by Midhun HP News | Nov 12, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വയനാട് ലോക്‌സഭ, ചേലക്കര നിയമസഭ മണ്ഡലങ്ങളില്‍ നാളെ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിന് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അവധി അനുവദിച്ച് തൊഴില്‍ വകുപ്പ് ഉത്തരവ് ഇറക്കി.
സ്വന്തം ജില്ലയ്ക്ക് പുറത്ത് ജോലിയുള്ളവര്‍ക്ക് വോട്ടെടുപ്പ് ദിവസം പോളിങ് സ്‌റ്റേഷനില്‍ പോയി വോട്ടു ചെയ്യാന്‍ തൊഴിലുടമ പ്രത്യേക അനുമതി നല്‍കണം. ഐടി, പ്ലാന്റേഷന്‍ ഉള്‍പ്പെടെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെ കാഷ്വല്‍, ദിവസ വേതന തൊഴിലാളികള്‍ക്കും വേതനത്തോടു കൂടിയ അവധി ബാധകമാണ്.
by Midhun HP News | Nov 12, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. അടുത്ത മൂന്ന് ദിവസം ശക്തമായ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നവംബര്‍ 13 മുതല്‍ 15 വരെ കേരളത്തില്‍ ഇടിമിന്നലോടെ മഴയുണ്ടാകുമെന്നാണ് പ്രവചനം. ഒറ്റപ്പെട്ട ഇടങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
നാളെ 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിര്‍ദ്ദേശം
ഇന്ന് തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ ഭാഗങ്ങള്‍, അതിനോട് ചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍ അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
നാളെ തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ ഭാഗങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യയുണ്ടെന്നും അതിനാല്‍ മേല്‍പ്പറഞ്ഞ തീയതികളില്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുവാന്‍ പാടുള്ളതല്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
by Midhun HP News | Nov 12, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കയ്യില്‍ കാശില്ലെന്ന് കരുതി ഇനി കെഎസ് ആര്‍ടിസി ബസില്‍ കയറാന്‍ ആശങ്ക വേണ്ട. ഡെബിറ്റ് കാര്‍ഡിലൂടെയും യുപിഐ ആപ്പിലൂടെയും ഇനി ടിക്കറ്റെടുക്കാം. ചലോ ആപ്പുമായി സഹകരിച്ചാണ് പദ്ധതി. നിലവില്‍ തിരുവനന്തപുരം ജില്ലയില്‍ ചില ബസുകളിൽ നടപ്പാക്കിയ ഈ സംവിധാനം സംസ്ഥാനത്താകെ വ്യാപിപ്പിക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍ പറഞ്ഞു. ഇതുസംബന്ധിച്ച കരാറില്‍ ഉടന്‍ ഒപ്പുവയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കെഎസ്ആര്‍ടിസിയുടെ നേരത്തെയുണ്ടായിരുന്ന ട്രാവല്‍കാര്‍ഡും പുതുക്കി ഇതില്‍ ഉപയോഗിക്കാനാകും. ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം, മറ്റ് പ്രധാന ബാങ്കുകളുടെ ആപ്പ് എന്നിവയിലൂടെ ടിക്കറ്റ് തുക നല്‍കാനാകും. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് സ്വീകരിക്കില്ല. ബസുകളുടെ വിവരങ്ങള്‍ ചലോ ആപ്പില്‍ അപ്പ്ലോഡ് ചെയ്യുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.
യാത്രക്കാര്‍ക്ക് തങ്ങള്‍ക്ക് പോകേണ്ട ബസ് എവിടെ എത്തി, റൂട്ടില്‍ ഏതൊക്കെ ബസ് ഓടുന്നുണ്ട് എന്നും ബസ് എത്തുന്ന സമയവും ആപ്പിലൂടെ അറിയാനാകും. കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. ശബരിമല തീര്‍ഥാടനത്തിന്റെ ആദ്യഘട്ടത്തില്‍ 383 ബസും രണ്ടാംഘട്ടത്തില്‍ 550 ബസും ഉണ്ടാകും. തിരക്കനുസരിച്ച് ബസുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
by Midhun HP News | Nov 12, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മുൻഗണനാ റേഷൻ കാർഡ് അംഗങ്ങൾക്ക് മസ്റ്ററിങ് അഥവാ ഇ കെവൈസി അപ്ഡേഷൻ മൊബൈൽ ഫോണിലൂടെ ചെയ്യാൻ നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ വികസിപ്പിച്ചെടുത്ത മേരാ ഇ-കെവൈസി ഫെയ്സ് ആപ് പ്രവർത്തന സജ്ജമായി. ഇതിനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും Aadhaar Face RD, Mera eKYC എന്നീ രണ്ട് ആപ്പുകൾ ഡൗൺലോഡ് ചെയ്യണം.
തുടർന്ന് മേരാ ഇ-കെവൈസി ആപ്പ് ഓപ്പൺ ചെയ്ത് സംസ്ഥാനം തിരഞ്ഞെടുത്ത് ആധാർ നമ്പർ എന്റർ ചെയ്യുക. ഇതിനുശേഷം ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള ഫോണിൽ ലഭിക്കുന്ന OTP നൽകി ഫെയ്സ് കാപ്ച്ചർ വഴി മസ്റ്ററിങ് പൂർത്തിയാക്കാം. ഇ-കെവൈസി ആപ് മുഖേന റേഷൻ മസ്റ്ററിങ് നടത്തുന്ന ആദ്യത്തെ സംസ്ഥാനമാണ് കേരളം.
മേരാ ഇ-കെവൈസി ആപ് ഉപയോഗിച്ച് പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ പൂർണ്ണമായും സൗജന്യമായി മസ്റ്ററിങ് ചെയ്യും. മറ്റേതെങ്കിലും സ്ഥാപനമോ വ്യക്തികളോ ഫീസ് ഈടാക്കി റേഷൻ മസ്റ്ററിങ് നടത്തുന്നപക്ഷം വിവരം താലുക്ക് സപ്ലൈ ഓഫീസിലോ ജില്ലാ സപ്ലൈ ഓഫിസിലോ സിവിൽ സപ്ലൈസ് കമ്മീഷണറേറ്റിലോ അറിയിക്കണമെന്ന് പൊതുവിതരണ ഉപഭോക്തൃ കമ്മീഷണർ അറിയിച്ചു.
by Midhun HP News | Nov 12, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. 1080 രൂപ കുറഞ്ഞ് പവന്‍ വില 56,680 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഗ്രാം വിലയില്‍ 135 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7085 രൂപയാണ്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. ഏഴിന് 57,600 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തില്‍ എത്തിയ സ്വര്‍ണവില വീണ്ടും തിരിച്ചുകയറുന്നതാണ് കണ്ടത്.
എന്നാല്‍ ഇന്നലെ മുതല്‍ വീണ്ടും വില കുറയുകയായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
by Midhun HP News | Nov 12, 2024 | Latest News, ജില്ലാ വാർത്ത
ആലംകോട് വീടിന് നേരെ പെട്രോൾ ബോംബറിഞ്ഞു. കഴിഞ്ഞദിവസം രാത്രി 11:45 ആയിരുന്നു സംഭവം. ആറ്റിങ്ങൽ ആലംകോട് ദാറുസ്സലാം വീട്ടിൽ സഫറുദ്ദീന്റെ വീടാണ് അഗ്നിയാക്കിയത്. ഉഗ്ര ശബ്ദം കേട്ട് വീടിന് പുറത്തെത്തിയ സഫർദ്ദിൻ കാണുന്നത് കാർപോർച്ചിൽ ഉണ്ടായിരുന്ന വാഹനം കത്തുന്നതാണ്. വീടിന്റെ മുൻവശവും തീ പടർന്ന നിലയിലാണ്. കാറിലെ തീ കെടുത്താൻ ശ്രമിക്കുമ്പോൾ സഫറുദ്ദീന്റെ കാലിന് പൊള്ളലേറ്റു.
പെട്രോൾ പോലുള്ള ദ്രാവകം ഉപയോഗിച്ചാണ് കാർ കത്തിച്ചത്.
കഴിഞ്ഞ ജൂൺ മാസത്തിലും വീടിന് നേരെ ആക്രമണം ഉണ്ടായി.
ഇത് സംബന്ധിച്ച് നിരവധി പരാതികൾ പോലീസിൽ നൽകിയിട്ടുണ്ട്.
നഗരൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Recent Comments