്ടിംഗ് സെക്രട്ടറി ദഞ്ചുദാസ് ചെറുവള്ളിമുക്ക് സംഘടന സന്ദേശം നല്‍കി. യൂണിയന്‍ കൗൺസിലർമാരായ സുധീർ, സുരേഷ്ബാബു എന്നിവർ ആശംസകള്‍ അര്‍പ്പിച്ചു. സെക്രട്ടറി എസ്.ആര്‍ ശ്രീകല സ്വാഗതവും വൈസ് പ്രസിഡന്റ് പ്രശോഭ ഷാജി നന്ദിയും രേഖപ്പെടുത്തി. ട്രഷര്‍ രാധാമണി, എക്സിക്യൂട്ടീവ് അംഗങ്ങള്‍ ആയ ഷീജ അജികുമാര്‍, ഉഷ, ലതികാ.റ്റി.ഓ, ശ്രീല ബിജു എന്നിവര്‍ സംസാരിച്ചു.

പമ്പയിൽ കെഎസ്ആർടിസി ബസിന് തീപിടിച്ചു, ഡ്രൈവറും കണ്ടക്ടറും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പമ്പയിൽ കെഎസ്ആർടിസി ബസിന് തീപിടിച്ചു, ഡ്രൈവറും കണ്ടക്ടറും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പത്തനംതിട്ട: പമ്പയിൽ നിന്ന് നിലയ്ക്കലേക്ക് പോയ കെഎസ്ആർടിസി ബസിന് തീപിടിച്ചു. അട്ടത്തോടിന് സമീപം രാവിലെ 5.15 ഓടെയാണ് അപകടം. തീര്‍ഥാടകരെ കൊണ്ടു വരാനായി പമ്പയില്‍ നിന്ന് നിലയ്ക്കലേക്ക് പോവുകയായിരുന്നു ബസ്. ബസിൽ ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ഉണ്ടായിരുന്നത്.

അട്ടത്തോട് എത്തിയപ്പോള്‍ ബസിന്റെ മുന്‍ ഭാഗത്ത് നിന്ന് പെട്ടെന്ന് തീ പടരുകയായിരുന്നു. പുക ഉയരുന്നത് കണ്ട് ഡ്രൈവറും കണ്ടക്ടറും ഇറങ്ങി ഓടുകയായിരുന്നു. ബസ് പൂര്‍ണമായി കത്തി നശിച്ചു. ഫയർഫോഴ്സ് എത്തി തീ അണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകട കാരണമെന്നാണ് കരുതുന്നത്. അപകടത്തിൽ അളപായമില്ല. സംഭവത്തില്‍ കെഎസ്ആര്‍ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ഇരട്ടചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട് എന്നി ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

തെക്കന്‍ തമിഴ്നാടിനും ലക്ഷദ്വീപിനും മുകളിലായാണ് ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നത്. അതിനാല്‍ കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇടിമിന്നല്‍ അപകടകാരികളാണ്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ടര്‍ഫില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞു വീണു; ഓട്ടോഡ്രൈവർ മരിച്ചു

ടര്‍ഫില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞു വീണു; ഓട്ടോഡ്രൈവർ മരിച്ചു

തിരുവനന്തപുരം: ക്രിക്കറ്റ് കളിക്കുന്നതിനിടെ ഓട്ടോ ഡ്രൈവറായ അന്‍പതുകാരന്‍ കുഴഞ്ഞുവീണു മരിച്ചു. ആനയറ അരശുംമൂട് സ്വദേശി ആര്‍ ലക്ഷ്മണ കുമാര്‍ ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെ വാഴമുട്ടത്തുളള സ്വകാര്യ ടര്‍ഫിലാണ് സംഭവം.

ബൗളിങ് ചെയ്യുന്നതിനിടെ നെഞ്ചുവേദനയുണ്ടായ ലക്ഷ്മണ കുമാറിനെ വിശ്രമമുറിയില്‍ എത്തിച്ച് വെള്ളവും ബിസ്‌ക്കറ്റും നല്‍കി. ശാരിരീക അസ്വസ്ഥത കൂടിയതോടെ ചാക്കയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയില്‍. സംഭവത്തില്‍ തിരുവല്ലം പൊലീസ് കേസെടുത്തിട്ടുണ്ട്. ഭാര്യ: സ്മിത. മക്കള്‍ അമല്‍കുമാര്‍, അതുല്‍ കുമാര്‍.