‘കുറഞ്ഞ നിരക്കിൽ ഫോൺ റീച്ചാർജ് ചെയ്യാം’, ലിങ്കിൽ ക്ലിക്ക് ചെയ്യരുത്; മുന്നറിയിപ്പുമായി കേരള പൊലീസ്

‘കുറഞ്ഞ നിരക്കിൽ ഫോൺ റീച്ചാർജ് ചെയ്യാം’, ലിങ്കിൽ ക്ലിക്ക് ചെയ്യരുത്; മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: മൊബൈൽ ഫോൺ കുറഞ്ഞ നിരക്കിൽ റീച്ചാർജ് ചെയ്യാം എന്ന പേരിൽ നടക്കുന്ന തട്ടിപ്പിൽ വീഴരുതെന്ന് കേരള പൊലീസ്. ‘ഇത്തരം വ്യാജപ്രചരണം സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതോടൊപ്പം ഒരു വ്യാജ ലിങ്കും ലഭിക്കും. ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ഫോൺ പേ, ഗൂഗിൾ പേ, പേടിഎം മുതലായ ആപ്പുകളിലേയ്ക്കു പ്രവേശിക്കുന്നു. തുടർന്ന് റീചാർജിങിനായി യുപിഐ പിൻ നൽകുന്നതോടെ പരാതിക്കാരന് തൻറെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടമാകുന്നു. ഇത്തരത്തിൽ ലഭിക്കുന്ന വ്യാജ റീചാർജ് സന്ദേശങ്ങൾ തീർച്ചയായും അവഗണിക്കണം.’- കേരള പൊലീസ് ഫെയ്സ്ബുക്കിലൂടെ മുന്നറിയിപ്പ് നൽകി.

കുറിപ്പ്:

മൊബൈൽ ഫോൺ റീചാർജിങ് കുറഞ്ഞ നിരക്കിൽ ലഭിക്കുന്നു എന്ന വ്യാജപ്രചരണം സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതോടൊപ്പം ഒരു വ്യാജ ലിങ്കും ലഭിക്കും. ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ഫോൺ പേ, ഗൂഗിൾ പേ, പേടിഎം മുതലായ ആപ്പുകളിലേയ്ക്കു പ്രവേശിക്കുന്നു. തുടർന്ന് റീചാർജിങിനായി യു.പി.ഐ പിൻ നൽകുന്നതോടെ പരാതിക്കാരന് തൻറെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടമാകുന്നു.

ഇത്തരത്തിൽ ലഭിക്കുന്ന വ്യാജ റീചാർജ് സന്ദേശങ്ങൾ തീർച്ചയായും അവഗണിക്കണം. ഇത്തരം തട്ടിപ്പിന് ഇരയായാൽ പരമാവധി ഒരുമണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ് സൈറ്റ് മുഖേനയോ സൈബർ പോലീസിനെ അറിയിക്കണം.

തിരിച്ചുകയറി സ്വര്‍ണവില, ഒറ്റയടിക്ക് വര്‍ധിച്ചത് 680 രൂപ; 58,000ന് മുകളില്‍

തിരിച്ചുകയറി സ്വര്‍ണവില, ഒറ്റയടിക്ക് വര്‍ധിച്ചത് 680 രൂപ; 58,000ന് മുകളില്‍

കൊച്ചി: ഇന്നലെ 1300 രൂപയുടെ കനത്ത ഇടിവ് നേരിട്ട സ്വര്‍ണവിലയില്‍ ഇന്ന് മുന്നേറ്റം. പവന് 680 രൂപ വര്‍ധിച്ച് സ്വര്‍ണവില വീണ്ടും 58,000ന് മുകളില്‍ എത്തി. 58,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 85 രൂപയാണ് വര്‍ധിച്ചത്. 7285 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഓഹരി വിപണിയില്‍ ഉണ്ടായ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് ഇന്നലെ സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. അടുത്തിടെ ആദ്യമായാണ് സ്വര്‍ണവില ഒറ്റയടിക്ക് ആയിരത്തിലധികം രൂപ കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.

ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് 60,000 കടന്നും മുന്നേറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് സ്വര്‍ണവിലയില്‍ ഇന്നലെ ഒറ്റയടിക്ക് ആയിരത്തിലധികം രൂപ ഇടിഞ്ഞത്. ഓഹരി വിപണി ഇന്നലെ ഇടിഞ്ഞത് അടക്കമുള്ള ഘടകങ്ങളാണ് ഇന്ന് സ്വർണവിലയിൽ പ്രതിഫലിച്ചത്.

ആലംകോട് സ്വദേശി ട്രെയിനിൽ നിന്ന് വീണ് മരണപ്പെട്ടു

ആലംകോട് സ്വദേശി ട്രെയിനിൽ നിന്ന് വീണ് മരണപ്പെട്ടു

ആറ്റിങ്ങൽ ആലംകോട് സ്വദേശിയായ യുവാവ് ചെന്നൈയിലേക്കുള്ള യാത്രയ്ക്കിടെ ട്രെയിനിൽ നിന്ന് വീണ് മരണപ്പെട്ടു. ആലംകോട് പള്ളിമുക്കിൽ ഹാരിസ് നിവാസിൽ മുഹമ്മദ് ഹാരിസ് ആണ് മരണപ്പെട്ടത്. ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് ചെന്നൈയിലേക്ക് പോകുകയായിരുന്നു മരണപ്പെട്ട ഹാരിസ്. വാതിലിൽ നിന്നോ, ഇരുന്നോ യാത്ര ചെയ്യവേ അപകടത്തിൽപ്പെട്ടതാകാം എന്നാണ് സംശയിക്കുന്നത്. വിവരമറിഞ്ഞു ബന്ധുക്കൾ കോയമ്പത്തൂരിലേക്ക് തിരിച്ചു.

ഉപതെരഞ്ഞെടുപ്പ്; ചേലക്കരയിൽ നവംബർ 11 മുതൽ 13 വരെ ഡ്രൈ ഡേ

ഉപതെരഞ്ഞെടുപ്പ്; ചേലക്കരയിൽ നവംബർ 11 മുതൽ 13 വരെ ഡ്രൈ ഡേ

തൃശൂർ: ചേലക്കരയിൽ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു. നവംബർ 11 വൈകിട്ട് ആറ് മണി മുതൽ വോട്ടെടുപ്പ് അവസാനിക്കുന്ന നവംബർ 13 വൈകിട്ട് ആറ് മണി വരെ ചേലക്കര നിയോജക മണ്ഡല പരിധിയിൽ ഡ്രൈ ഡേ ആയിരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു.വോട്ടെണ്ണൽ ദിവസമായ നവംബർ 23 നും ഡ്രൈ ഡേ ആയിരിക്കും. റീ പോളിങ് ആവശ്യമായി വന്നാൽ അന്നേ ദിവസവും ഡ്രൈ ഡേ ആയിരിക്കും.

പ്രസ്തുത കാലയളവിൽ പൊതുസ്ഥലങ്ങളിലോ ഭക്ഷണശാലകളിലോ ലഹരി വസ്തുക്കൾ വാങ്ങുകയോ ശേഖരിക്കുകയോ വിതരണം ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യാൻ പാടില്ല. മദ്യശാലകൾ ഉൾപ്പെടെയുള്ള ക്ലബുകൾക്കും ഹോട്ടലുകൾക്കും നിരോധനം ബാധകമായിരിക്കുമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു.

ആർ.ശങ്കറിന്റെ 52- ചരമവാർഷികത്തോടനുബന്ധിച്ച് പുഷപാർച്ചന നടത്തി

ആർ.ശങ്കറിന്റെ 52- ചരമവാർഷികത്തോടനുബന്ധിച്ച് പുഷപാർച്ചന നടത്തി

ആർ.ശങ്കറിന്റെ 52- ചരമവാർഷികത്തോടനുബന്ധിച്ച് കച്ചേരി ജംഗ്ഷനിൽ ഛായ ചിത്രത്തിന് മുന്നിൽ പുഷപാർച്ചന നടത്തി. ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ ബ്ലോക്ക് പ്രസിഡന്റ്‌ എൻ.ബിഷ്ണു, ആറ്റിങൽ വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്‌
ആർ. എസ്.പ്രശാന്ത്‌, ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിമാരായ പ്ലാവിള ജോസ്, ഷാജി, മീഡിയ സെൽ നിയോജകമണ്ഡലം കോഡിനേറ്റർ വിഷ്ണു പ്രശീലൻ, ദിവാകരൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.

വയനാട് നിന്ന് രാഹുലിന്റേയും പ്രിയങ്കയുടേയും ചിത്രമുള്ള ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി

വയനാട് നിന്ന് രാഹുലിന്റേയും പ്രിയങ്കയുടേയും ചിത്രമുള്ള ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി

വയനാട് തോല്‍പ്പെട്ടിയില്‍ നിന്ന് ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി തെരഞ്ഞെടുപ്പ് ഫ്‌ളയിങ് സ്‌ക്വാഡ്. രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്കാ ഗാന്ധിയുടേയും ചിത്രങ്ങള്‍ പതിപ്പിച്ച ഭക്ഷ്യക്കിറ്റുകളാണ് പിടികൂടിയത്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ വീടിനോട് ചേര്‍ന്ന മില്ലില്‍ സൂക്ഷിച്ച നിലയിലായിരുന്നു കിറ്റുകള്‍. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് നല്‍കാനാണ് ഈ വസ്തുക്കള്‍ എന്ന് കിറ്റില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുമുണ്ട്.