by Midhun HP News | Nov 8, 2024 | Latest News, കേരളം
എഡിഎം – കെ നവീൻ ബാബുവിന്റെ മരണത്തിൽ ജാമ്യം ലഭിച്ച പി പി ദിവ്യ വൈകിട്ട് നാലുണിയോടെ ജയിലിൽ നിന്ന് പുറത്തിറങ്ങും. പി പി ദിവ്യയെ ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയെങ്കിലും ജയിലിൽ നിന്നിറങ്ങുമ്പോൾ സ്വീകരിക്കാനായി സിപിഐഎം വനിതാ നേതാക്കളും കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി വി ഗോപിനാഥും, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിനോയ് കുര്യനും പള്ളിക്കുന്ന് ജയിലിനു മുന്നിലുണ്ട്.
പിപി ദിവ്യയെ കൈവിടില്ലെന്ന് ആവർത്തിക്കുകയാണ് സിപിഐഎം. കേഡർക്ക് തെറ്റ് സംഭവിച്ചാൽ അത് തിരുത്തി മുന്നോട്ടു പോകുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. ദിവ്യയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സിപിഐഎം നേതാക്കള്‍ അവിടെ പോയിരുന്നല്ലോ എന്ന ചോദ്യത്തിലും അദ്ദേഹം പ്രതികരിച്ചു. നേതാക്കള്‍ ഇനിയും ഒപ്പം പോകുമെന്നും ജയിലില്‍ നിന്ന് വന്നാലും പോകുമെന്നും അദ്ദേഹം പറഞ്ഞു. ദിവ്യ എന്നു പറയുന്നത് ശത്രുവാണോ? പാര്‍ട്ടി കേഡര്‍ ആയിരുന്നല്ലോ, കേഡര്‍ക്ക് തെറ്റ് സംഭവിച്ചാല്‍ അത് തിരുത്തി മുന്നോട്ടു പോകും. തെറ്റിന്റെ പേരില്‍ കൊല്ലാന്‍ ആകില്ലല്ലോ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോടതിയില്‍ ദിവ്യ എടുക്കുന്ന നിലപാട് ദിവ്യയുടെ വ്യക്തിപരമായ നിലപാടാണെന്നും അത് പാര്‍ട്ടി നിലപാടായി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. 24 മണിക്കൂറുകൊണ്ട് ദിവ്യയെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തി. കോണ്‍ഗ്രസിന്റെ പൈലി രീതിയല്ല സിപിഐഎം ചെയ്തത് – എംവി ഗോവിന്ദന്‍ പറഞ്ഞു.
by Midhun HP News | Nov 8, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാന ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് രാജിവെച്ചു. രാജി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിച്ചു. 2025 അവസാനം വരെ ജസ്റ്റിസ് ഹാറൂൺ അൽ റഷീദിന് കാലാവധിയുണ്ടായിരുന്നു.
തന്നേക്കാൾ ഏഴു വർഷം ജൂനിയറായ ജസ്റ്റിസ് എൻ അനിൽകുമാറിനെ ലോകായുക്തയായി നിയമിച്ചതിനെ തുടർന്ന്, അദ്ദേഹത്തിനു കീഴിൽ ഉപലോകായുക്തയായി തുടരുന്നതിൽ ജസ്റ്റിസ് ഹാറൂൺ അൽ റഷീദിന് അതൃപ്തിയുണ്ടായിരുന്നു. അനിൽകുമാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തെങ്കിലും, തുടർന്ന് ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് അവധിയിൽ പ്രവേശിക്കുകയായിരുന്നു. സുപ്രീംകോടതി ജഡ്ജിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസോ ആയി വിരമിച്ച ആളാകണം ലോകായുക്ത ആകേണ്ടതെന്ന 1999 മുതലുള്ള വ്യവസ്ഥ സർക്കാർ ഭേദഗതി വരുത്തിയിരുന്നു. വിരമിച്ച ഹൈക്കോടതി ജഡ്ജി എന്നാക്കിയാണ് ഭേദഗതി വരുത്തിയത്. തുടർന്നാണ് ജസ്റ്റിസ് അനിൽകുമാറിനെ നിയമിച്ചത്.

by Midhun HP News | Nov 8, 2024 | Latest News, കേരളം
കണ്ണൂർ: പയ്യന്നൂർ മാതമംഗലത്ത് വെള്ളോറയിൽ ആടുകളെ കടിച്ചു കൊന്നത് പുലി തന്നെയെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. എന്നാല്‍ പുലിയുടെ ദൃശ്യം കാമറയില്‍ പതിഞ്ഞിട്ടില്ലെന്ന് വനംവകുപ്പ് റെയ്ഞ്ച് ഓഫീസര്‍ പി രതീശന്‍ പറഞ്ഞു. ഇന്ന് രാവിലെ മുതല്‍ പ്രത്യേക ആര്‍ആര്‍ടി സംഘം പ്രദേശത്ത് വ്യാപകമായ തിരച്ചില്‍ നടത്തും.
ഇതിന് ശേഷമായിരിക്കും പുലിയെ പിടികൂടാന്‍ കൂടുകള്‍ സ്ഥാപിക്കുക. 24 മണിക്കൂറും വനംവകുപ്പ് സംഘം പ്രദേശത്ത് ക്യാംപ് ചെയ്യുന്നുണ്ട്. പ്രദേശവാസികൾ പരിഭ്രമിക്കേണ്ടതില്ലെന്നും, വളര്‍ത്തുമൃഗങ്ങള്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
വെള്ളോറ, കക്കറ ഭാഗങ്ങളില്‍ സ്ഥാപിച്ച കാമറകളിലൊന്നും പുലിയുടെ ദൃശ്യങ്ങൾ ഇതേവരെ ലഭിച്ചിട്ടില്ല. വെള്ളോറ കടവനാട് ബുധനാഴ്ച്ച വെള്ളോറ അറക്കാല്‍പ്പാറ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പന്തല്‍മാക്കന്‍ രവീന്ദ്രന്‍ എന്നയാളുടെ വീട്ടിലെ ആടിനെയാണ് പുലി കടിച്ചു കൊന്നത്. മറ്റൊരാടിന് പരിക്കേറ്റ നിലയിലുമാണ്. രണ്ട് ദിവസം മുന്നേ കക്കറയില്‍ ഒരു വളര്‍ത്തുനായയെ കടിച്ച് കൊണ്ടുപോയി കൊന്നിരുന്നു. ഇതേ തുടർന്നാണ് അക്രമകാരിയായ അജ്ഞാത ജീവി പുലിയാണെന്ന് സ്ഥിരീകരിച്ചത്.

by Midhun HP News | Nov 8, 2024 | Latest News, കേരളം
തൃശൂര്‍: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് ഭക്തര്‍ക്ക് സുഗമമായ ദര്‍ശനത്തിനായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന സമയം നീട്ടി. വൃശ്ചികം ഒന്നാം തീയതിയായ നവംബര്‍ 16 മുതല്‍ 2025 ജനുവരി 19 വരെ ദര്‍ശനസമയം ഒരു മണിക്കൂര്‍ നീട്ടാനാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്.
വൈകുന്നേരത്തെ ദര്‍ശനത്തിനായി ക്ഷേത്രം നട ഉച്ചതിരിഞ്ഞ് 3.30 ന് തുറക്കും. നിലവില്‍ നാലര മണിക്കാണ് നട തുറക്കുന്നത്. ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥമാണ് നടപടി. ഇതോടെ ഒരു മണിക്കൂര്‍ അധിക സമയം ഭക്തര്‍ക്ക് ദര്‍ശനത്തിന് ലഭിക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. കൂടുതല്‍ ഭക്തര്‍ക്ക് ദര്‍ശനം സാധ്യമാക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ദേവസ്വം ഭരണസമിതി യോഗമാണ് തീരുമാനമെടുത്തത്.
ദേവസ്വം ചെയര്‍മാന്‍ ഡോ വി കെ വിജയന്‍ അധ്യക്ഷത വഹിച്ചു. ഭരണ സമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, പി സി ദിനേശന്‍ നമ്പൂതിരിപ്പാട്, സി മനോജ്, കെ പി വിശ്വനാഥന്‍, വി ജി രവീന്ദ്രന്‍, മനോജ് ബി നായര്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ പി വിനയന്‍ എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായി.

by Midhun HP News | Nov 8, 2024 | Latest News, കായികം
കൊച്ചി: ബ്ലൂടൈഗേഴ്‌സ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ ആറാം സീസണിന് ആവേശകരമായ തുടക്കം. രാജഗിരി കോളജ് ഗ്രൗണ്ടില്‍ വ്യാഴാഴ്ച്ച ആരംഭിച്ച ബ്ലൂടൈഗേഴ്‌സ് കെ.എഫ്.പി.പിഎല്‍ ആറാം സീസണില്‍ ഉദ്ഘാടന ദിവസം നാല് കളികളിലായി എട്ടു ടീമുകള്‍ കൊമ്പുകോര്‍ത്തു. യു.കെ മലയാളിയായ യുവ സംരംഭകന്‍ സുഭാഷ് മാനുവലിന്റെ ഉടമസ്ഥതയിലുള്ള ബ്ലൂ ടൈഗേഴ്‌സാണ് സീസണ്‍ ആറിന്റെ മുഖ്യ സ്‌പോണ്‍സര്‍.
രാവിലെ നടന്ന മത്സരത്തില്‍ കിങ് മേക്കേഴ്‌സ്, സിനി വാര്യേഴ്‌സ് ഇലവണിനെ നേരിട്ടു. മത്സരത്തില്‍ കിങ് മേക്കേഴ്‌സ് 118 റണ്‍സിന് ജയിച്ചു. ടോസ് നേടിയ വാരിയേഴ്‌സ് എതിരാളികളെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 15 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ കിങ് മേക്കേഴ്‌സ് 191 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിനിവാര്യേഴ്‌സ് 73 റണ്‍സിന് പുറത്തായി. 63 റണ്‍സെടുത്ത നോയല്‍ ബെന്‍ ആണ് കളിയിലെ താരം.
കൊറിയോഗ്രാഫേഴ്‌സും മോളിവുഡ് സൂപ്പര്‍ ജയന്റ്‌സും തമ്മില്‍ നടന്ന രണ്ടാം മത്സരത്തില്‍ പത്ത് വിക്കറ്റിന് കൊറിയോഗ്രാഫേഴ്‌സ് വിജയിച്ചു. അജിത് വാവയാണ് മാന്‍ ഓഫ് ദി മാച്ച്. ഡബ്ല്യുഐഎഫ്ടി കേരളഡയറക്ടേഴ്‌സ് ഇലവണും പ്ലേ വെല്‍ സ്‌പോര്‍ട്‌സ് ഇന്‍ഡ്യന്‍ ആഡ്ഫിലിം മേക്കേഴ്‌സ് തമ്മില്‍ കൊമ്പുകോര്‍ത്ത മൂന്നാമത്തെ മത്സരത്തില്‍ കേരള ഡയറക്ടേഴ്‌സ് 53 റണ്‍സിന് വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത കേരള ഡയറക്ടേഴ്‌സ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്ലേ വെല്‍ സ്‌പോര്‍ട്‌സിന്റെ റണ്‍ വേട്ട 117 ല്‍ ഒതുങ്ങി.
ലാല്‍ജിത്ത് ലാവ്‌ളിഷ് ആണ് മത്സരത്തിലെ താരം. അവസാനം നടന്ന മത്സരത്തില്‍ റോയല്‍ സിനിമ സ്‌ട്രൈക്കേഴ്‌സിനെ എംഎഎ ഫൈറ്റേഴ്‌സ് പത്ത് വിക്കറ്റിന് തോല്‍പ്പിച്ചു. പുത്തന്‍ താരങ്ങളെയും ടീമുകളെയും സ്‌പോണ്‍സര്‍മാരെയും സൃഷ്ടിച്ചുകൊണ്ട് സാമ്പത്തിക സ്വയംപര്യാപ്തമായ ക്രിക്കറ്റ് ആരാധകരുടെ വലിയ സമൂഹത്തെ വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സുഭാഷ് മാനുവല്‍ ബ്ലൂ ടൈഗേഴ്‌സ് സംരംഭത്തിന് തുടക്കം കുറിച്ചത്. പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്റെ ഭാഗമായതോടെ ബ്ലൂ ടൈഗേഴ്‌സിന്റെ പ്രസക്തി വര്‍ദ്ധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സെലിബ്രിറ്റി ക്രിക്കറ്റിന്റെയും ഭാഗമായി ബ്ലൂടൈഗേഴ്‌സ് മാറിയത്.

by Midhun HP News | Nov 8, 2024 | Latest News, കായികം
ഇന്ത്യ – ദക്ഷിണാഫ്രിക്ക T20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബന്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാത്രി 8.30നാണ് മത്സരം. സഞ്ജു സാംസൺ ഓപ്പണറായേക്കും. സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗ് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. രമണ്‍ദീപ് സിംഗ്, വിജയ്കുമാര്‍ എന്നിവര്‍ക്ക് അരങ്ങേറ്റം ലഭിക്കുമോ എന്ന് ആകാംക്ഷ. ഗൗതം ഗംഭീറിന് പകരം വിവിഎസ് ലക്ഷ്മണാണ് ഇന്ത്യയുടെ പരിശീലകന്‍.മത്സരത്തിന് മഴ ഭീഷണി നേരിടുന്നുണ്ട്.
പ്രതികൂല കാലാവസ്ഥ കാരണം ആദ്യ മത്സരത്തില്‍ ഇടയ്ക്കിടെ മഴ എത്തിയേക്കും. മത്സരത്തില്‍ തുടക്കത്തില്‍ കുറച്ച് മേഘാവൃതമായിരിക്കുമെങ്കിലും മഴ പ്രതീക്ഷിക്കുന്നില്ല. അക്യുവെതര്‍ 47 ശതമാനം മഴ പെയ്യാന്‍ സാധ്യതയുണ്ട്. ശേഷിക്കുന്ന ദിവസങ്ങളില്‍, മഴയ്ക്കുള്ള സാധ്യത 50% ത്തില്‍ കൂടുതലാണ്.
സൂര്യകുമാറിന്റെ നായക മികവില്‍ ശ്രിലങ്ക, ബംഗ്ലാദേശ് ട്വന്റി പരമ്പരകള്‍ ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഹാട്രിക്ക് പരമ്പര നേട്ടമാണ് സൂര്യകുമാര്‍ ലക്ഷ്യമിടുന്നത്. മിന്നും ഫോമിലുള്ള ഹാര്‍ദിക് പാണ്ഡ്യ, തിലക് വര്‍മ്മ, റിങ്കു സിംഗ് എന്നിവരുടെ ബാറ്റിംഗിലും പ്രതീക്ഷകളേറെ. 2023ല്‍ പ്രോട്ടീസിനെതിരായ ഏകദിനത്തില്‍ സഞ്ജു ഏകദിനത്തില്‍ സെഞ്ച്വറി നേടിയതും ആരാധര്‍ക്കും പ്രതീക്ഷയേകുന്നു.

Recent Comments